ആകാശി💖: ഭാഗം 56

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''ഡാ..,,അവളും വരട്ടെ., അവളെ വല്ല ടാക്സിയിലും വിട്ടാ നിനക്ക് തന്നെ പണിയാകും., നീ ബീച്ചിലേക്ക് വിട്ടോ., എനിക്കിവിടെ ചെറിയൊരു പണിയുണ്ട് അത് കഴിഞ്ഞ് ഞാന്‍ പിറകെ വരാം.,, കാശി പറഞ്ഞതും ഹരി ദേഷ്യത്തില്‍ തന്നെ വണ്ടി എടുത്തോണ്ട് പോയി കാശി ഫോണെടുത്ത് ശ്രീഷ്മയുടെ നമ്പറിലേക്ക് ഒാള്‍ ദ ബെസ്റ്റ്.,എന്‍ഞ്ചോയ് ചെയ്യ് എന്ന് മെസ്സേജയച്ചു കാശി ഫോണ്‍ ഒാഫാക്കാന്‍ നിന്നപ്പോയാണ് അമ്മൂന്‍റെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത് കാശിയത് ഒാപ്പണ്‍ ചെയ്ത് വായിച്ചു ''plz call me,,, മെസ്സേജ് കണ്ടതും കാശി വേഗം അമ്മൂന് വിളിച്ചു ''ഹലോ..,,അമ്മൂ...,, ''എത്ര ടൈം ആയി കണ്ണേട്ടാ വിളിക്കുന്നു., ഒന്ന് ഫോണെടുത്തൂടെ.,, അമ്മു കോളെടുത്ത ഉടനെ ചോദിച്ചു '''ഞാന്‍ കേട്ടില്ല അമ്മൂട്ട്യേ..,, ഫോണ് സൈലന്‍റായി പോയി., എന്തേലും അര്‍ജന്‍റുണ്ടോ., നീ കമ്പനിയില്‍ തന്നെയല്ലെ., കാശി ചോദിച്ചു '''ആണ്.,ബട്ട് ഞാനിന്ന് ഹാഫ് ഡേ ലീവ് ചോദിച്ചാലോ അച്ഛനോട്.,, അമ്മു ഒന്ന് മടിച്ചാണത് പറഞ്ഞത് ''കുറേ ദിവസത്തെ ലീവ് കഴിഞ്ഞ് ഇന്ന് കയറിയതല്ലെ ഒള്ളു., കല്ല്യാണം കഴിഞ്ഞപ്പോ ജോലി ചെയ്യാന്‍ മടിയായോ ആമി കുട്ട്യേ..,, കാശി പൊട്ടിചിരിച്ചു ''ദേ കണ്ണേട്ടാ എന്നെ ആമിയെന്ന് വിളിക്കരുതെന്ന് പറഞ്ഞതാ., ജോലി ചെയ്യാന്‍ മടിച്ചിട്ടൊന്നും അല്ല ഗീതമ്മ വിളിച്ചിരുന്നു അമ്മക്ക് നമ്മളെ കാണാന്‍ വല്ലാത്ത ആഗ്രഹം പറഞ്ഞെന്നോട്..,,

അമ്മു പറഞ്ഞ് നിര്‍ത്തി '''അതിനെന്താ ഗീതമ്മക്കിനി തിരിച്ച് വന്നൂടെ., കുറച്ചായില്ലെ വിരുന്നെന്നും പറഞ്ഞ് ചെന്നൈയിലേക്ക് പോയിട്ട്.,, വേണെമെങ്കില്‍ ഞാന്‍ ഗീതമ്മയെ കൂട്ടാന്‍ പോകാം..,, '''അതിന് മിനി മേമ അമ്മേനെ വിടുന്നില്ല., മേമ അവിടെ ഒറ്റക്കല്ലെ അമ്മ വന്നപ്പോ മേമക്കൊരു കൂട്ടായി., അമ്മ നമ്മളോട് അങ്ങോട്ട് ചെല്ലാന്‍., ഇന്ന് പോയാല്‍ നാളെ കഴിഞ്ഞ് മറ്റെന്നാ ഇങ്ങോട്ട് തിരിച്ച് വരാം., പ്ലീസ് കണ്ണേട്ടാ അമ്മേനെ കാണാഞ്ഞിട്ട് മനസ്സിന് എന്തോ പോലെ., അമ്മയെ ഞാനിത്ര ദിവസം പിരിഞ്ഞ് നിന്നിട്ടില്ലല്ലോ..,, അമ്മൂന്‍റെ ശബ്ദമൊന്നിടറിയതും കാശിക്കെന്തോ പോലെയായി ''ഒാക്കെ പോകാം., ഇന്ന് തന്നെ പോകാം., സ്റ്റുഡിയോയുടെ ഇനാഗ്രേഷന്‍ എന്തായാലും വണ്‍ വീക്ക് കഴിയും കുറച്ചൂടെ പണിയുണ്ട്., സോ ഇന്ന് തന്നെ പോയി നമുക്ക് ഗീതമ്മയേയും കൊണ്ട് വരാം., പിന്നെ സ്റ്റുഡിയോയുടെ ഇനാഗ്രേഷന്‍ കഴിഞ്ഞിട്ട് ഗീതമ്മക്ക് ചെന്നൈയിലേക്ക് പോകണമെങ്കില്‍ പൊക്കോട്ടെ..,, കാശി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു '''സത്യാണോ..,, ഐ ലവ് യൂ സോമച്ച് കണ്ണേട്ടാ., ഞാനിപ്പോ തന്നെ അച്ഛനെ വിളിച്ച് ലീവ് പറഞ്ഞോട്ടെ.,, അമ്മൂന് സന്തോഷം കൊണ്ട് നില്പുറക്കുന്നുണ്ടായിരുന്നില്ല ''ലീവ് അവിടെ നില്‍ക്കട്ടെ., നീ അതിന് മുന്നെ എന്തോ പറഞ്ഞല്ലോ ഞാന്‍ ശെരിക്കങ് കേട്ടില്ല.,,

കാശി ചിരി കടിച്ച് പിടിച്ചു ''അയ്യടാ.,ഇനി അതീ തൂങ്ങണ്ട ഞാന്‍ അറിയാതെ പറഞ്ഞതാ.., അമ്മു ചെറിയൊരു ചമ്മലോടെ പറഞ്ഞു ''ഹ്മ്..,,ഹ്മ്..,,നിന്നെ ഞാനെടുത്തോളാം., നീയിപ്പോ ഫോണ്‍ വെക്ക് ലീവ് പറയണ്ട., ഞാന്‍ ട്രയ്ന്‍ ബുക്ക് ചെയ്യട്ടെ., ടൈം എപ്പോയാ കിട്ടാന്ന് പറയാന്‍ പറ്റില്ല., പിന്നെ ഗീതമ്മക്ക് വിളിക്കണ്ട.,സര്‍പ്രൈസ് ആയിട്ട് പോകാം..,, '''ഒാക്കെ താങ്ക്യൂ കണ്ണേട്ടാ..,, അമ്മു ചിരിച്ചു ''എന്‍റെ പൊണ്ടാട്ടി ഇപ്പോ ഫോണ്‍ വെച്ച് ജോലി ചെയ്യാന്‍ നോക്ക്., ഞാന്‍ ട്രയ്ന്‍ സമയം ഒന്ന് നോക്കട്ടെ.,, കാശി ഫോണ്‍ വെച്ച് ഒാണ്‍ ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു വൈകീട്ട് എട്ട് മണിക്കാണ് ട്രെയ്ന്‍.,, അത് കൊണ്ട് തന്നെ അമ്മൂന് ഫുള്‍ ഡേ വര്‍ക്ക് ചെയ്യേണ്ടി വന്നു കാശി വൈകീട്ട് അമ്മൂനെ കൂട്ടാന്‍ പോകുന്നതിന് മുന്നെ തന്നെ ഹരിയെ വിളിച്ച് സ്റ്റുഡിയോയിലെ വര്‍ക്ക് നോക്കാന്‍ ഏല്‍പിച്ചു പിന്നെ ശാമിലും ആദര്‍ശും ഉള്ളത് കൊണ്ട് കാശിക്കൊരു ആശ്വാസമാണ് കാശി കമ്പനിയുടെ മുന്നില്‍ അമ്മൂനെ കാത്ത് നിന്നു ''എന്‍റെ പൊന്ന് കൊച്ചേ എന്ത് തെളിച്ചാടീ നിന്‍റെ മുഖത്ത്., ഗീതമ്മയെ കാണാന്‍ പോകുന്നോണ്ടാകും..,, ജോലി കഴിഞ്ഞിറങ്ങി കാശിയുടെ അടുത്ത് വന്ന അമ്മൂനെ കണ്ടോണ്ട് കാശി ചിരിച്ചു ''അതേലോ..,, ഞാന്‍ ഭയങ്കര ത്രില്ലിലാണ് എത്രയായി എന്‍റെ അമ്മയെ കണ്ടിട്ട്.,,

അമ്മു ഡോര്‍ തുറന്ന് കാറില്‍ കയറി ഇരുന്നു കാര്‍ എടുത്ത് കാശി നേരെ പോയതൊരു മാളിലേക്കാണ് ഗീതമ്മക്കും അമ്മൂന്‍റെ മേമക്കും ഡ്രസ്സും സ്വീറ്റ്സൊക്കെ വാങ്ങി അവര് വീട്ടിലേക്ക് തിരിച്ചു വീട്ടീ പോയി കാശി അമ്മയോട് ചെന്നൈയിലേക്ക് പോകുന്ന കാര്യം പറഞ്ഞു ''ഞാനും പോന്നോട്ടെ ചേട്ടായി ചെന്നൈയിലോട്ട് പ്ലീസ്..,, നന്ദു കാശിയുടെ കൈയ്യില്‍ പിടിച്ച് ചിണുങ്ങി ''അടങ്ങിയിരി പെണ്ണേ..,, നിനക്ക് പരീക്ഷ ഇങ് അടുത്തു., പോയി രണ്ടക്ഷരം പഠിക്കാന്‍ നോക്ക്..,,, അമ്മ നന്ദൂനെ ശാസിച്ചു ''അവളും കൂടെ വന്നോട്ടെ അമ്മേ..,, അമ്മു പറഞ്ഞതും നന്ദു അമ്മയെ നോക്കി കൊഞ്ഞനം കുത്തി ''അത് വേണ്ട അമ്മൂ..,,ഇപ്പോ നിങ്ങള് പോയി വാ., അവളെ എക്സാമൊക്കെ കഴിഞ്ഞിട്ടൊരിക്കെ നമുക്ക് എല്ലാവര്‍ക്കും കൂടെ ഒരുമിച്ച് പോകാം..,, വന്ന കാലില്‍ നില്‍ക്കാതെ രണ്ടാളും കുളിച്ച് പോകാനുള്ളതൊക്കെ റെഡിയാക്കി വെച്ചിട്ട് കഴിക്കാന്‍ വാ..,, അമ്മ പറഞ്ഞതും അമ്മു മുറിയിലേക്ക് പോയി വേഗം ഫ്രഷാകാന്‍ കയറി കാശി നന്ദൂനെ കളിയാക്കി കൂട്ടത്തില്‍ തലക്കിട്ടൊരു മേട്ടം കൂടെ വെച്ച് കൊടുത്ത് ഒാടി മുറിയിലേക്ക് പോയി അമ്മു ഫ്രഷായി ഇറങ്ങിയതും കാശി അവളെ നോക്കി സൈറ്റടിച്ച് അവനും ഫ്രഷാകാന്‍ കയറി കാശി ഫ്രഷായി ഇറങ്ങിയപ്പോ കാണുന്നത് അമ്മു ഒരു ബാഗിലേക്ക് ഡ്രസ്സെല്ലാം എടുത്ത് വെച്ച് പാക്ക് ചെയ്യുന്നതാണ് ''എന്‍റെ പൊന്നേ..,

മോളിത് ഈ ഡ്രസ്സെല്ലാം എടുത്ത് എങ്ങോട്ടാ സത്യം പറയെഡീ നിനക്ക് അവിടെ കുറച്ച് ദിവസം നില്‍ക്കാന്‍ വല്ല പ്ലാനും ഉണ്ടോ..,, കാശി അവളെ ചൂഴ്ന്ന് നോക്കി ''എന്‍റെ പൊന്ന് കണ്ണേട്ടാ ഇതാകെ നാല് ഡ്രസ്സെ ഒള്ളൂ..,, ''ഒരു ദിവസത്തിന് നാല് ഡ്രസ്സോ..,, കാശി നെറ്റി ചുളിച്ചു ''ആ..ഹ് രണ്ട് നൈറ്റ് ഡ്രസ്സും രണ്ട് പുതിയ ഡ്രസ്സും., ഇന്ന് പോയി നാളെ അവിടെ നിന്ന് മറ്റന്നാ അല്ലെ നമ്മളിങ്ങോട്ട് തിരിക്കുന്നെ., കണ്ണേട്ടന്‍റെ ഏതൊക്കെ ഡ്രസ്സ് വേണമെന്ന് പറ ഞാന്‍ പാക്ക് ചെയ്യാം..,, ''എന്താ എന്‍റെ ഭാര്യയുടെ ഉത്സാഹം., നിനക്കിഷ്ടമുള്ള ഡ്രസ്സെടുത്തോ., പിന്നെ അവര്‍ക്ക് വാങ്ങിയ ഡ്രസ്സും സ്വീറ്റ്സും കൂടെ ബാഗില് വെച്ചോ..,, ബാഗ് പാക്കിങ്ങൊക്കെ കഴിഞ്ഞു ''വാ കണ്ണേട്ടാ.,ഇനി പോയി ചായ കുടിക്കാം., അമ്മ നല്ല പരിപ്പ് വട ഉണ്ടാക്കിയിട്ടുണ്ട്..,, അമ്മു കാശിയെ വിളിച്ച് പോകാന്‍ നിന്നതും കാശി അമ്മൂന്‍റെ കൈ പിടിച്ച് നിര്‍ത്തി അമ്മു പുരിഗമുയര്‍ത്തി എന്താന്ന് ചോദിച്ചു കാശി അവളെ പിടിച്ച് ബെഡിലിരുത്തി അവളെ കൈ തന്‍റെ കൈക്കുള്ളിലാക്കി അമ്മൂന്‍റെ മുഖത്തേക്ക് പ്രണയാര്‍ത്ഥമായി നോക്കി

''എ..എന്താ..,, അമ്മു പതര്‍ച്ചയോടെ ചോദിച്ചു ''നീ ഫോണ്‍ വിളിച്ചപ്പോ പറഞ്ഞതില്ലെ അതിപ്പോ പറ..,, ''അത് കണ്ണേട്ടാ..,,ഞാനപ്പോ അറിയാതെ..,, അമ്മൂനെന്തോ ചടപ്പ് തോന്നി ''അറിയാതെ ആണേലും അത് നിന്‍റെ ഉള്ളീന്ന് വന്നതാ..,, നീ പറ കേള്‍ക്കാനുള്ള കൊതി കൊണ്ടല്ലെ..,, കാശി അമ്മുവിലേക്ക് നീങ്ങിയിരുന്നു ''പറ അമ്മൂട്ട്യേ..,,നിന്‍റെ കണ്ണേട്ടനോടല്ലെ..,, കാശി പറയുന്നത് കേട്ട് അമ്മൂന്‍റെ ചുണ്ടിലൊരു ചിരി മൊട്ടിട്ടു അമ്മു അവന്‍റെ കണ്ണിലേക്ക് നോക്കി രണ്ട് പേരുടേയും കണ്ണുകള്‍ കോര്‍ത്തു ''ഐ...ഐ ലവ് വ്യൂ കണ്ണേട്ടാ..,, അമ്മൂന്‍റെ ചുണ്ടില്‍ നിന്നത് വീണ്ടതും കാശിയുടെ മുഖം വിടര്‍ന്നു കാശി അവന്‍റെ വലത് കൈ അമ്മൂന്‍റെ കവിളില്‍ ചേര്‍ത്ത് അവളെ നെറ്റിയില്‍ ചുംബിച്ചു കാശിയുടെ ചുംബന ചൂടേറ്റതും അമ്മൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു അത് കണ്ട് കാശി അവളെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചതും അമ്മൂന്‍റെ ഹൃദയമിടിപ്പ് കൂടി അവന്‍റെ ഷര്‍ട്ടില്‍ പിടുത്തമിട്ടു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story