ആകാശി💖: ഭാഗം 60

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഫ്ലാറ്റിന്‍റെ മുന്നിലെത്തി റൂം നമ്പര്‍ അറിയുന്നത് കൊണ്ട് എളുപ്പമായി ''അമ്മൂ..,,നീ മാറി നില്‍ക്ക്., ഞാന്‍ ബെല്ലടിക്കാം., എന്നെ കണ്ട് ആദ്യം അവര് ഞെട്ടണം., പിന്നെ കുറച്ച് കഴിഞ്ഞ് നീ വരണം അപ്പോ അവര് ഡമ്പിള്‍ ഹാപ്പിയാകും.,, കാശി പറഞ്ഞതും അമ്മു തംസപ്പ് കാണിച്ച് മാറി നിന്നു കാശി റൂമിന്‍റെ മുന്നില്‍ വന്ന് കോളിംങ് ബെല്ലടിച്ചു ഡോര്‍ തുറക്കാത്തിനാല്‍ കാശി വീണ്ടും ബെല്ലടിച്ചോണ്ടിരുന്നു ഡോറിന്‍റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് കാശി തന്‍റെ കൈ കൊണ്ട് മുടിയും താടിയുമൊക്കെ റെഡിയാക്കി ഡോര്‍ തുറന്നത് ഗീതമ്മേടെ അത്രതന്നെ പ്രായം വരാത്തൊരു സ്ത്രീയാണ് ''ഒാ..ഹ് ഇതാണ് മിനി മേമ അല്ലെ.,, കാശി മനസ്സിലോര്‍ത്തു ''ആരാ...,, ആ സ്ത്രീ ചോദിച്ചു ''സര്‍പ്രൈസ്...,,മിനി മേമയല്ലെ., ഗീതമ്മ എവിടെ.,? ഞാന്‍ ചെന്നൊരു സര്‍പ്രൈസ് കൊടുക്കട്ടെ..,, കാശി അകത്തേക്ക് കയറാന്‍ നിന്നതും ആ സ്ത്രീ ഡോറില്‍ കൈ വെച്ച് തടഞ്ഞു ''ആരാടാ താന്‍., ചാടി തുള്ളി അകത്ത് കയറാന്‍ നോക്കുന്നോ..,, ആ സ്‌ത്രീ ഗൗരവത്തോടെ ചോദിച്ചതും കാശി ഒന്ന് ഞെട്ടി സംഗതി വിചാരിച്ച പോലെ അല്ലല്ലോ നടക്കുന്നത് ''മിനി മേമക്ക് എന്നെ മനസ്സിലായില്ല അല്ലെ., ഞാന്‍ കാശി, അമ്മൂന്‍റെ ഹസ്ബന്‍റാണ്., ഗീതമ്മയെ ഒന്ന് കാണാന്‍ വന്നതാ.,, കാശി പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു

'''രാവിലെ ഒാരോരുത്തന്മാര്‍ ഇറങ്ങിക്കോളും മന്‍ഷ്യനെ മെനെക്കെടുത്താന്‍.,, ഞാന്‍ തന്‍റെ മേമയൊന്നും അല്ല., ഇവിടെ നിന്ന് തിരിയാതെ പോകാന്‍ നോക്ക്..,, ആ സ്‌ത്രീ ഡോര്‍ കൊട്ടിയടച്ചതും കാശിയുടെ കിളിപാറി പണിപാളിയോ..,, ''അമ്മൂ...,,വാടി സര്‍പ്രൈസ് പൊളിഞ്ഞെടീ..,, കാശി മറഞ്ഞ് നില്‍ക്കുന്ന അമ്മൂനെ വിളിച്ചു ''എന്താ കണ്ണേട്ടാ..,,അവരവിടെ ഇല്ലെ.,, അമ്മു സംശയത്തോടെ ചോദിച്ചു '''ഉണ്ടല്ലോ..,,പക്ഷെ നമ്മള്‍ ഉദ്ദേശിച്ചവരല്ല., ച്ഛെ ആകെ നാണം കെട്ടു., എന്തോ ഭാഗ്യത്തിന് മലയാളി ആയിരുന്നു., ഇല്ലെങ്കില്‍ വല്ല തമിഴന്മാരെ അടുത്ത് നിന്ന് അടിവാങ്ങിയേനെ..,, കാശി ദയനീയമായി പറഞ്ഞു ''എനിക്കൊന്നും മനസ്സിലാകുന്നില്ല.,, അമ്മു ചുണ്ട് ചുളുക്കി ''നിനക്കൊന്നും മനസ്സിലാകൂല., നിന്‍റെ വാക്കും കേട്ട് ഇറങ്ങി പുറപ്പെട്ട എന്നെ പറഞ്ഞാല്‍ മതിയല്ലോ., നീ പറഞ്ഞ റൂമ് നമ്പര്‍ തെറ്റാണ്., ഫ്ലാറ്റ് തന്നെ മാറിയോന്ന് ദൈവത്തിനറിയാം..,, കാശി അവിടെ ഉണ്ടായിരുന്ന ഒരു ചെയറില്‍ താടിക്ക് കൈ കൊടുത്തിരുന്നു ''ഇനി ശെരിക്കും ഫ്ലാറ്റ് മാറിയോ കണ്ണേട്ടാ..,, അമ്മു പറയുന്നത് കേട്ട് കാശി അമ്മൂന്‍റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു ''വിളിക്കെടീ ഗീതമ്മക്ക് വിളിക്കാന്‍., വേഗം വിളിച്ച് ഫ്ലാറ്റെവിടേന്ന് ചോദിക്ക്..,, അമ്മു കാശിയെ നോക്കി ചുണ്ട് ചുളുക്കി ഫോണെടുത്തു

''അമ്മൂട്ട്യേ..,ഇനി വിളിക്കണ്ട,,ദേ അവര് വരുന്നു..,, കാശി അമ്മൂനെ പിടിച്ച് മാറി നിന്നു ഗീതമ്മയും മിനി മേമയും ലിഫ്റ്റില്‍ നിന്നിറങ്ങി നടന്ന് വരുന്നതാണ് കാണുന്നത് രണ്ട് പേരുടേയും കൈ നിറയെ സാധനങ്ങളുമുണ്ട് ''കണ്ണേട്ടാ അവരിങ്ങോട്ടാണല്ലോ വരുന്നെ., നമ്മുടെ മുന്നിലെത്തിയാ സര്‍പ്രൈസ് എന്ന് പറഞ്ഞ് ചാടിയേക്കണെ..,, അമ്മു പറഞ്ഞപ്പോയേക്കും അവര് മുന്നിലെത്തി '''ഠോ..!!!! അമ്മു പേടിപ്പിച്ചോണ്ട് അവരെ മുന്നിലേക്ക് ചാടി പെട്ടന്നായത് കൊണ്ട് രണ്ട് പേരും നന്നായി പേടിച്ചിരുന്നു കാശി ചിരിച്ചോണ്ടത് നോക്കിനിന്നു ''ആ..ഹ കാന്താരി എത്തിയോ..,, മിനി മേമ അമ്മൂന്‍റെ മുടിയില്‍ തലോടി അമ്മു ഗീതമ്മയെ കെട്ടിപിടിച്ച് കവിളില്‍ ഉമ്മ വെച്ചു., ഗീതമ്മ തിരിച്ച് അവളെ നെറുകിലും ഒന്ന് മുത്തി ''മോനെ സുഖല്ലെ., ഈ പെണ്ണ് നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..,, ഗീതമ്മ അമ്മൂനെ തന്നില്‍ നിന്ന് മാറ്റി കാശിയെ ചേര്‍ത്ത് പിടിച്ചു ''ഹേയ്.,അവള് സ്മാര്‍ട്ടാണ് ഗീതമ്മെ., അല്ല രണ്ട് പേരും എവിടെ ആയിരുന്നു ഷോപ്പിങിന് പോയതായിരുന്നോ..,, കാശി ചോദിച്ചു ''ചെറിയൊരു ഷോപ്പിംങ്.,

നിങ്ങള് വരുന്നതല്ലേന്ന് കരുതി ഞങ്ങള്‍ കുറച്ച് സാധനം വാങ്ങാന്‍ ടൗണില്‍ പോയതായിരുന്നു..,, മേമയിങ്ങനെ പറഞ്ഞതും കാശിയും അമ്മുവും മുഖത്തോട് മുഖം നോക്കി ''ഞങ്ങള്‍ വരുന്നതെങ്ങനെ അറിഞ്ഞു..,, അമ്മു വായിം തുറന്ന് ചോദിച്ചു ''നന്ദു ഇന്ന് രാവിലെ തന്നെ വിളിച്ചിരുന്നു, നിങ്ങള് രണ്ടാളും എവിടേന്ന് ചോദിച്ച്.,, സത്യം പറയാലോ നിങ്ങള് ഇന്നലെ രാത്രി അവിടെന്ന് പോന്നതാന്ന് കേട്ടപ്പോ ഞാനാകെ പേടിച്ച് പോയി., പിന്നെ ഞാന്‍ കാശിയുടെ അമ്മയെ വിളിച്ചപ്പോയാ നിങ്ങള്ക്കിന്നലെ ട്രെയ്ന്‍ മിസ്സായത് അിറഞ്ഞത്‌,,, ഗീതമ്മ പറയുന്നത് കേട്ട് സര്‍പ്രൈസ് കൊടുക്കാന്‍ വന്ന രണ്ട് പേരും ചമ്മി പോയി ''ആ കുരുട്ടടക്കയെ എന്‍റെ കൈയ്യില്‍ കിട്ടട്ടെ..,, കാശി മനസ്സില്‍ നന്ദൂനെ തെറിവിളിച്ചു ''വന്ന കാലില്‍ നില്‍ക്കാതെ വീട്ടിലേക്ക് കയറി വാ..,, മിനി മേമ ബാഗില്‍ നിന്ന് കീ എടുത്ത് അവര് നില്‍ക്കുന്നതിന്‍റെ മുന്നിലുള്ള റൂമിന്‍റെ ഡോര്‍ തുറന്നു അത് കണ്ട് അമ്മൂനെ നോക്കി കാശി കണ്ണുരുട്ടി അമ്മു അതിനൊന്ന് ഇളിച്ച് കൊടുത്തു ''വാ മോനെ ഇരിക്ക്..,, മേമ കാശിയോട് പറഞ്ഞതും കാശി സെറ്റിലിരുന്നു നാല് റൂമും കിച്ചണും ഹാളും ബാല്‍ക്കണിയും ഒക്കെയുള്ള വലിയൊരു ഫ്ലാറ്റ് തന്നെയായിരുന്നു അത് മേമ ഫ്രിഡ്ജില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിച്ച ജ്യൂസ് ഗ്ലാസിലാക്കി കൊണ്ട് കൊടുത്തു കൂടെ കഴിക്കാന്‍ സ്നാക്സും

''എന്‍റെ അമ്മകുട്ടീ..,,എത്ര നാളായി ഞാനിങ്ങനെ കെട്ടിപിടിച്ചിട്ട്..,, അമ്മു ഗീതമ്മയെ വട്ടം ചുറ്റിപിടിച്ചോണ്ട് പറഞ്ഞു ''ഹോ ഇവിടെ എപ്പോയും അമ്മൂന്‍റെ സംസാരമെ ഒള്ളു.,, പിന്നെ പറയും കാശി മോന്‍ ഉള്ളതാണ് സമാധാനമെന്ന്.,, മേമ കാശിയോടായ് പറഞ്ഞു ''എന്നാ പിന്നെ ഗീതമ്മ ഞങ്ങളെ കൂടെ നാട്ടിലേക്ക് തിരിച്ച് പോരു., എന്നാ എപ്പോയും മകളെ കാണാലോ..,, കാശി ജ്യൂസ് കുടിച്ചോണ്ട് പറഞ്ഞു ''അത് പറ്റില്ല കാശി., ഗീത ചേച്ചി കൂടെ ഉണ്ടെങ്കില്‍ എനിക്കൊരു സന്തോഷാണ്., ഞാനിവിടെ ഒറ്റക്കല്ലെ., പണ്ടത്തെ പോലെ കളിച്ചും ചിരിച്ചും ഞങ്ങളിപ്പോ ജീവിതം ആസ്വദിക്കാണ്.,, മേമ പറയുന്നത് കേട്ട് കാശിയൊന്ന് ചിരിച്ചു ''എന്നാ മക്കള് പോയി ഫ്രഷായി ഒന്ന് റെസ്റ്റെടുത്ത് വാ അപ്പോയേക്കും ഭക്ഷണം ആകും.,, ഗീതമ്മ രണ്ട് പേരേയും മുറിയിലേക്കയച്ചു ''അമ്മൂ..,,ബാഗില്‍ നിന്ന് അവര്‍ക്ക് വാങ്ങിയതെല്ലാം കൊണ്ട് കൊടുക്ക്...,, അമ്മു ബാഗില്‍ നിന്ന് രണ്ട് പേര്‍ക്കും വാങ്ങിയ ഡ്രസ്സും സ്വീറ്റ്സും കൊണ്ട് പോയി ''ദാ രണ്ട് പേര്‍ക്കും മരുമോന്‍റെ വക ഡ്രസ്സും സ്വീറ്റ്സും..,, അമ്മു കിച്ചണിലേക്ക് പോയി രണ്ട് പേരുടെ കൈയ്യിലും കൊടുത്തു ''എന്‍റെ അമ്മുട്ട്യേ എന്തിനാ കാശിയെ ബുദ്ധിമുട്ടിക്കുന്നെ., ഇതിന്‍റെ ആവിശ്യമൊന്നും ഇല്ലായിരുന്നു.,, മേമയാണത് പറഞ്ഞത് ''ശരിയാ.,ഞാനിവിടെ വന്നതിന് ശേഷം ഈ മിനി തന്നെ എനിക്ക് കുറെ സാരി വാങ്ങിയിട്ടുണ്ട്., ഇതൊക്കെപാടെ എന്ത് ചെയ്യാനാ..,, ഗീതമ്മയും പറഞ്ഞു ''ഒാ..ഇങ്ങോട്ട് വരാനുള്ള സന്തോഷത്തില്‍ വാങ്ങിയതാ,,

രണ്ട് പേര്‍ക്കും വേണ്ടെങ്കില്‍ തന്നേക്ക് ഞാന്‍ ജോലിക്ക് പോകുമ്പോ ഉടുത്തോളാം.,, അമ്മു പറയുന്നത് കേട്ട് മേമ അവളെ മുഖത്ത് നുള്ളി ''കല്ല്യാണം കഴിഞ്ഞിട്ടും നിനക്കൊരു മാറ്റവും ഇല്ല.,, മേമ ചിരിച്ചു ''ഹോ..,,അതൊക്കെ പോട്ടെ., എന്താ ഫുഡ്.,, ''പെട്ടന്നൊരു ഗീ റൈസും ബട്ടര്‍ ചിക്കനും.,, നീ ഫ്രഷായി ഒന്ന് യാത്രാ ക്ഷീണമൊന്ന് മാറ്റിയിട്ട് വാ., അപ്പോയേക്കും റെഡിയാകും.,, മേമ അവളെ മുറിയിലേക്ക് പറഞ്ഞയച്ചതും രണ്ട് പേര്‍ക്കും ഒാരോ ഉമ്മയും കൊടുത്തവള്‍ തുള്ളിചാടി മുറിയിലേക്ക് പോയി അമ്മു ചെന്നപ്പോ കാശി കുളിക്കാന്‍ കയറിയിട്ടുണ്ട് അമ്മു ബേഗിലുള്ള ഡ്രസ്സെല്ലാം കബോഡിലേക്ക് വെച്ചു ''കഴിഞ്ഞോ കാക്ക കുളി.,, കാശി കുളി കഴിഞ്ഞിറങ്ങി വരുന്നത് കണ്ട് അമ്മു ചോദിച്ചു ''എന്നാ നീ കുളിപ്പിച്ച് താടീ പട്ടികുട്ടീ..,, കാശി അമ്മൂനെ തന്നോടടുപ്പിച്ച് പറഞ്ഞു ''ദേ..,കണ്ണേട്ടാ..,,ഈ കുട്ടി തോര്‍ത്ത് മാത്രം ഇട്ട് വശീകരിക്കാന്‍ നോക്കല്ലെ..,, അമ്മു മറ്റെവിടേക്കോ നോക്കി പറഞ്ഞു ''അപ്പോ എന്‍റെ ബോഡി കണ്ടാ നിന്‍റെ കണ്‍ട്രോള്‍ പോകും അല്ലെ അമ്മൂട്ടാ..,, കാശി പറയുന്നത് കേട്ട് അമ്മു അവന്‍റെ നനഞ്ഞിരിക്കുന്ന നെഞ്ചിനിട്ടൊരു കുത്ത് കൊടുത്തു

'''ഹാ..,,നോവുന്നെടീ..,, കാശി നെഞ്ചിലൊന്ന് തടവി അവളെ ഇറുകെ കെട്ടിപിടിച്ചു അമ്മൂന്‍റെ കവിളില്‍ അവന്‍റെ വിരിമാറിലെ നനവ് പറ്റി അമ്മൂന്‍റെ കൈകളും അവന്‍റെ വയറിനെ ചുറ്റിപിടിച്ചു കാശിയുടെ ഫോണടിച്ചെങ്കിലും രണ്ട് പേരും വിട്ട് മാറാതെ അവരുടെ ലോകത്തായിരുന്നു വീണ്ടും അടിച്ചതും കാശി പിറു പിറുത്തോണ്ട് അമ്മൂനെ തന്നില്‍ നിന്ന് മാറ്റി ഫോണെടുത്തു ''എന്താടാ കരീ നിനക്ക്..,, ഹരി ആണെന്നറിഞ്ഞ് കാശി ചൂടായി..,, ''നിന്‍റെ വാട്സാപ്പിലേക്ക് ഒരു വീഡിയോ സെന്‍റ് ചെയ്തിട്ടുണ്ട്., വേഗം അതൊന്ന് കാണ്..,, ഹരി ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതും കാശി നെറ്റ്ഒാണാക്കി വാട്സാപ്പ് ഒാപ്പണ്‍ ചെയ്തു ഹരി അയച്ച വീഡിയോ ഒാപ്പണ്‍ ചെയ്തതും അതിലുള്ളത് കാശിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല കാശിയുടെ രക്തം തിളച്ചു,, കാശിയുടെ മുഖത്തെ ദേഷ്യം കണ്ട് അമ്മു ഫോണ്‍ വാങ്ങി ആ വീഡിയോ എടുത്ത് ഒാപ്പണ്‍ ചെയ്തു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story