ആകാശി💖: ഭാഗം 55

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''നിനക്കറിയില്ലെ ഈ അടി എന്തിനാണെന്ന് വിവരംകെട്ടവനെ..,, കാശി ഹരിയോട് ചൂടാകുന്നതിനിടക്കാണ് ഒരു പെണ്ണിന്‍റെ ചിരികേട്ടത് കാശി നോക്കുമ്പോ ശ്രീഷ്മ കാശി ഹരിയേയും അവളേയും മാറിമാറി നോക്കി ''ഇവളിതെന്താടാ നിന്‍റെ കൂടെ., ശ്രീഷ്മയെ നോക്കി കാശി ആശ്ചര്യത്തോടെ ചോദിച്ചു ''ഞാന്‍ പിന്നെ ഹരീടെ കൂടെയല്ലാണ്ട് തന്‍റെ കൂടെ വരണോ..,, ശ്രീഷ്മ കുറച്ച് കടുപ്പിച്ച് ചോദിച്ചു ''കുരുട്ടേ നിന്നോടല്ല അവന്‍ എന്നോടാ ചോദിച്ചെ. മിണ്ടാതെ അവിടെ ഒതുങ്ങി നിന്നോണം..,, ഹരി അവളോട് ചൂടായി ''ഒാ..പിന്നേ..,, ശ്രീഷ്മ ഹരിയെ പുച്ഛിച്ചു ''നീ കാര്യം പറയടാ..,, കാശി വീണ്ടും ചോദിച്ചു ''ആ മുത്തച്ഛന്‍റെ പണിയാടാ., ഇവളേം കൊണ്ട് കറങ്ങാന്‍ പോകാന്‍., കൂടെ കൊണ്ട് നടക്കാന്‍ പറ്റിയ സാധനം., ഞാനിങ് പോന്നു.,, ഹരി പറയുന്നത് കേട്ട് ശ്രീഷ്മക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ''അതിന് നീ ഇങ്ങോട്ടെന്തിനാ പോന്നെ., ''സ്റ്റുഡിയോന്‍റെ ഇനാഗ്രേഷന്‍ ആയതല്ലെ.,

പിന്നെ നീ ഇവിടെ ഉണ്ടാകും എന്നറിയാ., ഹരിയൊന്ന് ചിരിച്ചു ''ഹ്മ്..,,നീ ഇവളെ കൊണ്ട് ഒന്ന് പാര്‍ക്കിലൊക്കെ ചുറ്റികറങ്ങി വീട്ടിലാക്കീട്ട് വാ..,, ഒരു സേവ് ദ ഡേറ്റിന്‍റെ വര്‍ക്ക് നടന്നോണ്ടിരിക്കാണ് ബീച്ച് സൈഡില്‍ നമുക്കൊന്ന് അവിടെ വരെ പോയിട്ട് വരാം..,, കാശി പറഞ്ഞു ''ഈ കുരുട്ടിനേം കൊണ്ട് പാര്‍ക്കില് കറങ്ങാന്‍ എനിക്ക് വട്ടല്ലെ., നീ വാ നമുക്കിപ്പോ പോകാം., അവളിവിടെ നില്‍ക്കട്ടെ.,, ഹരി പറയുന്നത് കേട്ട് ശ്രീഷ്മക്ക് ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല ''തന്‍റെ കൂടെ വരാന്‍ എനിക്കും വല്ല്യ താല്‍പര്യമൊന്നുമില്ല., ഞാന്‍ വല്ല ടാക്സിം വിളിച്ച് വീട്ടീ പൊക്കോളാം..,, ''എന്നാ വേഗം പോകാന്‍ നോക്കടീ..,, ഇതും പറഞ്ഞ് ഹരി ദേഷ്യത്തോടെ അവിടെന്ന് പോയി ''ഹേ...,,എന്നോട് പോകാന്‍ പറഞ്ഞിട്ട് അവനാണല്ലോ പോയേ..,,

ശ്രീഷ്മ സ്വയം പറഞ്ഞു ''ഡീ..,,നിന്‍റെ തന്തപുടിക്ക് സുഖല്ലെ., തട്ടിപ്പും വെട്ടിപ്പൊക്കെ നന്നായി നടക്കുന്നുണ്ടോ..,, ഹരി പോയതും കാശി ശ്രീഷ്മയോട് ചോദിച്ചു ''ദേ ന്‍റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ..,, ശ്രീഷ്മ അവന് നേരെ വിരല്ചൂണ്ടി ''പറഞ്ഞാ നീ എന്ത് ചെയ്യും ചൂലെ..,, കാശിയുടെ ശബ്ദമൊന്ന് ഉയര്‍ന്നതും ശ്രീഷ്മയൊന്ന് ഞെട്ടി ''എന്‍റെ പൊന്ന് കാശി പതുക്കെ., ഞാനും അച്ഛനും ഡീസന്‍റായി., ഇനി ഒന്നിനും ഇല്ല., നിന്‍റെ അമ്മുവണേ സത്യം.,, ശ്രീഷ്മ നിഷ്കു ഭാവത്തില്‍ പറഞ്ഞു ''ഹ്മ്..,,നന്നായാല്‍ നിങ്ങള്‍ക്ക് കൊള്ളാം., പിന്നെയ് എന്താ നിന്‍റെ തീരുമാനം.,, കാശി സീരിയസ്സായി ചോദിച്ചു ''എന്ത് തീരുമാനം.,, ശ്രീഷ്മക്ക് കാര്യം മനസ്സിലായില്ല ''ഡീ..,പൊട്ടി ഹരീടെ കാര്യം., നിന്‍റെ മനസ്സിലിപ്പോയും ഹരിയോട് ഇഷ്ടമുണ്ടോ..,, കാശി ചോദിച്ചതും ശ്രീഷ്മ ചുറ്റും നോക്കി

''എന്‍റെ കാശി ഹരി കേള്‍ക്കും., ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ഇഷ്ടം നിനക്ക് മാത്രമെ അറിയൂ..,, ശ്രീഷമ പതുക്കെ പറഞ്ഞു '''നീ ചോദിച്ചതിന് മറുപടി താ., നിനക്കിപ്പോയും ആ ഇഷ്ടം ഹരിയോടുണ്ടോ?..,, '''അങ്ങനെ ഒക്കെ ചോദിച്ചാ സത്യം പറയാലോ കാശി ഹരിയെ മാത്രമെ അന്നും ഇന്നും ഞാന്‍ സ്നേഹിച്ചിട്ടൊള്ളു., അച്ഛന്‍റെ ഭീഷണിയും പിന്നെ എന്‍റെ സ്വാര്‍ത്ഥ താല്‍പര്യവും കൊണ്ട് മാത്രമാ നിന്നെ പ്രണയിച്ചത്.,അല്ല പ്രണയിച്ച പോലെ അഭിനയിച്ചത്., ഇപ്പൊ ഹരിയെ കിട്ടിയപ്പോ ലോകം വെട്ടിപിടിച്ച സന്തോഷമാണ് എനിക്ക്..,, പക്ഷെ ഹരീ...,, ശ്രീഷ്മ സങ്കടത്തോടെ തല താഴ്ത്തി '''നിന്‍റേത് ആത്മാര്‍ത്ഥമായ സ്നേഹമാണെങ്കില്‍ ഹരിയെ വളച്ചെടുക്കാന്‍ കട്ട സപ്പോര്‍ട്ടായി ഞാനുണ്ട്., പിന്നെ ഇന്നലെ കള്ള് കുടിച്ച് ഫസ്റ്റ് നൈറ്റവന്‍ അലമ്പാക്കിയോ.,

നിന്നെ ഉപദ്രവിച്ചിട്ടൊന്നും ഇല്ലല്ലോ..,, കാശി ചോദിക്കുന്നത് കേട്ട് ശ്രീഷ്മയൊന്ന് ചിരിച്ചു ''ഒാ..ഹോ അപ്പോ ഈ പെങ്ങളോട് സ്നേഹമൊക്കെയുണ്ടല്ലെ, പിന്നെ അവന്‍ വലുതായിട്ട് ഉപദ്രവിച്ചൊന്നുല്ല., പെട്ടന്ന് ബോധം കെട്ടുറങ്ങി., ഹാ..ഇനി ആ മഹാനെ എങ്ങനെ വളച്ചെടുക്കോ എന്തോ..,, ശ്രീഷ്മ ഒരു നിശ്വാസത്തോടെ പറഞ്ഞു ''ഡാ..,,കാശി നീ ആ കൂതറയോട് സംസാരിച്ചിരിക്കാണോ..,, നീയിങ് വന്നെ പോകണ്ടേ..,, ഹരി കാശിയെ വന്ന് വിളിച്ചോണ്ട് പോയി പിറകെ ശ്രീഷ്മയും ഹരി അവന്‍റെ കാര്‍ സ്റ്റാര്‍ട്ടാക്കിയതും കാശി കണ്ണ് കൊണ്ട് ശ്രീഷ്മയോട് കയറാന്‍ പറഞ്ഞു ശ്രീഷ്മ പെട്ടന്ന് ഒാടി ഫ്രണ്ടില്‍ കയറിയിരുന്നു ''ഇറങ്ങെഡീ അങ്ങോട്ട്..,,

ഹരി ചൂടായതും ശ്രീഷമ ഒന്നും മിണ്ടിയില്ല ''ഡാ..,,അവളും വരട്ടെ., അവളെ വല്ല ടാക്സിയിലും വിട്ടാ നിനക്ക് തന്നെ പണിയാകും., നീ ബീച്ചിലേക്ക് വിട്ടോ., എനിക്കിവിടെ ചെറിയൊരു പണിയുണ്ട് അത് കഴിഞ്ഞ് ഞാന്‍ പിറകെ വരാം.,, കാശി പറഞ്ഞതും ഹരി ദേഷ്യത്തില്‍ തന്നെ വണ്ടി എടുത്തോണ്ട് പോയി കാശി ഫോണെടുത്ത് ശ്രീഷ്മയുടെ നമ്പറിലേക്ക് ഒാള്‍ ദ ബെസ്റ്റ്.,എന്‍ഞ്ചോയ് ചെയ്യ് എന്ന് മെസ്സേജയച്ചു കാശി ഫോണ്‍ ഒാഫാക്കാന്‍ നിന്നപ്പോയാണ് അമ്മൂന്‍റെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത് കാശിയത് ഒാപ്പണ്‍ ചെയ്ത് വായിച്ചു...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story