ആകാശി💖: ഭാഗം 70

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

നന്ദൂന്‍റെ ഒാഡര്‍ കണ്ട് വെയ്റ്ററെ കണ്ണും തള്ളി മുതലാളിയുടെ കീശയും തിളങ്ങി ''ഹലോ..,ഗായ്സ്.., ഒരു പെണ്‍ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി ''എന്‍റെ ദൈവമേ...,,ഈ മൂതേവി ഇവടേം വന്നോ,, ഹരി അറിയാതെ തലക്ക് കൈ കൊടുത്ത് പോയി.,, ''എന്താ ഹരി എന്നെ എപ്പോയും അവോയ്ഡ് ചെയ്യുന്നെ,, ശ്രീഷ്മ വന്ന് ഹരീടെ കവിളില്‍ നുള്ളി അവന്‍റെ അടുത്തേക്കൊരു ചെയര്‍ വലിച്ചിട്ടിരുന്നു ''ഡീ..,,കുരുട്ടെ.,എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കല്ലെ.,, നീ എന്തിനാ ഇങ്ങോട്ട് കെട്ടിയൊരുങ്ങി വന്നെ,, ഹരി ശ്രീഷ്മയോട് ചൂടായി ''എന്‍റെ പൊന്ന് ഹരീ മെല്ലെ., ആള്‍ക്കാരൊക്കെ നോക്കുന്നത് നോക്കിക്കെ..,, ശ്രീഷ്മ മുഖം ചുളിച്ചു ''നീ പോടി ഞാന്‍ എനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യും.,, ഹരി അതിനെ പുച്ഛിച്ചു ''ഡേയ്...ഡേയ്..,, വഴക്കും തല്ലുമൊക്കെ വീട്ടില്‍.,, ഇനി രണ്ടിന്‍റേയും ശബ്ദമിവിടെ കേട്ട് പോകരുത്.,, കാശി താക്കീതോടെ പറഞ്ഞു '''കാശീ..,ഇനാഗ്രേഷന് ക്ഷണിക്കാന്‍ തറവാട്ടിലേക്ക് വരുന്നില്ലെ.,, ശ്രീഷ്മ ചോദിച്ചു ''അതൊന്നും വേണ്ട., എന്നിട്ട് വേണം സ്റ്റുഡിയോ തല്ലി പൊളിക്കാന്‍ മുത്തച്ഛന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍.,, ഹരി പറഞ്ഞു '''ഹ്മ്..,,ഞാന്‍ അതിനെ പറ്റി ചിന്തിക്കാഞ്ഞിട്ടല്ല., എന്തായാലും ഇങ്ങനെ പോയാല്‍ പറ്റില്ല., എങ്ങനേലും മുത്തച്ഛനുമായിട്ടുള്ള പിണക്കം മാറ്റണം.,

അച്ഛന് സങ്കടമില്ലെന്ന് അഭിനയിക്കാണ്., അച്ഛനൊരു സര്‍പ്രൈസ് കൊടുത്തോണ്ട് തന്നെ മുത്തച്ഛനുമായുള്ള പിണക്കം മാറ്റണം.,, കാശി ചില കാര്യങ്ങള്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു ''ദേയ് ഇവിടെ ചിലര് പരിസരം മറന്ന് കണ്ണും കണ്ണും നോക്കിയിരിപ്പുണ്ട്..,, അമ്മു ഇങ്ങനെ പറഞ്ഞതും നന്ദുവും ആനന്ദു പിടച്ചിലോടെ തല വെട്ടിച്ചു ''എന്‍റെ പൊന്നെ..,,ഇങ്ങനെ പോയാ ഇവര് നോക്കി ഗര്‍ഭമുണ്ടാക്കും.,, ഹരി രണ്ടിനേയും കളിയാക്കി ''ഹോ..,,അവര് അങ്ങനേലും ഗര്‍ഭമുണ്ടാക്കട്ട്., നമുക്കേതായാലും അതിനൊന്നുല്ല ഭാഗ്യമില്ല.,, ശ്രീഷ്മ ഒരു നിശ്വാസത്തോടെ പറഞ്ഞതും ഹരിയുടെ കണ്ണ് തള്ളി ''എന്നെ നാണം കെടുത്താതെ ആ വായ ഒന്ന് പൂട്ടി വെക്കാവോ..,, ഹരി അവളെ തുറിച്ച് നോക്കി അപ്പോയേക്കും ഒാഡര്‍ ചെയ്ത സാധനങ്ങള്‍ എത്തി തുടങ്ങി പിന്നെ ആരും ചുറ്റുമുള്ളതൊന്നും നോക്കാതെ കഴിച്ചോണ്ടിരുന്നു എല്ലാം കഴിഞ്ഞ് നീണ്ട ഒരു ബില്ല് തന്നെ വെയ്റ്റര്‍ ഹരീടെ കൈയ്യില്‍ കൊണ്ട് കൊടുത്തു ഹരി അത് തുറന്ന് നോക്കിയതും അവന്‍റെ കണ്ണ് തള്ളി അവനത് മെല്ലെ കാശീടെ അടുത്തേക്ക് നീക്കി വെച്ചു കാശി അത് തുറന്ന് നോക്കി നന്ദൂനെ ഒരു നോട്ടം നോക്കി നന്ദു അതിനൊന്ന് ഇളിച്ച് കൊടുത്ത് കൈ കഴുകാന്‍ എണീറ്റു അമ്മുവും ശ്രീഷ്മയും അവള്‍ക്ക് പിന്നാലെ പോയി കാശി ചിരിച്ചോണ്ട് ആനന്ദിന്‍റെ അടുത്തേക്ക് നീക്കി കൊടുത്തതും ആനന്ദ് ബില്ല് തുറന്ന് നോക്കി

''അളിയാ..,,ആ ബില്ല് കൊടുത്തേക്ക് ഞങ്ങള് കൈ കഴുകീട്ട് വരാം..,, കാശി എണീറ്റതിന് പുറകെ ഹരിയും എണീറ്റു ''ഡാ..,,പകുതി പൈസയെങ്കിലും താടാ നിന്‍റെ പെങ്ങള് കുരുപ്പ് ഒാഡര്‍ ചെയ്തതല്ലെ.,, ആനന്ദ് ദയനീയമായി പറഞ്ഞു ''എന്‍റെ നന്ദൂട്ടിയെ കുരുപ്പെന്നോ., അവളെ കെട്ടണമെങ്കില്‍ ബില്ലടച്ചാ മതി.,എനിക്ക് നിര്‍ബന്ധമൊന്നുമില്ല., കാശി അവനെ തമാശ രൂപത്തില്‍ കൂര്‍പ്പിച്ച് നോക്കി ''എന്‍റെ നന്ദൂനെ കെട്ടാന്‍ ഈ ബില്ലെന്നല്ല., നിന്‍റെ വീട്ടിലെ കരണ്ട് ബില്ല് വരെ ഞാനടക്കും..,, ആനന്ദ് എണീറ്റ് വേഗം കൈ കഴുകി ബില്ലടച്ചു എല്ലാവരും അവിടെന്നിറങ്ങി ''അപ്പോ ആദീ..,, നീ നേരെ വീട്ടിലേക്കല്ലെ.,, ആനന്ദിന് കൈ കൊടുത്തോണ്ട് കാശി ചോദിച്ചു ''അല്ലഡാ..,,ചെറിയൊരു ഷോപ്പിംങുണ്ട്., നാളെ ട്രിവാണ്ട്രത്ത് ജോയിംങ് ചെയ്യല്ലെ., നാളെ എന്നെ ഒന്ന് റെയ്ല്‍വെ സ്റ്റേഷനില്‍ വിട്ട് തരണെ.,, ''ഒാക്കെ ഞാന്‍ നാളെ രാവിലെ വീട്ടിലോട്ടെത്താം.,, ആനന്ദ് പോകാന്‍ വേണ്ടി ബൈക്കില്‍ കയറാന്‍ നിന്നതും പെട്ടന്ന് ഒാടി വന്ന് നന്ദൂനെ കെട്ടിപിടിച്ചൊരു ഉമ്മയും കൊടുത്ത് വേഗം ബൈക്കില്‍ കയറി പോയി ''ഡാ..,,തെണ്ടി നിനക്ക് ഞാന്‍ തരട്ടോ..,, കാശി വിളിച്ച് പറഞ്ഞു ''കണ്ടോ കണ്ടോ അതാണ് സ്നേഹം..,, ശ്രീഷ്മ ഹരിയെ തോണ്ടി

''ആടീ..,,ആ നടു റോഡിലേക്ക് കയറി നില്‍ക്ക് അവിടെന്ന് നിനക്ക് സ്നേഹം തെളിയിക്കാന്‍ നാല് ഉമ്മയങ് തരാം ,എന്തേ.,, ഹരി ഇങ്ങനെ പറഞ്ഞതും ശ്രീഷ്മ പിന്നെ മിണ്ടിയില്ല ''ഹരീ..,,നീ ശ്രീയേയും കൊണ്ട് വിട്ടോ., ഞാനും നന്ദും അമ്മും കൂടെ അച്ഛനെ ഐയര്‍പോട്ടിലേക്ക് കൂട്ടാന്‍ പോകാണ്..,, കാശിയിങ്ങനെ പറഞ്ഞതും ശ്രീഷ്മ അമ്മൂനോടും നന്ദൂനോടും കെട്ടിപിടിച്ച് യാത്രപറഞ്ഞു ''അല്ല കാശീ ഞങ്ങളെങ്ങനെ പോകാ ഒരു കാറെല്ലെ ഒള്ളൂ..,, ''അതിന് ഞാന്‍ സ്ക്കൂട്ടിയിലാ വന്നത്.,, നമുക്കതില്‍ പോയാ പോരെ.,, ശ്രീഷ്മ ചാവി കാണിച്ച് കൊടുത്തതും ഹരി അത് തട്ടിപറിച്ചു ''ഞാന്‍ ഡ്രൈവ് ചെയ്തോളാം.,, ഹരി സ്ക്കൂട്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തതും ശ്രീഷ്മ അവരോട് യാത്രപറഞ്ഞ് ഹരീടെ കൂടെ കയറി ''രണ്ടാളും വന്ന് കാറില്‍ കയറ്,, കാശി ഡ്രൈവിംങ് സീറ്റില്‍ കയറി വണ്ടി സ്റ്റാര്‍ട്ടാക്കിയതും രണ്ട് പേരും ബാക്ക് സീറ്റില്‍ കയറിയിരുന്നു ഐയര്‍പോട്ടിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു ''അതെയ് ചേട്ടായീ..,,അച്ഛനോട് എങ്ങനെ സമ്മതം വാങ്ങും.,, നന്ദു ഒന്ന് മടിച്ച് ചോദിച്ചു

''എന്ത് സമ്മതം., കാശി അറിയാത്ത പോലെ നിന്നു ''എന്‍റേം ആദിയേട്ടന്‍റേം കല്ല്യാണകാര്യം..,, ''അയ്യടീ മോളെ നീ കല്ല്യാണം കഴിക്കാനൊന്നും ആയിട്ടില്ല., ഇപ്പൊ കൊച്ച് പഠിക്കാന്‍ നോക്ക്., കല്ല്യാണം ആകുമ്പോ ഞങ്ങളെല്ലാം ശെരിയാക്കിക്കോളാം...,, കാശി നന്ദൂനെ കളിയാക്കി ''അല്ലമ്മൂ..,,നാളെ അപ്പു വരോ വീട്ടിലേക്ക്..,, ''എന്താ അറീല കണ്ണേട്ടാ ., വിളിച്ച് നോക്കണം., എനിക്കാണേല് നാളെ എന്തായാലും ജോലിക്ക് പോണം., ഇനിം ലീവെടുത്താ പറ്റത്തില്ല.,, അമ്മു പറഞ്ഞു ''ചേട്ടായീ...,,സ്റ്റുഡിയോ ഇനാഗ്രേഷന് ആരാ..,, ''അത് പറയില്ല സര്‍പ്രൈസ്., ഒരു വലിയ സെലിബ്രറ്റിയാ..,, ''പ്ലീസ് പറ ചേട്ടായി., ഫ്ലക്സിലും നോട്ടീസിലൊന്നും കൊടുത്തില്ലല്ലോ പേര്..,, നന്ദു നെറ്റി ചുളിച്ചു ''അതല്ലെ നിന്‍റെ ചേട്ടായി സര്‍പ്രൈസെന്ന് പറഞ്ഞത്., അമ്മു ചിരിച്ചു ''ഹ്മ്..,,നടക്കട്ടെ.,, അവരെ കാര്‍ ഐയര്‍പോട്ടില്‍ വന്ന് നിന്നു അച്ഛന്‍ ഫ്ലൈറ്റ് ഇറങ്ങിയിരുന്നു മൂന്ന് പേരും അച്ഛനേം കാത്ത് അക്ഷമയോടെ നിന്നു ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story