ആകാശി💖: ഭാഗം 49

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''അമ്മുവേച്ചീ..,,ഞാനൊന്ന് വാഷ് റൂമില്‍ പോയി വരാം..,, നന്ദു വേഗം അവിടെന്ന് സ്ക്കൂട്ടായി ബാത്ത് റൂമിന്‍റെ ആ ഭാഗത്തേക്ക് പോയപ്പോ അവളൊന്ന് തിരിഞ്ഞ് നോക്കി മാസ്കിട്ടവനെ അവിടെ കാണാതെ വന്നതും അവള്‍ നെഞ്ചില്‍ കൈ വെച്ച് നെടുവീര്‍പ്പിട്ടു സമാധാനത്തോടെ തിരിഞ്ഞ അമ്മു തൊട്ട് മുന്നില്‍ മാസ്കിട്ടവനെ കണ്ടതും നിന്ന നില്‍പ്പില്‍ അനങ്ങാന്‍ പറ്റാതെ നിശ്ചലമായി പോയി ''ആ..ആരാ..,, നന്ദു നിന്നിടത്ത് നിന്ന് അനങ്ങാന്‍ പറ്റാതെ പതര്‍ച്ചയോടെ ചോദിച്ചു എന്നാ മുന്നിലുള്ളവന്‍ അവളെ ചൂഴ്ന്ന് നോക്കുകയല്ലാതെ ഒന്നും മണ്ടിയില്ല നന്ദു പേടിയോടെ അവന്‍റെ കണ്ണിലേക്ക് നോക്കിയതും അവള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു ''ഹോ..,,ആദിയേട്ടനായിരുന്നോ..,, ഈ കോലത്തില്‍ കണ്ടപ്പോ ഞാനാകെ പേടിച്ചു നന്ദു നെഞ്ചില്‍ കൈ വെച്ചോണ്ട് പറഞ്ഞു ''പിന്നെ തന്നോട് പറഞ്ഞതല്ലെ എന്‍റെ പിറകെ നടക്കേണ്ടെന്ന്., പഴയ ഇഷ്ടം തന്നോട് എനിക്കില്ല., ഇനി വീട്ടുക്കാര് പറയുന്നവനെ കെട്ടുകയല്ലാതെ മറ്റൊരു പ്രണയവും എനിക്കുണ്ടാകില്ല., നന്ദു എങ്ങോട്ടോ നോക്കി പറഞ്ഞു മറുഭാഗത്ത് നിന്ന് ഒരു അനക്കവും ഇല്ല നന്ദു നെറ്റിചുളിച്ച് അവനെ നോക്കി ''ഇതെന്താ മിണ്ടാത്തെ., ആദിയേട്ടനെ എനിക്ക് മനസ്സിലായി ഇനി മുഖത്തെ മാസ്ക് മാറ്റിക്കോ..,,

നന്ദു പുച്ഛത്തോടെ പറഞ്ഞെങ്കിലും മുന്നിലുള്ളവന്‍ ഒരക്ഷരം മിണ്ടാതെ കൈ കെട്ടി അവളെ നോക്കിനില്പാണ് ''ആ..ആദിയേട്ടനെന്താ കൊള്ളക്കാരെ പോലെ നില്ക്കുന്നെ., പിന്നെ പറഞ്ഞേക്കാം എന്നെ മേലാല്‍ ശല്യം ചെയ്യരുത്..,, നന്ദൂന് എന്തോ പേടി തോന്നി തുടങ്ങിയിരുന്നു അവള്‍ മെല്ലേ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതും മാസ്കിട്ടവന്‍ അവളെ പൊക്കിയെടുത്തു ഒച്ചയെടുക്കാന്‍ ശ്രമിച്ച നന്ദൂന്‍റെ വായ അവന്‍ ഒരു കൈ കൊണ്ട് പൊത്തിപിടിച്ചു ഒാഡിറ്റോറിയത്തിന്‍റെ പുറകില്‍ ആളില്ലാത്ത ഒരു മുറിയില്‍ അവളെ കൊണ്ടിട്ടു അമ്മു ബാലന്‍സ് കിട്ടാതെ നിലത്ത് വീണു മാസ്കിട്ടവന്‍ അവളെ എഴുന്നേല്‍പ്പിക്കാന്‍ നോക്കിയെങ്കിലും നന്ദു അവന്‍റെ കൈ തട്ടി മാറ്റി പിടഞ്ഞെണീറ്റു ''ആ..ആരാ...,,എന്താ വേണ്ടത്., എന്തിനാ എന്നെ ഉപദ്രവിക്കുന്നത്..,, നന്ദു ഇതും ചോദിച്ച് പുറകിലേക്ക് നടന്നു അവളെ പിന്തുടര്‍ന്ന് ഒന്നും മിണ്ടാതെ അവനും ചെറിയ മുറി ആയതിനാല്‍ നന്ദു ചുമരില്‍ തട്ടിനിന്നു തന്‍റെ തൊട്ടടുതെത്തിയവനെ അവള്‍ ഉമിനീരിറക്കി ഭയത്തോടെ നോക്കി അവന്‍ ഇടത് കൈ ചുമരില്‍ അവളെ അടുത്തായി വെച്ച് അവളിലേക്ക് തൊട്ട് തൊട്ടില്ലെന്ന രീതിയില്‍ നിന്നു നന്ദൂന്‍റെ ഹൃദയം പൊട്ടുമെന്ന രീതിയില്‍ മിടിച്ചോണ്ടിരുന്നു

അവള്‍ക്ക് പ്രതികരിക്കാന്‍ പോയിട്ട് അനങ്ങാന്‍ പോലും പറ്റില്ല അവന്‍ വലത് കൈ കൊണ്ട് മാസ്ക് മാറ്റിയതും നന്ദു അവനെ നോക്കി മാസ്ക് മാറ്റിയതും ആനന്ദ് പൊട്ടിചിരിച്ചു ദേഷ്യം വന്ന നന്ദു അവന്‍റെ മുഖമടക്കി ഒന്ന് കൊടുത്തു ''പേടിപ്പിക്കാന്‍ നോക്കുന്നോടാ പട്ടി..!!! അടികിട്ടിയിടത്ത് കൈ വെച്ച് ആനന്ദ് നന്ദൂനെ നോക്കി '''എന്ത് അടിയാടി കുരുട്ടെ., എന്‍റെ പല്ലിളകി പോന്നന്ന് തോന്നുന്നു..,, ''നന്നായി.,പേടിച്ച് ഞാനിപ്പോ ചത്ത് പോയേനെ., തനിക്ക് എന്തിന്‍റെ കേടാ എന്നെ ഇങ്ങനെ ശല്യം ചെയ്യാന്‍..,, നന്ദൂന്‍റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല ''ഇതൊക്കെ ഒരു രസമല്ലെ നന്ദൂട്ട്യേ..,, ആനന്ദ് അവളെ മൂക്കിന്‍ തുമ്പിലൊന്ന് തൊട്ടു '''ദേ..,,എന്‍റെ ദേഹത്ത് തൊടരുത്., എന്തേലും പറയാനുണ്ടേല് പറഞ്ഞിട്ട് പോകാന്‍ നോക്ക്..,, ''എന്ത് ജാഡയാടീ നിനക്ക് നമുക്കിവിടെ ഭാവികാര്യങ്ങളൊക്കെ സംസാരിച്ച് സാവധാനം പോകാടീ..,, ആനന്ദ് അവന്‍റെ കമ്മലിനൊരു തട്ട് കൊടുത്തതും അവള്‍ അവനെ കണ്ണുരുട്ടി നോക്കി കുറച്ച് മാറി നിന്നു '''ആദിയേട്ടാ പറയുന്നോണ്ട് ഒന്നും തോന്നരുത്., വീണ്ടും പ്രണയിച്ച് കരഞ്ഞ് തളരാന്‍ എനിക്ക് വയ്യ., എനിക്കീ ബന്ധത്തിന് തീരെ താല്‍പര്യമില്ല., ആദിയേട്ടന്‍ ഇനി എന്നെ ശല്യം ചെയ്യരുത്., വേറെ വല്ല പെണ്ണിനേയും കെട്ടി സുഖായിട്ട് ജീവിക്കാന്‍ നോക്ക്..,, നന്ദു അവന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു ''നിനക്കിഷ്ടമല്ലെങ്കില്‍ വേണ്ട., എന്‍റെ കമ്പനിയില്‍ ഒരു പെണ്‍കുട്ടിയുണ്ട് സോന., നല്ല സുന്ദരി കൊച്ചാണ്.,

അവള്‍ക്കാണേല് എന്നെ ഭയങ്കര ഇഷ്ടവും., നിന്‍റെ പേരും പറഞ്ഞാണ് അവളെ ഇത്രയും ദിവസം ഒഴിവാക്കിയത്., നിനക്ക് താല്‍പര്യമില്ലാത്ത സ്ഥിതിക്കിനി അവളെ വീട്ടിലേക്ക് അമ്മയേം അച്ഛനേം കൂട്ടി പോകണം., എത്ര എന്ന് വെച്ചാ അവളോട് നോ പറയാ..,, ആനന്ദ് ഭാവവ്യത്യാസമൊന്നുമില്ലാതെ പറഞ്ഞു നന്ദൂന്‍റെ മുഖം ചുളിഞ്ഞു ''ഒാ..എനിക്കെന്താ..,,താനെന്തേലും ചെയ്യ്..,, നന്ദൂന്‍റെ ശബ്ദമൊന്നിടറി ''ഞാനേതായാലും ഇഷ്ടം ഇന്ന് തന്നെ തുറന്ന് പറയാന്‍ പോകാണ്., നിനക്ക് സോനയെ കാണണ്ടേ.,, ദാ നോക്ക്., എങ്ങനെയുണ്ട് സുന്ദരിയല്ലെ.,, ആനന്ദ് ഫോണെടുത്ത് സോനയുടെ കൂടെയുള്ള സെല്‍ഫി കാണിച്ച് കൊടുത്തു ആനന്ദിന്‍റെ കൂടെ ചിരിച്ചോണ്ട് നില്‍ക്കുന്ന സുന്ദരിയെ കണ്ടതും നന്ദൂന്‍റെ മനസ്സില്‍ അസൂയ മുളപൊട്ടി ''ഹോ..,വല്ല്യ സുന്ദരി ഒന്നുമല്ല., ഞാന്‍ പോകാണ്., നന്ദു പോകാന്‍ നിന്നതും ആനന്ദ് പിടിച്ച് വെച്ചു ''ഹാ..പോകല്ലെ., നീ പറഞ്ഞിട്ട് പോ..,, ''എന്ത് പറയാന്‍..,, ''നിനക്ക് എന്നെ ഇഷ്ടമല്ലെന്ന് സത്യമല്ലെ., സോനയെ കെട്ടുന്നതിന് നിനക്ക് കുഴപ്പമില്ലല്ലോ..,, ആനന്ദ് ചോദിച്ചതും നന്ദൂന്‍റെ മുഖം വാടി ''ആരേലും പോയി കെട്ട് എനിക്കെന്താ..,, അവളെ ശബ്ദമൊന്നിടറി '''അതിന് നീ കരയുന്നതെന്തിനാ നന്ദൂട്ട്യേ...,,

ചിരി കടിച്ച്പിടിച്ചോണ്ടവന്‍ ചോദിച്ചു ''ഞാനൊന്നും കരഞ്ഞീല്ല.,, നന്ദൂന്‍റെ ഉള്ളില്‍ സങ്കടം വന്ന് മൂടി അവളൊന്ന് വിതുമ്പി '''എന്‍റെ നന്ദൂട്ടീ...കരയല്ലെ..,, ദാ കണ്ണൊക്കെ നിറഞ്ഞ് തുളുമ്പിയല്ലോ..,, ആനന്ദ് അവളെ കവിളില്‍ തട്ടിയതും നന്ദു പൊട്ടികരച്ചിലോടെ അവനെ കെട്ടിപിടിച്ചു ആനന്ദ് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ തിരിച്ച് പുണര്‍ന്നു ''അയ്യേ...ആദിയേട്ടന്‍റെ പൊന്ന് കരയാണോ..,, ''എന്നാലും സോനയെ ഇഷ്ടാന്ന് പറഞ്ഞില്ലെ., ഇത്രയുംക്കാലം കാത്തിരുന്ന ഞാന്‍ മണ്ടി., എന്തൊക്കെ പറഞ്ഞാലും ആദിയേട്ടനെ മറക്കാന്‍ എനിക്ക് പറ്റോ..,, നന്ദു തേങ്ങലോടെ പുലമ്പി കൊണ്ടിരുന്നു ''എന്‍റെ പൊന്ന് കൊച്ചേ..,, ആദിയേട്ടന്‍ ഈ നന്ദൂട്ടിയുടെ മനസ്സിലുള്ള ഇഷ്ടം പുറത്ത് കൊണ്ട് വരാന്‍ ചുമ്മാ പറഞ്ഞതല്ലെ.,,, കരയല്ലന്നെ..,, ആനന്ദ് നന്ദൂന്‍റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു ''പറ്റിച്ചതാലെ ദുഷ്ടാ..,,, നന്ദു ആനന്ദിനെ തലങ്ങും വിലക്കും അടിക്കാന്‍ തുടങ്ങി ''ഹാ..,ചുമ്മായിരി നന്ദൂ..,, ആനന്ദ് പിടിച്ച് വെക്കാന്‍ നോക്കിയെങ്കിലും അവള്‍ അവനെ അടിച്ചോണ്ടേയിരുന്നു സഹികെട്ട ആനന്ദ് അവളെ കൈ പിടിച്ച് വെച്ച് തന്നോടടുപ്പിച്ച് പെട്ടന്നായോണ്ട് നന്ദു ഞെട്ടി അവന്‍റെ കണ്ണിലേക്ക് നോക്കി ആനന്ദും അവളെ കണ്ണിമ വെട്ടാതെ നോക്കാനില്‍ക്കാണ് കണ്ണും കണ്ണും കോര്‍ത്തതും അവിടെ പ്രണയക്കാറ്റ് വീശി രണ്ട് പേരും വേര്‍പിരിയാന്‍ പറ്റാത്തവിധം മറ്റേതോ ലോകത്തായിരുന്നു

ആനന്ദിന്‍റെ മുഖം താഴ്ന്ന് അവളെ നെറ്റിയിലൊന്ന് ചുംബിച്ചു നന്ദു അത് കണ്ണടച്ച് സ്വീകരിച്ചു നെറ്റിയില്‍ നിന്നാ ചുംബന ചൂട് കണ്ണിലും കവിളിലും മൂക്കില്‍ തുമ്പിലുമെല്ലാം എത്തി അവരിരുവരും സ്വയം മറന്ന് പോയ നിമിഷം ആദിയുടെ ചുണ്ട് നന്ദൂന്‍റെ ചുണ്ടില്‍ തട്ടിയതും നന്ദൂന്‍റെ കൈ അവന്‍റെ കോളറില്‍ പിടിമുറുകി ''നന്ദൂ...നന്ദൂ...,, അമ്മൂന്‍റെ ശബ്ദം കേട്ടതും രണ്ട് പേരും അകന്ന് മാറി '''അയ്യോ..,,അമ്മുവേച്ചി..,, ഞാന്‍ പോകാണേ..,, നന്ദു ആനന്ദിന്‍റെ മുഖത്ത് പോലും നോക്കാതെ അവിടെന്നോടി ആനന്ദാണേല് അവള്‍ പോകുന്നത് ചിരിയോടെ നോക്കി നിന്നു ''നീയിത് എവിടെ ആയിരുന്നു നന്ദൂ..,, നന്ദൂനെ കണ്ട് അമ്മു ചോദിച്ചു ''ഞാ...ഞാനോ..,,ഇവിടെ ഉണ്ടായിരുന്നു..,, വാ..,,അമ്മുവേച്ചി നമുക്കവിടെന്ന് ഫോട്ടോ എടുക്കാം..,, നന്ദു വേഗം അമ്മൂനെ കൊണ്ട് പോയി അവര് രണ്ട് പേരും പോകുമ്പോ കാശിയും ഫ്രണ്ട്സും ഒാഡിറ്റോറിയത്തില്‍ നിന്നിറങ്ങി പോകുന്നത് കണ്ട് അവരങ്ങോട്ട് പോയി..,, ''കണ്ണേട്ടാ..,,എങ്ങോട്ടാ പോകുന്നത്.,, കാശിയും ഫ്രണ്ട്സും കാറിലേക്ക് കയറിയതും അമ്മൂനേയും നന്ദൂനേയും കണ്ട് തിരിഞ്ഞ് നോക്കി ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story