ആകാശി💖: ഭാഗം 59

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഇനി പോലീസ് വല്ലോം ആയിരിക്കോ..,, ഇത് ലോഡ്ജ് അല്ലെ വല്ല അവിഹിതവും നടക്കുന്നുണ്ടോ എന്നറിയാന്‍..,, കാശി പറഞ്ഞതും അമ്മു പേടിച്ചവന്‍റെ കൈയ്യില്‍ കേറിപിടിച്ചു വീണ്ടും ഡോറില്‍ മുട്ട് കേട്ടതും കാശി എണീറ്റ് തുറക്കാന്‍ പോയി പുറകില്‍ പേടിയോടെ അവന്‍റെ ഷര്‍ട്ടില്‍ പിടിച്ച് അമ്മുവും ''കണ്ണേട്ടാ നിക്ക് പേടിയാകുന്നു.,, ''എന്‍റെ പൊന്ന് കൊച്ചേ ഞാന്‍ നിന്‍റെ ഭര്‍ത്താവാണ് അല്ലാതെ കാമുകനൊന്നും അല്ല.,, കാശി കുറച്ച് ഗൗരവത്തോടെ പറഞ്ഞ് ഡോര്‍ തുറന്നു മുന്നില്‍ നേരത്തെ റൂമിന്‍റെ കീ തന്നയാള്.,, ''ഹലോ സാര്‍ ബുദ്ധിമുട്ടായോ?..,, വന്നയാള്‍ ചോദിച്ചു ''ഇല്ല.,വന്ന കാര്യം പറയൂ..,, ''അത് സാര്‍ ഇത് സാറിന്‍റെ ഭാര്യ തന്നെയാണോ..,, അയാള്‍ അമ്മൂനെ പ്രത്യേക ഭാവത്തില്‍ നോക്കിയതും അമ്മു കാശിയുടെ പിന്നിലൊളിച്ചു '''അതൊക്കെ പറയാം., ആദ്യം തന്‍റെ പേരന്താ ഈ ലോഡ്ജ് നിന്‍റേയാണോ..,, കാശി കുറച്ച് പരുക്കന്‍ ഭാഷയില്‍ ചോദിച്ചു ''മുരളി.,ഇതെന്‍റെ ലോഡ്ജ് തന്നെയാ,,, ''അപ്പോ മുരളി., മുരളിക്ക് ഇവളെ കണ്ടിട്ട് എന്‍റെ ആരായിട്ടാ തോന്നുന്നെ.,, കാശി അമ്മൂനെ തന്‍റെ അടുത്തേക്ക് നിര്‍ത്തിയതും അമ്മൂനെ അയാള് ചൂഴ്ന്ന് നോക്കി ''അത് സാര്‍.,, സാറിന്‍റെ വല്ല സെറ്റപ്പും ആണോ., ആണെങ്കില്‍ സാറിന്‍റെ കഴിഞ്ഞാ എനിക്കും എന്‍റെ ഒരു ഫ്രണ്ടിനും കൂടി......

ചോദിച്ച് തീര്‍ന്നില്ല അവന്‍റെ മുഖമടക്കി കാശി ഒന്ന് കൊടുത്തു ''ഡാ...,,ഈ മുരളിയെ നീ തല്ലിയല്ലെ. പാതിരാക്ക് ഒരു പെണ്ണിനേയും കൊണ്ട് വന്ന് നല്ല പിള്ള ചമയാന്‍ നോക്കുന്നോ നീ.,, മുഖം പൊത്തി മുരളി കാശിക്ക് നേരെ ഇങ്ങനെ ചോദിച്ചപ്പോയേക്കും കാശി മറ്റേ കവിള്‍ നോക്കി ഒന്നൂടെ പൊട്ടിച്ചു ബാലന്‍സ് കിട്ടാതെ മുരളി താഴെ വീണു ''ആ ബാഗെടുത്ത് വാടീ...,, കാശി ഒച്ചയെടുത്തതും അമ്മു കട്ടിലില്‍ കിടന്ന ബാഗെടുത്ത് വന്നു എണീക്കാന്‍ പാട് പെടുന്ന മുരളിയെ കണ്ട് കാശി ഒരു ചവിട്ടും കൂടെ കൊടുത്ത് അമ്മൂന്‍റെ കൈ പിടിച്ചവിടെന്ന് പോന്നു ''ഒരു മിനിറ്റ്..,, കാശി അമ്മൂനോടിങ്ങനെ പറഞ്ഞ് വീണ് കിടക്കുന്ന മുരളിയുടെ അടുത്തേക്ക് നടന്നു ''ന്നാ നിന്‍റെ റൂമിന്‍റെ വാടക അഞ്ഞൂറ് രൂപയുണ്ട്.,മൂന്നൂറ് രൂപ എക്സ്‌ട്രാ ഉണ്ട്.,അതിന് ഹോസ്പിറ്റലില്‍ പോയി ഒടിവെല്ലാം കെട്ടിച്ചേക്ക്.,, കാശി അവന്‍റെ മേലേക്ക് അഞ്ഞൂറിന്‍റെ ഒരു നോട്ട് ഇട്ട് കൊടുത്ത് അവിടെന്ന് പോന്നു അമ്മൂനെ കൊണ്ട് ആ ഇരുട്ടത് കൈ പിടിച്ച് മുന്നോട്ട് നടന്നു ''ഇനിയെന്ത് ചെയ്യും കണ്ണേട്ടാ..,,

അമ്മു പേടിയോടെ ചോദിച്ചതും കാശി ഒന്ന് നിന്നു എന്നിട്ടമ്മൂന്‍റെ മുഖം കൈയ്യിലെടുത്ത് നെറ്റിയിലൊന്ന് ചുംബിച്ചു ''പേടിച്ച് പോയോ നീ..,, ''ഹ്മ്..,, ''സാരല്ല.,,നീ വാ നേരം വെളുക്കുവോളം ഒന്ന് കിടക്കാനല്ലെ വഴി ഉണ്ടാക്കാം..,, കാശി അമ്മൂന്‍റെ കൈയ്യില്‍ നിന്ന് ആ വലിയ ബാഗ് വാങ്ങി തോളിലിട്ട് അമ്മൂനെ ചേര്‍ത്ത് പിടിച്ച് നടന്നു കുറച്ച് ദൂരം നടന്നപ്പോയേക്കും അവര് ടൗണിലെത്തി ''നോക്കിക്കെ അമ്മു എത്ര ആളുകളാണ് റോഡ് സൈഡിലും കടതിണ്ണയിലൊക്കെ കിടന്നുറങ്ങുന്നത്., നമ്മളൊക്കെ ഭാഗ്യം ചെയ്തവരാ.., ദൈവം നമുക്കെന്തെങ്കിലും കുറവ് തന്നിട്ടുണ്ടോ..,, അവര് പായ പോലും വിരിക്കാതെ റോഡ് സൈഡില്‍ കിടക്കുന്നു., നമ്മളോ പഞ്ഞിപോലെയുള്ള മെത്തയില്‍ എസിയുടെ തണുപ്പില്‍ സുഖമായിട്ടുറങ്ങുന്നു.,, ചിലപ്പോ ദൈവം നമുക്കിങ്ങനെ ഒരു അവസരം തന്നതാകും ലോകത്ത് ഇങ്ങനേയും ചിലരുണ്ടെന്ന് മനസ്സിലാക്കാന്‍..,, കാശി പറയുന്നത് കേട്ട് അമ്മു പുഞ്ചിരിച്ചു ''ശെരിയാ കണ്ണേട്ടാ..,, നമ്മള്‍ എപ്പോയും നമ്മുടെ കുറവുകളെ കാണുന്നൊള്ളു.,, പക്ഷെ ഇവരൊക്കെ എന്ത് സമാധാനത്തോടെയാ ഉറങ്ങുന്നത്., ടെന്‍ഷനില്ല,, നാളെയെ പേടിയില്ല., നമുക്കും ഇന്ന് സന്തോഷത്തോടെ ഉറങ്ങാം., കണ്ണേട്ടന്‍ വാ നമുക്കേതേലും മരത്തിന്‍റെ അടിയിലെങ്ങാനും ഉറങ്ങാം..,,

കാശി അമ്മുവും വീണ്ടും നടന്നു., കുറച്ചങ്ങോട്ട് പോയപ്പോ ഒരു ഒാട്ടോ നിര്‍ത്തിയിട്ടേക്കുന്നത് കണ്ടത് ''അമ്മൂ...,,വാ നീ ആ ഒാട്ടോയില്‍ കിടക്ക്..,, അമ്മു ഒാട്ടോയിലേക്ക് കയറിയതും ആ ഒാട്ടോക്കാരന്‍ വന്നതും ഒരുമിച്ചായിരുന്നു കാശിയും വേഗം അതില്‍ കയറി '''ഇന്നത്തെ ഒാട്ടം നിര്‍ത്തിയതായിരുന്നു., സാരമില്ല മക്കള്‍ക്ക് എങ്ങോട്ടാ പോകേണ്ടത്.,, ഒാട്ടോ ചേട്ടന്‍ സൗമ്യതയോടെ ചോദിച്ചു ''ചേട്ടാ ഇവിടെ അടുത്ത് താമസിക്കാന്‍ പറ്റിയ റൂമ് വല്ലോം കിട്ടാന്‍ വഴിയുണ്ടോ..,, കാശി ചോദിച്ചു ''വാടകക്ക് തമാസിക്കാനാണോ..,, ''അല്ല ചേട്ടാ..,,ഞങ്ങളെ ട്രെയ്ന്‍ മിസ്സായി., ഇനി നാളെ രാവിലെ ഒള്ളു ട്രെയ്ന്‍., അപ്പോ ഇന്ന് രാത്രി ഒന്ന് താമസിക്കാന്‍..,, എല്ലാ ഹോട്ടല്‍സിലും റൂംമ്സ് ഫുള്ളായി അതാ..,, കാശി ആ ചേട്ടനെ നോക്കി ''ഈ സമയത്ത് റൂമൊക്കെ കിട്ടാന്‍ പാടാണ്‌,, ഒരു കാര്യം ചെയ്യ് ട്രെയ്‌ല്‍വെ സ്റ്റേഷന് അടുത്ത് തന്നെയാ എന്‍റെയും വീട് സൗകര്യം കുറച്ച് കുറവായിരിക്കും., വേണമെങ്കില്‍ ഇന്നവിടെ താമസിക്കാം..,, ഒാട്ടോ ചേട്ടന്‍ ഇങ്ങനെ ചോദിച്ചതും രണ്ട് പേര്‍ക്കും സമാധാനമായി ഒരുപക്ഷെ അമ്മു ഇല്ലെങ്കില്‍ കാശി എവിടെ എങ്കിലും കിടന്നേനെ.,

അമ്മൂനെ എന്നും പൊന്ന് പോലെ നോക്കുമെന്ന് ഉറപ്പ് കൊടുത്തതല്ലെ ഗീതമ്മക്ക്., അവളെ കൊണ്ട് സേഫല്ലാത്ത ഒരിടക്കും കിടക്കാന്‍ അവന് മനസ്സില്ലായിരുന്നു ഒാട്ടോ ചേട്ടനെ അവര് പരിചയപെട്ടു ഭാര്യയും ഒരു മകളുമാണ് ചേട്ടനുള്ളത്.,, മകള് പുറത്തെവിടെയോ നേഴ്സിങിന് പഠിക്കാണ് ഒാട്ടോ ഒരു ചെറിയ ഒാടിട്ട വീടിന്‍റെ മുന്നിലെത്തി അയാളെ ഭാര്യ ഡോര്‍ തുറന്നതും ചേട്ടന്‍ എല്ലാം ചേച്ചിയോട് പറഞ്ഞ് അവരെ അകത്ത് കയറ്റി ''ഭക്ഷണം കഴിച്ചതാണോ മക്കളെ..,, ''ഞങ്ങള്‍ കഴിച്ചു ചേട്ടാ..,, ''എന്നാ അതാ മുറി എന്‍റെ മകളുടേതാണ്., അവിടെ കിടന്നോളു.,, കാശിയും അമ്മുവും ആ മുറിയില്‍ കയറി ഡോറടച്ചു ആകെ രണ്ട് മുറിയും ഒരു കിച്ചണും മാത്രമുള്ള ഒരുപാട് പഴക്കമുള്ള വീടാണത് പുറത്താണ് ബാത്ത്റൂമെല്ലാം മകളെ ഒരുവിധത്തിലാണ് പഠിപ്പിക്കുന്നതും., മകളും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട് നന്നായി ക്ഷീണിച്ചതിനാല്‍ രണ്ടാളും പെട്ടന്നുറങ്ങി പോയി രാവിലെ ഏഴ് മണിക്കാണ് രണ്ട് പേരും ഉണരുന്നത് സാമാധാനത്തോടെയുള്ള ഒരുറക്കം രണ്ട് പേര്‍ക്കും കിട്ടിയിരുന്നു വേഗം രണ്ടാളും എണീറ്റ് പുറത്തു പോയി ഫ്രഷായി വന്നു

''എന്നാ ഞങ്ങളിറങ്ങാണ് ചേട്ടാ..,, കാശി പറഞ്ഞു ''അയ്യോ മക്കള് പോകല്ലെ., പ്രാഥല് കഴിച്ചിട്ട് പോകാം.,, ചേച്ചി കിച്ചണില്‍ ഒരു പായ വിരിച്ച് അവരെ അവിടെ പിടിച്ചിരുത്തി ദോശയും ചമ്മന്തിയും വിളംബി കൊടുത്തു ''മക്കള്‍ക്ക് ഇവിടെത്തെ ഭക്ഷണം പിടിക്കോ എന്നറിയില്ല., ചേച്ചി ഒരു ചമ്മലോടെ തന്‍റെ തോളിലിട്ട തോര്‍ത്തില്‍ കൈ തുടച്ചു ''നല്ല ടേസ്റ്റുള്ള ദോശയും ചമ്മന്തിയും., ഈ ചമ്മന്തി എങ്ങനാ ഉണ്ടാക്കിയത് കനലില്‍ ചുട്ടരച്ചാണോ ചേച്ചി.,, അമ്മു ചോദിക്കേണ്ട താമസം ചേച്ചി എല്ലാം പറഞ്ഞ് കൊടുത്തു സന്തോഷത്തോടെ അവരവിടെന്നിറങ്ങി ചേട്ടന്‍റെ ഒാട്ടോയില്‍ തന്നെ റെയ്ല്‍വെ സ്റ്റേഷനിലേക്ക് പോയി ''എന്നാ ഞങ്ങള് പോയാലോ ചേട്ടാ., ട്രെയ്ല്‍ വരാറായി., വീണ്ടും കാണാം.,, കാശി ആ ചേട്ടനെ ഒന്ന് കെട്ടിപിടിച്ച് കൈയ്യില്‍ കുറച്ച് നോട്ടുകള്‍ വെച്ചു ''അയ്യോ ഇത് വേണ്ട മോനെ.,, അയാളത് വെപ്രാളത്തോടെ തിരിച്ച് കൊടുക്കാന്‍ നോക്കി ''അത് ചേട്ടന്‍ തന്നെ വെച്ചോ., പിന്നെ ഇതെന്‍റെ കാര്‍ഡാണ്., എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കണം.,, കാശി തന്‍റെ സ്റ്റുഡിയോയുടെ കാര്‍ഡ് ചേട്ടന് കൊടുത്ത് അമ്മൂനെ കൊണ്ട് നടന്നു അവരെ ട്രെയ്ന്‍ വന്നതും രണ്ട് പേരും ഉള്ളിലേക്ക് കയറി എസി കംപാര്‍ട്ട്മെന്‍റിലേക്ക് കയറി രണ്ട് പേരും ഒരു നിശ്വാസത്തോടെ അവിടിരുന്നു അമ്മു കാശിയെ നോക്കി ചിരിച്ചു

'എന്താ ചിരിക്കുന്നെ ഹേ..,, ''അല്ല കണ്ണേട്ടാ ഞാന്‍ ആലോചിക്കായിരുന്നു., നമ്മളിന്നലെ രാത്രി കണ്ട രണ്ട് പേരെ., ലോഡ്ജിലെ മുരളിയേയും ഒാട്ടോ ചേട്ടനേയും രണ്ട് പേരും നമുക്ക് കിടക്കാനൊരിടം തന്നു., ഒരാളത് മുതലെടുക്കാന്‍ നോക്കിയപ്പൊ മറ്റൊരാള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യ സ്നേഹിയായി ഇതാണ് ലോകത്തിന്‍റെ അവസ്ഥ ഇവിടെ പലര്‍ക്കും പല രീതികളാണ്., പല മനസ്സാണ്., അമ്മു തന്‍റെ രണ്ട് കൈ കൊണ്ടും മുഖം അമര്‍ത്തി തുടച്ചു ''എന്താണ് എന്‍റെ ഭാര്യക്ക് അരപിരി ലൂസായോ..,, കാശി അവളെ ചേര്‍ത്ത് പിടിച്ചോണ്ടൊന്ന് ചിരിച്ചു ''പോ കണ്ണേട്ടാ..,,കളിയാക്കാതെ., അയ്യോ നമ്മളിന്ന് ഗീതമ്മയെ കാണാന്‍ പോകുകയല്ലെ., ഇന്ന് സര്‍പ്രൈസ് കൊടുത്ത് നമ്മള്‍ ഞെട്ടിക്കും..,, അമ്മു ഉത്സാഹത്തോടെ പറഞ്ഞു ''അവസാനം നമ്മള്‍ ഞെട്ടാതിരുന്നാ മതി., നമ്മള്‍ ചെല്ലുമ്പോ ഗീതമ്മ അവിടെ ഉണ്ടാകില്ലെ.,, ''പിന്നെ എവിടെ പോകാന്‍..,, അമ്മു നെറ്റി ചുളുക്കി ''ഗീതമ്മയും നിന്‍റെ മേമയും ഫുള്‍ കറക്കാണല്ലോ., ഫ്ലാറ്റില്‍ തന്നെ ഉണ്ടായാല്‍ മതിയായിരുന്നു..,, കാശി പറഞ്ഞു ''ഒാ..അതൊക്കെ ഉണ്ടാകും ത്രില്ല് കളയല്ലെ കണ്ണേട്ടാ..,, അപ്പോയേക്കും ചായയും സ്നാക്സൊക്കെ കൊണ്ട് ഒരാള്‍ അങ്ങോട്ട് വന്നു ''നിനക്ക് ചായ വേണോ..,, കാശി അമ്മൂനോടായ് ചോദിച്ചു

''ഹേയ് വേണ്ട., നമ്മളിപ്പൊ കുടിച്ചല്ലെയൊള്ളു.,, കാശി കുറച്ച് പാക്ക് ചെയ്ത സ്നാക്സും കേക്ക്സും അയാളെ അടുത്ത് നിന്ന് വാങ്ങി നീണ്ട യാത്ര ഒാരോന്ന് കൊറിച്ചും താമശകള്‍ പറഞ്ഞും അവര് ചെന്നൈയിലെത്തി ''അമ്മൂ..,,ഇനി എങ്ങോട്ടാ..,, സ്റ്റേഷനിലിറങ്ങിയ കാശി ചോദിച്ചതും അമ്മു കൈ മലര്‍ത്തി ''എന്താടീ..,,നിനക്കറിയില്ലെ..,, ''എനിക്കറിയത്തില്ല.,, അമ്മു കൂസലില്ലാതെ പറഞ്ഞതും കാശി തലയില്‍ കൈ വെച്ച് പോയി ''പിന്നെ എന്തറിഞ്ഞിട്ടാ മോളിങ്ങോട്ട് എഴുന്നള്ളിയെ., '''അത് പിന്നെ അമ്മയെ കാണാനുള്ള ഒരു ആവേശത്തില്‍...,,, അമ്മു ഇളിച്ചതും കാശി പല്ല് കടിച്ചു ''അവര് താമസിക്കുന്നിടത്തേക്ക് എന്താ പറയാ എന്നറിയോ..,,? കാശി ദയനീയമായി ചോദിച്ചു ''അതറിയാം.,, ''തല്‍ക്കാലം അങ്ങോട്ട് വണ്ടി വിളിച്ച് പോകാം., അല്ലേല് ഗീതമ്മക്ക് വിളി., സര്‍പ്രൈസൊന്നും വേണ്ട., അവര് നില്‍ക്കുന്ന സ്ഥലത്തേക്കുള്ള റൂട്ട് ചോദിച്ച് നോക്ക്..,,

കാശിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ''അയ്യോ..,,സര്‍പ്രൈസ് കൊടുക്കണം., ആ..ഹ് എന്‍റെ ഫോണില് ഒരിക്കെ മേമ അയച്ച് തന്ന ലൊക്കേഷന്‍ ഉണ്ട്..,, അമ്മു പറഞ്ഞതും കാശി ആശ്വാസത്തോടെ ഒരു ടാക്സി വിളിച്ചു ലൊക്കേഷന്‍ നോക്കി അവരൊരു ഫ്ലാറ്റിന്‍റെ മുന്നിലെത്തി റൂം നമ്പര്‍ അറിയുന്നത് കൊണ്ട് എളുപ്പമായി ''അമ്മൂ..,,നീ മാറി നില്‍ക്ക്., ഞാന്‍ ബെല്ലടിക്കാം., എന്നെ കണ്ട് ആദ്യം അവര് ഞെട്ടണം., പിന്നെ കുറച്ച് കഴിഞ്ഞ് നീ വരണം അപ്പോ അവര് ഡമ്പിള്‍ ഹാപ്പിയാകും.,, കാശി പറഞ്ഞതും അമ്മു തംസപ്പ് കാണിച്ച് മാറി നിന്നു കാശി റൂമിന്‍റെ മുന്നില്‍ വന്ന് കോളിംങ് ബെല്ലടിച്ചു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story