ആകാശി💖: ഭാഗം 52

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അകത്ത് നിന്ന് ശ്രീഷ്മ ഡോര്‍ തുറന്നതും ഹരി ഒന്ന് വേച്ച് പോയി ''അയ്യോ ഹരീ..,, ശ്രീഷ്മ അവനെ പിടിക്കാന്‍ നോക്കിയതും ഹരി അവളെ കൈ തട്ടിതെറിപ്പിച്ച് കത്തുന്ന നോട്ടം നോക്കി ഹരി ഒരുവിധം നേരെ നിന്ന് ശ്രീഷ്മയെ ദേഷ്യത്തോടെ നോക്കി അവളിലേക്കടുത്തു ശ്രീഷ്മ പേടിയോടെ ഉമിനീരിറക്കി പിന്നിലോട്ട് നടന്നു ഹരിയുടെ മുഖഭാവം കണ്ട് ശ്രീഷ്മക്ക് പേടി തോന്നി ''ഹ..ഹരീ..,,വേണ്ട., നീയിപ്പോ കുടിച്ചിട്ടാ ഉള്ളേ..,പോയി ഉറങ്ങ്.,പ്ലീസ്., ശ്രീഷ്മ കബോര്‍ടില്‍ തട്ടി നിന്നു ''ഹരീ..,,പ്ലീസ്..ഗോ...,, നീ ബോധമില്ലാതെ ഒാരോന്ന് കാണിക്കല്ലെ..,, ശ്രീഷ്മ അവനെ തന്നില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയതും ഹരി ദേഷ്യത്തോടെ അവളെ കവിളില്‍ കുത്തിപിടിച്ചു ''ച്ഛീ..,,നിന്‍റെ അച്ഛനാഡീ ബോധമില്ലാത്തത്., നിനക്ക് സന്തോഷമായല്ലോ കല്ല്യാണം നടന്നല്ലോ., ഇപ്പോ നമ്മുടെ ആദ്യരാത്രി അല്ലെ. എന്നില്‍ നിന്ന് പലതും നീ പ്രതീക്ഷിക്കുന്നുണ്ടാകും അല്ലെ,, ഹരി അവളെ കവിളില്‍ നിന്ന് കൈ എടുത്ത് പുച്ഛത്തോടെ ചിരിച്ചു

'''ഹ..ഹരീ..,,പ്ലീസ്...,,നമുക്ക് നാളെ സംസാരിക്കാം നീ ഇപ്പോ പോയി ഉറങ്ങ്..,, ശ്രീഷ്മ ഹരി പിടിച്ച് ബെഡിലേക്ക് തള്ളിയിടാന്‍ നോക്കിയതും ഹരി ശ്രീഷ്മയെ പിടിച്ച് ഒറ്റ തള്ള് ബാലന്‍സ് കിട്ടാതെ ശ്രീഷ്മ നിലത്ത്‌ വീണു എന്തോ ഭാഗ്യത്തിനൊന്നും പറ്റിയില്ല ''എന്താടീ നിനക്കിപ്പോ ഫസ്റ്റ് നൈറ്റ് ആഘോഷിക്കണ്ടെ., വാ മോളെ നമുക്ക് ആദ്യരാത്രി കളറാക്കാം.., ഇന്നത്തെ രാത്രി മറക്കാത്ത ഒരു രാത്രി ആക്കി മാറ്റിതരാം ഞാന്‍.,, നിലത്ത് നിന്നെണീറ്റ ശ്രീഷ്മയെ ഹരി ചുമരോട് ചേര്‍ത്ത് ഷോള്‍ഡറില്‍ കൈ അമര്‍ത്തി പിടിച്ചോണ്ട് പറഞ്ഞു ''ഹരീ..,,നീ കൈ എടുക്ക് എനിക്ക് വേദനിക്കുന്നുണ്ട്..,, നീ കള്ള് കുടിച്ച് ഭ്രാന്തമ്മാരെ പോലെ പെരുമാറല്ലെ..,, ശ്രീഷ്മ ശക്തിയില്‍ തന്‍റെ ഷോള്‍ഡറില്‍ നിന്നവന്‍റെ കൈ മാറ്റി ഹരി അവളെ വരിഞ്ഞ് ചുറ്റി പിടിച്ച് ബെഡിലേക്ക് മറിഞ്ഞു ''ഞാന്‍ ഭ്രാന്തനാണല്ലെ., കാണിച്ച് തരാടീ എന്‍റെ ഭ്രാന്ത് എന്താണെന്ന്..,,

ഹരി അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെയാകെ ഭ്രാന്തമായി ചുംബിച്ചോണ്ടിരുന്നതും ശ്രീഷ്മ അവന്‍റെ ഷോള്‍ഡറില്‍ അമര്‍ത്തിയൊരു കടി കൊടുത്തു '''ആ..ഹ്..,, ഹരി വേദന കൊണ്ട് അവളില്‍ നിന്ന് വിട്ട് നിന്നതും ശ്രീഷ്മ ബെഡില്‍ നിന്ന് ചാടി എണീറ്റു ''പട്ടി...,,നാളെ നിന്‍റെ ബോധം വരുമ്പോ കാണിച്ച് തരാടാ തെണ്ടി..,, ശ്രീഷ്മ അവനെ നോക്കി വിളിച്ച് കൂവി ബാല്‍ക്കണിയിലേക്കോടി ഡോര്‍ പുറത്തേക്ക് ലോക്ക് ചെയ്തു ഹരി വേദന കൊണ്ട് പുളയുന്നനിടെ തന്നെ ബോധം കെട്ടുറങ്ങി പോയി ഹരി ഉറങ്ങിയെന്നുറപ്പായതും ശ്രീഷ്മ ഡോര്‍ തുറന്ന് ബാല്‍ക്കണിയില്‍ നിന്ന് മുറിയിലേക്ക് തന്നെ വന്ന് ഒരു തലയണ എടുത്ത് സോഫയില്‍ കിടന്നുറങ്ങി ____________ ''അമ്മൂ...,,, കാശിയുടെ നെഞ്ചില്‍ കിടക്കുന്ന അമ്മൂന്‍റെ മുടിയില്‍ തലോടി കാശി വിളിച്ചു ''ഹ്മ്..,, ''അമ്മൂട്ട്യേ...,,എന്താ നിന്‍റെ സങ്കടം കണ്ണേട്ടനോട് പറ..,, '''കണ്ണേട്ടനറിയില്ലെ എന്താ കാരണമെന്ന്., എന്ത് സ്നേഹത്തോടെ കഴിഞ്ഞ കുടുംബമായിരുന്നു നിങ്ങളുടേത്., എന്നെ കണ്ണേട്ടന്‍ കാണാന്‍ പാടില്ലായിരുന്നു.,

അങ്ങനെ ആയിരുന്നെങ്കില്‍ കണ്ണേട്ടന്‍ എന്നെ ഇഷ്ടപ്പെടുകയോ കല്ല്യാണം കഴിക്കുകയോ ചെയ്യില്ലായിരുന്നു., ഇപ്പോ എന്തൊക്കെ പ്രശ്നങ്ങളാണ്., ഈ കുടുംബം ഞാന്‍ കാരണം രണ്ടായില്ലെ., ഹരിക്ക് ശ്രീഷ്മയെ ഞാന്‍ കാരണമല്ലെ ഇഷ്ടമല്ലാഞ്ഞിട്ടും കല്ല്യാണം കഴിക്കേണ്ടി വന്നത്.,, അമ്മു ഒന്ന് തേങ്ങി ''എന്‍റെ കൊച്ചിന്‍റെ കുഞ്ഞ് മനസ്സില്‍ ഇത്ര സങ്കടം ഉണ്ടായിരുന്നോ..,, എന്‍റെ പൊന്ന് അമ്മൂ..,,ദൈവം എന്നൊരാള്‍ ഇതെല്ലാം ആദ്യമെ വിധിച്ച് വെച്ചേക്കാണ്., അത് അത് പോലെ അല്ലെ നടക്കൂ..,, നീ സങ്കടപ്പെടേണ്ട മുത്തച്ഛന്‍റെ ദേഷ്യം മാറാന്‍ നീ വിചാരിച്ചാല്‍ മതി., അങ്ങേരൊരു പാവാണെന്നെ., പുറത്ത് ഗൗരവക്കാരനാണെന്നെയൊള്ളു.,, സ്നേഹം കൊണ്ട് മാറ്റിയെടുക്കാന്‍ പറ്റാത്തതായി എന്തേലുമുണ്ടോ., നാളെ മുതല്‍ നമുക്ക് മുത്തച്ഛനെ വളച്ചൊടിച്ച് കുപ്പിയിലാക്കാനുള്ള കാര്യങ്ങള്‍ നോക്കാം..,, നോക്കിക്കോ ഒരു മാസത്തിനുള്ളില്‍ മുത്തച്ഛന്‍ നമ്മളെ തിരിച്ച് വിളിക്കും. കാശി ചങ്കുറപ്പോടെ പറഞ്ഞു ''തിരിച്ച് വിളിച്ചില്ലെങ്കില്‍..,, '''എന്‍റെ പൊന്നമ്മൂ..,നെഗറ്റീവടിക്കാതെ., കാശിനാഥ് പറഞ്ഞാല്‍ പറഞ്ഞതാ., തിരിച്ച് വിളിച്ചില്ലെങ്കില്‍ എന്‍റെ പകുതി മുടിയും മീശയും നീ വടിച്ചോ..,,

കാശി ബെറ്റ് വെച്ചതും അമ്മു ഒന്ന് ചിരിച്ചു ''ചിരിച്ചല്ലോ..,,സന്തോഷം., ഇനി കണ്ണേട്ടനൊരു ഉമ്മ തന്നെ..,, കാശി കവിള് കാണിച്ച് കൊടുത്തതും കാശിയെ ഞെട്ടിച്ച് കൊണ്ട് അമ്മു മുഖം ഉയര്‍ത്തിയൊരു ഉമ്മ കൊടുത്തു കിളി പോയി നില്ക്കുന്ന കാശിയെ കണ്ട് അമ്മു ചിരിച്ചോണ്ട് അവന്‍റെ നെഞ്ചില്‍ മുഖംപൂഴ്ത്തി ___________ പുലര്‍ച്ചെ അലാറത്തിന്‍റെ ശബ്ദം കേട്ട് ശ്രീഷ്മ ഉണര്‍ന്നു എണീറ്റ് വേഗം ഫ്രഷായി വന്നു ഹരിയെ നോക്കിയപ്പൊ അവന്‍ നല്ല ഉറക്കമാണ് അവള്‍ കിച്ചണിലേക്ക് പോയി അവിടെ ഹരിയുടെ അമ്മയുണ്ടായിരുന്നു ശ്രീഷ്മയുടെ അച്ഛനും അമ്മയും ഇന്നലെ രാത്രി അവരെ വീട്ടിലേക്ക് മടങ്ങിയിരുന്നു ''ആ..ഹ ശ്രീമോള് എണീറ്റോ., ഇത്ര നേരെത്തെ എണീറ്റതെന്തേ..,, അവളെ കണ്ട ഹരിയുടെ അമ്മ ചോദിച്ചു ''ഒന്നുമില്ല അമ്മായി., ഇനി തൊട്ട് നന്നാകാമെന്ന് കരുതി.,, ശ്രീഷ്മ ചിരിച്ചോണ്ട് രാവിലെത്തെ കറിക്കുള്ള തേങ്ങ ചിരവാന്‍ തുടങ്ങി ''ശിവ ശിവ.,ഞങ്ങളെ ശ്രീമോള് അടുക്കളയിലൊക്കെ കയറി തുടങ്ങിയോ..,,

മുത്തശ്ശി അങ്ങോട്ട് വന്ന് ആശ്ചര്യത്തോടെ ചോദിച്ചു ''മുത്തശ്ശീ കളിയാക്കണ്ടട്ടൊ..,, ഞാനിപ്പോ മുത്തശ്ശീടെ പേരകുട്ടി മാത്രമല്ല പേരമരുമകള്‍ കൂടെയല്ലെ., അപ്പോ അടുക്കളയിലൊക്കെ കയറണ്ടെ.,, ശ്രീഷ്മ മുത്തശ്ശീടെ കവിളില്‍ നുള്ളി ''എന്നാ മുത്തച്ഛനുള്ള ചായ നീ കൊണ്ട് കൊടുക്ക്..,, ഹരിയുടെ അമ്മ അവളെ കൈയ്യില്‍ കപ്പ് വെച്ച് കൊടുത്തു ''അത് ഞാന്‍ കൊടുത്തോളാം., മോള് ഹരി മോന് കൊണ്ട് കൊടുക്ക്..,, മുത്തച്ഛനുള്ള ചായയുമായി മുത്തശ്ശി പോയതും ഹരിക്കുള്ള ചായ കപ്പിലൊഴിച്ച് ശ്രീഷ്മ മുറിയിലേക്ക് പോയി -------------------------------------------------- തലക്ക് വല്ലാത്ത കനവും പൊട്ടി പൊളിയുന്ന വേദനയും ഹരിക്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല അവന്‍ കണ്ണ് തിരുമി എണീറ്റിരുന്നു കണ്ണിനെല്ലാം മങ്ങലേറ്റ പോലെ തോന്നിയവന് ശ്രീഷ്മയെ മുറിയിലൊന്നും കാണാത്തതും അവന്‍ എണീറ്റ് ബാത്ത് റൂമില്‍ പോയി ശ്രീഷ്മ മുറിയിലെത്തിയപ്പോ ഹരിയെ ബെഡിലൊന്നും കാണുന്നുണ്ടായിരുന്നില്ല അവള്‍ കപ്പ് അവിടെ മിറര്‍ സ്റ്റാന്‍റില്‍ വെച്ചതും ഹരി ബാത്ത് റൂമില്‍ നിന്നിറങ്ങി വന്നു അവനെ മൈന്‍റ് ചെയ്യാതെ പോകാന്‍ നിന്ന ശ്രീഷ്മയുടെ കൈ ഹരി പിടിച്ച് വെച്ചു ശ്രീഷ്മ ഒന്ന് നിശ്വസിച്ച് അവന് നേരെ തിരിഞ്ഞ് കത്തുന്ന നോട്ടം നോക്കി ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story