ആകാശി💖: ഭാഗം 65

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

വെള്ളത്തിലിറങ്ങി ഭ്രാന്തമായി അവളെ തിരിഞ്ഞോണ്ടിരുന്നു കണ്ണില്‍ നിന്ന് കണ്ണുനീര് ഉറ്റി വീണ് കൊണ്ടിരുന്നു മണലില്‍ അമ്മൂന്‍റെ ചെരുപ്പ് കണ്ടതും കാശി തളര്‍ന്നവിടെ ഇരുന്നു ''''അമ്മൂ....!!!!!... ചെവി രണ്ടും പൊത്തി പിടിച്ചവന്‍ അലറിയതും കുറച്ച് പേരൊക്കെ അവന്‍റെ അടുത്തേക്ക് വെപ്രാളത്തോടെ വന്നു അവരെന്തെക്കെയോ കാശിയോട് ചോദിക്കുന്നുണ്ട് എന്നാ കാശിക്കൊന്നും തിരിച്ച് പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല ''എന്താ എന്താ ഇവിടെ..,, അയ്യോ കണ്ണേട്ടാ..,,എന്ത് പറ്റി..,, അമ്മൂന്‍റെ ശബ്ദം കേട്ടതും കാശി ഞെട്ടലോടെ തല ഉയര്‍ത്തി നോക്കി രണ്ട് കൈയ്യിലും ഐസ്ക്രീം ആയി നില്‍ക്കുന്ന അമ്മൂനെ കണ്ട് കാശി ചാടിപിടഞ്ഞെണീറ്റു കാശിയുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അമ്മു ഐസ്ക്രീ താഴെയിട്ട് വെപ്രാളത്തോടെ കാശിയിലേക്കടുത്തപ്പോയേക്കും കാശി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു ''എന്ത് പറ്റി കണ്ണേട്ടാ..,, അമ്മു ചോദിച്ചതും കാശി അവളെ മുഖം കൈ കൂമ്പിലെടുത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടി അവിടെ കൂടി നിന്നവര്‍ക്ക് കാര്യങ്ങള്‍ ഏകദേശം മനസ്സിലായിട്ടാണോ എന്തോ എല്ലാവരും പിരിഞ്ഞ് പോയി ''കണ്ണേട്ടാ ഇനി എങ്കിലും പറ..,, അമ്മു കെഞ്ചിയതും കാശി ഒന്നും മിണ്ടാതെ അവളെ കൈ പിടിച്ച് ഒറ്റ പോക്കായിരുന്നു ആളൊഴിഞ്ഞിടത്ത് എത്തിയതും അവളെ കൈ വിട്ടു

''ഒൗ..,,എന്ത് പിടുത്താണ്..,, എന്‍റെ കൈ ചുവന്നു., അമ്മു ചുണ്ട് ചുളുക്കി അവളെ കൈയ്യിലേക്ക് നോക്കി ''അല്ല കണ്ണേട്ടാ...,, അമ്മു നേരത്തെ കണ്ട കാഴ്ച്ച ചോദിക്കാന്‍ വേണ്ടി കാശിയുടെ മുഖത്തേക്ക് നോക്കിയതും അവന്‍റെ ദേഷ്യത്തോടെ വലിഞ്ഞ് മുറുകിയ മുഖം കണ്ട് അമ്മൂന് ബാക്കി ചോദിക്കാന്‍ പോലും കിട്ടിയില്ല.,, ''ക...കണ്ണേട്ടെനെന്താ ഇങ്ങനെ നോക്കുന്നെ നിക്ക് കണ്ടിട്ട് പേടിയാകുന്നു..,, അമ്മു രണ്ടടി ബാക്കിലേക്ക് നടന്നു ''പുന്നാര മോളെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാനാണോ നിന്‍റെ ഉദ്ദേശം., തിരയില്‍ കളിച്ചോണ്ടിരുന്ന ഒരാളെ പെട്ടന്ന് കാണാതാനാലുള്ള അവസ്ഥ നീ ഒന്ന് ആലോചിച്ച് നോക്ക്..,, കാശി അമ്മൂന് നേരെ കയര്‍ത്തു ''അയ്യോ..,,അതാരേ വെള്ളത്തില്‍ കാണാതായത്..,, ''നിന്‍റെ കുഞ്ഞമ്മെടെ മോളെ., നീ പൊട്ടിയാണോ അതോ പൊട്ടിയായി അഭിനയിക്കാണോ..,, നിന്നെ എവിടെ ഒക്കെ തിരഞ്ഞെന്നോ., നീ വെള്ളത്തില്‍ കളിച്ചപ്പോയെല്ലെ ഞാന്‍ ഫോണ്‍ ചെയ്തത്,, ഞാന്‍ ഫോണ്‍ വിളിച്ച് കഴിഞ്ഞ് നിന്നെ നോക്കുമ്പോ കാണാനില്ല., നിന്‍റെ ചെരുപ്പ് മണലില്‍ കാണുന്നുമുണ്ട്.,

പിന്നെ ഞാന്‍ പേടിക്കാതെ ചിരിച്ചോണ്ടിരിക്കണോ..,, കാശി പറഞ്ഞപ്പോയാണ് അമ്മൂന് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായത് ''ഒത്തിരി പേടിച്ചോ..,, അമ്മു ചെറിയൊരു ഭയത്തോടെ അവന്‍റെ അടുത്തേക്ക് വന്നു ''പിന്നെ പേടിക്കാതിരിക്കോ..,, എന്‍റെ ജീവനേയാണ് കുറച്ച് നേരത്തേക്കാണേലും കാണാതെ പോയത്., കുറച്ച് നിമിഷത്തേക്ക് ആത്മാവില്ലാത്ത ശരീരം പോലെ ആയി ഞാന്‍., കാശി പറഞ്ഞത് കേട്ട് അമ്മു അവനെ വന്ന് കെട്ടിപിടിച്ചു ''സോറി..,,,കണ്ണേട്ടന്‍റെ ഫോണ്‍ വിളി കഴിയാത്തോണ്ട് ഞാന്‍ രണ്ട് ഐസ്ക്രീ വാങ്ങിക്കാന്‍ പോയതായിരുന്നു..,, ഇനി ആവര്‍ത്തിക്കില്ല., ഇനി ഈ കൈ ഞാന്‍ വീട്ടിലെത്തോളം വിടില്ല സത്യം..,, അമ്മു അവനില്‍ നിന്നടര്‍ന്ന് മാറി കാശിയുടെ കൈയ്യിലേക്ക് തന്‍റെ കൈ ചേര്‍ത്ത് പിടിച്ചു കാശി കൈ ഉയര്‍ത്തി അമ്മൂന്‍റെ കൈയ്യിലൊന്ന് മുത്തി ''എന്നോടൊരു കാര്യം പറയാവോ..,, കാശി ആര്‍ദ്രമായി ചോദിച്ചതും അമ്മൂന് കാര്യം പിടികിട്ടി അമ്മു കാശിയുടെ കഴുത്തിലൂടെ കൈ ചുറ്റി അവന്‍റെ ചെവിയോട് ചുണ്ട് ചേര്‍ത്തു ''ഐ ലവ് യു സോ മച്ച് കണ്ണേട്ടാ,,, അമ്മു മന്ത്രിച്ചതും കാശി അവളെ അരയിലൂടെ ചുറ്റിപിടിച്ച് നെറ്റിയില്‍ ചുംബിച്ചു '''ലവ് യൂ ടൂ..,, ''ഐസ്ക്രീം വേണോ നിനക്ക്..,, '

'ആ..ഹ് വേണം.,,നേരത്തെ വാങ്ങിയത് എന്‍റേന്ന് താഴെ വീണു..,, ''എന്നാ വാ..,, ഐസ്ക്രീം എല്ലാം കഴിച്ച് കുറച്ച് സമയം കൂടെ അവിടെ ചിലവഴിച്ച് അവര് ചെന്നൈ സ്ട്രീറ്റിലൂടെ കൈ പിടിച്ച് നടന്നു ഷോപ്പിംങാണ് ലക്ഷ്യം നാട്ടിലുള്ള എല്ലാവര്‍ക്കും സാധനങ്ങളൊക്കെ വാങ്ങി രാത്രി ഫുഡ് പാര്‍സല് വാങ്ങി അവര് ഫ്ലാറ്റിലേക്ക് തിരിച്ചു ഫ്ലാറ്റിലെത്തി ഫുഡ് ഗീതമ്മയെ ഏല്‍പിച്ചു രണ്ട് പേരും ഫ്രഷായി വന്നപ്പോയേക്കും ഗീതമ്മയും മേമയും ടേബിളില്‍ എല്ലാം എടുത്ത് വെച്ചിരുന്നു ഫുഡ് കഴിച്ചെണീറ്റ് കുറച്ച് സമയം സംസാരിച്ച് എല്ലാവരും കിടക്കാന്‍ പോകാനുള്ള തയ്യാറെടുപ്പാണ് ''അപ്പോ ഗുഡ് നൈറ്റ്.,, കാശി എണീറ്റ് മുറിയിലേക്ക് പോകാന്‍ നിന്നു ''എന്ത് നോക്കി നില്‍ക്കാ നീ പോണില്ലെ.,, ഗീതമ്മ ചോദിച്ചു ''ഞാനിന്ന് അമ്മേടെ കൂടെയാ..,, അമ്മു ഗീതമ്മയുടെ മടിയിലേക്ക് തലവെച്ച് കിടന്നു ''കല്ല്യാണം കഴിഞ്ഞാ പിന്നെ ഭര്‍ത്താവിന്‍റെ കൂടെയല്ലെ എല്ലാവരും കിടക്കാ..,, മേമ ചിരിച്ചു ''ഹോ..,,അത് നിര്‍ബന്ധമൊന്നുമില്ല., ഞാന്‍ കുറേ ആയില്ലെ അമ്മേടെ കൂടെ കെട്ടിപിടിച്ച് കിടന്നിട്ട്..,

, ''കൊഞ്ചാതെ മോന്‍റെ കൂടെ പോ അമ്മൂ..,, ഗീതമ്മ അമ്മൂനെ എണീപ്പിക്കാന്‍ നോക്കി ''ഞാ പോവൂല.,, ''അവള് ഗീതമ്മേടെ അടുത്ത് കിടന്നോട്ടെ., ഞാന്‍ തന്നെ പറഞ്ഞതാ അവളോടിന്ന് അമ്മേടെ കൂടെ കിടക്കാന്‍..,, കാശി ഗീതമ്മയോടിങ്ങനെ പറഞ്ഞ് ഉറങ്ങാന്‍ പോയി ''ഈ പെണ്ണിന്‍റെ ഒരു കാര്യം., എണീറ്റ് വാ എന്നാ..,, അമ്മൂനെ കൂട്ടി ഗീതമ്മയും എണീറ്റ് മുറിയിലേക്ക് പോയി ''നിങ്ങള് അമ്മയും മോളും കെട്ടിപിടിച്ചിവിടെ കിടന്നോ., ഞാനിന്ന് അപ്പുറത്തെ റൂമില്‍ കിടന്നോളാം..,, മേമ കിടക്കാന്‍ പോയതും അമ്മു ലൈറ്റ് ഒാഫാക്കി ഗീതമ്മയെ കെട്ടിപിടിച്ച് കിടന്നു ___________ കാശി ബെഡില്‍ കിടന്ന് ഫോണില്‍ കളിച്ചോണ്ടിരുന്നു ''ഹായ് ഹരി എന്തായി.,, കാശി ഹരിക്ക് മെസ്സേജ് അയച്ചു ''ഒന്നും പറയണ്ട., ശ്രീഷ്മന്‍റെ ഫോണ്‍ നന്നാക്കണമെങ്കില്‍ 25000 രൂപ.,,മിക്കവാറും ഞാന്‍ ലോണെടുക്കേണ്ടി വരും..,, കരയുന്ന സ്മൈലിയോടെ അയച്ച മെസ്സേജ് കണ്ട് കാശി ചിരിച്ചു ''നിനക്കങ്ങനെ തന്നെ വേണം., ചുമ്മാ എടുത്തെറിഞ്ഞിട്ടല്ലെ., ഒരു കാര്യം ചെന്ന് നിന്‍റെ കഴുത്തില്‍ കിടക്കുന്ന മാല എടുത്ത് വിറ്റോ.,

അപ്പോ ശരി good nyt .. കാശി നെറ്റ് ഒാഫ് ചെയ്തു ഹരിയുടെ അവസ്ഥയോര്‍ത്തു ചിരിയും അതേ സമയം പാവം തോന്നി കാശിക്ക് കാശി നെറ്റ് ഒാണ്‍ ചെയ്ത് അവന് വോയ്സ് മെസ്സേജയച്ചു ''കുറച്ച് കാശ് ഞാന്‍ നിന്‍റെ അക്കൗണ്ടിലേക്കിടാം., വെറുതെ തരാണെന്ന് കരുതെണ്ട., നിന്‍റെ ശബളത്തില്‍ നിന്ന് ഞാന്‍ പിടിച്ചോളാം...,, കാശി ഹരിക്ക് കാശ് ഗൂഗിള്‍ പേ ചെയ്ത് കൊടുത്തു ''താങ്ക്സ് മച്ചാ..,, ഹരിയുടെ റിപ്ലെ കിട്ടിയതും കാശി ഫോണ്‍ മാറ്റി വെച്ച് ലൈറ്റ് ഒാഫാക്കി കിടന്നു കണ്ണടച്ച് കിടന്നിട്ടും ഉറക്കം വരാത്ത പോലെ ''ഹോ..,,വന്ന് വന്ന് ഈ പെണ്ണില്ലാതെ പറ്റാണ്ടായി.,, കാശി തലയിണയില്‍ മുഖമമര്‍ത്തി കിടന്നു സമയം നീങ്ങി കൊണ്ടിരുന്നെങ്കിലും കാശിക്ക് ഉറങ്ങനെ പറ്റുന്നുണ്ടായിരുന്നില്ല '''ഹോ...,,ഈ പെണ്ണിത് എന്നേം കൊണ്ടേ പോകു..,, കാശി ബെഡില്‍ എണീറ്റിരുന്നു ''ഒന്ന് വിളിച്ച് നോക്കിയാലോ..,, അല്ലേല് വേണ്ട ഗീതമ്മ എങ്ങാനും ഫോണെടുത്താ കുടുങ്ങി,,, കാശിയുടെ മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയി രണ്ടും കല്പിച്ച് കാശി എണീറ്റ് ഡോര്‍ തുറന്ന് പുറത്തിറങ്ങി ശ്വാസം അടക്കിപിടിച്ച് കാശി അമ്മു കിടക്കുന്ന മുറിക്ക് മുന്നില്‍ വന്ന് നിന്നു.(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story