ആകാശി💖: ഭാഗം 61

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''നിന്‍റെ വാട്സാപ്പിലേക്ക് ഒരു വീഡിയോ സെന്‍റ് ചെയ്തിട്ടുണ്ട്., വേഗം അതൊന്ന് കാണ്..,, ഹരി ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതും കാശി നെറ്റ്ഒാണാക്കി വാട്സാപ്പ് ഒാപ്പണ്‍ ചെയ്തു ഹരി അയച്ച വീഡിയോ ഒാപ്പണ്‍ ചെയ്തതും അതിലുള്ളത് കാശിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല കാശിയുടെ രക്തം തിളച്ചു,, കാശിയുടെ മുഖത്തെ ദേഷ്യം കണ്ട് അമ്മു ഫോണ്‍ വാങ്ങി ആ വീഡിയോ എടുത്ത് ഒാപ്പണ്‍ ചെയ്തു നന്ദൂന്‍റെയാണ് വീഡിയോ നന്ദു ആനന്ദിന്‍റെ കൂടെ ബൈക്കില്‍ കയറുന്നതും അവനെ കെട്ടിപിടിച്ചിരുന്ന് പോകുന്നതും ''കണ്ണേട്ടാ...,, അമ്മു ഫോണവിടെ വെച്ച് കാശിയുടെ തോളില്‍ കൈ വെച്ചു '''അമ്മൂ..,,നീ ഇപ്പോ പോ..,,ഞാനാകെ ഭ്രാന്ത് പിടിച്ച് നില്‍ക്കാണ്.,, കാശി അമ്മൂന്‍റെ കൈ മാറ്റി ബെഡില്‍ വന്നിരുന്നു ''അതിനു മാത്രം എന്താ ഉണ്ടായെ., നന്ദു ഒന്ന് ആനന്ദിന്‍റെ ബൈക്കില്‍ കയറിയതല്ലെ ഒള്ളു.,,, അമ്മു കാശിയെ കൂളാക്കാന്‍ നോക്കി ''എന്താ ഉണ്ടായതെന്നോ..,, നീ കണ്ടില്ലെ ആനന്ദിനേയും കെട്ടിപിടിച്ചുള്ള അവളെ പോക്ക്., രണ്ടിനേയും വിശ്വസിച്ച് കൂടെ കൊണ്ട് നടക്കുന്നത് എന്‍റെ തെറ്റ്..,, കാശിയുടെ ശബ്ദം ഉയര്‍ന്നു ''എന്‍റെ കണ്ണേട്ടാ പയ്യെ സംസാരിക്ക്., അമ്മ കേള്‍ക്കും..,, അമ്മു അവന്‍റെ ഒാപ്പോസിറ്റായി ഇരുന്നു കാശിയുടെ കൈ തന്‍റെ കൈക്കുള്ളിലാക്കി

'''കണ്ണേട്ടാ..,,ഇപ്പൊ ഒന്ന് റിലാക്സാക്., എന്നിട്ട് ഹരിക്ക് വിളിച്ച് നോക്കൂ.,, എന്താ സംഭവം എന്നറിയാലോ..,, അമ്മു സമാധാനത്തോടെ പറഞ്ഞതും കാശി ഹരിക്ക് വിളിച്ചു ''ആ..ഹ് കാശി വീഡിയോ കണ്ടോ നീ..,, ഫോണെടുത്തയുടനെ ഹരി ചോദിച്ചു ''കണ്ടു.,തൃപ്തിയായി., കൂടെ നിന്ന് രണ്ടും നമ്മളെ നൈസായി ചതിച്ചു..,, കാശി പുച്ഛത്തോടെ പറഞ്ഞു ''സത്യം., ''നീ എപ്പോയാ അവരെ കണ്ടത്.,, കാശി ചോദിച്ചു ''ഇപ്പോ കണ്ടതേയൊള്ളു., ഞാന്‍ കുറച്ച് സാധനം വാങ്ങാന്‍ ടൗണിലേക്കിറങ്ങിയതായിരുന്നു.,, സാധാനം വാങ്ങി ഇറങ്ങിയപ്പോയാണ് ., ബസ് സ്റ്റോപ്പിന്‍റെ കുറച്ചപ്പുറത്തായി നന്ദൂനെ കണ്ടത്., ഞാന്‍ ബൈക്കെടുത്ത് അവളെ അടുത്തേക്ക് പോകാന്‍ നിന്നപ്പോയാണ് ആനന്ദ് അങ്ങോട്ട് വന്നത്., അപ്പോ തന്നെ ഫോണെടുത്ത് ഞാന്‍ ഷൂട്ട് ചെയ്തു., എന്തായാലും നീ പോയ തക്കം നോക്കി രണ്ടാളും കറങ്ങാന്‍ പോയതാകും.,, ഹരി പറഞ്ഞു ''ഹ്മ്..,,നീ ഇപ്പൊ എവിടെ.,? ''ടൗണില്‍ തന്നെയാ.,,വീട്ടില്‍ പോയിട്ട് വേണം സ്റ്റുഡിയോയിലേക്ക് പോകാന്‍.,, ഹരി മറുപടി പറഞ്ഞു ''എന്നാ നീ വെച്ചോ., കാശി ഫോണ്‍ വെച്ച് ആനന്ദിന്‍റെ ഫോണിലേക്ക് വിളിച്ചു ഫോണ്‍ സ്വിച്ച് ഒാഫായിരുന്നു കാശി നന്ദൂന്‍റെ ഫോണിലേക്കടിച്ചു റിംങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല കാശി ദേഷ്യത്തോടെ പല്ല് കടിച്ചു കാശി വീണ്ടും അടിച്ചതും ഫോണെടുത്തു '''ഹലോ..,,എന്താടി നിനക്ക് ഫോണെടുത്താല്., ഫോണെടുക്കാന്‍ പറ്റില്ലെങ്കില്‍ അതെടുത്ത് എറിഞ്ഞേക്ക്.,, കാശി ദേഷ്യം ഉള്ളിലൊതുക്കി ഗൗരവത്തോടെ പറഞ്ഞു

''ചേട്ടായി...,,അതിനിങ്ങനെ ചൂടാകുന്നതെന്തിനാ., ഞാന്‍ കേട്ടില്ലായിരുന്നു.,, നന്ദു കൂളായി പറഞ്ഞു ''ഹ്മ്..,,നീ ഇപ്പോ എവിടെ..,, ''ഞാ...ഞാന്‍ വീട്ടീ.....ച്ഛെ..,,അല്ല ഫ്രണ്ടിന്‍റെ വീട്ടിലാ..,, നന്ദു ഒന്ന് വിക്കി ''നിന്‍റെ ആ ഫ്രണ്ടിനൊന്ന് ഫോണ്‍ കൊടുത്തെ..,, ''അയ്യോ അതെന്തിനാ..,, നന്ദൂന് പേടിയായി തുടങ്ങി ''കളിക്കാതെ ഫോണ്‍ കൊടുക്ക് നന്ദൂ..,, കാശി ദേഷ്യം കടിച്ചമര്‍ത്തി പറഞ്ഞു '''ഫ്രണ്ട് ബാത്ത് റൂമിലാണ് ചേട്ടായി..,, ''ഞാന്‍ നിന്‍റെ ഏട്ടനാണ്., അല്ലാതെ പൊട്ടനല്ല., ച്ഛീ...,,ആനന്ദിന് കൊടുക്കെടീ ഫോണ്‍...,, കാശി ഒച്ചയെടുത്തതും നന്ദു വേഗം ആനന്ദിന് കൊടുത്തു അമ്മു ആണെങ്കില്‍ കാശി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വേഗം ഫാനിന്‍റെ സ്പീഡ് കൂട്ടി ''അ...അളിയാ...,, ഫോണെടുത്ത ആനന്ദൊന്ന് പതറി ''കൂടെ നിന്ന് ചതിക്കുന്നോടാ പട്ടി!!.,, ''കാശീ..,,മുത്തെ ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്.,, ആനന്ദ് കാശിയെ തന്‍റെ വരുതിയിലാക്കാന്‍ നോക്കി ''എനിക്കൊന്നും കേള്‍ക്കണ്ട., കൂട്ടുക്കാരന്‍റെ പെങ്ങളെ തന്നെ വേണമല്ലെഡാ നിനക്ക്., നിനക്ക് തോന്നുമ്പോ ഇട്ടിട്ട് പോകാന്‍ എന്‍റെ പെങ്ങളെ കിട്ടത്തില്ല.,, ഒരുവട്ടം എന്‍റെ നന്ദു നിന്നെയോര്‍ത്ത് ഒരുപാട് വിഷമിച്ചതാ..,, ഇനി അത് ഉണ്ടാകാന്‍ പാടില്ല.,, ''അതിന് കാശി അവളെ ഞാന്‍ ഇട്ടിട്ട് പോകാന്‍ അല്ലല്ലോ സ്നേഹിച്ചത്., നിനക്കറിയുന്നതല്ലെ എനിക്ക് നന്ദൂനോടുള്ള സ്നേഹം.,

ഞാന്‍ എപ്പോയും പറയുന്നല്ലെ എനിക്കവളെ മറക്കാന്‍ പറ്റില്ലെന്ന്.,, അവളില്ലാതെ എനിക്ക് പറ്റില്ലഡാ..,, ആനന്ദിന്‍റെ ശബ്ദമൊന്നിടറി ''അവള്‍ക്ക് കൊടുക്ക് ഫോണ്‍.,, കാശി അവന് മറുപടി കൊടുക്കാതെ നന്ദൂന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു ''ചേട്ടായീ..,സോറി..,,ഞാന്‍ ...,, നന്ദു ഫോണ്‍ വാങ്ങിയ ഉടനെ പറഞ്ഞു ''നീ മിണ്ടരുത് നന്ദിതാ..,, എനിക്ക് വാക്ക് തന്നതല്ലെ നീ ആനന്ദുമായി ഇനി റിലേഷന് താല്‍പര്യമില്ലെന്ന്., ഞാന്‍ പറയുന്ന ആളെയാ നീ കെട്ടൂ...,, ഞാന്‍ വെറുമൊരു മണ്ടനായി തോന്നിയോ നിനക്ക്.,, നിന്‍റെ അടുത്ത് നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല.,,, കാശി പറഞ്ഞ് നിര്‍ത്തി ''ചേട്ടായി ആദിയേട്ടനെ എനിക്ക്..,, ''വേണ്ട എനിക്കൊന്നും കേള്‍ക്കണ്ട., നീ എവിടെ നില്‍ക്കുന്നത് അതിന്‍റെ ലൊക്കേഷന്‍ ഹരിക്ക് ഷെയര്‍ ചെയ്യ്., അവന്‍ നിന്നെ കൂട്ടാന്‍ വരും., ഞാന്‍ നാട്ടില്‍ വരുന്നത് വരെ നീയും ആനന്ദും കണാന്‍ പാടില്ല.,, കേട്ടല്ലോ.., ബാക്കി ഞാന്‍ അവിടെ എത്തിയിട്ട്.,, കാശി മറുപടിക്ക് പോലും കാത്ത് നില്‍ക്കാതെ ഫോണ്‍ വെച്ച് ഹരിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു നന്ദൂനെ പോയി കൂട്ടി കൊണ്ട് വന്ന് അവളെ ഫോണ്‍ കൂടെ വാങ്ങി വെക്കാന്‍ പറഞ്ഞു കാശി ഫോണ്‍ മാറ്റി വെച്ച് ബെഡിലേക്ക് കിടന്ന് കണ്ണിന് മീതെ കൈ വെച്ച് കിടന്നു ''കണ്ണേട്ടാ...,, അമ്മു കാശിയുടെ അടുത്ത് കിടന്നു ''അമ്മൂ നീ പോ..,,എന്‍റെ മൂഡിപ്പോ തീരെ ശെരിയല്ല.,,

കാശി കൈ കണ്ണില്‍ നിന്നെടുക്കാതെ പറഞ്ഞു ''അതിനെന്താ മൂഡ് ഞാന്‍ ഉണ്ടാക്കി തരാലോ..,, അമ്മു തല ഉയര്‍ത്തി അവന്‍റെ നെറ്റിയില്‍ ചുംബിച്ചു അവന്‍റെ കൈ മാറ്റി രണ്ട് കണ്ണിലും കാശിക്കിത് ഷോക്കടിച്ച പോലെയായിരുന്നു അവന്‍റെ മുഖം മുയുവന്‍ ചുംബിച്ച് അമ്മു നാണത്തോടെ ബെഡില്‍ കിടന്നതും കാശി കള്ളചിരിയോടെ അവളെ തന്നോടടുപ്പിച്ചു ''അയ്യടാ വിട്ടേ..,, അമ്മു കാശിയെ തട്ടി മാറ്റിയതും കാശി അവളെ മേലേ കയറി കിടന്നു ''വെറുതെ കിടന്ന എന്നെ പ്രലോഭിപ്പിച്ചിട്ട് വിടാനോ.., ഇനി ഞാന്‍ വിട്ടത് തന്നെ..,, കാശി അവളെ അധരം കവര്‍ന്നു അമ്മു ഒന്ന് പിടഞ്ഞ് അവന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്തു ദീര്‍ഘമായ ചുംബനം രണ്ട് പേര്‍ക്കും വിട്ട് മാറാനെ പറ്റുന്നുണ്ടായിരുന്നില്ല ഉമിനീരില്‍ രക്ത ചുവ കലര്‍ന്നതും അമ്മു കാശിയെ തള്ളി മാറ്റി കാശി ചുണ്ട് തുടച്ച് അവളെ നോക്കി സൈറ്റടിച്ചതും അമ്മു നാണത്തോടെ തിരിഞ്ഞ് കിടന്നു കാശി അവളെ പുറകിലൂടെ പുണര്‍ന്നു അമ്മൂന്‍റെ നീണ്ട ഇടതൂര്‍ന്ന മുടിയിലൊന്ന് ചുംബിച്ച് മുടി വകഞ്ഞ് മാറ്റി പുറം കഴുത്തില്‍ ചുംബിച്ചതും അമ്മു കണ്ണ് ഇറുക്കെ അടച്ചു പുറം കഴുത്തില്‍ അവന്‍റെ ചുംബനമഴ പെയ്തിറങ്ങി അവളെ ഷോള്‍ഡറില്‍ നിന്ന് ഡ്രസ്സ് കൈ താഴ്ത്തി അവിടേയും അധരം പതിപ്പിച്ചു അമ്മു തിരിഞ്ഞ് കിടന്നവനെ കെട്ടിപിടിച്ചു

കാശി അമ്മൂന്‍റെ ടോപ്പിന്‍റെ സിബയിച്ചതും അമ്മൂന്‍റെ വയറൊന്ന് കാളി ''ക..കണ്ണേട്ടാ...,, ''ഹ്മ്..,,, ''കണ്ണേട്ടാ...!! അമ്മു ശബ്ദം ഉയര്‍ത്തി വിളിച്ചു ''എന്താ അമ്മുട്ടാ..,, ''എനിക്കെയ് ഒന്നിന് പോണം..,, അമ്മു വിരലുയര്‍ത്തി പറഞ്ഞു ''അത്യാവിശ്യാണോ അമ്മൂ..,, കാശി ദയനീയമായി ചോദിച്ചു ''വളരെ അത്യാവിശ്യാണ്., അമ്മു കാശിയെ തള്ളിമാറ്റി ബാത്ത് റൂമിലേക്കോടി ''ഈ പെണ്ണിത് ആ ഫ്ലോ അങ് നശിപ്പിച്ചു..,, കാശി തലയിണയില്‍ മുഖമമര്‍ത്തി പറഞ്ഞു അമ്മു ആണേല് ടാപ്പ് തുറന്നിട്ട് കാശിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഐഡിയ ആലോചിക്കാണ് ''അമ്മൂ...ഡീ..,,കുറെ സമയം ആയല്ലോ നീ ഇറങ്ങുന്നില്ലെ., ലൂസ് മോഷന്‍ വല്ലോം പിടിച്ചോ..,, കാശി ബാത്ത് റൂമിന്‍റെ ഡോറില്‍ തട്ടിയതും അമ്മു എന്ത് പറയണം എന്നറിയാതെ നഖം കടിച്ചു '''ഈ പെണ്ണിന്‍റെ കാറ്റ് പോയോ ദൈവമേ...,, ഇനിപ്പോ എന്നെ പേടിച്ച് അകത്തിരിപ്പാണോ...,,

കാശി മനസ്സിലോര്‍ത്തു '''അമ്മൂ...,,ഞാന്‍ ഫുഡ് കഴിക്കാന്‍ പോകാണേ..,,നിന്‍റെ കഴിഞ്ഞിട്ട് വാ..,, കാശി അകത്ത് നിന്ന് തന്നെ അമ്മു കേള്‍ക്കാന്‍ വേണ്ടി ഡോര്‍ തുറന്നടച്ചു അമ്മു കാശി പോയന്ന് കരുതി സമാധാനത്തോടെ ഒന്ന് നിശ്വസിച്ച് ബാത്ത് റൂമില്‍ നിന്നിറങ്ങിയതും കാശി ദാ മുന്നില്‍ അമ്മു ഞെട്ടി ബാത്ത് റൂമിലേക്ക് തന്നെ കയറാന്‍ നിന്നതും കാശി കൈയ്യോടെ പിടി കൂടി ''എന്നെ പേടിച്ച് ഒളിച്ച് നില്‍ക്കുന്നോ കള്ളി...,, കാശി ഇങ്ങനെ പറഞ്ഞപ്പോയേക്കും അമ്മു അവന്‍റെ കൈയ്യില്‍ കയറി കടിച്ചു '''ആ..ഹ്..,, കാശി വേദന കൊണ്ട് അലറി കൈ വലിച്ചതും അമ്മു അവനെ നോക്കി കൊഞ്ഞനം കുത്തി അവളെ ഒരു ഡ്രസ്സെടുത്ത് ബാത്ത് റൂമിലേക്ക് കയറി..,, ''ഒാ..ഹ് ഇങ്ങനെയൊരു പട്ടികുട്ടി..,, കാശി കൈ കുടഞ്ഞ് ഡ്രസ്സ് മാറ്റി ഡോര്‍ തുറന്ന് പുറത്തിറങ്ങി റൂമില്‍ നിന്ന് പുറത്തിറങ്ങിയ കാശിയുടെ കണ്ണ് പോയത് ചുമരില്‍ തൂക്കിയിട്ട ഫോട്ടോയിലേക്കാണ് ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story