ആകാശി💖: ഭാഗം 62

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി വേദന കൊണ്ട് അലറി കൈ വലിച്ചതും അമ്മു അവനെ നോക്കി കൊഞ്ഞനം കുത്തി അവളെ ഒരു ഡ്രസ്സെടുത്ത് ബാത്ത് റൂമിലേക്ക് കയറി..,, ''ഒാ..ഹ് ഇങ്ങനെയൊരു പട്ടികുട്ടി..,, കാശി കൈ കുടഞ്ഞ് ഡ്രസ്സ് മാറ്റി ഡോര്‍ തുറന്ന് പുറത്തിറങ്ങി റൂമില്‍ നിന്ന് പുറത്തിറങ്ങിയ കാശിയുടെ കണ്ണ് പോയത് ചുമരില്‍ തൂക്കിയിട്ട ഫോട്ടോയിലേക്കാണ് ''ആ..ഹ് മോന്‍ വന്നോ..,,അവളെന്ത്യേ അമ്മു.,, ഗീതമ്മ കാശിയോടിങ്ങനെ ചോദിച്ചതും കാശി ആ ഫോട്ടോയില്‍ നിന്ന് കണ്ണെടുത്തു ''അവള് ഫ്രഷാകാണ്..,, ഇത് മേമേടെ ഫാമിലി ഫോട്ടോ ആകുംലെ., കാണുന്ന പോലെ അല്ലല്ലോ വലിയ ഫാമിലി ആണല്ലെ..,, കാശി ചിരിച്ചോണ്ട് ചോദിച്ചു ''ആ..ഹ് മോനെ., എനിക്ക് മൂന്ന് പെണ്‍മക്കളല്ലെ., മൂന്ന് പേരും കെട്ടിച്ച് കുട്ടികളായി., കഴിഞ്ഞ ഒാണത്തിന് മക്കളും മരുമക്കളും പേരകുട്ടിളും എല്ലാവരും കൂടി ഉണ്ടായപ്പോ എടുത്ത ഫോട്ടോയാണ്., കുറെ പോരുണ്ടായിട്ടെന്താ എനിക്കിപ്പോ ഇവളെല്ലെ ഒള്ളു..,, മിനി മേമ ഗീതമ്മയെ നോക്കി നെടുവീര്‍പ്പിട്ടു കാശിക്കെന്തോ വിഷമമായി ''മേമ ഞങ്ങളെ കൂടെ നാട്ടിലേക്ക് പോരുന്നോ., കുറച്ച് ദിവസം അവിടെ അടിച്ച്പൊളിക്കാം., പിന്നെ എന്‍റെ സ്റ്റുഡിയോയുടെ ഉദ്ഘാടനവും ആകാറായി..,, കാശി പറഞ്ഞതും മേമക്ക് സന്തോഷമായി ''മോന് ബുദ്ധിമുട്ടാകില്ലെ.,,

''എന്ത് ബുദ്ധിമുട്ട്, എവിടെ അമ്മക്കും സന്തോഷമാകും., മക്കളൊക്കെ ഇവിടെ ചെന്നൈയില്‍ തന്നെയാണോ..,, കാശി ചോദിച്ചു ''രണ്ടാള് കേരളത്തിലാണ്.,,ഒരാള് ഇവിടെ ബാഗ്ലൂരുണ്ട്., അവളെ ഇടക്കെങിലും വരൂ..,, മറ്റുള്ളോട് ഒാണത്തിന് വിഷൂന്., പിന്നെ എന്‍റെ ഭര്‍ത്താവ് ലണ്ടനിലാണല്ലോ., അങ്ങേര് വരുമ്പോയും വരും., സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ലട്ടോ.,, മക്കളൊക്കെ പഠിക്കുന്ന പിള്ളേരാണ്.,, അവരെ ക്ലാസെല്ലാം കളഞ്ഞിട്ട് വന്ന് നില്‍ക്കുന്നതിത്തിരി പ്രയാസൊള്ള കാര്യല്ലെ മേമ ഒന്ന് ചിരിച്ചു ''ഞാന്‍ വന്നെ.,, അമ്മു അങ്ങോട്ട് ഒാടിചാടി വന്നു മുട്ടില്‍ നിന്ന് കുറച്ച് മാത്രം ഇറക്കമുള്ള ഒരു ടോപ്പാണ് വേഷം ''എവിടെ ഫുഡെവിടെ..,, അമ്മു കിച്ചണില്‍ ചെന്ന് പാത്രമൊക്കെ തുറന്ന് നോക്കി ഒാപ്പണ്‍ കിച്ചണാണ് അത് കൊണ്ട് തന്നെ കാശിക്കവളെ കളി കണ്ട് ചിരി വന്നു '''എന്‍റെ അമ്മു അടങ്ങി നില്‍ക്ക്., ഗീതമ്മ അമ്മൂന്‍റെ കൈകിട്ടൊരു അടി കൊടുത്തു ''ഒന്ന് പോ അമ്മേ ഞാനിതൊന്ന് ടേസ്റ്റ് നോക്കട്ടെ..,, അമ്മു ഒരു സ്പൂണ്‍ കൊണ്ട് ചിക്കന്‍ പീസെടുത്ത് കഴിച്ചു ''നിന്‍റെ ആക്രാന്തം കണ്ട് ഇവര് വിചാരിക്കും നിന്നെ ഞാന്‍ പട്ടിണിക്കിടാന്ന്..,, കാശി പറഞ്ഞത് കേട്ട് അമ്മു അവനെ നോക്കി കൊഞ്ഞനം കുത്തി ഈ പെണ്ണിനിത് ഇവിടെ എത്തിയപ്പോ കുട്ടിക്കളി കൂടിയിട്ടുണ്ട്..,,

''അമ്മു ഇപ്പോ കുറച്ച് തടിച്ചിട്ടുണ്ട്..,, കാശി കഴിപ്പിക്കുന്നതാണോ., അതോ ഞങ്ങളറിയാത്ത വല്ല വിശേഷവും ഉണ്ടോ..,, മേമയുടെ ചോദ്യം കേട്ട് അമ്മുവും കാശിയും മുഖത്തോട് മുഖം നോക്കി അവര്‍ക്ക് രണ്ട് പേര്‍ക്കും അല്ലെ കാര്യങ്ങളുടെ കിടപ്പറിയൂ...,, ''ഇപ്പോ പറയാന്‍ മാത്രം വിശേഷം ഒന്നുല്ല., ഉണ്ടായാല്‍ ഞാന്‍ ആദ്യം മേമയോട് തന്നെ പറഞ്ഞേക്കാം.,, ഇപ്പോ വിശന്നിട്ട് വയ്യ., നമുക്ക് ഫുഡ് കഴിക്കാം..,, അമ്മു കാശിയുടെ മുഖത്തേക്ക് നോക്കാതെ നാല് പേര്‍ക്കുമുള്ള പ്ലേറ്റെടുത്ത് ടേബിളില്‍ കൊണ്ട് വച്ചു ഫുഡെല്ലാം എടുത്ത് വെച്ച് നാല് പേരും കഴിക്കാനിരുന്നു കാശിയെ സ്വീകരിച്ചിരുത്തി ഊട്ടലായിരുന്നു രണ്ട് പേരും എന്നാ അമ്മു അതൊന്നും മൈന്‍റ് പോലും ചെയ്യാതെ ഭയങ്കര തട്ടാണ് ''രാത്രി എന്താ വേണ്ടത് മോനെ., മോനിഷ്ടപ്പെട്ട ഭക്ഷണമെന്താ..,,? ''നമുക്ക് വൈകീട്ട് പുറത്ത് പോയി രാത്രി ഫുഡ് കഴിച്ചിട്ട് തിരിച്ച് വരാം..,, ഏതായാലും നാളെ പോകില്ലെ., ഇത് വരെ വന്നിട്ട് ഇവിടെത്തെ സ്ഥലങ്ങളൊക്കെ കാണാതെ പോകുന്നതെങ്ങനെ.,, കാശി പറഞ്ഞതും അമ്മു വേഗം തലയാട്ടി സമ്മതിച്ചു ''നിങ്ങള് രണ്ടാളും പോയി വാ.., ഞങ്ങളിവിടെ നിന്നോളാം.,, ഗീതമ്മ പറഞ്ഞു ''അയ്യോ അത് വേണ്ട.,എല്ലാവരും ഒരുമിച്ച് പോകുമ്പോയല്ലെ അതിന്‍റെ രസം..,, കാശി ഗീതമ്മയെ അനുനയിപ്പിക്കാന്‍ നോക്കി ''അത് തന്നെ.,,നിങ്ങളും വരണം..,, അമ്മു വാശി പിടിക്കും പോലെ പറഞ്ഞു ''വേണ്ടാതോണ്ടാ മോനെ., ഞങ്ങളിടക്കിങ്ങനെ രണ്ടാളും പോകുന്നതാ., ഇന്നേതായാലും നിങ്ങള് കറങ്ങീട്ട് വാ.,

നമുക്ക് കേരളത്തില്‍ എത്തിയിട്ട് എല്ലാവര്‍ക്കും കൂടെ പോകാം.,, പിന്നെ ഏട്ടന്‍റെ ബുള്ളറ്റിവിടെ ഉണ്ട്., ലണ്ടനില്‍ പോയപ്പോ നിര്‍ത്തി വെച്ചതാ., ആരും എടുക്കാറില്ല., നിങ്ങള് അതില് പൊക്കോ.,, വേറെ വണ്ടി വിളിക്കണ്ടല്ലോ..,, മേമ പറഞ്ഞതും വേറ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടവര്‍ സമ്മതിച്ചു ഫുഡ് കഴിച്ചെണീറ്റ് കാശി റൂമില്‍ പോയി ഹരിക്ക് വിളിച്ചു അവന്‍ നന്ദൂനെ വീട്ടിലാക്കി ഫോണും വാങ്ങി വെച്ചിരുന്നു., ആനന്ദിനെ ആ ദേഷ്യത്തില്‍ ഒന്ന് പൊട്ടിച്ചെന്നും പറഞ്ഞു അവന് വീഡിയോ കോള്‍ വിളിച്ച് സ്റ്റുഡിയോ വര്‍ക്കെല്ലാം കണ്ട് ഫോണ്‍ വെച്ചു അച്ഛനിപ്പോയും ഡല്‍ഹിയില്‍ തന്നെയാണ്.,, കാശി ഫോണ്‍ എടുത്ത് വെക്കാന്‍ നേരമാണ് ശ്രീഷ്മയെ ഒാര്‍മ വെന്നത് ഹരിയോട് ശ്രീഷ്മയെ പറ്റി ചോദിച്ചാ അവന്‍ ഫോണ്‍ കട്ടാക്കും.,, അതോണ്ട് ശ്രീഷ്മക്ക് തന്നെ വിളിച്ചു ''ഹലോ..,കാശീ..,, ശ്രീഷ്മ ഫോണെടുത്തു ''എന്തൊക്കെ സുഖായിരിക്കുന്നോ?,, ''ഒാ..ഹ് അങ്ങനെ പോണ്., ഞാനിവിടെ അമ്മൂമ സ്പെഷ്യലായി ഉണ്ടാക്കിയ പച്ചമാങ്ങ ഇടിച്ചത് കഴിക്കാണ്..,, ശ്രീഷ്മ പറഞ്ഞു ''പച്ചമാങ്ങയോ..,, സത്യം പറയെഡീ ഹരി വല്ലതും..,, കാശി ഒന്ന് നിര്‍ത്തി ''പ്ഫാ..,,നിന്‍റെ ചെങ്ങായി എന്‍റെ മുഖത്ത് പോലും നോക്കാറില്ല.,, ശ്രീഷ്മയുടെ ആ മറുപടിയിലൊരു വിഷമം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു ''ഹരിക്കൊരു മാറ്റവും ഇല്ലെ..,,

നീ ഒന്ന് ആഞ്ഞ് ശ്രമിച്ചാല്‍ അവനെ വീഴ്ത്താം ഉറപ്പ്..,, കാശി ശ്രീഷ്മക്ക് ധൈര്യം കൊടുത്തു ''അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല കാശി.,, ഞങ്ങളാകെ മിണ്ടുന്നത് തല്ലുണ്ടാക്കാനാ..,, ദിവസം മൂന്ന് നേരം കണക്കെ അവന്‍ ഡിവോസ് പേപ്പറില്‍ ഒപ്പിട്ട് തരാന്‍ പറയാണ്., ഞാന്‍ എന്താ ചെയ്യാ എനിക്കൊരു പിടിയും ഇല്ല..,, ശ്രീഷ്മക്ക് ഹരിയില്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു '''നീ കുഴിച്ച കുഴിയില്‍ നീ തന്നെ ചാടിയെന്ന് കരുതിയാമതി..,, ''ശവത്തില്‍ കുത്തല്ലെ കാശി., ഞാനതൊക്കെ മറക്കാന്‍ ശ്രമിക്കാണ്, പിന്നെയ് ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയോ..,, ശ്രീഷ്മ ചോദിച്ചു ''നീ ചോദിക്ക്..,, ''ഹരിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നല്ലോ അതാരാ..,, ശ്രീഷ്മ കുശുമ്പോടെ ചോദിച്ചു ''അത് ഞങ്ങളെ ജൂനിയര്‍ ആയിരുന്നു കോളേജില്‍., അതിന് മുന്നെ ഒരാളുണ്ടായിരുന്നു., ആ ആളെ നിനക്ക് ചിലപ്പോ അറിയായിരിക്കും..,,, കാശി ചിരിച്ചു ''അതാരാ ഞാനറിയുന്ന ആള്..,, ശ്രീഷ്മ ആകാംശയോടെ ചോദിച്ചു ''നീ തന്നെ..,, കാശിയുടെ മറുപടി ശ്രീഷ്മ ഒന്ന് ഞെട്ടി '''ഏ..ഹേ..,,ഞാനോ..,,ചുമ്മാ തള്ളല്ലെ കാശി., ഹരിക്ക് അതും എന്നോട്..,, ശ്രീഷ്മ പൊട്ടിചിരിച്ചു ''നീ ചിരിക്കൊന്നും വേണ്ട., നിന്നെ ഹരിക്ക് ഭയങ്കര ഇഷ്ടമായിരുന്നു., എപ്പോയും എന്‍റെ മുറപ്പെണ്ണ് എന്‍റെ മുറപ്പെണ്ണെന്നും പറഞ്ഞ് നടക്കായിരുന്നു അവന്‍.,

നീ എന്‍റെ പിറകെ കൂടിയ ആ ദേഷ്യത്തിലാ അവന്‍ ജൂനിയര്‍ പെണ്‍കുട്ടിയെ കേറി പ്രേമിച്ചത്., ആദ്യം അതൊരു ദേഷ്യത്തിന്‍റെ പുറത്താണേലും പിന്നെ സീരിയസ്സായി..,, കാശി പറഞ്ഞ് നിര്‍ത്തി '''അയ്യോ ഇനി എങ്ങാനും ഹരി അവളെ കേറി കെട്ടോ..,,, ശ്രീഷ്മക്ക് ആദിയായി ''ഹേയ് ആ പേടി വേണ്ട., രണ്ട് ദിവസം കഴിഞ്ഞാ അവളെ കല്ല്യാണാണ്., നീ ആഞ്ഞ് ശ്രമിച്ചാ ആ പഴയ പ്രണയം പൊടിതട്ടി പുറത്ത് വരും.,, കാശി ഇങ്ങനെ പറഞ്ഞതും ശ്രീഷ്മക്ക് ആത്മ വിശ്വാസം കൂടി ''അങ്ങനെ ആണേല് ഞാനിനി കളത്തില്‍ ഇറങ്ങാന്‍ പോകാണ്..,, എന്നാ ഞാന്‍ ഫോണ്‍ വെക്കാണ് കാശി ..,,ബായ്., ശ്രീഷ്മ ഫോണ്‍ വെച്ച് പോയി കാശി ഫോണ് മാറ്റിവെച്ച് കിടന്നു അപ്പോ തന്നെ അറിയാതെ മഴങ്ങി പോയി കുറച്ച് കഴിഞ്ഞ് ഉണര്‍ന്നതും ഫോണെടുത്ത് സമയം നോക്കി സമയം നാല് മണി കഴിഞ്ഞിട്ടുണ്ട്., പുറത്ത് പോകാന്‍ ഉള്ളതല്ലെ.,, കാശി വേഗം റെഡിയായി റൂമില്‍ നിന്നിറങ്ങി അവിടെ ഒന്നും ആരേയും കാണുന്നില്ലായിരുന്നു ''അമ്മൂ...,,അമ്മൂസേ..,, കാശി അമ്മൂനെ വിളിച്ച് ഒാരോ മുറിയും തുറന്ന് നോക്കി അവിടൊന്നും ആരും ഉണ്ടായിരുന്നില്ല.,, ''ഇവരൊക്കെ എവിടെ പോയി..,, കാശി പുറത്തേക്കുള്ള ഡോര്‍ തുറന്ന് മൂന്ന് പേരേയും തിരഞ്ഞിറങ്ങി ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story