ആകാശി💖: ഭാഗം 63

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവിടെ ഒന്നും ആരേയും കാണുന്നില്ലായിരുന്നു ''അമ്മൂ...,,അമ്മൂസേ..,, കാശി അമ്മൂനെ വിളിച്ച് ഒാരോ മുറിയും തുറന്ന് നോക്കി അവിടൊന്നും ആരും ഉണ്ടായിരുന്നില്ല.,, ''ഇവരൊക്കെ എവിടെ പോയി..,, കാശി പുറത്തേക്കുള്ള ഡോര്‍ തുറന്ന് മൂന്ന് പേരേയും തിരഞ്ഞിറങ്ങി കാശി അമ്മൂന്‍റെ ഫോണിലേക്ക് വിളിച്ചു ''ഹലോ..,,കണ്ണേട്ടാ..,,ഉറങ്ങി എണീറ്റോ?..,, ഫോണെടുത്ത ഉടനെ അമ്മു ചോദിച്ചു ''നീയിത് എവിടെയാ അമ്മൂ? ഇവിടെ ആരേയും കാണാനില്ലല്ലോ..,, എല്ലാവരും കൂടെ നാട്‌വിട്ടോ?..,, കാശിയുടെ ചോദിച്ചത്തിലിത്തിരി നീരസം കലര്‍ന്നിരുന്നു '''കണ്ണേട്ടന്‍ താഴേക്ക് വാ., ഞങ്ങളിവിടെ പാര്‍ക്കിംങ് ഏരിയയില്‍ ഉണ്ട്..,, അമ്മു കോള് കട്ട് ചെയ്തതും കാശി ഫോണ്‍ പോക്കറ്റിലിട്ട് ലിഫ്റ്റില്‍ കയറി താഴേക്ക് പോയി കാശി പാര്‍ക്കിംങ് ഏരിയയില്‍ എത്തിയപ്പോയുണ്ട്

അവര് ഒരു ബുള്ളറ്റിന്‍റെ ചുറ്റും നില്‍ക്കുന്നു കുറച്ചും കൂടെ അടുത്ത് എത്തിയപ്പോ അവര് വണ്ടി കഴുകാണന്ന് മനസ്സിലായി ''എന്താ എല്ലാവര്‍ക്കും പണി.,, കാശിയുടെ ശബ്ദം കേട്ടവര്‍ തിരിഞ്ഞ് നോക്കി ''ഇതാണ് ഞാന്‍ പറഞ്ഞ ഏട്ടന്‍റെ ബുള്ളറ്റ്.,, കുറെ ആയില്ലെ എടുത്തിട്ട് ഞാനിതൊന്ന് കഴുകിയതാ..,, മേമ പറഞ്ഞു ''അയ്യോ..,,അത് ഞാന്‍ ചെയ്യില്ലായിരുന്നോ., നമുക്കിവിടെ അടുത്തെവിടേയും വാഷിങിന് കൊടുത്താല്‍ മതിയായിരുന്നു..,, കാശി മേമയോടായ് പറഞ്ഞു '''അതിന്‍റെ ആവിശ്യമില്ല മോനെ., ഇത് ഷീറ്റിട്ട് മൂടിവെച്ചിരുന്നു., ഇതാ ചാവി മോന്‍ വണ്ടി ഒന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയെ.,, മേമ ഗീതമ്മയുടെ കൈയ്യിലിരുന്ന കീ വാങ്ങി കാശിക്ക് കൊടുത്തു കാശി അത് വാങ്ങി സ്റ്റാര്‍ട്ടാക്കി ''എന്നാ ഇനി വൈകിക്കേണ്ട നിങ്ങളിറങ്ങിക്കോളു., എല്ലായിടത്തും ഒന്ന് കാണേണ്ടതല്ലെ..,,

ഗീതമ്മ പറഞ്ഞു ''എന്നാ നീ റെഡിയായി വാ..,, കാശി അമ്മൂനെ നോക്കി ''എനിക്ക് മാറ്റാന്‍ ഒന്നുല്ല.,,ഞാന്‍ റെഡിയായി ഇറങ്ങിയതാ., അമ്മു വേഗം വണ്ടിയില്‍ കയറിയിരുന്നു അവരോട് യാത്ര പറഞ്ഞവര്‍ ഫ്ലാറ്റിന്‍റെ ഗേറ്റ് കടന്ന് പോയി ''നീ ഈ കുട്ടി ഉടുപ്പും ഇട്ടോണ്ടാണോ വരുന്നെ., കാശി ചോദിച്ചതും അമ്മു നെറ്റിചുളിച്ചു ''ഇതിനെന്താ കുഴപ്പം.,, ''കുഴപ്പൊന്നുല്ല.,പക്ഷെ നിന്നെ ഈ ലുക്കില്‍ കാണാറില്ലല്ലോ., പക്ഷെ നിനക്ക് നന്നായി ചേരുന്നുണ്ട്..,, കാശി മിററിലൂടെ അവളെ നോക്കി കണ്ണിറുക്കി ''അതിരിക്കട്ടെ നമ്മളെങ്ങോട്ടാ പോകുന്നെ..,, കണ്ണേട്ടന് വല്ല ഐഡിയയും ഉണ്ടോ..,, ''ഉണ്ടല്ലോ നമ്മളിവിടെ ബീച്ചില്‍ പോകുന്നു., ചെന്നൈയിലെ മൈന്‍ ആയിട്ടുള്ള ആട്ട്രാക്ഷന്‍ തന്നെ മറീന ബീച്ചാണല്ലോ..,, കാശി തിരക്കുള്ള റോഡിലൂടെ ശ്രദ്ധയോടെ വണ്ടിയോടിച്ചു ''മറീന ബീച്ചിലേക്കാണോ..,,

അടിപൊളി ഞാന്‍ ആഗ്രഹിച്ചതാ അവിടെ പോകണമെന്ന്..,, അമ്മൂന് ആവേശം കൂടി ബീച്ചിലെത്തുന്ന വരെ കാശിയുടെ വയറിലൂടെ ചുറ്റിപിടിച്ച് ഷോള്‍ഡറില്‍ തലവെച്ച് ഒാരോന്ന് സംസാരിച്ചിരുന്നവള്‍ ബ്ലോക്കില്‍ പെട്ട് ബീച്ചിലെത്താന്‍ അവര് വിചാരിച്ചതിലും വൈകിയിരുന്നു ബുള്ളറ്റ് നിര്‍ത്തി നേരെ പോയത് സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്ന കടകളുടെ അടുത്തേക്കാണ് ഉച്ചക്ക് ഫുഡ് കഴിച്ചതില്‍ പിന്നെ ഒന്നും കഴിക്കാത്തതില്‍ രണ്ട്പേര്‍ക്കും നന്നായി വിശന്നിരുന്നു രണ്ട് പേരും ഒാരോ കോഫിയും കുറച്ച് കടികളും കഴിച്ച് കൈ പിടിച്ച് ബീച്ചിലോട്ട് നടന്നു ''ഹോ..,,എന്നാ വലിയ ബീച്ചാലെ കണ്ണേട്ടാ..,, അമ്മു കൗതുകത്തോടെ നോക്കി ''ഇവിടെ അടിപൊളി അല്ലെ.,, മുന്നെ ഒരുവട്ടം ഞാന്‍ വന്നിട്ടുണ്ട്.,, കണ്ടോ എത്ര കടകളാന്ന്.,, നിനക്ക് ട്രൈ ചെയ്യാന്‍ തോന്നുന്ന ഫുഡൊക്കെ വാങ്ങിക്കോ., രണ്ടാളും കൈ പിടിച്ച് തീരത്തൂടെ നടന്നു ഇടക്ക് ഫോട്ടോസെടുക്കാനും മറന്നില്ല

''കണ്ണേട്ടാ..,,ഞാന്‍ തിരയിലേക്കിറങ്ങിക്കോട്ടെ..,, അമ്മു ആവേശത്തോടെ ചോദിച്ചു ''അധികം ദൂരം പോകരുത്..,, കാശി പറഞ്ഞതും അമ്മു അവന്‍റെ കൈ വിട്ടോടി കാശി അവളെ കുറുമ്പുകള്‍ ഫോണില്‍ പകര്‍ത്തി രണ്ട് പേരും നില്‍ക്കുന്ന ഒരു സെല്‍ഫി ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടു ''കണ്ണേട്ടാ വാ...,, അമ്മു അവളെ അടുത്തേക്ക് വിളിച്ചതും കാശി ചിരിച്ചോണ്ട് അമ്മൂന്‍റെ അടുത്തേക്ക് നടന്നു അപ്പോയാണ് കാശിയുടെ ഫോണടിച്ചത് ''അമ്മൂ ഒരു മിനിറ്റ് ഒരു കോളുണ്ട്..,, കാശി ഫോണെടുത്തപ്പോ ഹരിയാണ് ''ഹലോ..,,ഹരീ...,,പറയടാ...,, ''ഒലക്ക.,,നീ ബീച്ചിലൊക്കെ പോയി എഞ്ചോയ് ചെയ്യ്., നിനക്ക് എന്‍റെ കാര്യമൊന്നും അറിയണ്ടല്ലോ.,, ഹരി കലിപ്പിലാണെന്ന് കാശിക്ക് മനസ്സിലായി

''നിന്‍റെ കാര്യം ഒാരോ മിനിറ്റിലും വിളിച്ചന്വേഷിക്കാന്‍ നീ എന്‍റെ ഭാര്യ ഒന്നും അല്ലല്ലോ..,, കാശി തിരിച്ച് പറഞ്ഞു ''എനിക്കാകെ ദേഷ്യം വന്ന് പിടുത്തം വിട്ട് നില്‍ക്കാണ്..,, ''നീ കാര്യം എന്താന്ന് പറ ഹരീ..,, കാശി സമാധാനത്തോടെ ചോദിച്ചു ''ആ കോഷ്മ ഇല്ലെ..,, അവളിന്ന് ഞാന്‍ സ്റ്റുഡിയോയില്‍ നിന്ന് വന്നപ്പോ എന്താ ചെയ്തതെന്ന് അറിയോ നിനക്ക്..,, ''നീ പറഞ്ഞാലല്ലെ അറിയാന്‍ പറ്റൂ..,, കാശി ചിരിച്ചു ''നീ ചിരിക്കണ്ട.., അവളെ എന്‍റെ കൈയ്യിലെങ്ങാനും കിട്ടിയാ അപ്പുറത്തെ പറമ്പിലേക്ക് എടുത്തറിയും ഞാന്‍..,, ഹരി ഭയങ്കര ചൂടിലാണ് ''എന്‍റെ പൊന്ന് കരീ..,,നീ ആദ്യം ഉണ്ടായതെന്താന്ന് പറ..,, കാശി കാര്യം അറിയാനുള്ള ആവേശത്തില്‍ ചോദിച്ചു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story