ആകാശി💖: ഭാഗം 6

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവന്‍റെ ചുണ്ടിലൊരു മനോഹരമായ പുഞ്ചിരി വിടര്‍ന്നു അമ്മു ഒന്ന് തല ഉയര്‍ത്തിയതും അവളെ തന്നെ നോക്കി നില്‍ക്കുന്ന കാശിയെ കണ്ടു കാശി വെപ്രാളത്തോടെ എന്ത് ചെയ്യണം എന്നറിയാതെ നിന്നു അവന്‍റെ കാട്ടി കൂട്ടല്‍ കണ്ട് അമ്മു ഇടുപ്പില്‍ കൈ കുത്തി അവനെ നെറ്റിചുളിച്ച് നോക്കി അവളെ നോട്ടം കണ്ട് കാശി ചിരിക്കണോ കരയണോ എന്നറിയാതെ നട്ടം തിരിഞ്ഞ് അവളെ ഒന്നൂടെ നോക്കി വേഗം റൂമിലേക്ക് കയറി '''ച്ഛെ..,,നശിപ്പിച്ചു., അവളെന്ത് വിചാരിച്ചോ എന്തോ..,, കാശി ബെഡിലിരുന്ന് ഫോണ്‍ കൈയ്യിലിട്ട് കറക്കി കൊണ്ട് ഒാരോന്ന് പിറുപിറുത്തു ''എന്‍റെ ദൈവമേ..,,എനിക്കിത് എന്താ പറ്റിയത്., ആ കുരുപ്പിനെ കാണുമ്പോയാണേല് മനസ്സ് കൈ വിട്ട് പോകുന്നു., ഇത് വരെ ഇല്ലാത്തൊരു എന്തോ ഒരു ഫീല് വന്ന് പൊതിയുന്ന പോലെ., ഇനിയിത് ഹരി പറഞ്ഞ പോലെ മറ്റേതാണോ പ്രേമം. കോപ്പ് ഒലക്കേണ്..,, കാശി ഒാരോന്ന് ആലോചിച്ചിരുന്നു '''ചേട്ടായീ....,, നന്ദു ഡോര്‍ തുറന്ന് വന്ന് കാശിയുടെ കഴുത്തില്‍ ചുറ്റിപിടിച്ച് മടിയില്‍ ഇരുന്നു ''നന്ദുട്ടീ...,,നീയിത് ആരെ കൂടെ വന്നത്.,

അമ്മേം അച്ഛനും ഒക്കെ വന്നോ..,, ''ഇല്ല ചേട്ടായീ..,, ഒാഡിറ്റോറിയത്തിന്‍റെ അടുത്ത് എന്‍റൊരു ഫ്രണ്ടുണ്ട്., ഞാനവനെ വിളിച്ച് ഇങ് പോന്നു..,, എനിക്കാണേല് വിശന്നിട്ട് വയ്യ ചേട്ടായി ഫുഡ് ഒാഡര്‍ ചെയ്യ്., നമ്മക്ക് മൂന്ന് പേര്‍ക്കും പാടത്ത് പോയി കാറ്റൊക്കെ കൊണ്ട് കഴിക്കാന്നെ..,, നന്ദു അവന്‍റെ മടിയില്‍ നിന്നെണീറ്റു ''അപ്പോ ഒരുങ്ങി കെട്ടി പോയിട്ട് നീയും ഒന്നും കഴിച്ചില്ല., പിന്നെ ഫുഡ് ഒാഡര്‍ ഒക്കെ ചെയ്യാം., പക്ഷെ ഇതിപ്പോ പാടത്ത് പോയി ഫുഡ് തട്ടുന്ന പരിപാടി സ്ഥിരം ആകുന്നുണ്ടോ എന്നൊരു സംശയം..,, കാശി നന്ദൂനെ ചൂഴ്ന്ന് നോക്കി ഒാഡര്‍ ചെയ്യാന്‍ നിന്നതും നന്ദു അവന്‍റെ ഫോണ്‍ വാങ്ങി അവന്‍റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ട് പോയി '''നീയിത് എന്താ പെണ്ണെ ഈ കാണിക്കുന്നെ., കാശി ചോദിച്ചു ''ഫുഡൊക്കെ ഹരിയേട്ടന്‍ ഒാഡര്‍ ചെയ്തിട്ടുണ്ട്, ചിക്കന്‍ ബിരിയാണി ഇപ്പോ എത്തും., വാ താഴെ പോകാം..,, കാശിയും നന്ദും താഴെ ഹരിയുടെ അടുത്തേക്ക് പോയി സിറ്റ് ഒൗട്ടിലേക്ക് പോയപ്പോ കാണുന്നത് ഹരി മതിലിന്‍റെ അവിടെ നിന്ന് അമ്മൂനോട് സംസാരിക്കുന്നതാണ് കാശിക്ക് ആ കാഴ്ച്ച കണ്ട് തരിച്ച് കേറി ''ഹരിയേട്ടന്‍ ആരോടാ സംസാരിക്കുന്നത് ചേട്ടായീ..,, ''അത് അവിടെ വന്ന പുതിയ വാടകക്കാരാണ്..,, കാശി താല്‍പര്യമില്ലാതെ പറഞ്ഞു ''എന്നാ വാ നമുക്കും പരിചയപ്പെടാം..,,

നന്ദു കാശിയുടെ കൈ പിടിച്ച് വലിച്ച് അങ്ങോട്ട് നടന്നു ''നന്ദൂ..,,ഞാനില്ല..,,നീ കൈ വിട്ടേ..,, കാശി പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ അവരെ അടുത്തോട്ട് കൊണ്ട് പോയി ''ഹായ്..,, നന്ദു അമ്മു കാണെ കൈ ഉയര്‍ത്തി പറഞ്ഞതും അമ്മുവും തിരിച്ച് കൈ കാണിച്ചു ''ഹായ് ചേച്ചി ഞാന്‍ നന്ദിത. നന്ദൂ എന്ന് വിളിക്കും., ചേച്ചിയും ഇനി അങ്ങനെ വിളിച്ചോ, നന്ദു അമ്മൂന് കൈ കൊടുത്ത് അവളെ സൂക്ഷിച്ച് നോക്കി അവളെ നോട്ടം കണ്ട് അമ്മൂന് എന്തോ ചടപ്പ് തോന്നി ''ചേച്ചീ...ചേച്ചിയെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്..,, എന്‍റെ കൃഷ്ണാ..,,എവിടെ ആയിരുന്നു അത്..,, നന്ദു അമ്മൂന്‍റെ കൈ വിടാതെ തന്നെ പറഞ്ഞു '''എന്നെയോ..,,നന്ദു എന്നെ കാണാന്‍ വഴിയില്ല..,, അമ്മു ചിരിച്ചോണ്ട് പറഞ്ഞു., അവള്‍ കാശിയെ ഒന്ന് നോക്കിയത് പോലും ഇല്ല കാശി മെല്ലെ മുങ്ങാന്‍ നോക്കിയെങ്കിലും ഹരി അവനെ പിടിച്ച് വെച്ചു ''ആ..ഹ് ഒാര്‍മ കിട്ടി., ചേട്ടായീടെ ഫോണില്..,, അയ്യോ അപ്പോ എന്‍റെ ചേട്ടായിടെ പെണ്ണാണോ ഇത്.., ചേച്ചീ..,ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടായി., ചേട്ടായിക്കും ഭയങ്കര ഇഷ്ടാ ചേച്ചിയെ., ചേട്ടായി എപ്പോയും അമ്മോട് പറയും ചേച്ചിയെ പറ്റി., നന്ദു വിളിച്ച് കൂവുന്നത് കേട്ട് ബാക്കി മൂന്ന് പേരും കിളിപോയ കണക്കെ നിന്നു '''ഡീ..ഡീ..,,നന്ദൂ..,,നീയിത് എന്തൊക്കെയാ വിളിച്ച് കൂവുന്നെ., കാശി നന്ദൂനെ തടയാന്‍ നോക്കി

''ഒന്ന് മിണ്ടാതിരി ചേട്ടായി., എന്‍റെ നാത്തൂനോട് ഒന്ന് സംസാരിക്കട്ടെ..,, നന്ദു കാശിയെ ഒന്ന് സംസാരിക്കാന്‍ പോലും സമ്മതിച്ചില്ല., ഇതൊക്കെ കണ്ട് ഹരി ചിരി കടിച്ച് പിടിച്ച് നില്‍ക്കാണ് '''ചേച്ചിയെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് ചേട്ടായി ആണെല്ലോ..,, കൊച്ചു കള്ളന്‍.,ഇനി എന്നും കാണാലോ..,, ''ച്ചീ...,,നിര്‍ത്തെഡീ..,, നീയിത് എന്ത് മണ്ടത്തരങ്ങളാ നന്ദൂ വിളിച്ച് കൂവുന്നെ., ഇവളൊക്കെ പ്രേമിച്ചാലും മതി., എനിക്കെന്താ വേറേ ആരേയും കിട്ടാഞ്ഞിട്ടാണോ.., കാശി ഒച്ചയെടുത്തതും അത് വരെ നന്ദു പറയുന്നതൊക്കെ കേട്ട് കിളിപോയി നിന്നിരുന്ന അമ്മൂന് ദേഷ്യം ഇരച്ച് കേറി ''എന്താ എനിക്കൊരു കുഴപ്പം., താന്‍ ഇനി എന്നെ പ്രേമിച്ചാലും നിന്നെ എനിക്കിഷ്ടല്ല ., കണ്ട അന്ന് മുതലെ ചുമ്മാ മെക്കട്ട് കേറാണ്., മരഭൂതം..,, അമ്മു ദേഷ്യത്തോടെ അവളെ വീട്ടിലേക്ക് പോയി ''മരഭൂതം നിന്‍റെ കെട്ട്യോന്‍..,, കാശി ഉറക്കനെ വിളിച്ച് പറഞ്ഞതും അമ്മു ഡോര്‍ ശക്തിയില്‍ അടക്കുന്ന ശബ്ദം അങ്ങോട്ട് കേട്ടു ഇതെല്ലാം കണ്ട് നന്ദു കാര്യം അറിയാതെ നിന്നു ഹരിക്കാണേല് ഇത് വരെ പിടിച്ച് വെച്ച ചിരി പുറത്തേക്ക് വന്നു അവന്‍റെ ചിരി കണ്ടതും അമ്മൂനോടും കൂടെ ഉള്ള ദേഷ്യം കാശി ഹരിയുടെ പുറത്ത് തീര്‍ത്ത് അകത്തേക്ക് കയറി പോയി ''എന്തൊക്കെ ഹരിയേട്ടാ ഇപ്പോ ഇവിടെ നടന്നെ..,

നന്ദു താടിക്ക് കൈ കൊടുത്ത് ചോദിച്ചു ''നീ കണ്ടില്ലെ കുരുട്ടടക്കെ എന്‍റെ പുറം അവന്‍ തല്ലി പൊട്ടിക്കുന്നത്..,, ഹരി മതിലിനോട് ചേര്‍ന്നുണ്ടാക്കിയ സിമന്‍റ് ബെഞ്ചില്‍ ആയാസപ്പെട്ടിരുന്നു ''അതല്ല മണ്ട., അവര് തമ്മിലെന്താ ദേഷ്യം., തെറ്റിലാണോ..,, ''എന്‍റെ പൊന്ന് നന്ദൂ..,,തെറ്റാന്‍ ആദ്യം അവര് മിണ്ടണ്ടെ., നീ വിചാരിക്കുന്നത് പോലെ അവര് തമ്മിലൊന്നും ഇല്ല..,, ഹരി ഗോവയില്‍ നിന്നും കണ്ടത് മുതല്‍ അവളോട് പറഞ്ഞു ''അയ്യയ്യെ..,,ഇത്രേ ഒള്ളൂ..,,ചേട്ടായിക്ക് അവളെ അങ് പ്രേമിച്ചാലെന്താ., നല്ല സുന്ദരി ചേച്ചി., ഞാനാണേല് ആഗ്രഹിച്ചും പോയി.,, നന്ദു ഹരിയുടെ അടുത്തിരുന്നു ''നീ പേടിക്കണ്ട., അവരെ നമുക്ക് സെറ്റാക്കാം., കാശിക്ക് എന്‍റെ ഊഹം വെച്ച് അവളോട് ചെറിയൊരു ഇഷ്ടം ഉണ്ട്., പുറത്തേക്ക് കാണിക്കുന്നില്ലെന്ന് മാത്രം., അത് നമുക്ക് ഊതി വീര്‍പ്പിച്ച് ആ ശ്രീഷ്മയെ അങ് ഒഴിവാക്കി ആ സ്ഥാനത്ത് അമ്മൂനെ കേറ്റാം..,, ഒാക്കെ.,, ഹരി ആവേശത്തോടെ പറഞ്ഞു ''ഡബിള്‍ ഒാക്കെ., രണ്ട് പേരും ഇരുന്ന് ചര്‍ച്ച ചെയ്യുന്നതിനിടക്ക് ഫുഡ് വന്നു., കാശിയേയും വിളിച്ച് അവര് പാടത്തേക്കിറങ്ങി '''അവിടെ ഇരുന്നാലോ..,, ''അവിടെ വേണ്ട നന്ദൂ..,,അവിടെ നല്ല വെയ്ലാ..,, കാശി പറഞ്ഞു ''ഡാ..,,നമുക്ക് ആ മരത്തിന്‍റെ ചോട്ടിലിരിക്കാം., നല്ല കാറ്റായിരിക്കും..,,

ഹരി അതും പറഞ്ഞ് ഒരു വലിയ മരത്തിന്‍റെ താഴെ ഇരുന്നു മൂന്ന് പേരും ഇരുന്ന് സെറ്റായി ഫുഡ് ഒാപ്പണ്‍ ചെയ്തു ''ഹായ് എന്താ മണം..,, ചിക്കന്‍ ഫ്രൈ കൂടെ ഒാഡര്‍ ചെയ്തൂടായിരുന്നോ ഹരിയേട്ടാ.., നന്ദു ബിരിയാണി പൊതി മൂക്കോടടുപ്പിച്ച് അതിന്‍റെ സ്മെല്ല് ആസ്വദിച്ചോണ്ട് പറഞ്ഞു ''ന്നാ കഴിക്ക് ചിക്കന്‍ ഫ്രൈ., ഇങ്ങനെ ഒരു കൊതിച്ചി പാറു.,, ഇങ്ങനെ പോയാ ഞങ്ങള് രണ്ട് ആങ്ങളമാരുടെ കീശ നീ കാലിയാക്കുമല്ലോ നന്ദൂട്ട്യേ..,, ഹരി ബിരിയാണി കഴിച്ചോണ്ട് പറഞ്ഞു കാശി മുന്നോട്ട് നോക്കി നല്ല കാറ്റുണ്ട്., മുന്നില്‍ വിശാലമായ നെല്ല് കതിരുകള്‍ സൈഡിലെല്ലാം പണ്ട് മുത്തച്ഛന്‍ നട്ട മരങ്ങളാണ്., ഇന്നത് വലുതായി പക്ഷികള്‍ക്കും ജന്തുജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും തണലാണ് കിളികളുടെ ശബ്ദവും കാറ്റിന്‍റെ മൂളലും വെള്ളം ഒഴുകുന്ന ഈണവും ഒക്കെയായി മൂന്ന് പേരും ആസ്വദിച്ച് തന്നെ ഫുഡ് കഴിച്ചു കുറച്ചധികം സമയം അവിടെ ചെലവഴിച്ച് മൂന്നാളും സംസാരിച്ച് വീട്ടിലേക്ക് നടന്നു പാടത്ത് നിന്ന് അമ്മൂന്‍റെ വീടിന്‍റെ മുറ്റത്തേക്ക് കയറിയതും അരുതെന്ന് മനസ്സിനോട് പറഞ്ഞെങ്കിലും ചുറ്റുമൊന്ന് അവള്‍ക്കായി കണ്ണ് കൊണ്ട് പരതി ഡോറെല്ലാം അടഞ്ഞ് കിടക്കുന്നത് കണ്ട് അവനില്‍ ഒരു നിരാശ വന്ന് മൂടി ഗേറ്റ് കടന്ന് തറവാടിലേക്ക് കയറിപ്പോ കണ്ടു മുറ്റത്ത് എല്ലാവരുടേയും കാറ് നിര്‍ത്തിയിട്ടിരിക്കുന്നത്

''ഡാ..,,കാശീ..,,എല്ലാവരും വന്നിട്ടുണ്ടെന്ന് തോന്നുന്നു., ഇന്ന് ഒരു പൊട്ടിതെറിക്ക് ചാന്‍സുണ്ട്.,അമ്മാതിരി ഷോ അല്ലായിരുന്നോ നീ ഒാഡിറ്റോറിയത്തില്‍ വെച്ച് നടത്തിയിരുന്നെ..,, ഹരി പറഞ്ഞു ''അതിന് ആര് അകത്തോട്ട് കയറുന്നു., മുത്തച്ഛനെ പേടിച്ചിട്ടൊന്നും അല്ല., ആ ശ്രീഷ്മ കോപ്പിന്‍റെ മോന്ത കാണാന്‍ വയ്യ..,, കാശി മുറ്റത്ത് കിടന്ന ബുള്ളറ്റില്‍ കയറി പോക്കന്‍റില്‍ നിന്ന് കീയുടുത്ത് സ്റ്റാര്‍ട്ടാക്കി ഇൗ പ്രാവിശ്യം ഹരി ചാടി കയറുന്നതിന് മുന്നെ കാശി വണ്ടിയെടുത്തു ഹരിയുടെ ചമ്മിയുള്ള മുഖം കണ്ട് നന്ദു അവനെ കളിയാക്കി ചിരിച്ചു ഹരി നന്ദൂനിട്ടൊരു കിഴുക്ക് കൊടുത്ത് അകത്തേക്ക് പോയി ••••••••••••••••••••••••••••••••••••• കാശി നേരെ ക്ലബ്ബിലേക്ക് പോയി അവിടെ ആരും ഉണ്ടായിരുന്നില്ല., കീ കൊണ്ട് ഡോര്‍ തുറന്ന് അകത്ത് കയറി ടീവി ഒാണ്‍ ചെയ്ത് റിമോട്ടെടുത്ത് കൈയ്യില്‍ പിടിച്ചു സിനിമ കണ്ട് എപ്പയോ അവന്‍ മയങ്ങി പോയിരുന്നു ഫോണടിച്ചതും അവന്‍ ഉറക്കചടവോടെ സ്ക്രീനില്‍ നോക്കി ''അയ്യോ വൈകീട്ട് അഞ്ച് മണി ഒക്കെ ആയോ..,, കാശി മുഖം ഒന്ന് അമര്‍ത്തി തുടച്ച് ശരിക്ക് ഇരുന്നു അപ്പോയേക്കും കോള്‍ നിന്ന് പോയിരുന്നു അവന്‍ തിരിച്ച് വിളിച്ചു ''ഹലോ പറ അമ്മാ..,,എന്താ വിളിച്ചെ., ''കാശീ..,ഞാന്‍ നമ്മുടെ വീട്ടിലാ.., കുറച്ചായില്ലെ നമ്മള്‍ തറവാട്ടില്‍ നില്‍ക്കുന്നു., ഇവിടാകെ പൊടിപിടിച്ച് കിടക്കാണ്., ഞാന്‍ വീട് നന്നാക്കി കൊണ്ടിരിക്കാ., നീ രാത്രിക്ക് കറി വെക്കാനുള്ള കുറച്ച് പച്ചക്കറിയും ആയി വാ., ചോര്‍ ഞാന്‍ അടുപ്പത്ത് ഇട്ടിട്ടുണ്ട്,,

''ശെരി അമ്മാ ഞാനിപ്പോ വരാം..,, കാശി ഫോണ്‍ പോക്കന്‍റിലിട്ട് ടീവി ഒാഫ് ചെയ്ത് ക്ലബ്ബ് പൂട്ടിയിറങ്ങി കുറച്ച് പച്ചക്കറിയും ചിക്കനും വാങ്ങി അവന്‍റെ വീട്ടിലേക്ക് വിട്ടു കാശിയുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് അവന്‍റെ വീടും പരിസരവും അവന്‍റെ വീടിന് അടുത്തായി തേയില തോട്ടങ്ങളൊക്കെയുണ്ട് അവന്‍ ആവേശത്തോടെ വീട്ടിലേക്ക് വണ്ടിയോടിച്ചു വീടെത്തിയതും കാശി അകത്തേക്ക് ഒാടി കയറി ''അമ്മേ..സാധനങ്ങള്‍ ടേബിളില്‍ ഉണ്ടേ..,, അവന്‍ കിച്ചണിലേക്ക് വിളിച്ച് പറഞ്ഞ് അവന്‍റെ പ്രിയപ്പെട്ട റൂമിലേക്ക് സ്റ്റെയര്‍ ഒാടി കയറി ''🎵🎶എന്‍റെ കേരളം എത്ര സുന്ദരം...,,, ആ..ഹ എന്‍റെ വീടിത്..എത്ര സുന്ദരം...,,🎵🎶 കാശി പാട്ടും പാടി ഡോര്‍ തുറന്നതും ആരോ പോയി ഇടിച്ച് അയാളേം കൊണ്ട് ബെഡിലേക്ക് വീണു കൈയ്യില്‍ തണുപ്പ് തട്ടിയതും അവന്‍ കൈയ്യിലേക്ക് നോക്കുമ്പോ ഏതോ പെണ്ണിന്‍റെ നഗ്നമായ വയറിലാണവന്‍ പിടിച്ചിരിക്കുന്നത് അവന്‍ ഞെട്ടലോടെ തലഉയര്‍ത്തി നോക്കുമ്പോ അവന്‍റെ ഷര്‍ട്ടില്‍ പിടിമുറുക്കി കണ്ണ് ഇറുക്കെ അടച്ച് കിടക്കുന്ന അമ്മു അമ്മൂന്‍റെ മേലിലാണ് താന്‍ കിടക്കുന്നതെന്ന് പോലും മറന്ന് കാശി അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story