ആകാശി💖: ഭാഗം 50

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശിയും ഫ്രണ്ട്സും ഒാഡിറ്റോറിയത്തില്‍ നിന്നിറങ്ങി പോകുന്നത് കണ്ട് അവരങ്ങോട്ട് പോയി..,, ''കണ്ണേട്ടാ..,,എങ്ങോട്ടാ പോകുന്നത്.,, കാശിയും ഫ്രണ്ട്സും കാറിലേക്ക് കയറിയതും അമ്മൂനേയും നന്ദൂനേയും കണ്ട് തിരിഞ്ഞ് നോക്കി ''നിങ്ങളും വണ്ടിയില്‍ കയറ് പറയാം.,, കാശി അമ്മൂനോടും നന്ദൂനോടും കാറില്‍ കയറാന്‍ പറഞ്ഞു ''എങ്ങോട്ടാന്ന് പറയ് ചേട്ടായി., എന്നിട്ട് അമ്മയോട് പറഞ്ഞിട്ട് വരാം,, നന്ദു കാശിയോടായ് പറഞ്ഞു '''അമ്മയോടൊക്കെ പറഞ്ഞിട്ടുണ്ട്., വേണമെങ്കില്‍ കയറിക്കൊ., ഇല്ലേല് അവിടെയിരുന്നോ..,, കാശി പറയേണ്ട താമസം അമ്മു വേഗം കയറിയിരുന്നു കാരണം അമ്മു ഒാരോ നിമിഷവും പേടിച്ചായിരുന്നു ഒാഡിറ്റോറിയത്തില്‍ ഇരുന്നത് കാശിയുമായുള്ള ശ്രീഷ്മയുടെ കല്ല്യാണം മുടങ്ങാനുള്ള കാരണം അവളാണല്ലോ.,, അമ്മു കാറില്‍ കയറിയതും നന്ദുവും കൂടെ കയറി കാര്‍ നേരെ ചെന്ന് നിന്നത് തറവാട്ടിലായിരുന്നു ''ഇതെന്തിനാ കണ്ണേട്ടാ നമ്മളിങ്ങോട്ട് വന്നത്.,, അമ്മു ഭയത്തോടെ ചോദിച്ചു ''ഹരിയുടെ മണിയറ ഒരുക്കാന്‍..,, ''എന്‍റെ പൊന്ന് കണ്ണേട്ടാ.,മുത്തച്ഛന്‍ ഈ പടി ചവിട്ടരുതെന്ന് പറഞ്ഞതാ., എന്തിനാ ഒാരോ പ്രശ്നം ഉണ്ടാക്കുന്നത്.,, അമ്മു കെഞ്ചികൊണ്ട് ചോദിച്ചു ''പടി ചവിട്ടേണ്ടന്നല്ലെ പറഞ്ഞെ., നമ്മള്‍ കോണി വെച്ച് മുകളിലെ ബാല്‍ക്കണി വഴി കയറും..,,

കാശി പറഞ്ഞതും ആദര്‍ശ് കോണിയെടുക്കാന്‍ പോയി ശാമില് കാറില്‍ നിന്ന് മണിയറ അലങ്കരിക്കാനുള്ള സാധനങ്ങളെടുത്തു ഗേറ്റിന് പുറത്താണ് കാര്‍ നിര്‍ത്തിയിരുന്നത് ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി വീട് മുയുവന്‍ ലൈറ്റ് കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട് എല്ലാവരും ഒാഡിറ്റോറിയത്തിലായതിനാല്‍ കുറച്ച് പണിക്കാരല്ലാതെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല ആദര്‍ശ് കോണി വെച്ച് ആദ്യം ബാല്‍ക്കണി വഴി മുകളിലത്തെ നിലയിലേക്ക് കയറി നന്ദു കൂളായി കയറുന്നത് കണ്ട് അമ്മു ഒന്ന് ഷോക്കായി '''ഇവള്‍ക്കിത് തന്നെയാണോ ദൈവമെ പണി.,, അമ്മു മനസ്സില്‍ പറഞ്ഞു '''അമ്മൂന് പേടിയാണോ കയറാന്‍.,, കാശി ചിരി കടിച്ച് പിടിച്ച് ചോദിച്ചു ''ഹേയ് എനിക്കെന്ത് പേടി ഞാ..ഞാന്‍ സിമ്പിളായി കയറും..,, അമ്മു വിറച്ച് വിറച്ചോണ്ട് കയറി അമ്മൂന്‍റെ പേടി മനസ്സിലാക്കി കാശി തൊട്ട് പിറകെ കയറി ശാമില് താഴെ നിന്ന് കോണി പിടിച്ച് കൊടുത്തു '''ഡീ..പൊട്ടിപെണ്ണേ..,,പേടിച്ച് വിറച്ച് താഴേക്ക് ചാടേണ്ട., ഞാന്‍ കൂടെ തന്നെയുണ്ട്.,, കാശിയുള്ള ധൈര്യത്തില്‍ അമ്മു ബാല്‍ക്കണി വരെ കയറി നന്ദൂന്‍റെ സഹായത്തോടെ അമ്മു ബാല്‍ക്കണിയിലേക്ക് ചാടി എല്ലാവരും മുകളിലെത്തി ഹരിയുടെ മുറി തുറന്നു

ആകെ അലങ്കോലമായി കിടക്കായിരുന്നു അമ്മു നന്ദുവും ആദ്യം മുറിയൊന്ന് വൃത്തിയാക്കി ബെഡ് ഷീറ്റെല്ലാം വിരിച്ചിട്ടു പിന്നെ എല്ലാവരും കൂടെ മണിയറ ഒരുക്കല്‍ തുടങ്ങി മുല്ല പൂവും റെഡ് റോസും ക്യാന്‍റില്‍സും കൊണ്ട് റൂമ് റൊമാന്‍റിക് ഫീല് കൊണ്ട് വന്നു ക്യാന്‍റില്‍സൊന്നും കത്തിച്ചിരുന്നില്ല അതെല്ലാം നൈറ്റ് കത്തിക്കാന്‍ അവരെ ഒരു കസിനെ വിളിച്ചേല്‍പ്പിച്ചു ''അമ്മൂ...,, '''ഹ്മ്..,, അമ്മു കബോഡിലേക്ക് ശ്രീഷ്മയുടെ ഡ്രസ്സ് മടക്കി വെക്കുമ്പോയാണ് കാശി തോണ്ടി വിളിച്ചത് '''ഡീ..അമ്മൂട്ടീ...,, ''എന്താ കണ്ണേട്ടാ..,, അവസാനത്തെ ഡ്രസ്സും മടക്കി വെച്ച് അമ്മു കാശിക്ക് നേരെ തിരിഞ്ഞു ''എങ്ങനെയുണ്ട് മണിയറ..,, '''അടിപൊളി.,നല്ല റൊമാന്‍റിക് മൂഡുണ്ട് കാണാന്‍..,, അമ്മു റൂമ് മുയുവനായിട്ട് നോക്കി കൊണ്ട് പറഞ്ഞു '''ശെരിക്കും!., ഹരി ഏതായാലും ഫസ്റ്റ് നൈറ്റൊന്നും ആഘോഷിക്കാന്‍ പോകുന്നില്ല.,, സോ....,,, കാശി ഒന്ന് നിര്‍ത്തി അമ്മൂനെ നോക്കി ''സോ....,, അമ്മു പുരികം പൊക്കി ''സോ...,,നമ്മുടെ ഫസ്റ്റ് നൈറ്റും കഴിയാത്ത സ്ഥിതിക്ക്., നമുക്കിപ്പോ അതങ് നടത്തിയാലോ., എന്താ എന്‍റെ ഭാര്യയുടെ അഭിപ്രായം.,,

'''നല്ല അഭിപ്രായം., കണ്ണേട്ടന്‍ അവരുടെ അഭിപ്രായം കൂടെ ചോദിച്ചേക്ക്., അവര്‍ക്ക് സമ്മതമാണേല് ഞാന്‍ റെഡി.,, അമ്മു പറയുന്നത് കേട്ട് കാശി ഒന്ന് ഞെട്ടി ''ഹേ..,,അവരെ എങ്ങനേലും പറഞ്ഞയച്ചാ നീ സമ്മതിക്കോ..,, '''അയ്യടാ..,,എന്താ പൂതി.,, അമ്മു കണ്ണുരുട്ടി '''പിന്നെ പൂതിയില്ലാണ്ടിരിക്കൊ., എനിക്കുമില്ലെ ഈ വികാരവും വിചാരവുമൊക്കെ., എന്താ ചെയ്യാ യോഗമില്ല.,, കാശി ഒന്ന് നെടുവീര്‍പ്പിട്ടു അമ്മു അത് കണ്ട് ചിരിച്ചോണ്ടവിടെന്ന് പോയി ''ഹോ...,,ഇവളിത് നന്നാകുമെന്ന് തോന്നുന്നില്ല ദുഷ്ടാ..,, അവിടെത്തെ പണി കഴിഞ്ഞ് അവരവിടെന്നിറങ്ങി നേരെ ഒാഡിറ്റോറിയത്തിലേക്ക് പോയി അവിടെത്തെ പരിപാടി കഴിഞ്ഞു ഒാരോരുത്തരായി പിരിഞ്ഞ് പോയി തുടങ്ങിരുന്നു ഹരിയേയും ശ്രീഷ്മയേയും അലങ്കരിച്ച കാറില്‍ കയറ്റി തറവാടിലേക്കയച്ചു ഹരിയുടെ അമ്മയും മുത്തശ്ശിയും വിളക്ക് കൊടുത്ത് സ്വീകരിക്കാനായി കുറച്ച് നേരത്തെ തറവാടിലേക്ക് തിരിച്ചു നന്ദു അവിടെയെല്ലാം ആനന്ദിനെ തിരിഞ്ഞെങ്കിലും കണ്ടില്ല അച്ഛനും അമ്മയും വന്നതും എല്ലാവരും കൂടെ വീട്ടിലേക്ക് തിരിച്ചു അമ്മയും അച്ഛനും സങ്കടം കാരണം മിണ്ടുന്നില്ല.,, ''കല്ല്യാണം എങ്ങനെയുണ്ട് അമ്മേ..,, നന്ദു ഇങ്ങനെ ചോദിച്ചതും അമ്മ തേങ്ങി ''ഹരി എനിക്ക് മോന്‍ തന്നെയാ., കാശിയെ പോലെ.,,

അവന്‍റെ വല്ല്യമ്മയായിട്ടും കല്ല്യാണത്തിന് ഒരു അതിഥിയെ പോലെ പോകേണ്ട അവസ്ഥ വന്നല്ലോ..,, അമ്മ കരയുന്നത് കണ്ടിട്ട് ഏറ്റവും കൂടുതല്‍ സങ്കടമായത് അമ്മൂനായിരുന്നു അവളാണ് എല്ലാത്തിനും കാരണമെന്ന് അവളെ ഹൃദയത്തെ നോവിച്ചു അമ്മൂന് അമ്മയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും പറ്റിയില്ല അവള്‍ പുറത്തേക്ക് നോക്കി കണ്ണ് ഇറുക്കി അടച്ചു കാശി അവരെ വീട്ടില്‍ ഇറക്കി സ്റ്റുഡിയോയിലേക്ക് പോയി രണ്ട് ദിവസം കഴിഞ്ഞാല്‍ സ്റ്റുഡിയോ ഓപ്പണ്‍ ചെയ്യും., അമ്മുവും നാളെ തൊട്ട് കമ്പനിയിലേക്ക് ലീവ് കഴിഞ്ഞ് പോകുകയാണ് നന്ദു മുറിയില്‍ പോയി ബെഡിലേക്ക് കിടന്ന് ഇന്ന് ആനന്ദിന്‍റെ കൂടെയുണ്ടായ നിമിഷങ്ങോര്‍ത്ത് കിടന്നു എന്നാ അമ്മു ആകെ മെന്‍റലീ ഡൗണായിരുന്നു മുത്തച്ഛനുമായുള്ള എല്ലാ പ്രശ്നത്തിനും കാരണം താന്‍ മാത്രമാണെന്നായിരുന്നു അമ്മൂന്‍റെ മനസ്സില്‍ അമ്മു ഫ്രഷായി വന്ന് ഗീതമ്മക്ക് ഫോണ്‍ വിളിച്ചു തന്‍റെ മനസ്സിലെ സങ്കടം മറച്ച് പിടിച്ചോണ്ട് സന്തോഷത്തോടെ സംസാരിച്ചു ഫോണ്‍ വെച്ചവള്‍ തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു ഇടക്കെപ്പയോ അവള്‍ ഉറങ്ങി പോയിരുന്നു രാത്രി കാശി സ്റ്റുഡിയോയില്‍ നിന്ന് വന്ന് മുറിയുടെ ഡോര്‍ തുറക്കാന്‍ നോക്കിയപ്പോ അത് ലോക്കായിരുന്നു '''അമ്മൂ...ഡോര്‍ തുറക്ക്...,,അമ്മൂ..,

, കാശി ഡോറില്‍ മുട്ടിയതും അമ്മു ഞെട്ടിപിടഞ്ഞെണീറ്റു മുഖം അമര്‍ത്തി തുടച്ച് മുടി വാരികൂട്ടി കെട്ടി ഡോര്‍ തുറന്ന് വീണ്ടും പോയി ബെഡില്‍ കമിഴ്ന്ന് കിടന്നു ''എന്ത് പറ്റി ഈ സമയത്തൊരു കിടത്തം., സുഖമില്ലെ നിനക്ക്..,, കാശി ഡോറടച്ച് അവളെ അടുത്ത് ബെഡില്‍ വന്നിരുന്നു ''അമ്മൂട്ട്യേ...,,എന്താ തലവേദനിക്കുന്നുണ്ടോ..,, കാശി അവളെ മുടിയല്‍ തലോടി അമ്മു ഒന്നും മിണ്ടിയതേയില്ല ''എന്താ ഒന്നും മിണ്ടാത്തെ എണീറ്റെ നീ..,, കാശി അവളെ പിടിച്ചെണീപ്പിച്ചതും അമ്മു അവന്‍റെ കൈ തട്ടിമാറ്റി എണീറ്റിരുന്നു ''എന്താ ഇത്ര ദേഷ്യം.,,നീ എന്താ കരഞ്ഞോ..,, മുഖം വല്ലാണ്ടിരിക്കുന്നു..,, കാശി അവളെ മുഖത്ത് കൈ ചേര്‍ത്തതും അമ്മു ഒരൊറ്റ തട്ട് ''എനിക്കാകെ ഭ്രാന്താകുന്നു.,, ഇന്ന് സ്വന്തം അനിയന്‍റെ കല്ല്യാണത്തിന് നിങ്ങള്‍ എങ്ങനെ പോയത് അമ്മ പറഞ്ഞ പോലെ വിരുന്നുക്കാരെ പോലെയല്ലെ, മണിയറ ഒരുക്കിയതോ കള്ളമ്മാരെ പോലെ., അമ്മേടെ കണ്ണുനീര് കണ്ടോ നിങ്ങള്., എല്ലാത്തിനും കാരണം ഞാനാ..,, ഞാനെന്ന നശിച്ചജന്മം കാരണം..,, അമ്മു കണ്ണില്‍ നിന്ന് വന്ന കണ്ണുനീര് വാശിയോടെ തുടച്ച് മാറ്റി ''നീയിത് എന്ത് തേങ്ങയാ അമ്മൂ ഈ പറയുന്നെ., നീ വല്ല സീരിയലും കാണായിരുന്നോ..,, കാശി ചിരിച്ചോണ്ട് ചോദിച്ചു ''ദേ എന്നെ ദേഷ്യം പിടിപ്പിക്കരുത്.,

നിങ്ങളെന്തിനാ എന്‍റെ സമ്മതം ചോദിക്കാതെ എന്നെ കെട്ടിയത്., അത് കൊണ്ടല്ലെ കുടുംബം രണ്ടായി തെറ്റിപിരിയേണ്ടി വന്നത്., എനിക്കാതെ പെരുത്ത് കയറുന്നു..,, അമ്മു രണ്ട് കൈയ്യും തന്‍റെ മുടിയില്‍ കൊരുത്ത് മുഖം താഴ്ത്തിയിരുന്നു ''അതൊക്കെ കഴിഞ്ഞ് പോയതല്ലെ അമ്മു..,, പറ..എന്ത് പറ്റി കണ്ണേട്ടന്‍റെ കൊച്ചിന് പെട്ടന്നിങ്ങനെ സങ്കടം വരാന്‍ മാത്രം..,, കാശി അമ്മൂനെ തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്ത് നിര്‍ത്തിയതും അമ്മു അവനെ ചുറ്റിപിടിച്ച് ആ നെഞ്ചിലേക്ക് പറ്റിചേര്‍ന്ന് കിടന്നു '''കണ്ണേട്ടാ...,, ''ഹ്മ്..,,പറ അമ്മൂട്ട്യേ..,,എന്താ എന്‍റെ കൊച്ചിനൊരു സങ്കടം.., കാശി സ്നേഹത്തോടെ അവളെ മുടിയില്‍ തലോടിയിരുന്നു ''അതേ..കണ്ണേട്ടാ...,,എനിക്ക്‌.,, അമ്മു എന്തോ പറഞ്ഞ് തുടങ്ങിയതും കാശിയുടെ ഫോണ്‍ ബെല്ലടിച്ചു ''ഹലോ..,,ചെറിയച്ഛാ.., എന്ത് കാണാനില്ലന്നോ..,, ശരി അന്വേഷിക്കാം..,, ഒക്കെ തിരിച്ച് വിളിക്കാം..,, കാശി ഫോണ്‍ വെച്ചു '''അമ്മുട്ടാ..,, നമ്മുടെ ഹരിയെ തറവാട്ടിലൊന്നും കാണാനില്ലെന്ന്., ഫോണ്‍ ആണെങ്കില്‍ സ്വിച്ചോഫും,, ഞാന്‍ ഒന്ന് പോയി നോക്കട്ടെ., ഞാന്‍ വരാന്‍ ലേറ്റാകാണേല് നീ ഫുഡ് കഴിച്ച് കിടന്നോ..,, കാശി വെപ്രാളപ്പെട്ട് മുറിയില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി  ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story