ആകാശി💖: ഭാഗം 51

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

'''അമ്മുട്ടാ..,, നമ്മുടെ ഹരിയെ തറവാട്ടിലൊന്നും കാണാനില്ലെന്ന്., ഫോണ്‍ ആണെങ്കില്‍ സ്വിച്ചോഫും,, ഞാന്‍ ഒന്ന് പോയി നോക്കട്ടെ., ഞാന്‍ വരാന്‍ ലേറ്റാകാണേല് നീ ഫുഡ് കഴിച്ച് കിടന്നോ..,, കാശി വെപ്രാളപ്പെട്ട് മുറിയില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി ''പിന്നെയ് വേറെ ആരോടും ഈ കാര്യം പറയണ്ട..,, കാശി പെട്ടന്ന് തിരിച്ച് വന്നിങ്ങനെ പറഞ്ഞ് അതേ പോലെ തിരിച്ച് പോയി അമ്മുവും കാശിയുടെ പിറകെ പരിഭ്രമത്തോടെ താഴേക്കിറങ്ങി കാശി വേഗത്തില്‍ ബുള്ളറ്റെടുത്ത് പോയി ''അമ്മൂ...,കണ്ണനെങ്ങോട്ടാ ഇത്ര ധൃതിയില്‍ പോകുന്നെ., അമ്മ സിറ്റൗട്ടിലേക്ക് വന്ന് അമ്മൂനോട് ചോദിച്ചു ''ഒരു ഫോണ്‍ കോള്‍ വന്ന് പോയതാമ്മാ., അമ്മു മുഖത്തെ ആധി മറച്ച് വെച്ചോണ്ട് പറഞ്ഞു ''എന്തേലും പ്രശ്നം ഉണ്ടോ മോളെ., അവന്‍റെ മുഖമൊക്കെ വല്ലാണ്ടിരിക്കുന്ന പോലെ തോന്നി.,

അമ്മക്കെന്തോ അവന്‍റെ പെട്ടന്നുള്ള പോക്കില്‍ വല്ലായ്മ തോന്നി ''എന്‍റെ പൊന്നമ്മേ കണ്ണേട്ടനൊന്നുല്ല., ഏതോ ഫ്രണ്ടിന്‍റെ ബര്‍ത്ത് ഡേ ചെലവുണ്ട്., അതിന് വിളിച്ചപ്പോ പെട്ടന്നോടിയതാ., അമ്മു ചിരിച്ചോണ്ട് തട്ടിവിട്ടു ''ഹോ അതാണോ...,,ഇൗ ചെര്‍ക്കന്‍റെ ഒരു ആക്രാന്തം, ഞാനങ് പേടിച്ച് പോയി., മോള് നന്ദൂനെ കഴിക്കാന്‍ വിളിച്ച് വാ..,, അമ്മ പറഞ്ഞതും അമ്മു നന്ദൂനെ മുകളില്‍ പോയി വിളിച്ച് വന്നു ''അച്ഛനിന്ന് കഴിച്ച് നേരത്തെ കിടന്നോ അമ്മേ..,, അമ്മു ഫുഡ് ടേബിളില്‍ വെക്കുന്നതിനിടക്ക് ചോദിച്ചു ''ആ...ഹ് ഏട്ടന്‍ നാളെ വെളുപ്പിന് നാല് മണിക്ക് കമ്പനി ആവിശ്യത്തിന് ഡല്‍ഹിയില്‍ പോകാണ്., അല്ല അമ്മൂ.. നാളെ കമ്പനിയില്‍ ലീവ് കഴിഞ്ഞ് ജോയിംങ് ചെയ്യുകയല്ലെ നീ.,, അമ്മ കഴിക്കാനിരുന്നു, കൂടെ നന്ദുവും അമ്മുവും ''നാളെ ജോയിംങ് ചെയ്യണം അമ്മേ.., അച്ഛന്‍റെ കൂടെ പോകാണമെന്നാ കരുതിയെ ഇനിപ്പോ കണ്ണേട്ടന്‍ നാളെ സ്റ്റുഡിയോയിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു അപ്പോ കൂടെ പോകേണ്ടിവരും..,,

'ചേട്ടായീടെ സ്റ്റുഡിയോ ഇനാഗ്രേഷന്‍ ആയില്ലെ., നമ്മളെന്തായാലും അടിച്ച് പൊളിക്കും..,, നന്ദു ആവേശത്തോടെ പറഞ്ഞു '''എന്‍റെ പൊന്ന് നന്ദൂ..,,ഉദ്ഘാടന ദിവസം തന്ന് സ്റ്റുഡിയോ അടിച്ച് പൊളിക്കണോ..,, അമ്മ നന്ദൂനെ കളിയാക്കി ''അയ്യോ എന്‍റെ പൊന്ന് തഗ്ഗ് അമ്മാ..,, ചോര്‍ കഴിക്കുമ്പോയെങ്കിലും ചളി വാരിയെറിയാതെ., നന്ദു അമ്മയെ തിരിച്ചും കളിയാക്കി ഫുഡൊക്കെ കഴിച്ച് അടുക്കളയൊക്കെ ഒതുക്കി എല്ലാവരും മുറിയിലേക്ക് പോയി സത്യം പറഞ്ഞാ അമ്മൂന് ഹരിയുടെ കാര്യം അറിയാഞ്ഞിട്ട് അത് വരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല അമ്മു മുറിയിലെത്തിയ ഉടനെ ഡോര്‍ ലോക്ക് ചെയ്ത് ഫോണെടുത്ത് വേഗം കാശിക്ക് വിളിച്ചു റിംഗ് ചെയ്ത് നിന്നെല്ലാതെ ഫോണെടുത്തില്ല അമ്മു വീണ്ടും വിളിച്ചതും കാശി ഫോണെടുത്തു '''കണ്ണേട്ടാ..,,എന്തായി ഹരിയെ കണ്ടോ..,, ഫോണെടുത്ത ഉടനെ അമ്മു ചോദിച്ചു

''അവനിവിടെ ബാറിലിരുന്ന് മൂക്കറ്റം കുടിക്കായിരുന്നു., അവനെ തറവാട്ടിലാക്കാന്‍ പോകാണ്., വീട്ടില് ആരും അറിഞ്ഞില്ലല്ലോ..,, കാശി ചോദിച്ചു ''ഇല്ല.,ഞാന്‍ അമ്മോട് കണ്ണേട്ടന്‍ ഒരു ഫ്രണ്ടിന്‍റെ ബര്‍ത്ത് ഡേ ട്രീറ്റിന് പോയേക്കാണന്നാ പറഞ്ഞെ., പുറത്ത് നിന്ന് എന്തേലും കഴിച്ചിട്ട് വരണെ.,, ''ഒാക്കെ ഫോണ്‍ വെച്ചോ ഞാന്‍ ഒരുമണിക്കൂറിനുള്ളില്‍ എത്തും..,, കാശി ഫോണ്‍ കട്ട് ചെയ്തു അമ്മു ബെഡ് ഷീറ്റെല്ലാം വിരിച്ചിട്ടു ഗീതമ്മക്ക് ഫോണ്‍ വിളിച്ച് വിശേഷമെല്ലാം തിരക്കി കമ്പനിയിലെ ഫയല്‍സെല്ലാം നോക്കി എടുത്ത് വെച്ചു നാളെ കമ്പനിയിലേക്കിടാനുള്ള കുര്‍ത്താ സെറ്റും കാശിക്ക് സ്റ്റുഡിയോയിലേക്കിടാനുള്ള ഷര്‍ട്ടും തേച്ച് വെച്ചു കതകിലാരോ മുട്ടിയതും അമ്മു ഡോര്‍ തുറന്നു കാശി ആയിരുന്നത് കാശി വന്ന് നേരെ ഒരു തോര്‍ത്തെടുത്ത് ഫ്രഷായി കുളിച്ചിറങ്ങി ''എന്‍റെ പൊന്നമ്മൂ..,,ക്ഷീണിച്ചൊരു വിധമായി..,, കാശി ബെഡിലേക്കിടന്നു ''എങ്ങനെ ഹരിയെ കണ്ടത് കണ്ണേട്ടാ..,,

''ഒന്നും പറയണ്ട., ഞാന്‍ ആനന്ദിനേയും കൂട്ടി കുറേ തിരിഞ്ഞു., പിന്നെ പെട്ടന്ന് മൈന്‍റിലേക്ക് വന്ന സ്ഥലാണ് ബാറ്, ഞങ്ങള് ഒട്ടുമിക്ക കള്ള്ഷാപ്പിലും ബാറിലും പമ്പിലുമെല്ലാം തിരഞ്ഞു., പിന്നെ അവസാനം ഒരു ബാറിലിരുന്ന് ഒരു മൂലയില്‍ ഒറ്റക്കിരുന്ന് അടിക്കുന്നുണ്ട്.,, പിന്നെ ഒന്നും നോക്കിയില്ല തൂക്കിയെടുത്ത് ആനന്ദിന്‍റെ കാറിലേക്കിട്ടു ക്ലബ്ബിലേക്ക് കൊണ്ട് വന്ന് കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കൊടുത്തിട്ടാ തറവാട്ടില് കൊണ്ട് ചെന്നാക്കിയെ., എന്നിട്ടും കുടിച്ചതിന്‍റെ കെട്ടിറങ്ങിയിട്ടില്ല., എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..,, കാശി പറഞ്ഞത് കേട്ടിട്ട് അമ്മൂന് വല്ലായ്മ തോന്നി ''തറവാട്ടില് ആക്കികൊടുത്തപ്പൊ മുത്തച്ഛന്‍ കണ്ടില്ലെ.,, ''ഇല്ല., ഞാന്‍ ചെറിയച്ഛനെ വിളിച്ച് അടുക്കളപുറത്തേക്ക് വരാന്‍ പറഞ്ഞു., എല്ലാവരും കിടന്നിട്ടുണ്ടെന്ന് തോന്നുന്നു., എനിക്ക് പേടി കള്ള് കുടിച്ചതിന്‍റെ പുറത്ത് ആ ശ്രീഷ്മയെ വല്ലോം ചെയ്യോ എന്നാ..,, കാശി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു അതും കൂടെ കേട്ടതും അമ്മൂന് വീണ്ടും സങ്കടമായി

''എല്ലാത്തിനും കാരണം ഞാനാണോ കണ്ണേട്ടാ..,, അമ്മു എങ്ങോട്ടോ നോക്കി ചോദിച്ചു ''എന്ത്?.,, ''ഹരിയുടെ ഇൗ അവസ്ഥക്കും എല്ലാ പ്രശ്നത്തിനും കാരണം ഞാന്‍ മാത്രമല്ലെ.,, അമ്മു ഒന്ന് വിതുമ്പി ''ഒാ..ഹ് ഈ പെണ്ണിത്., നീയിങ് വന്നെ..,, കാശി അമ്മൂനെ പിടിച്ച് തന്‍റെ നെഞ്ചിലേക്കിട്ടു __________ ഇതേ സമയം ഹരിയെ അവന്‍റെ അച്ഛന്‍ ആരും കാണാതെ അവന്‍റെ മുറിക്ക് മുന്നിലെത്തിച്ച് ചുമരിനോട് ചേര്‍ത്ത് ചാരി നിര്‍ത്തി ''കുടിച്ച് ലെക്ക് കെട്ട് നില്ക്കുന്ന നിന്നോടിപ്പം ഒന്നും പറഞ്ഞിട്ട് കാര്യമില്ല., ഇപ്പോ പോയി ഉറങ്ങ്., നാളെ ഇതിനുള്ളത് നിനക്ക് ഞാന്‍ തരാം..,, ഹരിയുടെ അച്ഛന്‍ ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ പോയി ഹരി അതിന് പുച്ഛിച്ച് ഡോര്‍ തുറക്കാന്‍ നോക്കി പക്ഷെ അത് ലോക്കായിരുന്നു ഹരി ഡോറില്‍ ദേഷ്യത്തോടെ മുട്ടി അകത്ത് നിന്ന് ശ്രീഷ്മ ഡോര്‍ തുറന്നതും ഹരി ഒന്ന് വേച്ച് പോയി ''അയ്യോ ഹരീ..,, ശ്രീഷ്മ അവനെ പിടിക്കാന്‍ നോക്കിയതും ഹരി അവളെ കൈ തട്ടിതെറിപ്പിച്ച് കത്തുന്ന നോട്ടം നോക്കി ഹരി ഒരുവിധം നേരെ നിന്ന് ശ്രീഷ്മയെ ദേഷ്യത്തോടെ നോക്കി അവളിലേക്കടുത്തു ശ്രീഷ്മ പേടിയോടെ ഉമിനീരിറക്കി പിന്നിലോട്ട് നടന്നു  ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story