ആകാശി💖: ഭാഗം 71

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാര്‍ ഐയര്‍പോട്ടില്‍ വന്ന് നിന്നു അച്ഛന്‍ ഫ്ലൈറ്റ് ഇറങ്ങിയിരുന്നു മൂന്ന് പേരും അച്ഛനേം കാത്ത് അക്ഷമയോടെ നിന്നു അവിടെ കൂടി നില്‍ക്കുന്ന ചിലരുടെ മുഖത്ത് സന്തോഷമാണെങ്കില്‍ ചിലരുടെ മുഖത്ത് സങ്കടമാണ് ഐയര്‍പോട്ടില്‍ വന്ന പലരും പ്രിയപ്പെട്ടവര്‍ തങ്ങളില്‍ നിന്ന് വിട്ട് പോകുന്ന സങ്കടം ഉള്ളില്‍ കുമിഞ്ഞ് കൂടിയവരാകും എന്നാല്‍ ചിലര് മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം മടങ്ങി വരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ ആകാംശയോടെ അതിലേറെ സന്തോഷത്തോടെ കാത്ത് നില്‍ക്കുന്നവരാണ് ''ചേട്ടായീ..,,ഇത് എന്തോന്നാ അച്ഛ വരാത്തെ..,, നന്ദു ചുണ്ട് ചുളുക്കി ''എന്‍റെ നന്ദൂട്ട്യേ..,,അച്ഛന്‍ വര്‍ഷങ്ങളൊന്നും ആയിട്ടില്ലല്ലോ പോയിട്ട്., അതും അല്ല ഇവിടെ അടുത്ത് ഡല്‍ഹിയില്‍ നിന്നല്ലെ വരുന്നെ., നിന്‍റെ വെപ്രാളം കണ്ടാല്‍ ഗള്‍ഫില്‍ നിന്ന് വരുന്ന പോലെയാണല്ലോ.,, കാശിയവളെ കളിയാക്കി ''ഹോ..,,എനിക്കെന്‍റെ അച്ഛനെ കുറച്ച് ദിവസത്തേക്കാണേലും ഒത്തിരി മിസ്സ് ചെയ്തു.,, നന്ദു പറഞ്ഞു ''അത് തന്നെ അല്ലേലും പെണ്‍കുട്ടികള്‍ക്കുള്ള സ്നേഹമൊന്നും ആണ്‍പിള്ളേര്ക്ക് അച്ഛനോടുണ്ടാകില്ല.,, അമ്മു ഇതും പറഞ്ഞോണ്ട് കാശിയെ ഇടകണ്ണിട്ട് നോക്കി ''ഡീ..ഡീ...,,എരിതീയില്‍ എണ്ണ ഒഴിക്കല്ലെ..,,

കാശി അമ്മൂന്‍റെ തലകിട്ടൊരു മേട്ടം കൊടുത്തു ''ഹൗ..,,നിങ്ങള് തലക്കിട്ട് കൊട്ടി കൊട്ടി എന്‍റെ തലയിപ്പോ ഒരു പരുവമായിട്ടുണ്ട്.,, അമ്മു അവനെ കൂര്‍പ്പിച്ച് നോക്കി ''ദേ...,,അച്ഛ വരുന്നു..,, നന്ദു ഉള്ളിലേക്ക് ചൂണ്ടി കാണിച്ചു അച്ഛനും ഫ്രണ്ടും കൂടെ സംസാരിച്ചാണ് വരവ് അച്ഛന്‍ ഇവരെ കണ്ടതും കൈ പൊക്കി കാണിച്ചു അച്ഛന്‍ അടുതെത്തിയ ഉടനെ നന്ദു പോയി കെട്ടിപിടിച്ചു അച്ഛന്‍ അമ്മൂനേയും നന്ദൂന്‍റെ കൂടെ ചേര്‍ത്ത് പിടിച്ചു ''എന്തൊക്കെ സുഖല്ലെ.,, ''സുഖാച്ഛാ..,, ഞാന്‍ പറഞ്ഞതൊക്കെ കൊണ്ട് വന്നിട്ടുണ്ടോ..,, നന്ദു ചോദിച്ചു ''ഒാ..എല്ലാം വാങ്ങിയിട്ടുണ്ട്.,, കണ്ണാ എന്തായി സ്റ്റുഡിയോ വര്‍ക്ക്..,, ''ഏകദേശം എല്ലാം കഴിഞ്ഞു അച്ഛാ.,, ''അമ്മൂ..,,പുതിയ വിശേഷങ്ങളൊക്കെ അറിഞ്ഞുട്ടാ.,, സന്തോഷമായി അച്ഛന്..,, അമ്മു അച്ഛന് ചിരിച്ച് കൊടുത്തു ''വണ്ടി എവിടെയാഡാ പാര്‍ക്ക് ചെയ്തെ.,, ''അവിടെണ്ട് അച്ഛാ..,, കാശി അച്ഛന്‍റെ ലെഗേജ് കൊണ്ട് മുന്നില്‍ നടന്നു ലെഗേജെല്ലാം ഡിക്കിയില്‍ വെച്ച് എല്ലാവരും കാറില്‍ കയറി ''ഫുഡ് കഴിക്കണോ അച്ഛാ..,, ''വേണ്ട കണ്ണാ..,, വീട്ടില് വിരുന്ന്ക്കാരെല്ലാം ഉണ്ടായത് കൊണ്ട് നിന്‍റെ അമ്മ സ്പെഷ്യലെല്ലാം ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു.,, എല്ലാവരും വീടെത്തുന്ന വരെ സംസാരിച്ച് കൊണ്ടിരുന്നു അപ്പോയെല്ലാം നന്ദൂന്‍റെ മനസ്സില്‍ ആനന്ദിനെ കുറിച്ച് അച്ഛന്‍ അറിഞ്ഞാലുള്ള പ്രശ്നത്തെ കുറിച്ചായിരുന്നു.,

വീടെത്തിയതും അമ്മ സിറ്റ് ഒൗട്ടില്‍ തന്നെ നോക്കിയിരിപ്പുണ്ട്.,, ''ഹാ..,,വന്നോ എത്ര നേരായി കാത്തിരിക്കുന്നു..,, അമ്മ പുറത്തേക്ക് ഇറങ്ങി വന്നു ''എന്‍റെ പ്രിയതമക്ക് എന്നെ കുറച്ച് ദിവസം കാണാതെ ആയപ്പോയേക്കും മിസ്സ് ചെയ്തോ..,, അച്ഛന്‍ അമ്മയുടെ തോളിലൂടെ കൈയ്യിട്ട് ചോദിച്ചതും അമ്മ നാണത്തോടെ അച്ഛന്‍റെ കൈയ്യിലൊന്ന് നുള്ളി ''അവരൊക്കെ എന്ത്യേടീ..,,അമ്മൂന്‍റെ അമ്മയും മേമയുമൊക്കെ.,, ''അവര് ഗസ്റ്റ് ഹൗസിലേക്ക് പോയി ഏട്ടാ.,, ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഇവിടെ നില്‍ക്കുന്നില്ല.,, ''ആണോ..,,എന്നാ വാ..,, എല്ലാവരും അകത്തോട്ടിരുന്നു ''മക്കള് ഫ്രഷായി വാ..,, അച്ഛന്‍ അമ്മൂനേയും നന്ദൂനേയും പറഞ്ഞയച്ചു ''നീ അമ്മൂനോട് സംസാരിച്ചോടാ..,, അച്ഛന്‍ അവര് രണ്ടാളും പോയതും കാശിയോട് ചോദിച്ചു ''ഞാന്‍ ശെരിക്കങ് ചോദിച്ചില്ല അച്ഛാ..,, അമ്മു ഒരിക്കെ പറഞ്ഞിരുന്നു അവര്‍ക്ക് സ്വന്തമായി ഒരു വീട് വെക്കണം എന്നൊക്കെ., കാശി പറഞ്ഞു ''ആണോ..,,എന്നാ നമുക്കൊരു കാര്യം ചെയ്യാം., ഒരു ചെറിയ വീട് വാങ്ങാം., പണിതൊക്കെ വരുമ്പോ കുറേക്കാലം എടുക്കില്ലെ.,, ''നിങ്ങളിത് എന്തൊക്കെ പറയുന്നെ.,, അമ്മ മനസ്സിലാകാതെ ചോദിച്ചു ''എന്‍റെ സുമേ..,,അമ്മൂന്‍റെ അമ്മ എത്ര എന്ന് വെച്ചാ ചെന്നൈയിലും ഗസ്റ്റ് ഹൗസിലും ഒക്കെ ആയി താമസിക്കുന്നെ.,

അവര്‍ക്കും ഉണ്ടാകില്ലെ സ്വന്തമായ വീടെന്ന സ്വപ്നം..,, അച്ഛന്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കി ''ഈ കാര്യം ഞാനങ്ങോട്ട് പറയാന്‍ നില്‍ക്കായിരുന്നു., '''അത് ഏതായാലും നന്നായി അമ്മാ., പിന്നെ അമ്മു അറിയണ്ട ഒരു സര്‍പ്രൈസ് ആകട്ടെ., പിന്നെയ് അമ്മൂന്‍റെ മേമ ചെന്നൈയില്‍ നിന്ന് കേരളത്തിലോട്ട് സെന്‍റിള്‍ടാകാണ്.,, അവര് വില്ലയാണ് നോക്കുന്നത്., എനിക്ക് തോന്നുന്നത് മേമ വീടെടുക്കുന്ന വില്ലയുടെ അടുത്തെവിടേലും വീട് നോക്കുന്നതാകും നല്ലത്.,, കാശി അഭിപ്രായം പറഞ്ഞു ''എന്നാ നമുക്ക് അങ്ങനെ നോക്കാം., നമ്മള് വീട് കൊടുത്താല്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ അവര്‍ക്ക് സങ്കടം ആയേക്കും നമ്മളെ ബുദ്ധിമുട്ടിച്ചെന്നും കരുതി., അത് കൊണ്ട് നമ്മള്‍ക്ക് അമ്മു എടുത്ത വീടെന്ന രീതിയില്‍ ആക്കാം.,, അച്ഛന്‍ പറഞ്ഞത് അമ്മക്കും കാശിക്കും കത്തിയില്ല ''എന്ന് വെച്ചാല്‍ അമ്മൂന്‍റെ ശമ്പളത്തില്‍ നിന്ന് പിടിച്ച പൈസയും കൂടെ നമ്മളും കുറച്ച് കൂട്ടിയാണ് വീട് വാങ്ങിച്ചെതെന്ന്., ബാക്കി പിന്നെ സംസാരിക്കാം., നീ ഫുഡെടുത്ത് വെക്ക്., ഗസ്റ്റ് ഹൗസില്‍ പോയി അവരേയും വിളിച്ചോ..,,

അച്ഛനും കാശിയും മുറിയിലോട്ടും അമ്മ അവരെ വിളിക്കാന്‍ ഗസ്റ്റ് ഹൗസിലേക്കും പോയി കാശി മുറിയിലെത്തിയപ്പോ അമ്മു ഫ്രഷാകാണ് കാശി അവന്‍റെ ഡ്രസ്സെടുത്ത് വേറെ ബാത്ത് റൂമിലേക്ക് ഫ്രഷാകാന്‍ പോയി കാശി ഫ്രഷായി വന്നപ്പോ അമ്മു സിന്ദൂരമിടുന്നതാണ് കണ്ടത് കാശി പോയി ഒന്നൂടെ ചാര്‍ത്തി കൊടുത്തതും അമ്മു ചിരിയോടെ കാശിയുടെ കഴുത്തിലൂടെ കൈയ്യിട്ടു ''എന്താണ് നല്ല റൊമാന്‍റിക് മൂഡിലാണല്ലോ..,, കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നോടടുപ്പിച്ചു അമ്മു ചിരിയോടെ പെരുവിരലില്‍ ഉയര്‍ന്ന് കാശിയുടെ നെറ്റിയില്‍ ചുംബിച്ച് അവനെ തള്ളിമാറ്റി താഴേക്കോടി ''ഈ പെണ്ണിനിത് എന്തോ പറ്റിയിട്ടുണ്ട്.,, കാശി അവള് പോകുന്നതും നോക്കി മനസ്സില്‍ മൊഴിഞ്ഞു ____________ ഇതേ സമയം ഹരിയും ശ്രീഷ്മയും പുറത്ത് പോയി മുറിയില്‍ എത്തിയതും ഹരി വേഗം ഡോര്‍ ലോക്ക് ചെയ്ത് ശ്രീഷ്മക്ക് നേരെ തിരിഞ്ഞു ശ്രീഷ്മ ആണെങ്കില്‍ മൂളിപാട്ടും പാടി കമ്മല് അഴിച്ച് വെക്കാണ് ഹരി ഒന്ന് കണ്ണടച്ച് നിശ്വസിച്ച് ശ്രീഷ്മയുടെ കൈ പിടിച്ച് വലിച്ച് ബെഡിലേക്കിട്ടു..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story