ആകാശി💖: ഭാഗം 66

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''ഒന്ന് വിളിച്ച് നോക്കിയാലോ..,, അല്ലേല് വേണ്ട ഗീതമ്മ എങ്ങാനും ഫോണെടുത്താ കുടുങ്ങി,,, കാശിയുടെ മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയി രണ്ടും കല്പിച്ച് കാശി എണീറ്റ് ഡോര്‍ തുറന്ന് പുറത്തിറങ്ങി ശ്വാസം അടക്കിപിടിച്ച് കാശി അമ്മു കിടക്കുന്ന മുറിക്ക് മുന്നില്‍ വന്ന് നിന്നു ഡോറില്‍ കൈ വെച്ച് ഒന്ന് നിശ്വസിച്ച് തുറക്കാന്‍ നോക്കിയെങ്കിലും അവനെന്തോ തുറക്കാന്‍ തോന്നിയില്ല കാശി പിന്നൊന്നും നോക്കിയില്ല അമ്മൂന്‍റെ ഫോണിലേക്കടിച്ചു എന്നാ അത് ഹാളില്‍ നിന്ന് അടിക്കുന്ന ശബ്ദം കേട്ട് കാശി വേഗം ഫോണ്‍ കട്ടാക്കി അമ്മൂന്‍റെ ഫോണും കൂടെ എടുത്ത് നിരാശയോടെ മുറിയിലേക്ക് തന്നെ പോയി ഫോണ്‍ രണ്ടും എടുത്ത് വെച്ച് കാശി ബെഡിലേക്ക് കിടന്നു കാശി തലയിണയും കെട്ടിപിടിച്ച് കണ്ണ് ഇറുക്കി അടച്ചു ഏറെ നേരത്തിന് ശേഷം അവന്‍ ഉറക്കത്തെ പുണര്‍ന്നു ഇതേ സമയം കാശി അടുത്തില്ലാത്തതിന്‍റെ നീരസം അമ്മൂനുണ്ടെങ്കിലും കുറേ ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ചൂട് തട്ടിയുള്ള ഉറക്കം അവള്‍ക്ക് കൂടുതല്‍ സന്തോഷമുണ്ടാക്കി ____________

രാവിലെ ഗീതമ്മയും മേമയും നേരത്തെ എണീറ്റു കാശിയും നേരത്തെ തന്നെ അലാറം വെച്ചിണീറ്റിരുന്നു കിച്ചണില്‍ ബ്രേക്ക്ഫാസ്റ്റിനുള്ള ഉരുക്കങ്ങള്‍ തുടങ്ങാന്‍ നില്‍ക്കുമ്പോയാണ് കാശി അങ്ങോട്ട് വന്നത് ''ആ..ഹ കാശി നേരത്തെ എണീക്കോ..,, അവനെ കണ്ട് മേമ ചോദിച്ചു ''മിക്കപ്പോയും എണീക്കും..,, അമ്മു എണീറ്റില്ലെ.,, കാശി തിരിച്ച് ചോദിച്ചു ''അവള് നല്ല ഉറക്കാണ്., ദാ മോനെ ചായ കുടിച്ച് കുറച്ച് സമയം കൂടെ കിടന്നോ അമ്മു അവിടെ ആ മുറിയിലുണ്ട്..,, ഗീതമ്മ കൊടുത്ത ചൂട് ചായ ഊതി കുടിച്ച് കാശി അമ്മു കിടക്കുന്ന റൂമിലേക്ക് പോയി ഡോര്‍ തുറന്ന് അകത്ത് കയറി ലോക്ക് ചെയ്ത് തിരിഞ്ഞ കാശി ആദ്യമൊന്ന് സ്റ്റക്കായി ''ഈ പെണ്ണെന്നെ വഴി തെറ്റിക്കും..,, കാശി ചായ കുടിച്ച് കപ്പ് അവിടെ വെച്ച് വേഗം അമ്മൂന്‍റെ ഡ്രസ്സ് ശെരിയാക്കി അവളോട് ചേര്‍ന്ന് കിടന്നു അമ്മൂനേയും കെട്ടിപിടിച്ച് അവനോട് ചേര്‍ത്തു അമ്മു ചിണുങ്ങി കൊണ്ട് അവന്‍റെ നെഞ്ചോടൊട്ടി കിടന്നു കാശി സ്നേഹത്തോടെ അവളെ നെറ്റിയിലൊന്ന് ചുംബിച്ച് കണ്ണടച്ച് കിടന്നു രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് അമ്മു പതിയെ ഉറക്കം ഉണര്‍ന്നു പാതി അടഞ്ഞ കണ്ണുകളോടെ അമ്മു കാശിയെ കണ്ടതും ഒരു ഞെട്ടലോടെ ചാടി എണീറ്റു വിശ്വാസം തരാതെ കണ്ണ് തുരുമ്പി വീണ്ടും കാശിയെ നോക്കി ഇതെപ്പോ..,,

''കണ്ണേട്ടാ..,കണ്ണേട്ടാ..,,എണീറ്റെ..,, അമ്മു അവനെ കുലുക്കി വിളിച്ചതും കാശി ഉറക്കത്തില്‍ ശല്യപ്പെടുത്തിയ അലസതയില്‍ അവളെ പിടിച്ച് വലിച്ച് കെട്ടിപിടിച്ചുറങ്ങി ''വിട് കണ്ണേട്ടാ..,, അമ്മു അവനെ തള്ളിമാറ്റാന്‍ നോക്കിയതും കാശി അവളെ ഇറുകെപിടിച്ചു ''അടങ്ങിയിരി അമ്മൂ..,, ''ദേ..,,കണ്ണേട്ടാ എന്നെ ദേഷ്യംപിടിപ്പിക്കാതെ വിട്ടെ.., കണ്ണേട്ടനെങ്ങനെ എന്‍റെ അടുതെത്തിയത്..,, അമ്മു ഇങ്ങനെ ചോദിച്ചതും കാശി അവളില്‍ നിന്ന് പിടിവിട്ട് അമ്മൂനെ ചൂഴ്ന്ന് നോക്കി ''ഇങ്ങനെ നോക്കാതെ കാര്യം പറ...,, ''അതൊരു കഥയാ..,, കാശി ചിരിയോടെ ബെഡില്‍ എണീറ്റിരുന്നു ''അപ്പോ നിനക്കൊന്നും ഒാര്‍മയില്ലെ..,, ''എന്ത്..,, അമ്മു നെറ്റിചുളിച്ചു ''നീ ഒന്ന് ഉറങ്ങി എണീറ്റ ഉടനെ ഒരു ഒരു മണി ഒക്കെ ആകും എന്നെ കാണണമെന്നും പറഞ്ഞ് ഒരേ വാശി എന്‍റെ കൂടെ കിടക്കുകയൊള്ളു എന്നൊക്കെ പറഞ്ഞ്., അവസാനം ഗീതമ്മ ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചോണ്ട് വന്ന് നിന്‍റെ കൂടെ കിടത്തി.., എന്നാലും എന്‍റെ അമ്മൂ നീയൊരു സംഭവം തന്നെ.,, കാശി കള്ളചിരിയോടെ പറഞ്ഞു ''ഒന്ന് പോ കണ്ണേട്ടാ തള്ളാതെ., ഞാന്‍ കള്ളൊന്നും കുടിച്ചിട്ടില്ല എനിക്ക് ഒാര്‍മയില്ലാതിരിക്കാന്‍.,, അമ്മു പുച്ഛിച്ചു ''സത്യാടീ..,,നീ ഉറക്കത്തിലാണ് എന്നെ കാണണമെന്ന് പറഞ്ഞ് എണീറ്റിരുന്നെ., അതാ ഒാര്‍മല്ലാത്തത്.,,

എന്തായാലും അതോടെ നിനക്കെന്നെ ഭയങ്കര ഇഷ്ടാന്ന് മനസ്സിലായി..,, കാശി നുണ തട്ടിവിട്ടു ''എനിക്കങ് വിശ്വസിക്കാന്‍ പറ്റുന്നില്ല.,, ''നീ വേണേല് വിശ്വസിച്ചാ മതി., ഇപ്പോ ഇങ്ങ് വാ..,, കാശി അവളെ വലിച്ചടുപ്പിക്കാന്‍ നോക്കിയതും അമ്മു അവനെ തട്ടിമാറ്റി ബെഡില്‍ നിന്ന് ചാടിയെണീറ്റു എന്നിട്ട് കാശിയെ നോക്കി കൊഞ്ഞനം കുത്തി ഡോര്‍ തുറന്നോടി കാശിയും ചിരിയോടെ എണീറ്റ് പോയി എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റോക്കെ കഴിച്ച് ഒരു പന്ത്രണ്ട് മണി ആയപ്പോയേക്കും ടാക്സി വിളിച്ച് റെയ്ല്‍വെ സ്റ്റേഷനിലോട്ട് പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോയേക്കും അവര്‍ക്കുള്ള ട്രെയ്നെത്തി എല്ലാവരും നല്ല സന്തോഷത്തിലാണ് ''മേമ എത്ര ആയി കേരളത്തിലേക്ക് വന്നിട്ട്..,, അമ്മു ചോദിച്ചു ''കുറേ ആയി., മക്കളൊക്കെ വരാന്ന് പറഞ്ഞിട്ടുണ്ട്., സത്യം പറഞ്ഞാ സ്വന്തം തറവാട്ടിലേക്ക് പോകുന്നൊരു ഫീലാ..,, മേമയും ഗീതമ്മയും ഭയങ്കര സന്തോഷത്തിലാണ് ''കാശി അവിടെന്നെണീറ്റ് ഡോറിന്‍റെ സൈഡിലേക്ക് പോയി ആനന്ദിന്‍റെ ഫോണിലേക്കടിച്ചു.,, ''ഹലോ..,, ''ഹലോ..,,കാശി..,, ''ഞാനൊരു സീരിയസ്സ് കാര്യം പറയാനാണ് വിളിച്ചത്..,, കാശി ഗൗരവത്തോടെ പറഞ്ഞു ''ഡാ..,,കാശി ഐ യാം സോറി., നിനക്കറിയുന്നതല്ലെ എനിക്ക് നന്ദൂനെ മറക്കാന്‍ പറ്റില്ലെന്ന്..,, ''ഞാന്‍ നിന്നോടൊന്നും ചോദിച്ചില്ല.,

ഇന്ന് ഈവനിംങ് നിര്‍ബന്ധമായി കാണണം അതും എന്‍റെ സ്റ്റുഡിയോയുടെ അടുത്തുള്ള കഫെയില്‍ വെച്ച്..,, കാശി ഫോണ്‍ കട്ടാക്കി അവരെ അടുത്തേക്ക് തന്നെ പോയി മൂന്നാളും നല്ല സംസാരത്തിലാണ് ഫുഡ് വന്നതും അതെല്ലാം വാങ്ങി കഴിച്ചു വീണ്ടും സംസാരിച്ച് ഇരിക്കുമ്പോയാണ് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയത് അത്യാവിശ്യം വേണ്ട വെള്ളം വാങ്ങി കാശി ട്രെയ്നിലേക്ക് കയറിയിരുന്നു ആ സ്റ്റേഷനില്‍ നിന്ന് ഒരു ഫാമിലി അവരെ അപ്പുറത്തെ സൈഡാലായി വന്നിരുന്നു കാശി ചുമ്മാ അങ്ങോട്ട് നോക്കിയതും അമ്മൂനെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അവിടെയിരിക്കുന്നു കൈയ്യിലൊരു കുഞ്ഞുമുണ്ട് ''അമ്മൂട്ട്യേ..,,നോക്കിക്കെ നിന്നെ പോലെയുള്ളൊരു പെണ്‍കുട്ടി.,, സംസാരിച്ചിരിക്കായിരുന്നു അമ്മുവും ഗീതമ്മയും മേമയും ഞെട്ടലോടെ കാശി പറഞ്ഞിടത്തേക്ക് നോക്കി മൂന്നാളും ആ പെണ്‍കുട്ടിയെ കണ്ട് സ്റ്റെക്കായി പോയിരുന്നു കാശി നോക്കുമ്പോ ഗീതമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ട് അമ്മൂന്‍റെ കണ്ണിലാണേല് കണ്ണീര് ഉരുണ്ടു കൂടി നിറഞ്ഞ് നില്‍ക്കുന്നു കാശിയുടെ മനസ്സിലൂടെ അമ്മൂന്‍റെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങള്‍ മിന്നിമറഞ്ഞതും അവനും ഞെട്ടലോടെ ആ പെണ്‍കുട്ടിയെ മിഴിച്ച് നോക്കി......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story