ആകാശി💖: ഭാഗം 67

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

മൂന്നാളും ആ പെണ്‍കുട്ടിയെ കണ്ട് സ്റ്റെക്കായി പോയിരുന്നു കാശി നോക്കുമ്പോ ഗീതമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ട് അമ്മൂന്‍റെ കണ്ണിലാണേല് കണ്ണീര് ഉരുണ്ടു കൂടി നിറഞ്ഞ് നില്‍ക്കുന്നു കാശിയുടെ മനസ്സിലൂടെ അമ്മൂന്‍റെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങള്‍ മിന്നിമറഞ്ഞതും അവനും ഞെട്ടലോടെ ആ പെണ്‍കുട്ടിയെ മിഴിച്ച് നോക്കി പക്ഷെ അപ്പുറത്തുള്ള ആ ഫാമിലി അവരെ ശ്രദ്ധിച്ചിരുന്നില്ല ''അ..അമ്മൂ..,, കാശി അമ്മൂന്‍റെ തോളില്‍ തട്ടിയതും അമ്മു കരച്ചിലോടെ കാശിയുടെ നെഞ്ചിലേക്ക് വീണു ''പോകാം..,,കണ്ണേട്ടാ..,,നമുക്കിവിടെന്ന് എങ്ങോട്ടേലും..,, അമ്മു തേങ്ങി ഗീതമ്മയും മേമയെ പിടിച്ച് കരച്ചിലാണ് ''എന്താ അമ്മൂ നീ ഈ പറയുന്നെ., നമ്മളിവിടെ ഇറങ്ങീട്ട് എന്ത് ചെയ്യാനാ., നീ ആദ്യം ഒന്ന് കൂളാക്.,, വേറെ ഒന്നിനെ പറ്റിയും ചിന്തിക്കണ്ട.,, കാശി അമ്മൂന്‍റെ തലയില്‍ തലോടി കൊണ്ടാശ്വസിപ്പിച്ചു ഇവരുടെ തേങ്ങലും കരച്ചിലും കേട്ടിട്ടാണോ എന്തോ ആ പെണ്‍കുട്ടിയുടെ കൂടെയുള്ള പ്രായമായ സ്ത്രീ അവരെ ശ്രദ്ധിച്ചു ''എന്ത് പറ്റി.,അവര്ക്കൊന്നും സുഖമില്ലെ.,, കാശിയുടെ നെഞ്ചില്‍ കിടക്കുന്ന അമ്മൂനേയും മേമ ചേര്‍ത്ത് പിടിച്ച ഗീതമ്മയേയും നോക്കി ആ പ്രായമായ സ്ത്രീ ചോദിച്ചു അമ്മൂന്‍റേയോ ഗീതമ്മയുടേയോ മുഖം അവര്‍ക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല

''ഹേയ് ..,, കാശി രണ്ട് വാക്കിലൊതുക്കി ആ സ്ത്രീയുടെ ചോദ്യം കേട്ടാകും ആ പെണ്‍കുട്ടിയും കൂടെയുള്ള ചെക്കനും അവരെ നോക്കിയത് മേമയുടെ മുഖം കണ്ട് ആ പെണ്‍കുട്ടിയൊന്ന് ഞെട്ടി മേമ അവളെ നോക്കി പുച്ഛിച്ച് തല തിരിച്ചു ''അമ്മുട്ടാ..,,കരയാതെ..,, കാശി അമ്മൂന്‍റെ മുഖം കൈയ്യിലെടുത്ത് കണ്ണുനീര് തുടച്ചു മേമയെ കണ്ട് ഞെട്ടിയ ആ പെണ്‍കുട്ടി അമ്മൂനെ കൂടെ കണ്ടതും തറഞ്ഞിരുന്നു അമ്മൂന്‍റേയും അവളുടേയും കണ്ണുകള്‍ തമ്മില്‍ കോര്‍ത്ത നിമിഷം അമ്മു ദേഷ്യത്തോടെ കണ്ണുകള്‍ പിന്‍വലിച്ചു '''അമ്മൂ...!! കൈയ്യിലുള്ള കുഞ്ഞിനെ അടുത്തുള്ള ചെക്കന്‍റെ കൈയ്യില്‍ കൊടുത്ത് അമ്മൂന്‍റെ കാലില്‍ വന്ന് വീണു ഇത് കണ്ട് മേമയില്‍ നിന്ന് ഗീതമ്മ വിട്ട് മാറി അമ്മൂന്‍റെ കാലില്‍ ഇറുകെ പിടിച്ച് പൊട്ടികരയുന്ന ആ പെണ്‍കുട്ടിയില്‍ നിന്ന് അമ്മു ശക്തിയില്‍ കാലെടുത്ത് മാറ്റി ''അപ്പൂ..,,എന്തായിത് എണീക്ക്...,, പൊട്ടികരയുന്ന പെണ്‍കുട്ടിയെ കൂടെയുള്ള ചെക്കന്‍ എണീപ്പിച്ചു അപ്പോയാണ് ഗീതമ്മയെ കണ്ടത് ''അമ്മാ...,,,എന്നെ ശപിക്കല്ലമ്മാ...,, ആ പെണ്‍കുട്ടി ഗീതമ്മയുടെ കാലില്‍ പിടിച്ച് തേങ്ങി ''എണീക്ക്..,,എണീക്കാന്‍..,, ഇങ്ങനെ ഒരു അമ്മ നിനക്കില്ല.,, ഗീതമ്മ കണ്ണുനീര്‍ കൈകൊണ്ട് ശക്തിയില്‍ തുടച്ച് ഗൗരവത്തോടെ പറഞ്ഞു ''സിദ്ധുവേട്ടാ..,,അമ്മ പറഞ്ഞത് കേട്ടോ..,

ഞാന്‍ അമ്മേടെ മോളല്ലെന്ന്..,,, അവള്‍ ആ ചെക്കന്‍റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞതും അയാള്‍ അവളെ ഒാപ്പോസിറ്റുള്ള സീറ്റിലിരുത്തി അവരുടെ കൂടെ വന്ന പ്രായമായ സ്ത്രീയുടെ കൈയ്യിലിരുന്ന രണ്ട് വയസ്സ് പ്രായം തോന്നുന്ന കുട്ടി അമ്മാ എന്നും വിളിച്ച് അവളെ മേലേക്ക് ചാടിയതും അവള്‍ ആ കുഞ്ഞിനേയും പിടിച്ച് പൊട്ടിക്കരഞ്ഞു ''ഗീതമ്മ അപ്പൂനോടും എന്നോടും ക്ഷമിക്കണം.,, ഞങ്ങള്‍ ചെയ്തത് തെറ്റാണെന്നറിയാം.,, പക്ഷെ..,, അപ്പൂന്‍റെ ഭര്‍ത്താവായ സിദ്ധാര്‍ത്ത് ഗീതമ്മയുടെ കൈയ്യില്‍ പിടിച്ചിങ്ങനെ പറഞ്ഞപ്പോയേക്കും ഗീതമ്മ ദേഷ്യത്തോടെ കൈ തട്ടിമാറ്റി ''ഞങ്ങള്‍ക്കൊന്നും കേള്‍ക്കണമെന്നില്ല., ബുദ്ധിമുട്ടിക്കാതെ പോകാന്‍ നോക്കൂ..,, ഗീതമ്മുടെ വാക്കുകള്‍ ഉറച്ചതായിരുന്നു ഇതും കൂടെ കേട്ടതും അപ്പു കരഞ്ഞ് അവരെ സീറ്റില്‍ പോയിരുന്നു അവരെ കൂടെയുള്ള സിദ്ധാര്‍ത്ഥിന്‍റെ അമ്മയും അവളെ കൂടെ പോയി '''ഗീതമ്മാ..,,ഞാനൊന്ന് പറയട്ടെ.,, സിദ്ധാര്‍ത്ഥ് വീണ്ടും എന്തോ പറയാന്‍ വന്നും ''എനിക്കൊന്നും കേള്‍ക്കണ്ടെന്ന് പറഞ്ഞില്ലെ..,, ഗീതമ്മ ഉച്ചത്തില്‍ പറഞ്ഞു ''സുഹൃത്തെ.,ഇത് ട്രെയ്നാണ്., യാത്രകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല., ദയവ് ചെയ്ത് ഇവിടെന്ന് പോകണം..,,

കാശി ഇങ്ങനെ സമാധാന പരമായി പറഞ്ഞതും സിദ്ധാര്‍ത്ഥ് ഒന്ന് നിശ്വസിച്ചവിടെന്ന് പോയി ഗീതമ്മയോ അമ്മുവോ മേമയോ പിന്നെ ആ ഭാഗത്തേക്ക് നോക്കിയതേയില്ല.,, ഗീതമ്മയുടെ മടിയില്‍ തലവെച്ച് കിടക്കാണ് അമ്മു മേമയുടെ തോളിലേക്ക് ഗീതമ്മയും തലചാഴ്ച്ചിട്ടുണ്ട് ''അമ്മൂസേ..,,ഞാനൊന്ന് ബാത്ത് റൂമില്‍ പോയി വരാം..,, കാശി അവിടെന്നണീറ്റ് പോയി കാശി നോക്കുമ്പോ അമ്മൂന്‍റെ ട്വിന്‍ സിസ്റ്റര്‍ തേങ്ങി തേങ്ങി കരഞ്ഞോണ്ടിരിക്കാണ് കാശി അമ്മു കാണാത്തവിധം മാറി നില്‍ക്കാണ് സിദ്ധാര്‍ത്ഥ് കാശിയെ നോക്കിയതും കാശി അയാളെ കൈ മാടി വിളിച്ചു അയാള്‍ എണീറ്റ് കാശിയുടെ അടുത്തേക്ക് വന്നതും കാശി അയാളേം കൊണ്ട് മാറി നിന്നു '''അമ്മൂന്‍റെ ട്വിന്‍ സിസ്റ്റര്‍ അപര്‍ണയുടെ ഹസ്ബന്‍റാണോ..,, കാശി ചോദിച്ചു ''അതേ..,,അമ്മൂന്‍റെ ഹസ്ബന്‍റാണോ..,, സിദ്ധാര്‍ത്ഥ് തിരിച്ച് ചോദിച്ചു ''യാ..,,ഞാന്‍ കാശിനാഥ്., നിങ്ങളെ പറ്റി അമ്മു എന്നോട് പറഞ്ഞിട്ടുണ്ട്.,, അപര്‍ണ്ണയും നിങ്ങളും ഒളിച്ചോടി പോയതൊക്കെ പറഞ്ഞിട്ടുണ്ട്., സത്യം പറയുന്നത് കൊണ്ടൊന്നും തോന്നരുത്., അവരിപ്പോ നിങ്ങളെ ചാപ്റ്റര്‍ തന്നെ ക്ലോസ് ചെയ്തേക്കാണ്., ഇങ്ങനെ ഒരു സിസ്റ്ററെ കുറിച്ചെന്‍റെ അമ്മു ചിന്തിക്കാറ് പോലുമില്ല.,, കാശി പറയുന്നത് കേട്ടയാളെ മുഖംവാടി ''അപര്‍ണ്ണതുടെ കൈയ്യിലുള്ളത് നിങ്ങളെ മോളാണോ..,, ''അതേ..,, ''ഒരു പാട് പ്രതീക്ഷയോടെയും സ്നേഹത്തോടെയും ആകുംലെ പാരന്‍റ്സായ നിങ്ങളവളെ വളര്‍ത്തുന്നത്.,,

കാശി ഇങ്ങനെ ചോദിച്ചതും സിദ്ധാര്‍ത്ഥ് തല താഴ്ത്തി ''കാശിനാഥ് പറഞ്ഞതെനിക്ക് മനസ്സിലായി., പെട്ടന്നൊരു ദിവസം മകള് മറ്റൊരുത്തന്‍റെ കൂടെ ഇറങ്ങി പോകുമ്പോ ഗീതമ്മക്കുള്ള വേദന.,, ''ഒാ..ഹോ..,,അതൊക്കെ അറിഞ്ഞിട്ടാണോ ആ പാവത്തിനെ വേദനിപ്പിച്ചത്., സ്വന്തം ഭര്‍ത്താവ് പെണ്‍കുഞ്ഞുങ്ങള്‍ ആണെന്ന ഒറ്റകാരണം കൊണ്ട് ഉപേക്ഷിച്ച് പോയപ്പോ എത്ര പ്രതീക്ഷയോടെ ആകും കഷ്ടപ്പെട്ട് ആ പെണ്‍കുട്ടികളെ വര്‍ത്തിയത്., അതെല്ലാം ഒരുനിമിഷം കൊണ്ട് നിങ്ങള്‍ തകര്‍ത്തില്ലെ., പക്ഷെ ഇപ്പോ എന്തൊക്കെ പറഞ്ഞാലും ഗീതമ്മയും അമ്മുവും ഹാപ്പിയാണ്., നിങ്ങളായിട്ടത് ഇല്ലാതാക്കരുത്.,, കാശി വാണിംങെന്ന രീതിയില്‍ പറഞ്ഞു ''കാശീ..,,ഞങ്ങളെ തെറ്റ് ഞങ്ങള്‍ക്ക് മനസ്സിലായി., കാശി ഞങ്ങളെ കൈ വിടരുത്., ഞങ്ങള്‍ക്ക് തെറ്റ് തിരുത്താനൊരു അവസരം തരണം.,, പ്ലീസ്..,, സിദ്ധാര്‍ത്ഥ് കാശിയുടെ കൈ കവര്‍ന്നു ''എന്‍റെ സുഹൃത്തെ., രണ്ട് മക്കളും ഗീതമ്മയെ ചേര്‍ത്ത് പിടിക്കുന്നത് കാണാന്‍ തന്നെയാണ് എന്‍റെ ആഗ്രഹവും., എന്തായാലും നമുക്ക് നോക്കാം., ആദ്യം ട്രെയ്നില്‍ നിന്നിറങ്ങട്ടെ.,, അതിരിക്കട്ടെ സിദ്ധാര്‍ത്ഥ് എന്താണ് ചെയ്യുന്നത്., കാശി ചോദിച്ചു ''ഞാന്‍ പൈന്‍റിംങ് ആയിരുന്നു., പിന്നെ അച്ഛന് പലചരക്ക് കടയുണ്ട്‌, അച്ഛനിപ്പോ സുഖമില്ലാത്തതിനാല്‍ ഞാനാണിപ്പോ നോക്കി നടത്തുന്നത്., കാശിയോ.,, ''ഞാന്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്‍റാണ്., ഇപ്പൊ ലീവെടുത്തേക്കാണ്., ഒരു സ്റ്റുഡിയോ ഒാപ്പണ്‍ ചെയ്യുന്നുണ്ട്.,, രണ്ട് പേരും പരസ്പരം പരിചയപ്പെട്ടു

കാശി ഇറങ്ങുന്ന സ്റ്റോപ്പില്‍ തന്നെ സിദ്ധാര്‍ത്ഥും ഇറങ്ങാന്‍ തീരുമാനിച്ചു കാശി സീറ്റില്‍ പോയി ഇരുന്നപ്പോ അമ്മു ഗീതമ്മയുടെ മടിയില്‍ കിടന്ന് ഉറക്കം പിടിച്ചിരുന്നു കുറച്ച് സമയത്തിന് ശേഷം ഇറങ്ങാനുള്ള സ്റ്റേഷനില്‍ എത്തിയതും എല്ലാവരും ഇറങ്ങി അവരെ കാത്ത് ഹരി അവിടെ ഉണ്ടായിരുന്നു അമ്മുവും ഗീതമ്മയും മേമയും അപര്‍ണ്ണയെ മൈന്‍റ് ചെയ്യാതെ കാറില്‍ വേഗം കയറിരുന്നു കാശിയും ഹരിയും ബാഗെല്ലാം കാറില്‍ വെച്ചു ''ദേഡാ..,,നമ്മുടെ അമ്മൂനെ പോലെ ഒരുത്തി.,, അപ്പൂനെ കണ്ട് ഹരി ആശ്ചര്യത്തോടെ പറഞ്ഞു ''അതവളെ ട്വിന്‍ സിസ്റ്ററാണ്., ബാക്കി പിന്നെ പറയാം., നീ നമ്മുടെ ടൗണിനടുത്തുള്ള ആ വലിയ ഗ്രൗണ്ടില്ലെ കായലിനടുത്തുള്ള അവിടേക്ക് കാര്‍ കയറ്റി നിര്‍ത്തണം.,, കാശി ഇങ്ങനെ മാത്രം പറഞ്ഞ് കാറിന്‍റെ ഫ്രണ്ടില്‍ കയറിയിരുന്നു ഹരിക്ക് കാര്യം മനസ്സിലായില്ലെങ്കിലും കാറിനുള്ളിലുള്ളവരുടെ മൂകഭാവം മാറ്റാന്‍ അവന്‍ ഒാരോ തമാശകള്‍ പറഞ്ഞോണ്ടിരുന്നു അവരെ കാറിനെ ഫോളോ ചെയ്ത് സിദ്ധാര്‍ത്ഥിന്‍റെ ടാക്സി ഉണ്ടായിരുന്നു ഹരി കാശി പറഞ്ഞപോലെ ഗ്രൗണ്ടിലേക്ക് കയറ്റി നിര്‍ത്തി ''ഇതെന്താ ഹരിയേട്ടാ ഇവിടെ നിര്‍ത്തിയെ..,, അമ്മു സംശയത്തോടെ ചോദിച്ചതും അവരുടെ കാറിന് മുന്നിലായി ഒരു ടാക്സി വന്ന് നിര്‍ത്തി അതില്‍ നിന്ന് അപര്‍ണ്ണയും സിദ്ധാര്‍ത്ഥും ഇറങ്ങി വന്നു .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story