ആകാശി💖: ഭാഗം 64

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''നീ ചിരിക്കണ്ട.., അവളെ എന്‍റെ കൈയ്യിലെങ്ങാനും കിട്ടിയാ അപ്പുറത്തെ പറമ്പിലേക്ക് എടുത്തറിയും ഞാന്‍..,, ഹരി ഭയങ്കര ചൂടിലാണ് ''എന്‍റെ പൊന്ന് കരീ..,,നീ ആദ്യം ഉണ്ടായതെന്താന്ന് പറ..,, കാശി കാര്യം അറിയാനുള്ള ആവേശത്തില്‍ ചോദിച്ചു ''ആ ടാഷ് മോള് ഞാന്‍ സ്റ്റുഡിയോയില്‍ പോയി വന്ന് റൂമിലേക്ക് കയറിയപ്പോ എന്നെ ഉമ്മ വെച്ച് ഒറ്റ ഒാട്ടം ഒാടിയേക്കുന്നു...,, ഹരി പറഞ്ഞ് നിര്‍ത്തി ''അയ്യേ..,,നിന്‍റെ ഭാര്യ നിന്നെ ഒന്ന് ഉമ്മ വെച്ചതിനാണോ നീ ഇങ്ങനെ എന്നെ വിളിച്ച് ചൂടാകുന്നോ..,, ഒാ...ഹോ..,,ചിലപ്പോ ഒറ്റ ഉമ്മയില്‍ ഒതുക്കിയത് കൊണ്ടാകുംലെ., അവളിനി മുറിയിലേക്ക് വരുമ്പോ തന്നോളും നീ പേടിക്കണ്ട.,, കാശി ചിരി കടിച്ച് പിടിച്ച് പറഞ്ഞു ''ദേ കാശി നീ കളിയാക്കണ്ട., നിനക്കറിയില്ലെ എനിക്കാ മൂരാച്ചിയെ കണ്ണെടുത്താ കണ്ടു കൂടെന്ന്., ഞാനാ ദേഷ്യത്തില്‍ അവളെ ഫോണെടുത്തെറിഞ്ഞു..,, ഹരിക്കൊരു കൂസലില്ലായിരുന്നു ''ഡാ മഹാപാപീ..,,നിനക്ക് വട്ടാണോ ഭ്രാന്താ..,,

നീ തന്നെ ഫോണ്‍ വാങ്ങിച്ച് കൊടുക്കേണ്ടി വരും..,, '''എന്‍റെ പട്ടി വാങ്ങിച്ച് കൊടുക്കും..,, ഹരി പുച്ഛിച്ചു '''നീയായാലും പട്ടിയായാലും നിന്‍റെ കൈയ്യില്‍ നിന്നല്ലെ കാശ് പോകാ..,, ഇല്ലേല് മുത്തച്ഛന്‍ നിന്നെ എണ്ണിയില്‍ മുളക് തേച്ച് പൊരിച്ചെടുക്കും..,, കാശിയിങ്ങനെ പറഞ്ഞപ്പൊ ഹരിക്ക് ചെറിയൊരു പേടിയുണ്ടായി ''എഡാ..,,ആ കോഷ്മന്‍റേത് ഐ ഫോണ്‍ ആണ്., എന്‍റേല് അത്രക്ക് കാശൊന്നുല്ല.,,, നീ ഒന്ന് മനസ്സ് വെച്ചാല്‍...,, ഹരി കാശിയെ സോപ്പിടാന്‍ നോക്കി ''ഐ യാം സോറി അളിയാ..,, നീ പൊട്ടിച്ചത് ഞാന്‍ ഏറ്റെടുക്കില്ല., ഒരു കാര്യം ചെയ്യ് നന്നാക്കാന്‍ വല്ലോം പറ്റോന്ന് നോക്ക്.,, അപ്പോ ശെരി ബായ്..,, കാശി വേഗം ഫോണ്‍ കട്ടാക്കി സമാധാനത്തോടെ നെടുവീര്‍പ്പിട്ടു ഹരി വേഗം ഡോര്‍ ലോക്ക് ചെയ്ത് നിലത്ത് വീണ്കിടക്കുന്ന ഫോണെടുത്തു സ്ക്രീനില്‍ ഇനി പൊട്ടാനൊരു ഇഞ്ച് സ്ഥലം ബാക്കിയില്ല

ഹരി ഫോണ്‍ ഒാണാക്കി നോക്കിയെങ്കിലും ഒരു അനക്കവും ഇല്ല അപ്പോയാണ് ഡോറിലാരോ മുട്ടിയത് ''ഹരീ..,,ഈ ഡോറൊന്ന് തുറന്നെ..,, ശ്രീഷ്മയുടെ ശബ്ദം കേട്ട് ഹരി വേഗം ഫോണ്‍ കീശയിലിട്ടു എന്നിട്ട് വേഗം ഡോര്‍ തുറന്നതും ശ്രീഷ്മ അവനോട് ചിരിച്ചു ഹരി അവളെ തറപ്പിച്ച് നോക്കിയതും ശ്രീഷ്മ അവനെ നോക്കി കണ്ണിറുക്കി '''എന്താടീ നിനക്കൊരു ഇളക്കം., ഇടിച്ച് നിന്‍റെ പല്ല് ഞാന്‍ കൊഴിക്കും., ഹരി ദേഷ്യപ്പെട്ടതും ശ്രീഷ്മ അവനെ ചിരിച്ചോണ്ട് കവിളിലൊന്ന് പിച്ചി അവിടെ മുയുവന്‍ തപ്പാന്‍ തുടങ്ങി ''എന്‍റെ ഫോണ്‍ കണ്ടോ ഹരീ..,, ശ്രീഷ്മ ഫോണാണ് തിരിയുന്നതെന്ന് മനസ്സിലായതും ഹരിക്ക് വെപ്രാളമായി ''പിന്നേ..,,നിന്നെ തന്നെ കാണുന്നതെനിക്ക് ഇഷ്ടമല്ല പിന്നല്ലെ നിന്‍റെ ഫോണ്..,, ഹരി വേഗം ഇറങ്ങി പോയി ''അമ്മേ..,,ഞാനൊന്ന് പുറത്ത് പോയി വരാം..,, ഹരി വിളിച്ച് കൂവി മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കയറി ''നീ ഇപ്പോ അല്ലെ പുറത്ത് പോയി വന്നത്..,,

ഹരീടെ അമ്മ അങ്ങോട്ട് വന്നു ''ഇപ്പോ വരാം., എന്തേലും സാധനം വേണമെങ്കില്‍ വാട്സാപ്പ് ചെയ്താ മതി..,, ഹരി വേഗം ഐ ഫോണ്‍ സര്‍വ്വീസ് സെന്‍ററില്‍ പോയി അവര് ചെക്ക് ചെയ്തപ്പോ ഡിസ്പ്ലേ പോയതായിരുന്നു '''ഇതിന്‍റെ സ്ക്രീന്‍ മാറ്റുന്നതിന് എത്രയാകും? ഹരി അവിടെത്തെ ആളോട് ചോദിച്ചു '''സ്ക്രീനിന് 20,000ഒക്കെ ആകും., എല്ലാം കൂടെ 25,000 വേണ്ടി വരും സാര്‍..,, വില കേട്ടപ്പോ ഹരിയുടെ കിളിമൊത്തം പോയി ഇതിലും ബേധം ഒരു ഫോണ്‍ വാങ്ങുന്നതായിരുന്നു., എന്‍റെ ഒരു നേരത്തെ ദേഷ്യം എന്‍റെ പൊന്നേ പോയത് 25,000 രൂപ ഹരിയുടെ മനസ്സാകെ കലങ്ങി ''ഇപ്പോ ശെരിയാക്കി കിട്ടാന്‍ വല്ല വഴിയും ഉണ്ടോ..,, ''ഇന്ന് കിട്ടില്ല സാര്‍., അര്‍ജന്‍റാണേല് രണ്ട് ദിവസത്തിനുള്ളില്‍ ശെരിയാക്കാം..,, ''ഒാക്കെ..,, ഹരി ഫോണവിടെ കൊടുത്തു വിഷ്മത്തോടെ വീട്ടിലേക്ക് തിരിച്ചു --

ഇതേ സമയം കാശി ഹരിയോട് സംസാരിച്ച് ഫോണ്‍ വെച്ച് തിരിഞ്ഞപ്പോ തിരയില്‍ കളിച്ചോണ്ടിരുന്ന അമ്മൂനെ കാണുന്നില്ല കാശിയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞ് പോയി കാശി ചുറ്റും ആളുകള്‍ക്കിടയില്‍ കണ്ണോടിച്ചു അവളെ കാണാതായതും കാശിയുടെ നെഞ്ചിടിപ്പ് കൂടി ''അമ്മൂ...,, കാശി കടലില്‍ കളിക്കുന്നവര്‍ക്കിടയില്‍ ടെന്‍ഷനോടെ തിരഞ്ഞ് കൊണ്ടിരുന്നു അവന്‍റെ കണ്ണ്നിറഞ്ഞ് മുന്നോട്ട് കാണാന്‍ പോലും പറ്റാതായി ഒരുപാട് തിരക്കിലും ബഹളത്തിനുമിടയില്‍ ഒരാളും കാശിയെ ശ്രദ്ധിച്ചത് പോലുമില്ല

''അമ്മൂ....,, കാശി കൂടെ കൂടെ വിളിച്ചോണ്ടിരുന്നു ഇനി കാല് തെന്നി കടലിലെങ്ങാനും കാശി മനസ്സിലൂടെയിങ്ങനെ ഒരു ചിന്തവന്നതും കാശിക്ക് തന്‍റെ കൈകാലുകള്‍ തളരുന്ന പോലെ തോന്നി നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു അവന്‍ അമ്മു കളിച്ച ഭാഗത്തേക്ക് നടന്നു വെള്ളത്തിലിറങ്ങി ഭ്രാന്തമായി അവളെ തിരിഞ്ഞോണ്ടിരുന്നു കണ്ണില്‍ നിന്ന് കണ്ണുനീര് ഉറ്റി വീണ് കൊണ്ടിരുന്നു മണലില്‍ അമ്മൂന്‍റെ ചെരുപ്പ് കണ്ടതും കാശി തളര്‍ന്നവിടെ ഇരുന്നു ''''അമ്മൂ....!!!!!... ചെവി രണ്ടും പൊത്തി പിടിച്ചവന്‍ അലറിയതും കുറച്ച് പേരൊക്കെ അവന്‍റെ അടുത്തേക്ക് വെപ്രാളത്തോടെ വന്നു .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story