ആകാശി💖: ഭാഗം 7

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവന്‍ ഞെട്ടലോടെ തലഉയര്‍ത്തി നോക്കുമ്പോ അവന്‍റെ ഷര്‍ട്ടില്‍ പിടിമുറുക്കി കണ്ണ് ഇറുക്കെ അടച്ച് കിടക്കുന്ന അമ്മു അമ്മൂന്‍റെ മേലിലാണ് താന്‍ കിടക്കുന്നതെന്ന് പോലും മറന്ന് കാശി അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു അനക്കമൊന്നും കാണാതായപ്പോ അമ്മു മെല്ലെ കണ്ണ് തുറന്ന് നോക്കുമ്പോ കാണുന്നത് തന്നെ കണ്ണ് ചിമ്മാതെ നോക്കി നില്‍ക്കുന്ന കാശിയെ ആണ് ''ഡോ..!! അമ്മു കലിപ്പോടെ വിളിച്ചപ്പോയാണ് കാശിക്ക് സ്വബോധം വന്നത് ''ഹേ..,,നിയെന്താഡീ ഇവിടെ എണീറ്റ് പോടീ എന്‍റെ റൂമീന്ന്..,, കാശി അവള്‍ക്ക് നേരെ ഒച്ചയെടുത്തു ''ദേ മന്‍ഷ്യാ..,,എന്‍റെ മേലെ ചക്ക വെട്ടിയിട്ട പോലെ കിടന്നിട്ട് എന്നോട് എണീറ്റ് പോകാനോ.., അമ്മു അവനെ നോക്കി ദേഷ്യപ്പെട്ടതും കാശി വേഗം ചമ്മല് പുറത്ത് കാണിക്കാതെ എണീറ്റു അമ്മുവും ബെഡില്‍ നിന്നെണീറ്റ് സാരിയുടെ ഷോള് ശെരിയാക്കി അവനെ നോക്കി കണ്ണുരുട്ടി പോകാന്‍ നിന്നതും കാശി അവളെ പുറകില്‍ നിന്ന് വിളിച്ചു ''അങ്ങനെ അങ് പോയാലോ.., ആരും ഇല്ലാത്ത നേരത്ത് കള്ളിയെ പോലെ റൂമില്‍ കയറിയത് എന്തിനാണെന്ന് പറഞ്ഞിട്ട് പോയാല്‍ മതി..,, കാശി ഡോറിന്‍റെ അവിടെ കൈ തടഞ്ഞ് വെച്ചോണ്ടാണത് ചോദിച്ചത് ''കള്ളി നിങ്ങളെ മറ്റവള്‍.,

നിങ്ങളെ സാധനങ്ങള്‍ കട്ടെടുത്ത് ജീവിക്കേണ്ട ഗതികേടൊന്നും എനിക്കില്ല..,, അമ്മൂന് അവന്‍ കള്ളി എന്ന് വിളിച്ചത് ശെരിക്കും ഫീലായിരുന്നു ''കാശി ഇന്നാ കോഫി..,, അമ്മ അങ്ങോട്ട് കയറി വന്ന് രണ്ട് പേരേയും മാറി മാറി നോക്കി ''നിങ്ങള്‍ തമ്മില് ഉടക്കിയോ.., രണ്ട് പേരുടെ മുഖവും കടുന്നല് കുത്തിയ പോലെ ഉണ്ടല്ലോ..,, അമ്മ കോഫി അവന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു ''എന്‍റെ അമ്മേ..,,ഈ പെണ്ണെങ്ങനെ എന്‍റെ റൂമില്., അമ്മക്കറിയില്ലെ എന്‍റെ റൂമില് പുറത്തുള്ളവരാരും കയറുന്നത് എനിക്ക് ഇഷ്ടം അല്ലെന്ന്..,, കാശി അമ്മയോട് പറഞ്ഞ് അമ്മൂനെ തറപ്പിച്ച് നോക്കി ''കണ്ണാ.,നീ ഇങ്ങനെ ചൂടാകുന്നത് എന്തിനാ ഈ കുട്ടിയെ ഞാന്‍ കൂടെ കൂട്ടിയതാ., ഈ വീടെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ വൃത്തിയാക്കാനാ., അമ്മൂനെ സഹായത്തിന് വിളിച്ചതാ., നിന്‍റെ റൂമൊക്കെ പൊടി പിടിച്ച് കിടക്കല്ലെ., മോള് ഒന്നും വിചാരിക്കരുത് കേട്ടോ., ഇവന്‍ ഇങ്ങനെ തന്നാ പെട്ടന്ന് ദേഷ്യം വരും., അയ്യോ എന്‍റെ കറി ഇപ്പോ കരിയും, അമ്മ വേഗം താഴോട്ട് ഒാടി അമ്മു കാശിയെ ഒന്ന് ചിറഞ്ഞ് നോക്കി അവന്‍റെ കൈ തട്ടി മാറ്റി മുറിക്ക് പുറത്തിറങ്ങി കാശി ഒന്ന് മുറിനോക്കി ആകെ പൊടി പിടിച്ച് അലങ്കോലമായി കിടക്കുന്നു അമ്മ ഏതായാലും വൃത്തിയാക്കി തരില്ല.,

ഇനി തനിച്ച് ചെയ്യാനാണേല് മടി അമ്മു തന്നെ ശരണം '''അമ്മൂ...!! സ്റ്റെയറ് ഇറങ്ങാന്‍ നിന്ന അമ്മു കാശിയുടെ വിളികേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി ''അമ്മൂ..,,ഒന്ന് ഇവിടെ വരോ..,, അവന്‍റെ സ്നേഹത്തോടെയുള്ള വിളികേട്ട് അവള്‍ യാന്ത്രികമെന്നോണം അവന്‍റെ അടുക്കലെത്തി ''അമ്മൂ..,,സോറി.,ഞാന്‍ പെട്ടന്ന് നിന്നെ കണ്ടപ്പോ ദേഷ്യപ്പെട്ടതാ., ഒന്നും വിചാരിക്കരുത്., ''അല്ലേലും കണ്ണേട്ടന് എന്നെ കണ്ട അന്ന് മുതലെ ദേഷ്യാണല്ലോ..,, അമ്മു ചുണ്ടു ചുളുക്കി പറഞ്ഞതും കാശി അവളെ വിളികേട്ട് ഞെടുക്കത്തോടെ അമ്മൂനെ നോക്കി അവന്‍റെ നോട്ടം കണ്ടപ്പോയാണ് താന്‍ എന്താണ് വിളിച്ചെതെന്ന ബോധം അവള്‍ക്കുണ്ടായത് ''അയ്യോ സോറി.,ഞാന്‍ പെട്ടന്ന് ഇവിടെത്തെ അമ്മ വിളിക്കുന്നത് കേട്ടപ്പോ..,, അമ്മു നാവ് കടിച്ച് ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി ''ഹ്മ്...,താന്‍ എന്‍റെ റൂമൊന്ന് വൃത്തിയാക്കി തരോ.., ആകെ പൊടിപിടിച്ച് കിടക്കാണ്..,, കാശി ഒന്ന് മടിച്ച് ചോദിച്ചു ''അയ്യോ അത് വേണോ.., ചേട്ടന് പുറത്തുള്ളവര്‍ ആരും കയറുന്നത് ഇഷ്ടം അല്ലല്ലോ..,

അമ്മു അവനെ കളിയാക്കി ''നീയത് വിട്ടില്ലെ അമ്മൂ., ഈ മുറി വൃത്തിയാക്കിയാല്‍ നിനക്ക് ക്യാമറയില്‍ കുറേ ഫോട്ടോ എടുത്ത് തരാം..,, കാശി പറഞ്ഞതും അമ്മൂന്‍റെ മുഖം വികസിച്ചു ''ആണോ..,,എന്നാ എപ്പോ വൃത്തിയാക്കി എന്ന് ചോദിച്ചാ മതി..,, അമ്മു ഡോറിന്‍റെ മുന്നില്‍ നിന്ന കാശിയെ തട്ടി മാറ്റി അകത്തേക്ക് കയറി വൃത്തിയാക്കാന്‍ തുടങ്ങി കാശിയും അവളെ പുറകെ പോയി., ബാല്‍ക്കണിയില്‍ വെച്ചിരുന്ന ബീന്‍ ബേഗില്‍ അമ്മൂനെ കാണുന്ന വിധം ഇരുന്നു അപ്പോയും കാശിയുടെ ചുണ്ടില്‍ മായാത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു അത്രക്കും അമ്മൂന്‍റെ കണ്ണേട്ടാ എന്ന വിളി അവന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു ഫോണിലേക്ക് നോക്കുകയെന്ന വ്യാചേന കാശി അമ്മൂന്‍റെ ഒാരോ ചലനങ്ങളും നോക്കി കൊണ്ടിരുന്നു ''അതെയ്..,, ''ഹേ..,, അമ്മു വിളിച്ചതും അവളെ തന്നെ നോക്കി കൊണ്ടിരുന്ന കാശി ഒന്ന് ഞെട്ടി ''ഒന്നും അല്ല അമ്മ നേരത്തെ കൊണ്ട് തന്ന കോഫിയല്ലെ ഇത് കുടിച്ചില്ലല്ലോ.., അമ്മു കോഫി അവന് നേരെ നീട്ടി ''താങ്ക്സ്.,, കാശി കോഫി വാങ്ങി അവളോട് പറഞ്ഞതും അവള്‍ തിരിച്ചൊരു ചിരി സമ്മാനിച്ച് അവളെ ജോലിയിലേക്ക് തന്നെ തിരിഞ്ഞു

അമ്മു കബോഡിന്‍റെ മുകള്‍ ഭാഗത്തെ പൊടിയെല്ലാം തട്ടി വൃത്തിയാക്കാന്‍ കൈ ഉയര്‍ത്തിയതും അവളെ പഞ്ഞികെട്ട് പോലെയുള്ള വയറ് കാശിക്ക് മുന്നില്‍ വെളിവായി വെളുത്ത വയറില്‍ ചുവന്ന് നീലിച്ച് കിടക്കുന്ന വിരല്‍പാട് കണ്ടപ്പോ കാശിക്ക് എന്തോ സങ്കടമായി അവന്‍റെ വിരലുകള്‍ ആണ് അതെന്ന് അവന് മനസ്സിലായിരുന്നു ''ശ്ശോ..,,അവള്‍ക്കത് വേദന ഇല്ലേ., അവിടെ ആയത് കൊണ്ട് ചോദിക്കാനും വയ്യല്ലോ..,, കാശി കോഫി കുടിച്ച് ആലോചനയിലാണ്., ''അതെയ്.,ഇയാള്‍ക്ക് ഇന്ന് നടന്ന എന്‍ഗേജ്മെന്‍റ് ഇഷ്ടം അല്ല അല്ലെ., കാശിയുടെ ആലോചനയെ മുറിച്ച് കൊണ്ട് അമ്മു ചോദിച്ചു ''ഹ്മ്..,,നിന്നോടാര് പറഞ്ഞു..,, കാശി എണീറ്റ് കോഫിയുമായി അമ്മൂന്‍റെ അടുത്തേക്ക് നടന്നു '''എനിക്ക് തോന്നി എന്‍ഗേജ്മെന്‍റിന് പോയ വേഷം കണ്ടപ്പോ തന്നെ., പിന്നെ ഞാന്‍ ഹരിയേട്ടനെ കണ്ടപ്പോ ചോദിച്ചായിരുന്നു.., എന്താ ആ കൊച്ചിനെ ഇഷ്ടമല്ലാത്തത് വേറെ പല്ല പ്രണയവും..,, അമ്മു അവനെ ഒന്ന് നോക്കി വീണ്ടും അവളെ പണി തുടര്‍ന്നു കാശി മറുപടിയായി കപ്പ് അവിടെ വെച്ച് ഒരു കള്ളചിരിയോടെ അവളെ തൊട്ടടുത്തായി വന്ന് നിന്നു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story