ആകാശി💖: ഭാഗം 58

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി കരഞ്ഞോണ്ട് ചിരിച്ചതും അമ്മു ദേഷ്യത്തോടെ ബാഗ് അവന്‍റെ മടിയിലേക്കിട്ട് എണീറ്റ് പോയി ''അമ്മൂ...,,മുത്തേ..,,ചക്കരേ..,,കണ്ണേട്ടന്‍ പറയുന്നതൊന്ന് കേള്‍ക്കടീ.., കാശി ബാഗ് പുറത്തിട്ട് അമ്മൂന്‍റെ പുറകിലോടി ''എനിക്കൊന്നും കേള്‍ക്കണ്ട., ഞാന്‍ എത്ര ആഗ്രഹിച്ചെന്നോ അമ്മയെ കാണുന്നതും സര്‍പ്രൈസ് കൊടുക്കുന്നതുമൊക്കെ.,, അമ്മു തിരിഞ്ഞ് നോക്കാതെ പറഞ്ഞു ''അതിനെന്താ നാളെ നമ്മള്‍ അങ്ങോട്ട് തന്നെയല്ലെ പോകുന്നെ., രാവിലെ എട്ട് മണിക്ക് നമ്മളിവിടെന്ന് ട്രെയ്ന്‍ കേറില്ലെ.,,, കാശി ഒാടി അമ്മൂന്‍റെ അടുതെത്തി അവളെ പിടിച്ച് വെച്ചു ''കൈ വിട് കണ്ണേട്ടാ..,, ഇനിയിപ്പോ വീട്ടിലേക്ക് തന്നെ പോകേണ്ടേ അവിടെ പോയാ നാണം കെടും ച്ഛെ..,, അമ്മൂന് നല്ല സങ്കടം വരുന്നുണ്ടായിരുന്നു ''അതിനാര് വീട്ടീ പോകുന്നു., നമ്മളിവിടെ ഒരു അടിപൊളി ഹോട്ടലില്‍ റൂമെടുത്ത് നാളെ അടിപൊളി ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് എട്ട് മണിക്ക് ട്രെയ്ന്‍ കേറും., ഇതൊക്കെ ഒരു എക്സ്പീരിയന്‍സ് അല്ലെ അമ്മൂട്ട്യേ..,, കാശി അവളെ കവിളില്‍ പിച്ചി '''എന്തേലും ചെയ്യ്., അമ്മു മുഖംവീര്‍പ്പിച്ച് നിന്നു ''ഒാ..ഹ് ഈ പെണ്ണിത്., ഏതായാലും ഞാന്‍ അമ്മയെ വിളിച്ച് പറയട്ടെ., നന്ദൂനോടൊന്നും പറയരുതെന്ന് പ്രത്യേകം പറയണം.,, കാശി അമ്മക്ക് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു ''വാ..അമ്മൂ..ഒരു ഒാട്ടോ പിടിക്കാം.,, രണ്ട് പേരും കൂടെ ഒരു ഒാട്ടോയില്‍ കയറി ''ഇതിപ്പോ എങ്ങോട്ടോ..,, അമ്മു ചോദിച്ചു ''എന്‍റെ പൊന്നിനെ സങ്കടപ്പെടുത്തിയതല്ലെ.,

നമ്മളിന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നു.,, കാശി കണ്ണിറുക്കി ''അതൊന്നും വേണ്ട., ഇന്നൊരു രാത്രി കിടക്കാനല്ലെ സാധാരണ ഒരു ഹോട്ടലില്‍ മുറിയെടുത്താ മതി.എന്തിനാ വെറുതെ കുറേ കാശ് കളയുന്നെ,, അമ്മു പറഞ്ഞു ''ഈ കാശിനാഥിനെ നീ വിലകുറച്ച് കാണല്ലെ പെണ്ണേ., ഞാനിന്ന് ലക്ഷ്വറി റൂമില്‍ ഒരു മണിയറ തീര്‍ക്കും..,, കാശി ശബ്ദം താഴ്ത്തി പറയുന്നത് കേട്ട് അമ്മൂന് ചിരി വന്നു ഒരു വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ മൂന്നില്‍ ഒാട്ടോ നിര്‍ത്തി ഡ്രൈവര്‍ക്ക് കാശ് കൊടുത്ത് തിരിഞ്ഞ കാശി കാണുന്നത് ഹോട്ടലിലേക്ക് നോക്കി കണ്ണ് തള്ളി നില്‍ക്കുന്ന അമ്മൂനെയാണ് ''എങ്ങനെയുണ്ട്..,, ''എന്‍റെ ദൈവമേ...,,പൊളി., ഞാനിവിടൊക്കെ ആദ്യയിട്ടാ.,, അമ്മു കണ്ണെടുക്കാതെ പറഞ്ഞു ''ഞാനാരാ മോന്‍., നീ നോക്കി നില്‍ക്കാതെ വാ..,, എന്തായാലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ഒാട്ടോയില്‍ വരുന്ന ആദ്യത്തെ ആളുകള്‍ നമ്മളാകും.,, കാശി അമ്മൂന്‍റെ കൈ പിടിച്ച് നടന്നു അമ്മൂനെ അവിടെ ഉള്ളിലിരുത്തി കാശി റിസപ്ഷനിലേക്ക് പോയി കുറച്ച് കഴിഞ്ഞ് കാശി അണ്ടി പോയ അണ്ണാനെ പോലെ തിരിച്ച് വരുന്നു ''എന്ത് പറ്റി കണ്ണേട്ടാ..,, അമ്മു എണീറ്റ് നിന്നു ''ഇനി എന്ത് പറ്റാന്‍., ഒരു റൂമ് പോലും ഒഴിവില്ല., പ്രീ ബുക്ക് ചെയ്യണമെന്ന്..,, നീ വാ ഒന്ന് പോയാ വേറെ ഒന്ന്..,, കാശി മുന്നോട്ട് നടന്നതും അമ്മു ചിരി കടിച്ച് പിടിച്ച് പുറകെ പോയി '''എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും.., ഇപ്പോ എങ്ങനെയിരിക്കിണ്.,,

അമ്മു കാശിയെ കളിയാക്കി ''നീ കളിയാക്കണ്ട., നമ്മളിന്ന് ലക്ഷ്വറി ഹോട്ടലില്‍ തന്നെ താമസിച്ചിരിക്കും..,, കാശി കടുപ്പിച്ച് പറഞ്ഞ് അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ വന്നിരുന്ന് ഫോണില്‍ അടുത്തുള്ള ഹോട്ടലിന്‍റെ ഡീറ്റിയേല്‍സൊക്കെ നോക്കി രാവിലെ എട്ട്മണി ആകുമ്പോയേക്കും ട്രെയ്ല്‍വെ സ്റ്റേഷനില്‍ എത്തുന്ന ദൂരമെ ഹോട്ടലിലേക്ക് പറ്റുകയൊള്ളു '''ഡീ..,,നമുക്ക് പോയി വരാന്‍ പറ്റുന്ന ലക്ഷ്വറി ഹോട്ടലൊന്നും അടുത്തില്ലെഡീ നമുക്ക് കുറച്ച് ലക്ഷ്വറി കുറച്ചാലോ.., അങ്ങനെ നോക്കുകയാണേല് രണ്ട് മൂന്ന് ഹോട്ടല്‍സുണ്ട് എന്നാലും അതും അടിപൊളിയാ..,, കാശി നെറ്റില്‍ നിന്ന് ഹോട്ടല്‍സിന്‍റെ നമ്പറെടുത്ത് വിളിച്ച് നോക്കിയെങ്കിലും എല്ലായിടത്തും റുംമ്സ് ഫുള്ളാണ് ''എന്ത് പറ്റി കണ്ണേട്ടാ..,,ഹോട്ടലൊന്നും കിട്ടിയില്ലെ.,, അമ്മു ചിരി കടിച്ച് പിടിച്ച് ചോദിച്ചു ''എന്‍റെ കണക്ക് കൂട്ടല്‍ തെറ്റിയെടീ..,, നീ വാ ഇവിടെ അടുത്തെവിടേലും വല്ല റൂമും കിട്ടോന്ന് നോക്കാം..,, കാശി അമ്മൂനെ കൂട്ടി അവിടെത്തെ കടകളിലൊക്കെ അന്വേഷിച്ചു അവസാനം അടുത്തുള്ള ഒരു ലോഡ്ജില്‍ മുറി കിട്ടി റൂമെല്ലാം തപ്പി നടന്ന് സമയം കുറേ ആയതിനാല്‍ രണ്ടാളും ഒരു തട്ട്ക്കടയില്‍ നിന്ന് ഫുഡെല്ലാം കഴിച്ച് ലോഡ്ജിലേക്ക് ഒാട്ടോ കേറി ചെന്നറങ്ങിയത് ഒരു ബിള്‍ഡിങിന്‍റെ മുന്നിലാണ് താഴെ പൂട്ടി കിടക്കുന്ന രണ്ട് മൂന്ന് കടകളും മുകളിലാണ് ലോഡ്ജിലെ മുറികള്‍ കീയും കൊണ്ട് ഒരാള്‍ അവരെ അടുത്തോട്ട് വന്നു '''ഇവിടെ അങ്ങനെ കപ്പിള്‍സൊന്നും താമസിക്കാറില്ല.,

നല്ല വൃത്തിയൊന്നും ഉണ്ടാകില്ല., ഞാനിപ്പോ ഒന്ന് വൃത്തിയാക്കിയിട്ടുണ്ട്., എന്തെങ്കിലും ആവിശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചാ മതി.,, റൂമിന്‍റെ കീ കൊടുത്ത് അയാള് പോയി '''എന്‍റെ സമയമിന്ന് തീരെ ശെരിയല്ല അമ്മൂ..,, കാശി പറയുന്നത് കേട്ട് അമ്മു വാ പൊത്തി ചിരിച്ചു രണ്ട് പേരും സ്റ്റെപ്പ് കയറി മുകളിലെത്തി മൂന്ന് മുറിയാണുള്ളത് അവര്‍ക്ക് കിട്ടിയ മുറിയുടെ ഡോര്‍ കീ ഉപയോഗിച്ച് തുറന്നു മുന്നിലൊന്നും കാണാന്‍ പറ്റുന്നില്ല കാശി ഫോണിന്‍റെ ഫ്ലാഷ് ഒാണ്‍ ചെയ്ത് അകത്തേക്ക് കയറി ലൈറ്റിട്ടു രണ്ട് പേരും ചുറ്റും നോക്കി ചെറിയൊരു മുറിയാണ് സിംഗിള്‍ കട്ടിലാണ് അതും ബെഡൊന്നും ഇല്ലാതെ ബെഡ്ഷീറ്റ് മാത്രം വിരിച്ച് ബെഡ്ഷീറ്റ് കീ തന്നയാള് ഇപ്പോ വിരിച്ച് പോയത് കൊണ്ട് അത് മാത്രം വൃത്തിയുണ്ട് സാധനങ്ങള്‍ വെക്കാന്‍ ഒരു സെല്‍ഫ് പോലുമില്ല ചുമരിലാകെ മാറാലയും പൊടിയും നിലം കീ തന്നയാള് അടിച്ച് വാരിയിട്ടുണ്ട് തല ഉയര്‍ത്തി നോക്കിയപ്പോ ഫാനില്ല അപ്പോയാണ് ബെഡിന്‍റെ അടുത്തായി ഒരു ചെയറില്‍ തുരുമ്പ് പിടിച്ച ഒരു ടേബിള്‍ ഫാന്‍ കണ്ടത് ബാത്ത് റൂം ഉണ്ടെങ്കിലും ഡോറില്ല., ഡോറിന് പകരം ഒരു തുണി ആണിയില്‍ തൂക്കിയിട്ടിട്ടുണ്ട് കാശി അന്തംവിട്ട് നിന്നു പിന്നെ ബാഗ് കട്ടിലിലേക്കിട്ട് നിര്‍വികാരത്തോടെ കട്ടിലില്‍ ഇരുന്നു അമ്മു കാശിയുടെ ഭാവം കണ്ട് പൊട്ടിചിരിച്ചു

''എന്ത് പറ്റി കണ്ണേട്ടാ..,, നമുക്കീ ലക്ഷ്വറി റൂമില്‍ മണിയറ തീര്‍ക്കണ്ടേ..,, അമ്മു വീണ്ടും പൊട്ടിചിരിച്ചു ''ശവത്തില്‍ കുത്തല്ലെടീ ദുഷ്ടേ..,, ആ ബാത്ത്റൂമിന്‍റെ മുന്നില്‍ നോക്കെടീ ഡോറിന് പകരം ഇതിന്‍റെ മുതലാളീടെ കീറിയ ലുങ്കി ഇട്ടേക്കുന്നു..,, കാശി പറയുന്നത് കേട്ട് അമ്മൂന് കൂടുതല്‍ ചിരി വന്നോണ്ടിരുന്നു ''ചിരിക്കാതെഡീ പട്ടികുട്ടീ..,, ഇപ്പോ ഒരു കാര്യം മനസ്സിലായി പൈസ ഉണ്ടെന്ന് കരുതി എന്തും നേടാന്‍ പറ്റില്ല., ഞാനൊന്ന് മൂത്രം ഒഴിച്ച് വരാം വെള്ളം ഉണ്ടായാല്‍ മതിയായിരുന്നു.,, കാശി എണീറ്റ് ബാത്ത് റൂമില്‍ കയറി ''എഡീ..,,ഒളിഞ്ഞ് നോക്കല്ലട്ടോ..,, കാശി തുണി മറച്ച് വച്ചു അമ്മു വീണ്ടുമൊന്ന് ചുറ്റും നോക്കി എന്നിട്ട് കട്ടിലൊന്ന് കുലുക്കി നോക്കി ''എന്‍റെ ഗുരുവായൂരപ്പാ ഈ കട്ടിലെങ്ങാനും പൊട്ടി വീഴോ..,, അമ്മു എണീറ്റ്നിന്ന് ബാഗ് വെക്കാന്‍ സ്ഥലം നോക്കി എല്ലായിടത്തും പൊടിയാണ് കട്ടിലില്‍ തലയിണ ഇല്ലാത്തതിനാല്‍ പകരം ബാഗ് വെക്കാന്ന് തീരുമാനിച്ചു ''നീ എന്താടീ നോക്കുന്നെ.,, ''അല്ല കണ്ണേട്ടാ ഇത്രേം ചെറിയ കട്ടിലിലെങ്ങനെ രണ്ടാളും കിടക്കും?..,, അമ്മു ഇടുപ്പില്‍ കൈ കുത്ത നിന്നോണ്ട് ചോദിച്ചു ''സിംപിള്‍ ആദ്യം നീ കിടക്കും നിന്‍റെ മുകളില്‍ ഞാനും..,, കാശി അമ്മൂനെ നോക്കി കണ്ണിറുക്കി ''അയ്യടാ..,,അത് നടക്കില്ല., ''എന്നാ ആദ്യം ഞാന്‍ കിടക്കാ എന്‍റെ മുകളില്‍ നീ കിടന്നോ..,, കാശി കൂസലില്ലാതെ പറഞ്ഞു ''ദേ കണ്ണേട്ടാ അതൊന്നും നടക്കത്തില്ല., അമ്മു ഇങ്ങനെ പറഞ്ഞതും കാശി വേഗം കട്ടിലില്‍ കേറി കിടന്നു ''എന്നാ നീ എവിടേലും കിടക്ക് എനിക്ക് ഉറക്കം വരുന്നു.,,

കാശി കണ്ണടച്ചതും അമ്മു ചുണ്ട് ചുളുക്കി അവനെ നോക്കി ''അമ്മൂട്ട്യേ..അവിടെ അതാ ഒരു പല്ലി.,, കാശി പറയേണ്ട താമസം അമ്മു കാശിയുടെ മേലില്‍ ലാന്‍റ് ചെയ്തു അമ്മു തല ഉയര്‍ത്തി അവനെ നോക്കി കാശി അവളെ നോക്കി ചിരിച്ചു ''പ്ലീസ് കണ്ണേട്ടാ ഒന്ന് ചെരിഞ്ഞ് കിടക്കാവോ..,, അമ്മു പറഞ്ഞതും കാശി അവളേയും കൊണ്ട് ചെരിഞ്ഞു ആ ചെറിയ കട്ടിലില്‍ രണ്ട് പേരും പരസ്പരം പുണര്‍ന്ന് ഒട്ടിചേര്‍ന്ന് കിടന്നു ''ഇതെനിക്ക് ലക്കിയാണല്ലോ അമ്മൂ..,, കാശി അമ്മൂന്‍റെ കഴുത്തിലേക്കൊന്ന് ഊതി.,, ''അടങ്ങി കിടന്നില്ലെങ്കില്‍ കണ്ണേട്ടന്‍ താഴെ കിടക്കും പറഞ്ഞേക്കാം.., അമ്മു ചിരിച്ചോണ്ടാണത് പറഞ്ഞത് കാശി അവളെ കൂടുതല്‍ ഇറുക്കി പിടിച്ച് കഴുത്തില്‍ ചുംബിച്ചു അമ്മൂന്‍റെ കാലുകള്‍ കാശിയുടെ കാലില്‍ കോര്‍ത്തു അമ്മൂന്‍റെ ഹൃദയം കൂടുതല്‍ മിടിച്ചോണ്ടിരുന്നു കാശിയില്‍ നിന്ന് എന്തെക്കെയോ ആഗ്രഹിക്കും പോലെ കാശിയുടെ ഒാരോ ചുംബനത്തിലും അവള്‍ അലിഞ്ഞ് ചേരുന്ന പോലെ തോന്നി ''ഇതിപ്പോ കൈയ്യില്‍ കിട്ടിയ ബിരിയാണി തിന്നാന്‍ പറ്റാത്ത അവസ്ഥയാണല്ലോ...,, പെട്ടന്ന് കാശിയിങ്ങനെ പറഞ്ഞതും അമ്മു ഒന്ന് ഞെട്ടി ''ഹേ..,, ''നിന്നോടിങ്ങനെ ഒട്ടിചേര്‍ന്ന് നില്‍ക്കുമ്പോ കടിച്ച് തിന്നാല്‍ തോന്നാണ്., പക്ഷെ എന്ത് ചെയ്യാന്‍ ഒന്ന് അനങ്ങിയാല്‍ ഞാന്‍ താഴെ വീഴും., അല്ലേല് കെട്ടില് പൊട്ടി രണ്ടാളും താഴെ എത്തും.,

എന്‍റെ ദൈവമേ...എനിക്ക് കണ്‍ട്രോള്‍ തരണേ...,, കാശി പറയുന്നത് കേട്ട് അമ്മൂന് പൊട്ടിചിരിക്കാതെ വയ്യായിരുന്നു ''നീ ചിരിക്കണ്ട.,,ഇന്ന് ഇങ്ങനെ പോട്ടെ., നാളെ രാത്രി ഒന്നാകട്ടെ ഞാന്‍ കാണിച്ച് തരാം നിന്നെ.,, ''അതിന് ഞാന്‍ നാളെ രാത്രി അമ്മേടെ കൂടയാ കിടക്കാ..,, അമ്മു ഉത്സാഹത്തോടെ പറഞ്ഞു ''എനിക്കങ്ങനെ രാത്രി തന്നെ വേണമെന്നില്ല., നിന്നെ എപ്പോ കൈയ്യില്‍ കിട്ടോ അപ്പോ ശെരിയാക്കി തരട്ടോ..,, കാശി അവളെ ചെവിയില്‍ മന്ത്രിച്ചു '''പോ കണ്ണേട്ടാ വൃത്തിക്കേട് പറയാതെ..,, അമ്മു അവനെ ഒന്ന് പിച്ചി ''അടങ്ങി കിടക്കെഡീ ഞാനിപ്പോ താഴെ എത്തും..,, കാശി പറഞ്ഞതും അമ്മു അവനെ കൂടുതല്‍ ഇറുകെ പിടിച്ച് അവന്‍റെ തോളില്‍ താടി വെച്ച് കണ്ണിറുക്കി അടച്ചു അവളെ കഴുത്തില്‍ അവന്‍റെ നിശ്വാസം തട്ടി കൊണ്ടിരുന്നു അത് അമ്മുവില്‍ ഇക്കിളി കൂട്ടി കാശിയുടെ നോട്ടം മുയുവനും അവളെ കഴുത്തില്‍ തന്നെയായിരുന്നു കാരണം അവിടെ മാത്രമെ കാണാന്‍ പറ്റുന്നുണ്ടായിരുന്നൊള്ളു അവന് സ്വയം പിടിച്ച് നിര്‍ത്താന്‍ പറ്റാതായതും അവളെ കഴുത്തില്‍ ചുംബിച്ചോണ്ടിരുന്നു ഒാരോ തവണ അവന്‍റെ പല്ലുകളാഴുമ്പോയും അവളില്‍ നിന്ന് ശബ്ദമുയര്‍ന്ന് കൊണ്ടിരുന്നു പെട്ടന്നാണ് ഡോറിലൊരു മുട്ട് കേട്ടത് ''കണ്ണേട്ടാ..,,ആരാ അത് അതും ഈ സമയത്ത് ഇവിടെ.,,, അമ്മു ചോദിച്ചതും കാശി ഒരുവിധം എണീറ്റിരുന്നു '''ഇനി പോലീസ് വല്ലോം ആയിരിക്കോ..,, ഇത് ലോഡ്ജ് അല്ലെ വല്ല അവിഹിതവും നടക്കുന്നുണ്ടോ എന്നറിയാന്‍..,, കാശി പറഞ്ഞതും അമ്മു പേടിച്ചവന്‍റെ കൈയ്യില്‍ കേറിപിടിച്ചു വീണ്ടും ഡോറില്‍ മുട്ട് കേട്ടതും കാശി എണീറ്റ് തുറക്കാന്‍ പോയി പുറകില്‍ പേടിയോടെ അവന്‍റെ ഷര്‍ട്ടില്‍ പിടിച്ച് അമ്മുവും ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story