ആകാശി💖: ഭാഗം 57

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി അവന്‍റെ വലത് കൈ അമ്മൂന്‍റെ കവിളില്‍ ചേര്‍ത്ത് അവളെ നെറ്റിയില്‍ ചുംബിച്ചു കാശിയുടെ ചുംബന ചൂടേറ്റതും അമ്മൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു അത് കണ്ട് കാശി അവളെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചതും അമ്മൂന്‍റെ ഹൃദയമിടിപ്പ് കൂടി അവന്‍റെ ഷര്‍ട്ടില്‍ പിടുത്തമിട്ടു കാശി അവളെ മുഖം കോരിയെടുത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടി അവസാനം അത് ചുണ്ടില്‍ എത്തി നിന്നതും ആരോ ഡോര്‍ തുറന്നതും ഒരുമിച്ചായിരുന്നു രണ്ടാളും ഞെട്ടി വിട്ട് മാറി നിന്ന് നോക്കുമ്പോ നന്ദു ഡോറിന്‍റെ മുന്നില്‍ ഇളിച്ചോണ്ട് നില്‍ക്കുന്നു അമ്മൂന് നന്ദൂന്‍റെ മുഖത്തേക്ക് നോക്കാന്‍ മടിയായതിനാല്‍ വേഗം അവിടെന്ന് സ്ക്കൂട്ടായി ''നിന്നോടിങ്ങോട്ട് കെട്ടിയെടുക്കാന്‍ ആരാ പറഞ്ഞത് മരഭൂതമെ..,, കാശി റൊമാന്‍സ് മുടങ്ങിയ ദേഷ്യത്തില്‍ നന്ദൂന് നേരെ പൊട്ടിതെറിച്ചു ''പിന്നേ..,,എനിക്കറിയോ ഇവിടെ റൊമാന്‍സ് നടക്കാണെന്ന്., അറിഞ്ഞിരുന്നേല് ഞാന്‍ ഒളിഞ്ഞ് നോക്കുകയല്ലെ ചെയ്യൂ..,, നന്ദു കണ്ണിറുക്കി പോയതും കാശി വായിം തുറന്ന് നിന്നു ''ഇനിപ്പോ നന്ദു ഇടക്കിങ്ങനെ ഒളിഞ്ഞ് നോക്കാറുണ്ടാകോ..,, അതിനിവിടെ റൊമാന്‍സ് നടന്നാലല്ലെ.,

ആ..ഹ് എന്തേലും ആകട്ടെ..,, കാശി മനസ്സില്‍ പറഞ്ഞ് താഴേക്ക് ചായ കുടിക്കാന്‍ പോയി കാശി കിച്ചണില്‍ ചെന്നപ്പൊ നന്ദുവും അമ്മുവും അമ്മയും ചായ കുടിച്ച് സംസാരിച്ചോണ്ടിരിപ്പാണ് ''അമ്മോയ് എനിക്കും ഒരു ചായ പോരട്ടെ..,, കാശിയും അവരെ കൂടെ കൂടി അമ്മ എണീക്കാന്‍ നിന്നപ്പോയേക്കും അമ്മു എണീറ്റ് കാശിക്ക് ചായ എടുത്ത് കൊടുത്തു ചൂടുള്ള പരിപ്പ് വടയും കൂട്ടി എല്ലാവരും ചായ കുടിച്ചെണീറ്റു ട്രെയ്നിനുള്ള സമയം ആയതും കാശിയും അമ്മുവും വീട്ടില്‍ നിന്നിറങ്ങി അച്ഛന് ഡല്‍ഹിയില്‍ ആയതിനാല്‍ ഫോണ്‍ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു എട്ട് മണി ആയപ്പോയേക്കും സ്റ്റേഷനില്‍ എത്തി ഹരിയാണ് രണ്ട് പേരേയും റെയ്ല്‍വെ സ്റ്റേഷനില്‍ ഇറക്കി കൊടുത്തത് ഹരിക്ക് കുറച്ച് തെരക്കാനയതിനാല്‍ അവന്‍ അപ്പോള്‍ തന്നെ പോയി രണ്ട് പേരും ഒരു ബെഞ്ചിലിരുന്നു '''ഒരു കോഫി കുടിച്ചാലോ അമ്മു.., ''ഒാക്കെ..,, കാശി പോയി രണ്ട് പേര്‍ക്കും ഒാരോ കോഫി വാങ്ങി വന്നു ''അല്ല കണ്ണേട്ടാ..,,ട്രെയ്ന്‍ ഇതെന്താ വരാത്തെ എട്ട് മണി കഴിഞ്ഞല്ലോ..,, അമ്മു ഫോണിലേക്കൊന്ന് നോക്കി കാശിയോട് ചോദിച്ചു

''ഇപ്പൊ വരുവായിരിക്കും.,, ഒരു അരമണിക്കൂര്‍ ഒക്കെ ലേറ്റാകാലോ..,, കാശി കോഫി ഊതി കുടിച്ചോണ്ടിരുന്നു ''നീ എത്ര തവണ ട്രെയ്നില്‍ കയറിയിട്ടുണ്ട് അമ്മു..,, കാശി ബെഞ്ചിലൊന്ന് ചാരിയിരുന്നോണ്ട് ചോദിച്ചു ''കുറേ തവണ പോയിട്ടുണ്ട്., ബട്ട് എ സി കംപാര്‍ട്ട്മെന്‍റില്‍ ആദ്യായിട്ടാണ് കയറാന്‍ പോകുന്നെ.,, അമ്മു ഒന്ന് ചിരിച്ചു ''ആണോ..,, കുറച്ചേലും വൃത്തിയും തിരിക്ക് കുറവും അവിടെ ഒള്ളു., കഴിക്കാനെന്തേലും എടുത്താ മതിയായിരുന്നു ട്രെയ്നിലെ ഫുഡൊന്നും ഒരു ടേസ്റ്റുണ്ടാകൂല..,, ''ഇതിനൊക്കെ ആദ്യം ട്രെയ്ന്‍ വന്നാലല്ലെ., ഒമ്പത് മണിയായി., കണ്ണേട്ടനൊന്ന് ആ കൗണ്ടറില്‍ പോയി അന്വേഷിച്ച് വാ..,, കാശി എണീറ്റ് പോയി അല്പം നിമിഷം കഴിഞ്ഞതും കാശി വന്നു ''എന്താ പറഞ്ഞേ കണ്ണേട്ടാ..,, അമ്മു കാര്യം തിരക്കി ''ഇന്നിനി ചെന്നൈയിലോട്ട് ട്രെയ്നില്ലെന്നാ അവര് പറഞ്ഞെ..,, കാശി പറഞ്ഞത് കേട്ട് അമ്മു ഒന്ന് ഞെട്ടി

''ഇല്ലെന്നോ അപ്പോ കണ്ണേട്ടന്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്ന് പറഞ്ഞതോ..,, ഒാണ്‍ ലൈന്‍ ആയിട്ടല്ലെ ചെയ്തെ ഫോണെടുത്ത് നോക്കിക്കെ...,, കാശി പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് നോക്കി ''എന്താ കണ്ണേട്ടാ..,, ''പണി പാളിയെടീ...,, കാശി ഫോണില്‍ നിന്ന് മുഖമുയര്‍ത്തി അമ്മൂനെ നോക്കി ചിരിച്ചു ''ഇളിക്കാതെ കാര്യം പറ കണ്ണേട്ടാ..,, ''എന്‍റെ അമ്മു രാത്രി എട്ട് മണിയല്ല നാളെ രാവിലെ എട്ട് മണിക്കാ ട്രെയ്ന്‍..,, കാശി പറയുന്നത് കേട്ട് അമ്മു വായിം തുറന്ന് അവനെ നോക്കി ''ഒരു കൈയ്യബദ്ധം..,, കാശി കരഞ്ഞോണ്ട് ചിരച്ചതും അമ്മു ദേഷ്യത്തോടെ ബാഗ് അവന്‍റെ മടിയിലേക്കിട്ട് എണീറ്റ് പോയി ''അമ്മൂ...,,മുത്തേ..,,ചക്കരേ..,,കണ്ണേട്ടന്‍ പറയുന്നതൊന്ന് കേള്‍ക്കടീ.., കാശി ബാഗ് പുറത്തിട്ട് അമ്മൂന്‍റെ പുറകിലോടി..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story