ആകാശി💖: ഭാഗം 69

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

വൈകീട്ട് അമ്മു നന്ദൂനെ വിളിച്ച് കാശി പറഞ്ഞ സ്ഥലത്തേക്ക് പോയി അവിടെ ചെന്നപ്പോ ഒരേ ടേബിളില്‍ മുഖം തിരിച്ച് ആനന്ദിനേയും കാശിയേയും ഹരിയേയും കണ്ട് നന്ദൂന്‍റെ നെഞ്ചിടിപ്പ് കൂടി ഒാരോ അടി വെക്കുമ്പോയും താന്‍ തളര്‍ന്ന് പോകുന്ന പോലെ തോന്നിയവള്‍ക്ക്.,, ''അമ്മുവേച്ചീ..,, നന്ദു അമ്മൂന്‍റെ കൈ മുറുകെ പിടിച്ച് നിശ്ചലമായി നിന്നു ''എന്ത് പറ്റി നന്ദൂ..,, ''എ..എനിക്കെന്തോ.,, നമുക്ക് തിരിച്ച് പോകാം., എനിക്കാകെ വല്ലായ്മ തോന്നുന്നു.,, നന്ദു അമ്മൂനെ ദയനീയമായി നോക്കി ''എന്‍റെ പൊന്ന് കുഞ്ഞെ നീയിങ്ങനെ പേടിക്കാതെ., പിന്നൊരു കാര്യം പറയാം., നിനക്ക് ആനന്ദിനെ ലൈഫ് ലോങ് വേണമെന്നുണ്ടെങ്കില്‍ നിന്‍റെ ചേട്ടായിയോട് സ്ട്രോങ് ആയി മറുപടി പറഞ്ഞോണം.,, അമ്മൂന് മറുപടിയായി നന്ദു തലകുലുക്കി സമ്മതിച്ചു ''എന്തൊക്കെ ആയാലും കണ്ണേട്ടന്‍റെ മനസ്സ് വേദനക്കാതെ വേണം മറുപടി കൊടുക്കാന്‍., നിന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ട് നിന്‍റെ ചേട്ടായി.,, അമ്മു നന്ദൂന്‍റെ കവിളില്‍ തട്ടി അവളേയും കൊണ്ട് അവരെ അടുത്തേക്ക് പോയി ''ഞങ്ങള് വൈകിയോ കണ്ണേട്ടാ..,, അമ്മു കാശിയുടെ അടുത്തുള്ള ചെയറില്‍ ഇരുന്ന് അമ്മൂനെ തൊട്ടടുത്തുള്ള ചെയറില്‍ പിടിച്ചിരുത്തി ''ഇല്ല.,ഞാനും ഹരിയും ഇപ്പോ വന്നെയൊള്ളു.,,

കാശി മറുപടി പറഞ്ഞു നന്ദു ആണെങ്കില്‍ ആദ്യം നോക്കിയത് ആനന്ദിനെയാണ് അവന്‍ നന്ദൂനെ നോക്കി കണ്ണിറുക്കി പേടിക്കണ്ടെന്ന് പറഞ്ഞു ''സാര്‍ ഒാഡര്‍ പ്ലീസ്..,, കഫെയിലെ വെയ്റ്റര്‍ മെനു ആയി വന്നു ''ഹ്മ്..,,എന്തായാലും കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുന്നെ എന്തെങ്കിലും കഴിക്കാന്‍ വേണെമെങ്കില്‍ ഒാഡര്‍ കൊടുക്കാം..,, കാശി പറഞ്ഞു ''നിനക്കിഷ്ടമുള്ളത് ഒാഡര്‍ കൊടുക്കളിയാ..,, ആനന്ദ് ചിരിച്ചോണ്ട് കാശിയെ നോക്കിങ്ങനെ പറഞ്ഞതും കാശി ആനന്ദിനെ ഒറ്റ നോട്ടം ആ നോട്ടം കണ്ട് ആനന്ദ് മാത്രമല്ല വെയ്റ്ററ് പോലും പേടിച്ച് പോയി ''ഇറ്റ്സ് ഒാക്കെ പിന്നെ ഒാഡര്‍ ചെയ്താ മതി.,, അയാള്‍ വേഗം അവിടെന്ന് എസ്കേപ്പ് ആയി.,, ''ഹായ് കാശി.,സ്റ്റുഡിയോ വര്‍കൊക്കെ എങ്ങനെ പോണ്., ഇനാഗ്രേഷന് സെലിബ്രേറ്റീസിനെ വല്ലോം കിട്ടിയോഡാ.., ആനന്ദിന്‍റെ ചോദ്യം കേട്ട് കാശി വീണ്ടും ഒരു നോട്ടം ''ടേ..ടേ..,,വല്ലാതെ ഒാവറാക്കണ്ട., ഇതൊരു പബ്ലിക്ക് പ്ലേസായോണ്ട് അവനും ഞാനും ഇതിന് മറുപടി തരുന്നില്ല.,, ഹരിയാണത് പറഞ്ഞു ''ഞാനൊരു കാര്യം പറഞ്ഞേക്കാം.,

സമാധാനപരമായ ഒരു തീരുമാനമാണ് ഇവിടെ ഉണ്ടാകേണ്ടത്., അത്കൊണ്ടാണ് ഞാനിങ്ങനെ ഒരു സ്ഥലം തെരഞ്ഞെടുത്തത്.,, ''അതേ അതാണ് കാശീ വേണ്ടത്., സ്നേഹിക്കുന്നവര്‍ ഒന്നാവട്ടെ.,, ആനന്ദിന്‍റെ മറുപടി കാശിക്ക് എരിഞ്ഞ് കയറി ''എന്‍റെ തീരുമാനം ഞാന്‍ പറയാം., അതിന്‍റെ അപ്പുറം വേറെ ഒന്നും നടക്കില്ല.,, കാശി പറയുന്നത് എല്ലാവരും കാതോര്‍ത്തു ''ഒരുവട്ടം നിങ്ങളെ പ്രണയത്തിന് ഞാനും ഹരിയും സപ്പോര്‍ട്ട് ചെയ്തതാണ്., അന്ന് നീ നന്ദൂനോട് പോലും മിണ്ടാതെ നാട് വിട്ടപ്പൊ കരഞ്ഞ് തളര്‍ന്ന എന്‍റെ അനിയത്തികുട്ടിയെ ഞാന്‍ കണ്ടതാ., നീ തിരിച്ച് വന്നപ്പോയും നിന്നെ പഴയ പോലെ ചങ്കായി തന്നെ കൂടെ കൂട്ടിയപ്പോ നിന്നോട് ഞാനൊരു കാര്യം പറഞ്ഞിരുന്നു നന്ദൂനെ പ്രേമിക്കാനോ കല്ല്യാണം കഴിക്കാനോ വന്നേക്കരുതെന്ന്..,, കാശി ഒന്ന് നിര്‍ത്തി ''അതിന് കാശി നിന്നോട് ഞാന്‍ അപ്പൊ തന്നെ പറഞ്ഞതല്ലെ എനിക്ക് നന്ദൂനെ മറക്കാന്‍ പറ്റില്ലെന്ന്..,, ആനന്ദ് ഇടക്ക് കയറി ''ഞാന്‍ പറഞ്ഞ് മുയുവന്‍ ആയില്ല., കാശിയുടെ ശബ്ദം കടുത്തു ''ഒാക്കെ എന്നാ നീ പറയാനുള്ളത് മുയുവനാക്ക്..,, ''ഹ്മ്..,, നിനക്ക് മറക്കാന്‍ പറ്റില്ലെങ്കില്‍ ഒാക്കെ.,,അത് നിന്‍റെ ഇഷ്ടം., പക്ഷെ നന്ദു., നന്ദു എനിക്കൊരു വാക്ക് തന്നിരുന്നു., ആനന്ദിനോട് പഴയ ഇഷ്ടമില്ലെന്നും പഠിച്ചൊരു ജോലി ഒക്കെ ആകുമ്പോ ഞങ്ങളെ ഇഷ്ടം കൂടെ നോക്കിയെ കല്ല്യാണം കഴിക്കൂ എന്ന്.,

ഇതില് നന്ദു കടുപ്പിച്ച് പറഞ്ഞൊരു വാക്കുണ്ടായിരുന്നു ആനന്ദിനെ ഒരിക്കലും സ്നേഹിക്കില്ലെന്ന്., അതൊരു കള്ളവാക്കാണെന്ന് അന്ന് തോന്നിയില്ല., അനിയത്തിയില്‍ ഞങ്ങള്‍ വിശ്വസിച്ച് പോയി..,, കാശിയുടെ പുച്ഛത്തോടെയുള്ള വാക്ക് കേട്ട് നന്ദൂന്‍റെ തലതാഴ്ന്ന് പോയി കാശി ആണെങ്കില്‍ നന്ദൂനെ അറിയാതെ പോലും നോക്കിയിട്ടില്ല ''കാശി പറഞ്ഞത് കേട്ടല്ലോ., ഇനി ഞങ്ങളെ തീരുമാനം പറയാം., നിങ്ങളെ ഇൗ പ്രേമം മണ്ണാംകട്ടയൊന്നും ഒരിക്കലും നടക്കാന്‍ പോണില്ല., പിന്നെ നിനക്ക് ട്രാന്‍സ്ഫര്‍ കിട്ടിയില്ലെ തിരുവനന്തപുരത്തേക്ക്., നാളെ അങ്ങോട്ട് പോയാല്‍, അല്ല ഇന്നീ കൂടി കാഴ്ച്ചക്ക് ശേഷം നന്ദൂനെ വിളിക്കാനോ കാണാനോ ശ്രമിച്ചാല്‍ ചങ്കാണ് ചങ്കിടിപ്പാണന്നുള്ളതൊക്കെ ഞങ്ങളങ് മറക്കും.,, ഹരി പറഞ്ഞത് കേട്ട് നന്ദൂന്‍റെയും ആനന്ദിന്‍റേയും മുഖം മാറി ''ഇൗ തീരുമാനം പറ്റത്തില്ല., ഞാന്‍ കല്ല്യാണം കഴിക്കുകയാണേല് അത് നന്ദൂനെ ആയിരിക്കും അവള്‍ക്കും അങ്ങനേയാ., അതിന് എത്ര വേണെമെങ്കിലും കാത്തിരിക്കാന്‍ റെഡിയാണ്., നന്ദൂന്‍റെ പഠിത്തവും ജോലിയും ഒക്കെ കഴിഞ്ഞിട്ട് മതി., '''അതിന്‍റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല.,

ഇവള്‍ക്ക് പറ്റിയ ഒരാളെ ഞങ്ങള്‍ കണ്ട് പിടിച്ച് കഴിഞ്ഞു., ഇനി ആര് എന്ത് പറഞ്ഞാലും അതേ നടക്കൂ..,, ഇനി നന്ദിത കല്ല്യാണം കഴിയുന്ന വരെ എന്‍റെ നിഴലില്‍ തന്നെയാകും.,, കാശി പറയുന്നത് കേട്ട് ഹരി അല്ലാത്തവരെല്ലാം ഞെട്ടി ''ചേട്ടായീ...!!!! ''അങ്ങനെ വിളിക്കരുത് നീ., ഇൗ മന്ത് എന്‍റില്‍ തന്നെ എന്‍ഗേജ്മെന്‍റുണ്ടാകും., ഇനി ന്നാ ചെക്കന്‍റെ ഫോട്ടോ വേണേല് കണ്ടോ..,, കാശി ഫോണെടുത്തു ''എനിക്കൊന്നും കാണണ്ട.,, എന്‍റെ സമ്മതമില്ലാതെ കല്ല്യാണം തീരുമാനിച്ചേക്കുന്നു., ചേട്ടായിയില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല., ചേട്ടായിക്ക് ഇൗ നില്‍ക്കുന്ന അമ്മുവേച്ചിയെ ഞാന്‍ പറഞ്ഞാ മറക്കാന്‍ പറ്റോ.,, നന്ദൂന്‍റെ ഒാരോ വാക്കും ദൃഢമായതായിരുന്നു ''ഞാനെന്തിന് എന്‍റെ ഭാര്യയെ മറക്കണം.,, കാശിയുടെ ചുണ്ടിലൊരു പുച്ഛചിരി ''അത് പോലെ തന്നെ ആദിയേട്ടന്‍ എനിക്കും താലിചരടില്ലെന്നെയൊള്ളു ആദിയേട്ടന്‍ എന്‍റെ പാതി തന്നെയാണ്., പിന്നെ ചേട്ടായി വല്ലാതെ തീരുമാനം എടുക്കേണ്ട.,, അമ്മുവേച്ചിയെ കല്ല്യാണം കഴിച്ചത് എല്ലാവരുടേയും സമ്മതം കൊണ്ടൊന്നും അല്ലല്ലോ.,

എന്തിന് അമ്മുചേച്ചിയോട് പോലും ചോദിക്കാതെ സ്വന്തം തീരുമാനത്തിലങ് താലി കെട്ടുക അല്ലായിരുന്നോ., ആ ഒരു കാര്യം കൊണ്ടല്ലെ സന്തോഷത്തോടെ കഴിഞ്ഞ നമ്മുടെ കുടുംബം രണ്ടായത്., അവസാനമായിട്ട് ഞാന്‍ ഒന്ന് പറയാം., എനിക്ക് ആദിയേട്ടനെ മറക്കാന്‍ പറ്റില്ല., ആദിയേട്ടനെ അല്ലാതെ ഒരാളെയും ഈ നന്ദിത കെട്ടുകയും ഇല്ല., എന്‍റെ സമ്മതമില്ലാതെ കല്ല്യാണ നടത്താനാണ് തീരുമാനമെങ്കില്‍ പാറമടയില്‍ ചാടി ചാകും ഞാന്‍..,, നന്ദു ഇരുന്ന് കിതച്ചു '''എന്‍റെ പൊന്നോ കണ്ട സീരിയല് മുയുവന്‍ കുത്തിയിരുന്ന് കണ്ട് ഈ കൊച്ചെന്തൊക്കെയാ വിളിച്ച് കൂവുന്നത്..,, ഹരി വായിം തുറന്നവളെ നോക്കി ''അതേടാ..,,നമ്മളെ പുല്‍ചാടി പെങ്ങളിത്ര വളര്‍ന്നത് ഞാനറിഞ്ഞില്ല., എന്തൊക്കെ അവളിപ്പോ പറഞ്ഞത്., എന്‍റെ ചെവിയിലൊരു മൂളക്കം മാത്രം.,, എടാ അളിയാ ആദീ..,,നീ വേണെങ്കില്‍ അവളെ ഇപ്പൊ തന്നെ കൊണ്ട് പൊക്കോ..,, കാശി പറയുന്നത് കേട്ട് ആനന്ദ് പൊട്ടിചിരിച്ചു ''ഇതൊക്കെ കേട്ടിട്ട് ഞാനൊന്നാലോചിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു., ആനന്ദും കൂടെ ചിരിച്ചിങ്ങനെ പറഞ്ഞതും നന്ദു ഒന്നും മനസ്സിലാകാതെ നിന്നു

''എന്‍റെ പൊന്ന് നന്ദൂ..,, ദേ നീ ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളെ ചങ്ക് എല്ലാം അറിയിക്കാറുണ്ട്., പക്ഷെ അന്ന് ബൈക്കിലെ സവാരി ഇവന്‍ പറഞ്ഞില്ല., ആ..ഹ് അത് പോട്ടെ സ്നേഹിക്കുന്നവരെ പിരിക്കാന്‍ മാത്രം ദുഷ്ടനൊന്നും അല്ല ഞാന്‍., എന്ന് കരുതി രണ്ടിന്‍റെ കാണലും കറക്കമൊന്നും നടക്കില്ല.,, ആനന്ദ് നാളെ തിരുവനന്തപുരത്ത് ജോയിംങ് ചെയ്യല്ലെ., ഇനി ഇടക്കെപ്പോയേലും കോള് മാത്രം., ബാക്കി കാര്യം രണ്ട് വീട്ടിലും സംസാരിച്ചിട്ടാകാം., ഇപ്പോ നന്ദൂന്‍റെ പഠിത്തം മുന്നോട്ട് പോട്ടെ..,, കാശി പറഞ്ഞു ''ഒാ..ഹോ എല്ലാവരും കൂടെ ഒത്തുകളിച്ചെന്നെ മണ്ടി ആക്കുകയാണെല്ലെ., ഞാന്‍ കാണിച്ച് തരാം എല്ലാത്തിനും., വെയ്റ്റര്‍ ഒരു പ്ലേറ്റ് ഷവര്‍മ ഒരു ഫുള്‍ അല്ഫാം., ഒരു ഫുള്‍ ബ്രോസ്റ്റ്.,,ഒന്നാക്കണ്ട രണ്ട് ഫുള്‍ ബ്രോസ്റ്റ്., പിന്നേ..... പിന്നെ എന്തൊക്കെ ഉള്ളത് അതെല്ലാം പോരട്ടെ..,, നന്ദൂന്‍റെ ഒാഡര്‍ കണ്ട് വെയ്റ്ററെ കണ്ണും തള്ളി മുതലാളിയുടെ കീശയും തിളങ്ങി ''ഹലോ..,ഗായ്സ്.., ഒരു പെണ്‍ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി ''എന്‍റെ ദൈവമേ...,,ഈ മൂതേവി ഇവടേം വന്നോ,, ഹരി അറിയാതെ തലക്ക് കൈ കൊടുത്ത് പോയി.,,.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story