ആകാശി💖: ഭാഗം 5

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ടേബിളില്‍ ഇരുന്ന ബ്രേക്ക്ഫാറ്റ് എടുത്ത് കഴിച്ചു അപ്പോയാണ് ആരോ കോളിംങ് ബെല്ലടിച്ചത് കൈ കഴുകി ഡോര്‍ തുറന്നതും മുന്നിലുള്ള ആളെ ഒരു ഞെട്ടലോടെ ആണവന്‍ കണ്ടത് മുറ്റത്ത് ഒരു ഹാഫ് സാരിയുടുത്ത് ചിരിച്ചോണ്ട് നില്‍ക്കുന്ന അമ്മൂനെ കണ്ട് കാശി സ്തംഭിച്ച് നിന്നു ''നീ...നീയെന്താ ഇവിടെ.? കാശി ചോദിച്ചപ്പോയാണ് അമ്മുവും അവനെ ശ്രദ്ധിച്ചത് ''അയ്യോ ഭൂതം.,ച്ഛെ..,ചേട്ടനെന്താ ഇവിടെ.,, അമ്മു അന്താളിപ്പോടെ ചോദിച്ചു കാശിക്ക് അവള്‍ ഭൂതം എന്ന് വിളിച്ചത് കേട്ട് ദേഷ്യമാണ് വന്നത് ''കോപ്പെ.,എന്‍റെ തറവാട്ടില്‍ വന്ന് ഞാനെന്താ ഇവിടെ എന്നോ., നീ എന്തിനാപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തെ..,, കാശി ചൂടായതും അവളെ മുഖം വാടി ''ഞാ..ഞാനിവിടെ കാശി ചേട്ടനെ ബുദ്ധിമുട്ടിക്കാന്‍ വന്നതൊന്നും അല്ല., ഞാന്‍ ഇവിടെ.,, ''ഡാ..കാശി അവിടെ പുറത്താരേലും വന്നിട്ടുണ്ടോ., മുത്തശ്ശന്‍ വിളിച്ചായിരുന്നു പാടത്തെ വീട്ടിലേക്ക് വാടകക്ക് ആരോ വെന്നിട്ടുണ്ടെന്ന്., അവര്‍ക്ക് വീടിന്‍റെ കീ എടുത്ത് കൊടുക്കാന്‍ പറഞ്ഞു..,, അമ്മു പറഞ്ഞ് മുയുവന്‍ ആക്കുന്നതിന് മുന്നെ ഹരി വിളിച്ച് പറഞ്ഞോണ്ട് അങ്ങോട്ട് വന്നു തറവാടിന്‍റെ മതില്‍ കെട്ടിനോട് ചേര്‍ന്ന് ഒരു ഒാട് മേഞ്ഞ വീടുണ്ട്., സാധാരണ പാടത്ത് പണിയെടുക്കുന്ന പണിക്കാരാണവിടെ താമസിക്കാറ് വല്ലപ്പോയും വാടകക്കും ആളുകള്‍ വരാറുണ്ട് ''

ആ..ഹ ആരിത് അമ്മൂട്ടിയോ..,, യ്യോ നീയെന്താ ഡീ ഇവിടെ?..,, ഹരി അമ്മൂനെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു ''ഹരിയേട്ടന്‍ പറഞ്ഞ വാടകക്കാര് ഞങ്ങളാ., ആ കീ ഒന്ന് എടുത്ത് തരോ ഹരിയേട്ടാ.,അമ്മ അവിടെ പുറത്ത് നില്‍ക്കാ..,, നമുക്ക് പിന്നെ വിശദമായി സംസാരിക്കാട്ടോ..,, അമ്മ ചെറുപുഞ്ചിരിയോടെ പറഞ്ഞതും ഹരി മുത്തച്ഛന്‍റെ മുറിയില്‍ പോയി കീ എടുത്ത് അവള്‍ക്ക് കൊടുത്തു ''എന്നാ ശെരി ഹരിയേട്ടാ..,, അമ്മു കാശിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഹരിയോട് യാത്രപറഞ്ഞ് തിരിഞ്ഞ് നടന്നു പിന്നെ എന്തോ ഒാര്‍ത്ത പോലെ തിരിഞ്ഞ് ''അല്ല ഹരിയേട്ടാ..,,ഇവിടെ എന്തോ എന്‍ഗേജ്മെന്‍റ് പോഗ്രാം ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ., ഇവിടെ ആരേം കാണാനില്ല..,, അമ്മു സംശയത്തോടെ ചോദിച്ചു ''ഇവിടെ അല്ല ഒാഡിറ്റോറിയത്തില്‍ വെച്ചാ., ദേ ഇവന്‍റേത് തന്നാ..,, ഹരി കാശിയെ നോക്കി ചിരികടിച്ച് പിടിച്ചാണത് പറഞ്ഞ് ''ഇങ്ങേര്തോ..,, എന്നിട്ടെന്താ ഈ കോലത്തില്‍.,, ''ഞാനേത് കോലത്തില്‍ പോയാലും നിനക്കെന്താടീ..,, കാശി ദേഷ്യം അവളോട് തീര്‍ക്കാന്‍ നോക്കി ''എന്‍റെ അമ്മോ...ഞാനൊന്നും പറഞ്ഞില്ല., ഞാ പോണ്..,,

അമ്മു വേഗം ഗേറ്റ് കടന്ന് പോയി ''ഡാ..,കാമുകി ഇപ്പോ തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ., ഇനി വല്ല ട്വിസ്റ്റും നടക്കോ..,, അമ്മു പോകുന്ന വഴിയെ കണ്ണ് നട്ടിരിക്കുന്ന കാശിയെ തോണ്ടി ഹരി ചോദിച്ചു ''പ്ഫാ..,,ആരാടാ കാമുകി അവളോ..,, ഒാരോ കള്ളത്തരവും കൊണ്ട് എന്‍റടുക്കെ വന്നാലുണ്ടല്ലോ., ഈ പേട്ട് തല ഞാന്‍ വെട്ടി മാറ്റും പറഞ്ഞേക്കാം.,, കാശി ഹരിയുടെ കോളറില്‍ പിടിമുറുക്കി പറഞ്ഞു ''ന്‍റെ പൊന്നോ..,,ഞാനൊന്നിനും ഇല്ല., ടൈമായി ഒാഡിറ്റോറിയത്തിലേക്ക് പോണ്ടേ.., കോളുകള്‍ വെന്നോണ്ടിരിക്കാണ്..,, ഹരി ഡോര്‍ ലോക്ക് ചെയ്തപ്പോയേക്കും കാശി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി ''ഡാ..ഡാ..,,ഇതിലല്ല., നിനക്ക് എഴുന്നള്ളാനുള്ള കാറെല്ലാം മുത്തച്ഛന്‍ റെഡിയാക്കിയിട്ടുണ്ട്..,, ഹരി കാശിയുടെ അടുത്തേക്ക് വന്നു ''അതില് അങ്ങേരോട് തന്നെ എഴുന്നള്ളാന്‍ പറ., നീ പോരുന്നുണ്ടേല് കയറ്.,, കാശിയോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നറിയാവുന്നത് കൊണ്ട് ഹരി വേഗം കയറി കാശി ഒന്നും മിണ്ടാതെ പറപ്പിച്ച് വിട്ടു ഒാഡിറ്റോറിയം എത്തിയപ്പോ കാശിയെ സ്വീകരിക്കാന്‍ എല്ലാവരും റെഡിയായി നില്‍ക്കുന്നുണ്ട് കാശിയുടെ കോലവും വരവും കണ്ട് എല്ലാവരും അന്തം വിട്ട് നിന്നു മുത്തച്ഛന്‍റേയും ശ്രീഷ്മയുടെ അച്ഛന്‍റേയും മുഖം വലിഞ്ഞ് മുറുകി കാശി ആരേയും കൂസാക്കാതെ അകത്തേക്ക് കയറി കാശിയുടെ അച്ഛനും അമ്മയും ഇതൊക്കെ ആദ്യമെ പ്രതീക്ഷിച്ചത് കൊണ്ട് വല്ല്യ അത്ഭുതമായൊന്നും അവര്‍ക്ക് തോന്നിയില്ല ''

കാശിനാഥ് നില്‍ക്ക്..,,എന്ത് ധിക്കാരമാ നീ ഈ കാണിക്കുന്നത്., മംഗലശ്ശേരി മാധവന്‍ നായരെ എതിര്‍ത്ത് കാര്യങ്ങള്‍ ചെയ്യാന്‍ നീ വളര്‍ന്നോ..,, മുത്തശ്ശന്‍ തോളിലിട്ട കസവ് മുണ്ടൊന്ന് കുടഞ്ഞ് കാശിയുടെ അടുത്തേക്ക് നടന്നോണ്ട് ചോദിച്ചു ''ഈ മാധവന്‍ നായരെ കൊച്ചുമകന്‍ തന്നെ ഞാനും, എനിക്കും ഉണ്ട് വാശിയും ദേഷ്യവും., നിശ്ചയകാര്യത്തില്‍ മുത്തച്ഛനെ ഞാന്‍ എതിര്‍ട്ടൊന്നും ഇല്ലല്ലോ., പക്ഷെ മോതിരമാറ്റം നടക്കുന്നതിന് മുന്നെ മുത്തശ്ശനും അമ്മാവനും ഒന്നും കൂടെ ആലോചിക്കുന്നത് നല്ലതായിരിക്കും., പിന്നീട് ഇതോര്‍ത്ത് സങ്കടപ്പെടാതിരിക്കാന്‍.,, കാശി മുത്തച്ഛനേയും ശ്രീഷ്മയുടെ അച്ഛനേയും നോക്കി പുച്ഛത്തോടെ പറഞ്ഞു ''ഞങ്ങള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനില്ല.,നീ സ്റ്റേജിലേക്ക് കയറ്., ശ്രീഷ്മയുടെ അച്ഛന്‍ കടുപ്പിച്ച് പറഞ്ഞതും കാശി ദേഷ്യത്തോടെ സ്റ്റേജിലേക്ക് കയറി സ്റ്റേജില്‍ തന്നെ ശ്രീഷ്മയുടെ ഫോട്ടോ സെക്ഷന്‍ നടക്കാണ് ''ചെക്കന്‍ എത്തിയല്ലോ., ചേട്ടന്‍ ഒന്ന് പെണ്ണിനോട് ചേര്‍ന്ന് നിന്നെ..,, ക്യാമറമാന്‍ ഇത്രേ പറഞ്ഞൊള്ളു കാശിയുടെ നോട്ടം കണ്ട് അയാള്‍ ഉമിനീരിറക്കി അവിടെന്ന് വേഗം സ്ക്കൂട്ടായി ''എന്നാ ചടങ് അങ്ങോട്ട് നടക്കട്ടെ..,, കാശി ഇതാ മോതിരം ഇത് അങ്ങോട്ട് ഇട്ട് കൊടുക്ക്..,,

മുത്തച്ഛന്‍ അവന്‍റെ പേരുള്ള റിംങ് അവന് നേരെ നീട്ടിയതും അവനത് വാങ്ങി പാന്‍റ് കീശയില്‍ ഇട്ട് ഷര്‍ട്ടിന്‍റെ പോക്കന്‍റിലുള്ള ഒരു ഫാന്‍സീ റിംങ് എടുത്ത് അവളെ കൈയ്യില്‍ എങ്ങോ നോക്കി ഇട്ടു ഇത് കണ്ട് ശ്രീഷ്മയുടെ അച്ഛന്‍ പല്ല് കടിച്ചു മുത്തച്ഛന്‍ ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല., ശ്രീഷ്മക്കും ദേഷ്യം വരുന്നുണ്ടായിരുന്നു., എങ്കിലും അവളത് വിദക്തമായി ഒരു ചിരിയോടെ മറച്ച് പിടിച്ചു ''ഇനി മോള് ഇട്ട് കൊടുക്ക്..,, മുത്തച്ഛന്‍ പറഞ്ഞതും ശ്രീഷ്മ അവന്‍റെ കൈ പിടിക്കാന്‍ ആഞ്ഞതും കാശിയുടെ നോട്ടത്തില്‍ ഉരുകി കൈയ്യില്‍ തൊടാതെ ഇട്ട് കൊടുത്തു ''അപ്പൊ എല്ലാം കഴിഞ്ഞല്ലോ., കാശി കുറച്ച് ഉറക്കെ തന്നെ ചോദിച്ച് എല്ലാവരും കാണെ റിംങ് ഊരി കൈയ്യില്‍ പിടിച്ച് ശ്രീഷ്മയെ പുച്ഛത്തോടെ നോക്കി അച്ഛനേം അമ്മയേം നോക്കി കണ്ണിറുക്കി സ്റ്റേജില്‍ നിന്നിറങി പോയി പോകുന്ന പോക്കില്‍ നന്ദൂനെ നോക്കിയതും അവള്‍ കൈ കൊണ്ട് തംസപ്പ് കാണിച്ചു കാശി പിന്നെ ആരേയും നോക്കാതെ പുറത്ത് നിര്‍ത്തിയിട്ട ബുള്ളറ്റില്‍ കയറി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കുന്നതിന് മുന്നെ തന്നെ ഹരിയും ബാക്കില്‍ കയറി ''നീയെന്താഡാ തെണ്ടി വിക്രമാദിത്യനും വേതാളവും പോലെ എപ്പോയും എന്‍റെ പുറത്ത് കേറാന്‍ വരുന്നെ..,, കാശി വണ്ടിയെടുത്ത് കലിപ്പോടെ ചോദിച്ചു

''നിന്‍റെ പുറത്തല്ലല്ലോ ബുള്ളറ്റിന്‍റെ പുറത്തെല്ലെ., നീ ചൂടായി വണ്ടി കത്തിക്കാതെ വല്ല ഹോട്ടലിലും നിര്‍ത്ത് ഫുഡ് കഴിച്ചിട്ട് പോകാം..,, ഹരി പറഞ്ഞു ''വീട്ടില് എത്തീട്ട് ഒാഡര്‍ ചെയ്യാം., നിനക്ക് വേണേല് അവിടെന്ന് കഴിച്ചൂടായിരുന്നോ., മുത്തച്ഛന്‍ വലിയൊരു ഫുഡിന്‍റെ നിര തന്നെ അവിടെ ഒരുക്കീട്ടുണ്ടാകും.,, അവസാനം കാശി പുച്ഛത്തോടെയാണത് പറഞ്ഞ് നിര്‍ത്തിയത് ''അതിന് നീയും കഴിച്ചില്ലല്ലോ., നിനക്ക് ദഹിക്കാത്തത് എനിക്കും ദഹിക്കൂല., നീയെന്‍റെ ചങ്കെല്ലെഡാ..,, ഹരി പറഞ്ഞത് കേട്ട് കാശിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്ന് തറവാടിന്‍റെ അടുതെത്തിയതും കണ്ടു അമ്മു ഹാഫ് സാരിയുടെ ഷോള്‍ എളിയില്‍ കുത്തി മുറ്റം തൂക്കുന്നത് കാശിയുടെ കണ്ണുകള്‍ അവളില്‍ തന്നെ തറഞ്ഞ് നിന്നു അവളെ വെളുത്ത പഞ്ഞികെട്ട് പോലുള്ള വയറ് പുറത്തേക്ക് കാണുന്നുണ്ട് കാശിക്ക് അത് കണ്ടപ്പോ എന്തോ ദേഷ്യം തോന്നി മിററിലൂടെ ഹരിയെ നോക്കുമ്പോ അവന്‍ ഫോണില് കുത്താണ് കാശി ബുള്ളറ്റ് ഗേറ്റിനകത്തേക്ക് കയറ്റി ശബ്ദം കേട്ട് അമ്മു തല ഉയര്‍ത്തി നോക്കുന്നുണ്ട് കാശി ദേഷ്യത്തോടെ തന്നെ ബുള്ളറ്റ് നിര്‍ത്തി അകത്തേക്ക് കയറി ''ഡാ..,,ഫുഡ് ഒാഡറ് ചെയ്യണ്ടെ..,, അവന്‍റെ പോക്ക് കണ്ട് ഹരി ചോദിച്ചു ''നിന്‍റെ മറ്റവളോട് പറ..,, കാശി അവന്‍റെ റൂമിലെ ഡോര്‍ കൊട്ടിയടച്ചു

പിന്നെ അപ്പോ തന്നെ ഡോര്‍ തുറന്ന് ഹരിയുടെ അടുത്തേക്ക് വന്ന് പോക്കന്‍റിലിട്ട റിംങ് അവന്‍റെ കൈ വെള്ളയില്‍ വെച്ച് കൊടുത്തു ''ഇത് ശ്രീഷ്മ നിനക്കിട്ട് തന്നതല്ലെ., എനിക്കിത് എന്നാത്തിനാ..,, ഹരി ചോദിച്ചു ''പുഴുങി തിന്നാന്‍.,ഇല്ലേല് എവിടേലും കൊണ്ട് കള., കാശി ഇതും പറഞ്ഞ് അവന്‍റെ മുറിയിലേക്ക് തന്നെ കയറി ''അവള്‍ടെ ഒരു വയറും കാട്ടിയുള്ള മുറ്റം തൂക്കല്‍., ആണുങ്ങളെ മയക്കിയെടുക്കാന്‍ അല്ലാതെന്ത്., അതൊക്കെ ശ്രദ്ധിച്ചാലെന്താ അവള്‍ക്ക്., ഒരു അമ്മു കുമ്മു വന്നേക്കുന്നു..,, കാശി പിറു പിറുത്ത് ബെഡിലേക്ക് കിടന്നു ഇന്നലെ രാത്രി നോക്കിയതാണ് ഫോണ്‍ കാശി വാട്സ്ആപ്പെടുത്ത് അമ്മൂന്‍റെ നമ്പറെടുത്തു മെസ്സേജ് സീന്‍ ചെയ്ത് ഒരു സാഡ് സ്മൈലി വിട്ടിട്ടുണ്ട് കാശിക്ക് എന്ത് റിപ്ലെ കൊടുക്കണം എന്നറിയുന്നുണ്ടായിരുന്നില്ല അവന്‍ ബെഡില്‍ നിന്നെണീറ്റ് ബാല്‍ക്കണിയിലേക്ക് പോയി അവളെ വീടിന്‍റെ അങ്ങോട്ട് നോക്കിയതും കണ്ടു അമ്മു പൈപ്പിന്‍ ചോട്ടില്‍ കൈയ്യും മുഖവും കഴുകുന്നത് കാശി അങ്ങോട്ട് തന്നെ നോക്കി നിന്നു അവന്‍റെ ചുണ്ടിലൊരു മനോഹരമായ പുഞ്ചിരി വിടര്‍ന്നു അമ്മു ഒന്ന് തല ഉയര്‍ത്തിയതും അവളെ തന്നെ നോക്കി നില്‍ക്കുന്ന കാശിയെ കണ്ടു കാശി വെപ്രാളത്തോടെ എന്ത് ചെയ്യണം എന്നറിയാതെ നിന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story