ആകാശി💖: ഭാഗം 53

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ശ്രീഷ്മ മുറിയിലെത്തിയപ്പോ ഹരിയെ ബെഡിലൊന്നും കാണുന്നുണ്ടായിരുന്നില്ല അവള്‍ കപ്പ് അവിടെ മിറര്‍ സ്റ്റാന്‍റില്‍ വെച്ചതും ഹരി ബാത്ത് റൂമില്‍ നിന്നിറങ്ങി വന്നു അവനെ മൈന്‍റ് ചെയ്യാതെ പോകാന്‍ നിന്ന ശ്രീഷ്മയുടെ കൈ ഹരി പിടിച്ച് വെച്ചു ശ്രീഷ്മ ഒന്ന് നിശ്വസിച്ച് അവന് നേരെ തിരിഞ്ഞ് കത്തുന്ന നോട്ടം നോക്കി ''ശ്രീ......,,, ഹരി വിളിച്ച് മുയുവന്‍ ആക്കുന്നതിന് മുന്നെ അവള്‍ കൈ ഉയര്‍ത്തി നിര്‍ത്താന്‍ പറഞ്ഞു ''എന്‍റെ കൈ വിട്..,,വിടടാ..,, ശ്രീഷ്മ ഒച്ചയെടുത്തതും ഹരി പെട്ടന്ന് കൈ വിട്ടു ''ശ്രീഷ്മാ..,,ഞാന്‍...,,, ഹരി എന്തോ പറയാന്‍ വന്നു ''മിണ്ടരുതെന്ന് പറഞ്ഞതല്ലെ., താനൊക്കെ മനുഷ്യനാണോടോ..,, ശ്രീഷ്മ അവനെ നോക്കി പുച്ഛിച്ചു ''ഡീ..ഡീ..,,വല്ലാതെ ചെലക്കല്ലെ., സമാധാനത്തോടെ സംസാരിക്കാന്ന് കരുതിയപ്പോ നിന്ന് തിളക്കുന്നോ.., പിന്നെ ഇന്നലെ ഞാന്‍ കുടിച്ചത് കുറച്ച് ഒാവറായി., അല്ല മനപൂര്‍വ്വം ഞാന്‍ ഒാവറാക്കി.,

അതിന്‍റെ പുറത്ത് ഞാന്‍ വല്ലോം നിന്നോട് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ സോറി പറയാന്‍ വന്നതാ., ഹരി പറഞ്ഞത് കേട്ട് വീണ്ടും ശ്രീഷ്മ അവനെ പുച്ഛത്തോടെ നോക്കി ''അതിന് തന്‍റെ സോറി ആര്‍ക്ക് വേണം..,, ''ഡീ..കുരുട്ടേ.,ഞാന്‍ നിന്നോടിനി സോറി പറയാനും പോകുന്നില്ല., ഇന്നലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ അതിന് അര്‍ഹിക്കുന്നുണ്ടെന്ന് കരുതിക്കൊ.,, പിന്നെ നല്ല തലവേദന ഒരു ചുക്ക്കാപ്പി ഉണ്ടാക്കി കൊണ്ട് വാ..,, ഹരി പറയുന്നത് കേട്ട് ശ്രീഷ്മക്ക് പെരുത്ത് കയറി ''നിന്‍റെ മറ്റവളോട് പറയടാ പട്ടി..,, ശ്രീഷ്മ ഡോര്‍ കൊട്ടിയടച്ച് പുറത്തേക്ക് പോയി ''മറ്റവള് തന്നെ ഉണ്ടാക്കി തരും., അതിനുള്ള വഴി ഈ ഹരിയുടെ അടുത്തുണ്ട്..,, ഹരി മനസ്സില്‍ പറഞ്ഞ് ശ്രീഷ്മ കൊണ്ട് വന്ന ചായ കുടിച്ച് കിച്ചണിലേക്ക് പോയി ''നീ എണീറ്റോ മോനേ..,, ഹരിയെ കണ്ട് അമ്മ ചോദിച്ചു

''നല്ല തലവേദന അമ്മാ..,, ഒരു ഗ്ലാസ് ചുക്ക് കാപ്പി കിട്ടായാല്‍ ആശ്വാസമായിരുന്നു..,, ഹരി നെറ്റി തടവി ''അതിനെന്താ അമ്മ ഉണ്ടാക്കി തരാലോ, ''അമ്മ എന്‍റെ തലയൊന്ന് മസാജ് ചെയ്ത് താ., ചുക്ക് കാപ്പി ശ്രീ ഉണ്ടാക്കാന്ന് പറഞ്ഞിട്ടുണ്ട്..,, എഡീ..,,മധുരം കൂട്ടി എരിവ് കുറച്ച് ഉണ്ടാക്കണട്ടോ..,, ഹരി ശ്രീഷ്മയോട് പറഞ്ഞ് അമ്മയെ നോക്കി കണ്ണിറുക്കി അമ്മക്ക് കാര്യം കത്തിയതും അമ്മ അവന്‍റെ തലയില്‍ മസാജ് ചെയ്ത് അവനോട് സംസാരിച്ചിരുന്നു ശ്രീഷ്മ അവനോടുള്ള ദേഷ്യത്തില്‍ ചുക്കും കുരുമുളകും കുറേ വാരിയിട്ടു ''ദാ ഹരി കാപ്പി..,, ശ്രീ ചിരിച്ചോണ്ട് ഹരിക്ക് കൊടുത്തു ''ആദ്യം നീ കുടിക്ക്.,, നിനക്ക് നല്ല ചുമയുണ്ടല്ലോ., രാത്രി ഉറക്കത്തില്‍ നല്ല ചുമയായിരുന്നു നീ..,, ഹരി തട്ടിവിട്ടു., ശ്രീഷ്മ എപ്പോ എന്നുള്ള രീതിയില്‍ അന്തം വിട്ടിരുന്നു ''ആണോ..,,എന്നാ മോളാദ്യം കുടിച്ച് ചുമക്ക് ചുക്ക് കാപ്പി നല്ലതാ.,, അമ്മ കൂടെ പറഞ്ഞതും ശ്രീ പെട്ടു ''അത് അമ്മായീ..,എനിക്കീ കാപ്പിയുടെ ടേസ്റ്റ് ഇഷ്ടമേയല്ല.,,

ശ്രീഷ്മ ഒഴിഞ്ഞ് മാറാന്‍ നോക്കി ''മൂക്ക് പൊത്തി കുടിച്ചാ മതി ടേസ്റ്റ് അറിയത്തില്ല.,, ഹരി വിട്ട് കൊടുത്തില്ല ശ്രീഷ്മ അമ്മയോടൊന്ന് ചിരിച്ച് ഒരു സിപ്പ് കുടിച്ചു എരിവ് കാരണം കുടിക്കാനും പറ്റാത്ത അവസ്ഥ എങ്ങനൊക്കെ ഇറക്കിയതും തൊണ്ടയെല്ലാം ഭയങ്കര എരിവ് ശ്രീഷ്മ ദയനീയമായി അവനെ നോക്കി ''വേഗം കുടിച്ചോ..,, ഹരി പറഞ്ഞതും ശ്രീഷ്മ അവനോടുള്ള ദേഷ്യത്തില്‍ ഒരുമിച്ച് കുടിച്ചതും എരിവ് തലയില്‍ കയറി ചുമക്കാന്‍ തുടങ്ങി '''അയ്യോ..,,പറ്റുന്നില്ലെങ്കില്‍ മോള് കുടിക്കണ്ട., അമ്മ അവളെ തലയില്‍ തട്ടി കൊടുത്ത് വെള്ളം എടുത്ത് കൊടുത്തു, ഹരി അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചവിടെന്ന് പോയി __________ രാവിലെ തന്നെ അമ്മു കമ്പനിയില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പാണ് ''കണ്ണന്‍ എണീറ്റോ മോളെ..,, അമ്മ അമ്മൂനോടായ് ചോദിച്ചു ''ഇല്ലമ്മാ..,,നന്ദൂ..,,നീ കണ്ണേട്ടനെ ഒന്ന് വിളിച്ചെണീപ്പിക്കോ..,,

അമ്മു പറഞ്ഞതും നന്ദു മുകളിലേക്ക് പോയി അമ്മു അവള്‍ക്ക് കമ്പനിയിലേക്ക് കൊണ്ട് പോകാനുള്ള ഫുഡും നന്ദൂന് സ്ക്കൂളിലേക്കുള്ള ഫുഡും പാത്രത്തിലാക്കി അമ്മേടെ കൂടെ ബ്രേക്ക്ഫാസ്റ്റ് ടേബിളില്‍ കൊണ്ട് വെച്ചു നന്ദുവും കാശിയും വന്നതും ഒരുമിച്ചിരുന്ന് കഴിച്ചെണീറ്റു അമ്മു റെഡിയാകാനായി മുറിയിലേക്ക് പോയി അവിടെ കാശി സ്റ്റുഡിയോയിലേക്ക് പോകാന്‍ റെഡിയായി കൊണ്ടിരിക്കാണ് അമ്മു അവളെ ഡ്രെസ്സെടുത്ത് ബാത്ത് റൂമില്‍ പോയി അതിട്ടിറങ്ങി ''കണ്ണേട്ടാ..,,എന്നെ കമ്പനിയില്‍ ഇറക്കി തരണെ., അച്ഛന്‍ ഡല്‍ഹിയില്‍ പോയതല്ലെ.,, ''ഹാ..,നീ റെഡിയാക്..,, അമ്മു മുടി വാര്‍ന്ന് പോണിടൈലായി കെട്ടിവെച്ചു കാതില്‍ വരിയൊരു കമ്മലിട്ടു കഴുത്തില്‍ താലിമാത്രം മുഖത്ത് പൗഡറിട്ട് കണ്ണില്‍ കണ്‍മഷി എഴുതി സിന്ദൂര ചെപ്പെടുത്തെതും കാശി അത് കൈക്കലാക്കി അവനതില്‍ നിന്നല്‍പ്പമെടുത്ത് അവളെ നെറുകില്‍ ചാര്‍ത്തി അവിടെ ചുംബിച്ചതും അമ്മു അത് കണ്ണടച്ച് സ്വീകരിച്ചു ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story