ആകാശി💖: ഭാഗം 68

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഹരി കാശി പറഞ്ഞപോലെ ഗ്രൗണ്ടിലേക്ക് കയറ്റി നിര്‍ത്തി ''ഇതെന്താ ഹരിയേട്ടാ ഇവിടെ നിര്‍ത്തിയെ..,, അമ്മു സംശയത്തോടെ ചോദിച്ചതും അവരുടെ കാറിന് മുന്നിലായി ഒരു ടാക്സി വന്ന് നിര്‍ത്തി അതില്‍ നിന്ന് അപര്‍ണ്ണയും സിദ്ധാര്‍ത്ഥും ഇറങ്ങി വന്നു ''കണ്ണേട്ടാ..,,ഇവരെന്താ ഇവിടെ., അവരുമായി ഒരു ബന്ധത്തിനും താല്‍പര്യമില്ലെന്ന് അറിയുന്നതല്ലെ.,, അമ്മു കാശിയെ നോക്കി ദേഷ്യത്തോടെ ചോദിച്ചു ''ഗീതമ്മാ..,,,എന്നോട് ദേഷ്യമൊന്നും തോന്നരുത്., ചിലപ്പോ ഒന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാകൂ..,, കാശി ഗീതമ്മയെ നോക്കി പറഞ്ഞു ''കണ്ണേട്ടെന്തൊക്കെ ഈ പറയുന്നത്., ഒന്ന് സംസാരിച്ചാല്‍ തീരോ അവള് ഞങ്ങള്‍ക്ക് തന്ന നാണക്കേടും വേദനകളും., ഒരു ഇരുട്ട് മുറിയില്‍ എന്‍റെ അമ്മ അനുഭവിച്ച വേദനകള്‍ ഞാന്‍ മാത്രേ കണ്ടൊള്ളു., ഡിപ്പ്രഷന്‍ സ്റ്റേജില്‍ കഴിയുന്ന തീവ്രത കണ്ണേട്ടന് പറഞ്ഞാല്‍ മനസ്സിലാകില്ല., അതൊക്കെ മാറി ഇപ്പോ ഹാപ്പിയായപ്പോ അവള് വന്നേക്കുന്നു എന്‍റെ അമ്മയെ കണ്ണീര് കുടിപ്പിക്കാന്‍..,, അമ്മു ഇതൊക്കെ കുറച്ച് ഉറക്കെ തന്നെയാണ് പറയുന്നത് കാരണം അപര്‍ണ അവരെ ഡോറിന്‍റെ അടുത്ത് തന്നെയുണ്ട് ഗീതമ്മ തലഉയര്‍ത്തി നോക്കുന്നു പോലുമില്ല ''എന്‍റെ അമ്മൂ..,,എനിക്കതറിഞ്ഞിട്ടല്ല., എന്തൊക്കെ ആയാലും ഗീതമ്മയുടെ മനസ്സിലാ കനല്‍ കെടാതിരിക്കുന്നുണ്ട്.,

അത് ചിലപ്പോ ഇന്ന് മാഞ്ഞ് പോയാലോ., നീ മുഖം വീര്‍പ്പിച്ചിരിക്കാതെ പുറത്തിറങ്ങിക്കെ.,, മേമാ..,,ഗീതമ്മയെ കൊണ്ടൊന്ന് ഇറങ്ങാവോ..,, കാശി തന്നെ ആദ്യം ഡോര്‍ തുറന്നിറങ്ങി എന്നിട്ട് അമ്മൂന്‍റെ സൈഡിലുള്ള ഡോര്‍ തുറന്ന് അവളെ പുറത്തിറക്കി അമ്മൂന്‍റെ മുഖമപ്പോള്‍ കടന്നല് കുത്തിയ പോലെയാണ് കാശി ഗീതമ്മയേയും നിര്‍ബന്ധിച്ചിറക്കി എന്നാ ഹരിയോ മേമയോ കാറില്‍ നിന്നിറങ്ങിയില്ല ''എന്താ പറയാനുള്ളതെന്ന് വെച്ചാ പറഞ്ഞ് തൊലക്ക്., കണ്ണീര് കണ്ട് മനസ്സലിയും എന്നുള്ള വിചാരമുണ്ടെങ്കില്‍ അത് വെറുതെയാ., അമ്മു പുച്ഛത്തോടെ അപര്‍ണ്ണയില്‍ നിന്ന് മുഖം തിരിച്ചോണ്ട് പറഞ്ഞു ''അമ്മൂ...,, അപര്‍ണ്ണ അവളെ കൈപിടിച്ചതും അമ്മു അത് തട്ടിയെറിഞ്ഞു ''എന്‍റെ കൈയ്യില്‍ നിന്ന് വിടെടീ..,, അമ്മൂന്‍റെ കത്തിയെരിയുന്ന നോട്ടം കണ്ട് അപര്‍ണ്ണയുടെ ഉള്ളൊന്ന് പിടഞ്ഞു ''നിന്‍റെ അപ്പു അല്ലേ ഞാന്‍., ഞാന്‍ ചെയ്തത് തെറ്റ് തന്നെയാ., എനിക്കൊന്ന് മാപ്പ് തന്നൂടെ.,, അപ്പു അമ്മൂന്‍റെ നേരേ കൈ കൂപ്പി ''എന്‍റെ അപ്പുവോ അതൊക്കെ പണ്ട്., നമുക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന അമ്മയുടെ നിഴലായി നമ്മള്‍ രണ്ട് പേരും നടന്നൊരു ക്കാലമുണ്ടായിരുന്നു.,,

അതിനെല്ലാം നീ പുച്ഛിച്ച് എന്‍റെ അമ്മയെ നോവിച്ച് നീ എന്ന് ഇറങ്ങി പോയോ.. അന്ന് ഞങ്ങള്‍ നിന്നെ മനസ്സില്‍ നിന്ന് ഇറക്കി വിട്ടു.,, ഇനി ഞങ്ങള്‍ക്കിടയില്‍ നിനക്ക് സ്ഥാനമില്ല.,, അമ്മൂന്‍റെ വാക്കുകള്‍ ഉറച്ചതായിരുന്നു അമ്മു പറയുന്നത് കേട്ട് നില്ക്കാനാകാതെ അപ്പു ഗീതമ്മയുടെ കാലില്‍ വീണു ''മാപ്പ് അമ്മാ..,,മാപ്പ് ഞാന്‍ ചെയ്ത തെറ്റിന്‍റെ തീവ്രത എത്രത്തോളമെന്ന് ഞാന്‍ ഒാരോ നിമിഷവും അറിയുന്നുണ്ട്., അമ്മയോട് ഞാന്‍ ചെയ്ത തെറ്റിന്‍റെ വലിപ്പം ഞാനൊരു അമ്മയായപ്പോള്‍ ആണ് കൂടുതല്‍ മനസ്സിലായത്.,, മക്കളെത്ര വലിയ തെറ്റ് ചെയ്താലും അമ്മമാര്‍ക്കത് സഹിക്കാന്‍ പറ്റിയില്ലെങ്കിലും അത് പൊറുക്കാനുള്ള മനസ്സുണ്ടെന്നറിയാം.,, എന്നോട് പൊറുക്കില്ലേ അമ്മാ..,,മാപ്പ് അമ്മാ..,,മാപ്പ്..,, അപ്പു കരഞ്ഞോണ്ട് പിറുപിറുത്തോണ്ടിരുന്നു ഇത് കണ്ട് സിദ്ധാര്‍ത്ഥും മൗനിയായി നില്‍പാണ് അവരെ ടാക്സിയില്‍ നിന്ന് സിദ്ധാര്‍ത്ഥിന്‍റെ അമ്മ അപ്പൂന്‍റെ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി വന്നു '''എന്‍റെ മകന്‍ നിങ്ങളോട് ചെയ്തത് തെറ്റാണെന്നറിയാം., എന്നോടും കൂടെയാണല്ലോ അവരീ തെറ്റ് ചെയ്‌തത്., അവന്‍റെ കല്ല്യാണ തലേന്നാണ് അവന്‍ അപ്പൂനെ വിളിച്ചോണ്ട് വന്നത്.,, അന്നവിടെ ഉണ്ടായ പ്രശ്നങ്ങള്‍ ഗീതക്ക് പറഞ്ഞ് തരേണ്ട ആവിശ്യമില്ലല്ലോ.., സിദ്ധൂനെയും അപ്പൂനേയും ഞങ്ങള്‍ അപ്പോ തന്നെ ഇറക്കി വിട്ടതാ.,

പിന്നെ ഒരു വാടക വീട്ടിലായിരുന്നു അവര് രണ്ട് പേരും താമസിച്ചിരുന്നത്., ആ അമ്മ നിര്‍ത്തി കണ്ണീര് തുടച്ചു ''ഗീതക്കറിയോ..,, അപ്പുമോള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം വേദനകള്‍ എന്‍റെ മോന്‍ തന്നെ അവള്‍ക്ക് കൊടുത്തിട്ടുണ്ട്.,, ആ അമ്മ പറയുന്നത് കേട്ട് ഞെട്ടലോടെ ഗീതമ്മയും അമ്മുവും കാശിയും അവരെ നോക്കി അപ്പു തേങ്ങി തേങ്ങി കരയാണ് സിദ്ധാര്‍ത്ഥ് മുഖം കുനിച്ചിരിക്കുന്നു '''സിദ്ധൂന്‍റെ കൂടെ ഇറങ്ങി വന്ന് കഷ്ടിച്ച് ഒരു മാസം മാത്രമെ അവര് സന്തോഷത്തോടെ കഴിഞ്ഞിട്ടൊള്ളു., മോന് ജോലിയൊന്നും ആരും കൊടുക്കാതെ വന്നതും അവരെ കാര്യം അവതാളത്തിലായി., അപ്പു കയറി വന്നത് മുതല്‍ അവന്‍റെ കഷ്ടക്കാലമാണെന്നും പറഞ്ഞ് അപ്പൂനെ ഉപദ്രവിക്കാന്‍ തുടങ്ങി., പിന്നീട് കള്ളും കഞ്ചാവും അപ്പൂനെ പട്ടിണിക്കിട്ടും എന്നും അവന്‍ ഉപദ്രവിച്ചോണ്ടിരുന്നു.,, അതിനിടക്ക് അപ്പു ഗര്‍ഭിണിയായി., എന്നിട്ട് പോലും അവളെ ചേര്‍ത്ത് നിര്‍ത്താതെ വന്നതും ഒരു കയറില്‍ അപ്പു ജീവനൊടുക്കാന്‍ നോക്കി..,, ആ അമ്മ തേങ്ങി കരഞ്ഞു ഗീതമ്മ ഞെട്ടലോടെ അപ്പൂനെ നോക്കി അപ്പുവും മുഖം പൊത്തി കരയാണ് ഗീതമ്മ ദേഷ്യത്തോടെ സിദ്ധാര്‍ത്ഥിന്‍റെ മുഖം നോക്കിയൊന്ന് പൊട്ടിച്ചു ''ഗീതമ്മ ഇനിയും എന്നെ അടിച്ചോ എത്ര വേണമെങ്കിലും., ഒരു പക്ഷെ ഗീതമ്മയുടെ പ്രാര്‍ത്ഥ കൊണ്ടാകും അന്ന് അപ്പൂന് ഒന്നും പറ്റാതിരുന്നത്.,

അന്ന് ഹോസ്പിറ്റലില്‍ മെഷീനുകള്‍ക്കും വയറുകള്‍ക്കും ഇടയില്‍ അപ്പൂന്‍റെ കിടത്തം കണ്ട് നെഞ്ച് പൊട്ടിപോയി എനിക്ക്., അതിന് ശേഷം എന്‍റെ അപ്പൂനെ എന്തിന്‍റെ പേരിലും ഞാന്‍ വേദനിപ്പിച്ചിട്ടില്ല., ഞാനും എന്‍റെ അമ്മയും അച്ഛനും ഞങ്ങളെ മകളും എപ്പോയും അവളെ കൂടെയുണ്ട്., പക്ഷെ ഞങ്ങള്‍ക്കൊന്നും അവളെ ആശ്വസിപ്പിക്കാന്‍ കഴിയാത്തൊരു സമയമുണ്ട് ഗീതമ്മയേയും അമ്മൂനേയും കുറിച്ച് പറയുമ്പോ., ഇനിയും ആ കണ്ണീര് കണ്ട് നില്‍ക്കാന്‍ വയ്യ., ഗീതമ്മ എന്‍റെ അപ്പൂനോട് കരുണ കാണിക്കണം.,,പ്ലീസ്..,, സിദ്ധാര്‍ത്ഥിന്‍റെയും കണ്ണ് നിറഞ്ഞു ഗീതമ്മ പൊട്ടികരഞ്ഞ് തന്നെ അപ്പൂനെ കെട്ടിപിടിച്ചു എല്ലാവരെ ചുണ്ടിലും ഒരു കുഞ്ഞ് പുഞ്ചിരി വിടര്‍ന്നു എന്നാ അമ്മു പാറപോലെ ഉറച്ച് തന്നെ നിന്നു ഗീതമ്മ അപ്പൂന്‍റെ നെറ്റിയില്‍ ചുംബിച്ചതും അപ്പു ഗീതമ്മയുടെ കവിളിലും മാറി മാറി ചുംബിച്ചു അപ്പു ഗീതമ്മയില്‍ നിന്നടര്‍ന്ന് മാറി അമ്മൂനെ നോക്കി അമ്മൂന്‍റെ മുഖത്തിപ്പോയും ഗൗരവമാണ് അപ്പു സിദ്ധാര്‍ത്ഥിന്‍റെ അമ്മയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി അമ്മൂന്‍റെ അടുത്തേക്ക് നടന്നു ''അമ്മൂ...,,, '''അമ്മൂസേ...,, അപ്പു ചിരിയോടെയാണ് വിളിക്കുന്നത്., അമ്മൂന്‍റെ ഭാഗത്ത് നിന്നാണെങ്കില്‍ ഒരു കുലുക്കവും ഇല്ല ''അമ്മികുട്ടീ...,, അപ്പു ചിരിയോടെ അവളെ വട്ടപേര് വിളിച്ചതും അമ്മു ദേഷ്യത്തോടെ അവള്‍ക്ക് നേരെ തിരിഞ്ഞു ''അമ്മികുട്ടി നിന്‍റെ മറ്റവനെ പോയി വിളിക്ക്‌ ഉണക്ക പപ്പടമേ..,, അമ്മു പറയുന്നത് കേട്ട് അവിടൊരു കൂട്ടചിരി മുഴങ്ങി ''അമ്മാ...,,!!

അപ്പൂന്‍റെ കൈയ്യില്‍ നിന്ന് അവളെ കുഞ്ഞ് അമ്മാന്ന് വിളിച്ച് അമ്മൂന്‍റെ അടുത്തേക്ക് ചാടി രണ്ട് പേരും ഒരുപോലെ ആയതിനാല്‍ കുഞ്ഞിന് പോലും മാറിപോയി ആ കുഞ്ഞിന്‍റെ നിഷ്കളങ്കത കണ്ട് അമ്മൂന് എടുക്കാതിരിക്കാന്‍ തോന്നിയില്ല ''അമ്പടീ..പാറൂ കുട്ടീ....,,അമ്മയല്ല മേമയാ കേട്ടോ..,, അമ്മു അവളെ വാരിയെടുത്തു ഗീതമ്മയും തന്‍റെ പേരകുട്ടിയെ കോരിയെടുത്ത് ഉമ്മവെച്ചു അമ്മു ആണേല് അപ്പൂനെ തലങ്ങും വിലങ്ങും തല്ലി കൊണ്ടിരുന്നു അവസാനം കാശി വന്ന് അവളെ പിടിച്ച് വെക്കേണ്ടി വന്നു മേമയും ഹരിയും ഇറങ്ങി വന്നു കുറേ സമയം സംസാരിച്ച് അവര് പോകാന്‍ നിന്നു ''നീ കൂടെ പോര് അപ്പൂ..,, അമ്മക്കെന്‍റെ കുഞ്ഞിനെ കണ്ട് കൊതി തീര്‍ന്നില്ല.,, ഗീതമ്മക്ക് അപ്പൂനെ വിടാന്‍ തോന്നിയില്ല ''ഞാന്‍ നാളെ വരാം അമ്മാ..,, ഞാന്‍ പറഞ്ഞില്ലെ സിദ്ധുവേട്ടന്‍റെ കസിന്‍റെ കല്ല്യാണമാണ് നാളെ., അത് കഴിഞ്ഞ് നേരെ അമ്മേടെ അടുത്തേക്കാ സത്യം.,, അപ്പുവും ഫാമിലിയും അവരോട് യാത്രപറഞ്ഞ് ടാക്സിയില്‍ കയറി പോയി ''വന്നാട്ടേ...,,കയറിക്കാട്ടെ., ഞങ്ങള്‍ക്ക് പോയിട്ട് പണിയുള്ളതാ..,, ഹരി ഡ്രൈവിംങ് സീറ്റില്‍ കയറി വിളിച്ച് പറഞ്ഞതും എല്ലാവരും വണ്ടിയില്‍ കയറി വീട്ടിലേക്ക് വിട്ടു വീട്ടിലെത്തി അവിടെ അമ്മയും നന്ദുവും മുന്നില്‍ തന്നെ ഉണ്ടായിരുന്നു കാശി നന്ദൂനെ മൈന്‍റ് ചെയ്യാതെ മുറിയിലേക്ക് പോയി

നന്ദു ആണെല് ഭയങ്കരമായ പേടിയിലാണ്., എന്താകും ഇനി സംഭവിക്കാന്‍ പോകുന്നതെന്നറിയില്ലല്ലോ.,, അമ്മ ഗീതമ്മയേയും മേമയേയും സ്വീകരിച്ചിരുത്തി കാശി വേഗം ഫ്രഷായി സ്റ്റുഡിയോയിലേക്ക് പോകാന്‍ റെഡിയാകുമ്പോയാണ് അമ്മു അവനെ വന്ന് കെട്ടിപിടിച്ച് ''ആ..ഹ എന്താണിപ്പോ ഒരു സ്നേഹ പ്രകടനം..,, കാശി ചോദിച്ചതും അമ്മു അവന്‍റെ മുഖം മുയുവന്‍ ചുംബനം കൊണ്ട് മൂടി ''ഐ ലവ് വ്യൂ കണ്ണേട്ടാ..,, എന്ത് സന്തോഷത്തിലാന്നറിയോ ഞാനിപ്പോ എല്ലാത്തിനും കാരണം കണ്ണേട്ടാ..,, അമ്മു മതിവരാതെ അവനെ ചുംബിച്ചോണ്ടിരുന്നു ''എന്‍റെ പൊന്ന് കൊച്ചെ., എന്‍റെ കണ്‍ട്രോള്‍ പോയി ഞാന്‍ വല്ലോം ചെയ്ത് പോകുട്ടോ., എനിക്കാണേല് അര്‍ജന്‍റായി സ്റ്റുഡിയോയിലേക്ക് പോകണം., ''അതിനെന്താ കണ്ണേട്ടന്‍ പൊക്കോ..,, ''അപ്പോ പോയി വന്നിട്ട് നൈറ്റ് ഞാന്‍ എടുത്തോളാം നിന്നെ.,, കാശി കണ്ണിറുക്കി പറഞ്ഞതും അമ്മു നാണത്തോടെ തലതാഴ്ത്തി കാശി അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി രണ്ട് കണ്ണിലും ഉമ്മ വെച്ചു ''പിന്നമ്മൂ..,,ഇന്ന് വൈകീട്ട് നീ നന്ദൂനേയും കൊണ്ട് സ്റ്റുഡിയോയുടെ അടുത്തുള്ള കഫെയിലോട്ട് വരണം., ഞാന്‍ ലൗക്കേഷന്‍ സെന്‍റ് ചെയ്യാം.,, കാശി പോകാന്‍ നിന്നു ''എന്തിനാ.,, ''എന്തിനാന്നോ., അവളും ആനന്ദും കൂടി നമ്മളെ കൂടെ നിന്ന് ചതിച്ചത് നീ മറന്നോ.,,

രണ്ടിന്‍റേയും ചുറ്റികളി ഇന്നത്തോടെ ഞാന്‍ നിര്‍ത്തും.., കാശി വേഗം റൂമില്‍ നിന്നറങ്ങി പോയി താഴെ ചെന്നപ്പോ അമ്മയും ഗീതമ്മയും മേമയും നല്ല സംസാരത്തിലാണ് ''അമ്മാ..,,ഞാന്‍ സ്റ്റുഡിയോയിലേക്ക് പോകാണ്.,, അച്ഛന്‍ രാത്രിയല്ലെ ഡല്‍ഹീന്ന് വരുന്നെ.,, കാശി അമ്മയോട് ചോദിച്ചു ''അതേ കണ്ണാ..,, നിന്നോട് എെയര്‍പോട്ടിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്.,, ''ഒാക്കെ., നിങ്ങള് സംസാരിച്ചിരിക്കി ഞാന്‍ പോയി വരാം., കാശി വേഗം ഹരീടെ കൂടെ കാറില്‍ കയറി പോയി അവര് പോകുന്നത് നന്ദു മുകളില്‍ നിന്ന് പേടിയോടെ നോക്കി വൈകീട്ട് അമ്മു നന്ദൂനെ വിളിച്ച് കാശി പറഞ്ഞ സ്ഥലത്തേക്ക് പോയി അവിടെ ചെന്നപ്പോ ഒരേ ടേബിളില്‍ മുഖം തിരിച്ച് ആനന്ദിനേയും കാശിയേയും ഹരിയേയും കണ്ട് നന്ദൂന്‍റെ നെഞ്ചിടിപ്പ് കൂടി ഒാരോ അടി വെക്കുമ്പോയും താന്‍ തളര്‍ന്ന് പോകുന്ന പോലെ തോന്നിയവള്‍ക്ക്.,,.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story