ആകാശി💖: ഭാഗം 72

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഇതേ സമയം ഹരിയും ശ്രീഷ്മയും പുറത്ത് പോയി മുറിയില്‍ എത്തിയതും ഹരി വേഗം ഡോര്‍ ലോക്ക് ചെയ്ത് ശ്രീഷ്മക്ക് നേരെ തിരിഞ്ഞു ശ്രീഷ്മ ആണെങ്കില്‍ മൂളിപാട്ടും പാടി കമ്മല് അഴിച്ച് വെക്കാണ് ഹരി ഒന്ന് കണ്ണടച്ച് നിശ്വസിച്ച് ശ്രീഷ്മയുടെ കൈ പിടിച്ച് വലിച്ച് ബെഡിലേക്കിട്ടു ശ്രീഷ്മ ഞെട്ടികൊണ്ട് ചാടി പിടിഞ്ഞെണീറ്റു ഹരി വീണ്ടും അവളെ ബെഡിലേക്ക് തള്ളിയിട്ട് ശ്രീഷ്മയുടെ മുകളില്‍ കയറി കിടന്നു ''ഹരീ..,,ച്ഛീ...,,മാറ് എന്താ ഈ കാണിക്കുന്നെ.,, ശ്രീഷ്മ അവനെ തന്‍റെ ശരീരത്തില്‍ നിന്ന് മാറ്റാന്‍ നോക്കി ''അതെന്താ ശ്രീ കുട്ടീ.,നിന്‍റെ ഹരിയല്ലെ., നമുക്ക് കുറച്ച് റൊമാന്‍സിക്കാന്നെ.,, ഹരി പരിഹാസത്തോടെ പറഞ്ഞു ''ഹരീ..,,കളിക്കല്ലെ.,,ഇതൊന്നും ശെരിയല്ല.,, ശ്രീഷ്മ അവളെ ശക്തി ഉപയോഗിച്ചവനെ തള്ളിമാറ്റാന്‍ നോക്കിയതും ഹരി അവളെ ചുറ്റിപിടിച്ചു ''എന്ത് ശെരിയല്ലെന്ന്.,, നിനക്കെല്ലെ ഞാന്‍ റൊമാന്‍റിക് ആകാത്തത് കൊണ്ട് വലിയ പരാതി., ഇന്നത്തോടെ ആ പരാതി ഞാന്‍ മാറ്റി തരാം..,, ഹരി കള്ളചിരിയോടെ ശ്രീഷ്മയിലേക്ക് മുഖം അടുപ്പിച്ചതും ശ്രീഷ്മ ഒറ്റതള്ളിന് അവനെ മറിച്ചിട്ട് ചാടി എണീറ്റു ''ഹരീ..,,സോറി ഇനി മുതല്‍ ഞാന്‍ നന്നായിക്കോളാം..,, ശ്രീഷ്മ ഹരിയെ നോക്കി കൈ കൂപ്പി ''നിനക്കെന്നെ കണ്ടിട്ട് കോമാളി ആയി തോന്നുന്നുണ്ടോ., കുറച്ച് ദിവസമായല്ലോ എന്നെ വെച്ച് നീ കളിക്കുന്നു.,

നിന്‍റെ ഈ കള്ളപ്രണയം ഒന്നും എന്‍റെ അടുത്ത് വേണ്ട..,, ഹരി അവള്‍ക്ക് നേരെ കുരച്ച് ചാടി എണീറ്റ് ഷെല്‍ഫില്‍ നിന്ന് ഒരു പേപ്പര്‍ എടുത്ത് അവളെ കൈയ്യിലേക്ക് വെച്ച് കൊടുത്തു ''കല്ല്യാണം കഴിഞ്ഞത് മുതല്‍ നീ കാണാന്‍ തുടങ്ങിയ പേപ്പര്‍ ആണീത് ഡിവോയ്സ് പേപ്പര്‍., ഇന്ന് തന്നെ ഇതില്‍ ഒപ്പിട്ടോണം., ഇത് കളിയായി കാണണ്ട നീ., ഞാന്‍ സീരിയസ്സാണ്., എനിക്ക് വയ്യ ഇഷ്ടമല്ലാത്ത ജീവിതം തലയില്‍ ചുമക്കാന്‍ പിന്നെ നിന്‍റെ ഒടുക്കത്ത കള്ളപ്രണയവും..,, ഹരിയില്‍ ശ്രീഷ്മയോടുള്ള പുച്ഛം മാത്രം നിറഞ്ഞ് നിന്നു ശ്രീഷ്മയുടെ കണ്ണ് നിറഞ്ഞൊഴുകി അവള്‍ ദേഷ്യത്തോടെ ഡിവോസ് പേപ്പര്‍ പിച്ചി ചീന്തിയതും ഹരി കണ്ണ് തള്ളിയവളെ നോക്കി ''ഡീ..,,കുരുട്ടെ എന്താ നീ കാണിക്കുന്നെ.,, ''കണ്ടില്ലെ., ഈ പേപ്പര്‍ എനിക്ക് വേണ്ട., ഞാനീ ജന്മത്തില്‍ ഇതില്‍ ഒപ്പിടുകയുമില്ല., പിന്നെ എന്‍റെ പ്രണയം കള്ളമൊന്നുമല്ല., ഹൃദയം തൊട്ട് തന്നെയാ., എനിക്ക് നീയില്ലാതെ ജീവിക്കാന്‍ പറ്റത്തില്ല., എന്നില്‍ നിന്നെങ്ങാനും പിരിയാന്‍ നോക്കിയാല്‍ ഉറപ്പായും ഞാന്‍ ട്രെയിനിന് തലവെക്കും.,, ശ്രീഷ്മ നിര്‍ത്തിയൊന്ന് കിതപ്പടച്ചു '' ചിരിപ്പിക്കല്ലെ ശ്രീഷ്മ., നിനക്കെന്നോട് പ്രണയമോ., നിന്‍റെ പ്രണയം കാശിയോടല്ലായിരുന്നോ., ഇത്രപെട്ടന്ന് അത് എന്നോടായോ..,, നിന്‍റെ ഉദ്ദേശം എന്താണെന്നാദ്യം പറ., പണം വേണോ അതോ വേറെ വല്ലതും..,,

ഹരിയുടെ മുഖത്ത് പുച്ഛം മാത്രം ''ഹരീ നീയിത്ര തരം താഴരുത്., ഞാന്‍ അന്നും ഇന്നും സ്നേഹച്ചത് നിന്നെ മാത്രമാണ്., ഒരു പ്രത്യേക സാഹചര്യങ്ങള്‍ പറ്റിയതാണ് കാശിയുമായുള്ള പ്രണയം., അതിനെ കുറിച്ചിപ്പോ എന്നോട് ചോദിക്കരുത്., അതെല്ലാം കാശിക്കറിയാം., നിന്നെ പ്രണയിക്കാന്‍ എനിക്കാരെ സമ്മതം ഒന്നും വേണ്ട.., പിന്നെ നിന്നില്‍ നിന്ന് ഞാന്‍ സ്നേഹം പിടിച്ച് വാങ്ങുകയൊന്നുമില്ല., എന്നെങ്കിലും എന്നോടുള്ള പ്രണയം മറ നീക്കി പുറത്ത് വെരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.,, അത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്., '''ഒാ..ഹോ..,,അപ്പൊ ഞാനറിയാത്ത പല കാര്യങ്ങളും ഇവിടെ നടന്നിട്ടുണ്ട്., ഒാക്കെ അതെല്ലാം ഞാന്‍ കാശിയോട് ചോദിച്ചോളാം., പിന്നെ എന്നെ ഡിസ്റ്റര്‍ബ് ചെയ്യാന്‍ ഉമ്മയും കുമ്മയുമായി വന്നെക്കരുത്., എനിക്കത് ഇഷ്ടമല്ല., പിന്നെ ഒരു സാധനം തരാനുണ്ട്, ഹരി ഷെല്‍ഫില്‍ നിന്ന് ശ്രീഷ്മയുടെ ഫോണ്‍ എടുത്തു അവന്‍ എറിഞ്ഞ് പൊട്ടിച്ച ശ്രീഷ്മയുടെ ഫോണ്‍ റെഡിയാക്കി കിട്ടിയിരുന്നു ''നിന്‍റെ ഫോണ്‍ കാണാനില്ലെന്നും പറഞ്ഞിവിടെ ഒച്ചപാട് അല്ലായിരുന്നോ., ന്നാ നിന്‍റെ ഫോണ്‍..,, ഹരി കൊടുത്ത ഫോണ്‍ ശ്രീഷ്മ വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കി അവളെ കണ്ണ് വിടര്‍ന്ന് വന്നു ''അയ്യോ ഇതാരാ നന്നാക്കിയെ ഹരിയാണോ.,

എന്‍റെ കൈയ്യില്‍ നിന്ന് വീണ് ആകെ പൊട്ടി ഡിസ്പ്ലെ ഒക്കെ പോയിരുന്നു., ഞാന്‍ നന്നാക്കാന്‍ കാശ് ഒപ്പിച്ചോണ്ടാരിക്കായിരുന്നു.,, ശ്രീഷ്മ പറഞ്ഞത് കേട്ട് ഹരീടെ കിളി പോയി ''എന്തോന്ന് നിന്‍റെ കൈയ്യില്‍ നിന്ന് ഡിസ്പ്ലെ പോയിരുന്നോ? ഹരി അന്തംവിട്ട് ചോദിച്ചു ''ആ..ഹ്., ഞാന്‍ ഡിസ്പ്ലൈ നന്നാക്കാന്‍ ചോദിച്ചപ്പോ എല്ലാം കൂടെ 28,000 ഒക്കെ ചോദിക്കുന്നെ., അതോണ്ട് കാശ് ഒക്കെ ആയിട്ട് റെഡിയാക്കാന്ന് കരുതി., ഇപ്പൊ അമ്മേടെ പഴയ ഫോണാണ് യൂസ് ചെയ്യുന്നെ.,, ശ്രീഷ്മയുടെ ഒാരോ വാക്കും ഹരീടെ നെഞ്ചില്‍ ചെന്ന് തറച്ചു വെറുതെ ഇരുന്നു കൈയ്യീന്ന് 25,000 പോയല്ലോ.,, ''ഹരിയാണോ ഇത് നന്നാക്കിയെ.,? ശ്രീഷ്മ ആവേശത്തോടെ ചോദിച്ചതും ഹരി തലയാട്ടി ''ഭര്‍ത്താവായാല്‍ ഭാര്യയുടെ എല്ലാ ആവിശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്യണം എന്നല്ലെ., അതാ..,, ഹരി കരഞ്ഞ് ചിരിച്ചോണ്ട് പറഞ്ഞു ''ഐ ലവ് വ്യൂ സോ മച്ച് ഹരീ..,, ഇതൊരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല.,, ശ്രീഷ്മ കെട്ടിപിച്ചവന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ച് ചാടികളിച്ച് മുറിയില്‍ നിന്ന് പോയി ഹരി ആണെങ്കില്‍ കാറ്റ് പോയ ബലൂണ്‍ പോലെ ബെഡില്‍ കീശയില്‍ കൈ വെച്ചിരുന്നു ''എന്‍റെ ദൈവമേ 25,000 പോയൊരു പോക്കേ...,, ___________ രാവിലെ തന്നെ അച്ഛന്‍റെ കൂടെ അമ്മു കമ്പനിയില്‍ പോയിരുന്നു കാശി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ആനന്ദിനെ റെയ്ല്‍വെ സ്റ്റേഷനിലേക്ക് ആക്കാന്‍ പോയി അമ്മയും ഗീതമ്മയും മേമയും കൂടെ ചായ കുടിച്ച് നേരെ കിച്ചണിലേക്ക് കയറി

ഇന്ന് വലിയൊരു സദ്യ തന്നെ ഉണ്ടാക്കാനാണ് മൂന്ന് പേരുടേയും പ്ലാന്‍ കാശി ആനന്ദിന്‍റെ വീട്ടില്‍ പോയതും ആനന്ദ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാണ് ''വാ കാശീ നീ കൂടെയിരിക്ക്.,, ആനന്ദിന്‍റെ അമ്മ കാശിയോട് പറഞ്ഞു ''വേണ്ടാന്‍റീ..,,ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയെ.,,, അങ്കിള്‍ എവിടെ., കാശി തിരിച്ച് ചോദിച്ചു ''ചേട്ടന്‍ ഷോപ്പിലേക്കിറങ്ങി., ആനന്ദിന്‍റെ അച്ഛന് നാട്ടില്‍ തന്നെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് ''പിന്നെ ആന്‍റീ..,, നാളെ എന്‍റെ സ്റ്റുഡിയോ ഒാപ്പണ്‍ ആവാണ്., എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം.,, ''ദൈവം നിന്‍റെ കൂടെയുണ്ട് മോനെ., നന്നായി വരും.,, കാശിയുടെ തലയില്‍ കൈ വെച്ചനുഗ്രഹിച്ചു ''കാശീ ഇറങ്ങിയാലോ..,, ആനന്ദ് അവന്‍റെ ബാഗെല്ലാം കാറില്‍ വെച്ചു ''അമ്മാ പോയി വരാം.,, ആനന്ദ് അമ്മയോട് യാത്ര പറഞ്ഞിറങ്ങി കാശി അവനെ റെയ്ല്‍വെ സ്റ്റേഷനില്‍ ട്രോപ്പ് ചെയ്ത് ഹരിയേയും കൂട്ടി സ്റ്റുഡിയോയിലേക്ക് പോയി നാളെയാണ് ഇനാഗ്രേഷന്‍ കാശിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു പക്ഷെ അതിനേക്കാള്‍ അവന് സന്തോഷമായിരുന്നു., കാരണം നാളെത്തെ സര്‍പ്രൈസ് നാളെത്തെ ദിവസത്തിന് വേറെ ഒരുപ്രത്യേകത കൂടെയുണ്ട്.,, കാശിയുടെ പിറന്നാള്‍ ദിനമാണ്., അതിന്‍റെ കാര്യം അവന്‍ വിട്ട് പോയിരുന്നു

അമ്മൂന്‍റെ മനസ്സ് മുയുവന്‍ കാശിക്ക് അവള്‍ കൊടുക്കാന്‍ പോകുന്ന കുഞ്ഞ് സര്‍പ്രൈസ് ആയിരുന്നു അച്ഛനോട് പറഞ്ഞ് അമ്മു നേരത്തെ കമ്പനിയില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു കാശിക്ക് സര്‍പ്രൈസ് കൊടുക്കാനുള്ള ഗിഫ്റ്റൊന്നും വാങ്ങിയിട്ടില്ലായിരുന്നു അമ്മൂന്‍റെ മനസ്സില്‍ നിറച്ച് ഗിഫ്റ്റിനെ കുറിച്ചാണേലും അവള്‍ ശ്രദ്ധയോടെ വര്‍ക്ക് ചെയ്തോണ്ടിരുന്നു സ്റ്റുഡിയോയില്‍ ഇപ്പോ നാളത്തേക്കുള്ള ഡെക്കറേഷന്‍ പണിയാണ്., അച്ഛന്‍റെ ഇവന്‍റ്മാനേജ് മെന്‍റ് ടീമിനെ തന്നെയാണ് എല്ലാം ഏല്‍പിച്ചത് അതിനിടക്കാണ് കാശിക്ക് അമ്മൂന്‍റെ ട്വിന്‍ സിസ്റ്ററിന്‍റെ ഹസ്ബന്‍റ് സിദ്ധാര്‍ത്ഥ് വിളിച്ചത് അവര് വീട്ടിലെത്തിയെന്നും പറഞ്ഞ് അത് കേട്ട് കാശി നേരെ അമ്മൂനെ കൂട്ടി വീട്ടില്‍ പോകാമെന്ന് കരുതി നേരെ കമ്പനിയിലേക്ക് പോയി അമ്മൂന്‍റെ ഒാഫീസില്‍ ചെന്ന് ഒരു സ്റ്റാഫിനെ കൊണ്ട് അമ്മൂനെ വിളിപ്പിച്ചു ''കണ്ണേട്ടനോ., എന്താ ഇവിടെ അച്ഛനെ കാണാന്‍ വന്നതാണോ..,, അമ്മു കാശിയെ കണ്ട് ചോദിച്ചു ''നിന്നെ കൂട്ടാന്‍ വന്നതാ., നിന്‍റെ അപ്പുവും സിദ്ധുവും വീട്ടില്‍ എത്തിയിട്ടുണ്ട്., നീ ഹാഫ് ഡേ ലീവെടുത്തോ..,, കാശി പറഞ്ഞതും അമ്മു ഒന്ന് നടുങ്ങി വേറൊന്നും അല്ല കാശിക്ക് ഇന്ന് നൈറ്റ് പന്ത്രണ്ട് മണിക്ക് തന്നെ ബര്‍ത്തി ഡേ സര്‍പ്രൈസ് കൊടുക്കണമെങ്കില്‍ ഇപ്പോ കാശിയുടെ കൂടെ പോയാല്‍ ഗിഫ്റ്റോ സാധനങ്ങളൊന്നും വാങ്ങാന്‍ പറ്റില്ലായിരുന്നു

''കണ്ണേട്ടാ..,,എനിക്കൊരുപാട് പെന്‍റിംങ് വര്‍ക്ക്സുണ്ട്., അവര് അവിടെ തന്നെ ഉണ്ടാകില്ലെ ഈവനിംങ് ഞാന്‍ നേരത്തെ ഇറങ്ങിക്കോളാം.,, അമ്മു ഒരുവിധം കാശിയെ സമ്മതിപ്പിച്ച് അവനെ പറഞ്ഞ് വിട്ടു കാശി നേരെ പോയത് ഒരു വെഡ്ഡിംങ് ഫംങ്ഷനിലോട്ടാണ്., അവിടെ വീഡിയോ ഫോട്ടോ വര്‍ക്കല്ലാം കാശിക്കാണ് കിട്ടിയത് അവിടെന്നിറങ്ങി നേരെ സ്റ്റുഡിയോയിലേക്ക് തന്നെ പോയി ''എന്‍റെ പൊന്ന് കാശി നാളത്തെ ഇനാഗ്രേഷന്‍ ആരാന്ന് പറ., എന്നാ ഇവിടെ അവരെ പേരെല്ലാം മെന്‍ഷന്‍ ചെയ്ത് ഫ്ലക്സെല്ലാം വെച്ചൂടെ.,, ഹരി പറഞ്ഞു ''അതിന്‍റെ ആവിശ്യമൊന്നുമില്ല., അത് സര്‍പ്രൈസ് ആയി തന്നെ നില്‍ക്കട്ടെ., പിന്നെ നാളെ ഈവനിംങില്‍ നടക്കുന്ന ഗാനമേളയുടേയും സ്റ്റേജ് പ്രോഗ്രാമിന്‍റെ ഒക്കെ ഫ്ലക്സ് വെച്ചില്ലെ.,,, '''അതെല്ലാം രണ്ട് ദിവസം മുന്നെ വെച്ചില്ലെ., സ്റ്റുഡിയോ വര്‍ക്കെല്ലാം ഒരുവിധം എല്ലാം കഴിഞ്ഞ് അവര് വീട്ടിലേക്ക് തിരിച്ചു അമ്മു അച്ഛനോട് പറഞ്ഞ് കുറച്ച് നേരത്തെ ഇറങ്ങി കാശിക്കുള്ളതെല്ലാം വാങ്ങി ഒരു ഒാട്ടോ വിളിച്ച് വീട്ടില്‍ പോയി ഇനിയുള്ള ടാസ്ക് അതെല്ലാം കൊണ്ട് വീട്ടിലേക്ക് കയറി ചെല്ലുന്നതാണ് കാശി കണ്ടാല്‍ തീര്‍ന്നു അമ്മു വേഗം അപ്പൂന് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞപ്പോ സിദ്ധാര്‍ത്ഥിനെ പറഞ്ഞ് വിടാന്ന് പറഞ്ഞു അമ്മു വീട്ടിലേക്ക് പോകുന്ന ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് സിദ്ധാര്‍ത്ഥിനോട് വരാന്‍ പറഞ്ഞു

കൂടെ അപ്പുവും ഉണ്ടായിരുന്നു അവരെ കൈയ്യില്‍ സാധനങ്ങള്‍ കൊടുത്ത് അപ്പു വന്ന ഒൗട്ടോയില്‍ തന്നെ വീട്ടിലേക്ക് ചെന്നു കുറച്ച് സമയം കഴിഞ്ഞ് അപ്പുവും സിദ്ധുവും അവരെ സാധനം എന്ന നിലക്ക് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ട് പോയി അമ്മു മുറിയിലേക്ക് വന്നതും കാശി അവിടെ ലാപില്‍ കാര്യായിട്ടെന്തോ പണിയാണ് '''കണ്ണേട്ടനെപ്പോ വന്നു..,, അമ്മൂന്‍റെ ശബ്ദം കേട്ട് കാശി തല ഉയര്‍ത്തി നോക്കി ''ആ..ഹ എന്‍റെ പൊണ്ടാട്ടി എത്തിയല്ലോ., ഞാന്‍ വന്നിട്ട് രണ്ട് മണിക്കൂറായി., നീ എന്തെ ലേറ്റായി.,, ''ഞാന്‍ താഴെ ഉണ്ടായിരുന്നു., എല്ലാവരോടും സംസാരിച്ചിരിക്കായിരുന്നു.,, ''ആണോ..,,എന്നാ ഫ്രഷായി വാ..,, കാശി പറഞ്ഞതും അമ്മു വേഗം ഫ്രഷാകാന്‍ കയറി ഫ്രഷായി ഇറങ്ങി മുടിയെല്ലാം വാര്‍ന്ന് ഒതുക്കി സിന്ദൂരവും കണ്ണില്‍ കരിയും തേച്ചു കാശി ലാപില്‍ ഭയങ്കര വര്‍ക്കിലാണ് അമ്മു ചുണ്ട് ചുളുക്കി അവന്‍റെ മടിയില്‍ പോയിരുന്നു കാശി അമ്മൂന്‍റെ മുടി മാറ്റി അവളെ തോളില്‍ തലവെച്ച് ലാപിലേക്ക് നോക്കി ''ഒന്നെടുത്ത് വെക്ക് കണ്ണേട്ടാ,, അമ്മു തന്നെ ലാപെടുത്ത് മാറ്റിയതും കാശി അവളെ വയറിലൂടെ ചുറ്റിപിടിച്ചു ''എന്ത് സ്മെല്ലാടീ നിനക്ക്.,, കാശി അവളെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു ''എന്‍റെയല്ല സോപ്പിന്‍റെ.,, അമ്മു ഒന്ന് ചിരിച്ചു ''എന്തായാലും നിന്നില്‍ നിന്നെല്ലെ എന്നിലേക്കെത്തുന്നത്.,,

കാശി അമ്മൂന്‍റെ ചെവിയിലൊന്ന് കടിച്ചതും അമ്മു കണ്ണിറുക്കി അടച്ചു ''നിനക്കീ ബാന്തിനി ചുരിദാര്‍ ഇട്ടാല്‍ പ്രത്യേക ഭംഗിയാണ്..,, കാശി അമ്മൂന്‍റെ തോളില്‍ നിന്ന് ചുരിദാര്‍ മാറ്റി അവിടേയും ചുംബിച്ചു അമ്മു തിരിഞ്ഞിരുന്ന് കാശിയുടെ തോളിലൂടെ കൈയ്യിട്ട് അവന്‍റെ രണ്ട് കണ്ണിലും ചുംബിച്ചു ''ഇന്നലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കാണ്., നീ ഭയങ്കര ഹാപ്പിയാണല്ലോ..,, കാശി അമ്മൂന്‍റെ നെറ്റിയില്‍ നെറ്റിമുട്ടിച്ചു ''എന്‍റെ കണ്ണേട്ടന്‍റെ കൂടെയുള്ള ഒാരോ നിമിഷവും ഞാന്‍ ഹാപ്പിയല്ലെ.,, അമ്മു പറഞ്ഞതും കാശിയില്‍ ഒരു ചിരി മൊട്ടിട്ടു കാശി പിന്നൊന്നും നോക്കാതെ അവളെ ചുണ്ട് കവര്‍ന്നെടുത്തു രണ്ട് പേരും സ്വയം മറന്ന് ചുംബിച്ചോണ്ടിരുന്നു ചൂട് പിടിച്ച രണ്ട് ശരീരങ്ങളും പരസ്പരം പുണര്‍ന്ന് ചുംബിച്ചോണ്ടിരുന്നു നന്ദു വന്ന് ഡോറില്‍ മുട്ടിയപ്പോയാണ് രണ്ട് പേരും അകന്ന് മാറിയത് അമ്മ വിളിക്കുന്നുണ്ടെന്നും പറഞ്ഞ് നന്ദു പോയതും കാശി വീണ്ടും അമ്മൂനെ തന്നോടടുപ്പിച്ചു അമ്മു കാശിയുടെ കവിളിലൊന്ന് നുള്ളി അവനേം കൊണ്ട് താഴേക്ക് പോയി അവിടെ എല്ലാവരും ഉണ്ടായിരുന്നു കാശിക്ക് സ്റ്റുഡിയോയില്‍ നിന്ന് കാള്‍ വന്നതും അവന്‍ പോയി ആ സമയം തന്നെ അമ്മു പന്ത്രണ്ട് മണിക്ക് കാശിക്ക് സര്‍പ്രൈസ് കൊടുക്കേണ്ട കാര്യം പറഞ്ഞു എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ഗസ്റ്റ് ഹൗസില്‍ ഡെക്കറേഷന്‍ ചെയ്ത് അവിടെ കേക്ക് കട്ട് ചെയ്യാന്ന് കരുതി

അങ്ങനെ അവിടെ എല്ലാവരും ഡെക്കറേഷന്‍ ചെയ്യാന്‍ തുടങ്ങി അമ്മു അവിടെന്ന് മെല്ലെ മുങ്ങി മുറിയിലേക്ക് ചെന്നു എല്ലാവരെ സര്‍പ്രൈസ് കഴിഞ്ഞിട്ട് അമ്മൂന്‍റെ വക കാശിക്ക് സ്പെഷ്യല്‍ ഗിഫ്റ്റ് അമ്മു ഒരുക്കിയിരുന്നു രാത്രിയോടെ കാശി എത്തിയപ്പോയേക്കും എല്ലാം സെറ്റാക്കിയിരുന്നു എല്ലാവരും ഒരുമിച്ച് ഫുഡ് കഴിച്ച് കിടക്കാന്‍ പോയി കാശി നാളെത്തെ സ്റ്റുഡിയോ ഒാപ്പണിങോര്‍ത്ത് ടെന്‍ഷനായി പെട്ടന്ന് അമ്മൂനെ ചുറ്റിപിടിച്ച് ഉറക്കം പിടിച്ചു അമ്മു ആണേല് അവന്‍റെ നെഞ്ചില്‍ കിടന്ന് ആകെ ടെന്‍ഷനിലാണ് ഉറങ്ങിയാല്‍ എല്ലാം വെള്ളത്തിലാകും സമയം പതിനൊന്ന് മണി ആയതും അമ്മു ശബ്ദമുണ്ടാക്കാതെ എണീറ്റ് ഷെല്‍ഫില്‍ നിന്ന് ചുവന്ന സ്ലീവ്‌ലെസ്സ് സാരി എടുത്തിട്ടു കുറച്ച് മേക്കപ്പെല്ലാം ഇട്ട് മുടി വിടര്‍ത്തിയിട്ട് കാതില്‍ വലിയൊരു കമ്മലും കഴുത്തില്‍ താലി മാല ശെരിക്കിട്ടു എല്ലാം കഴിഞ്ഞ് സമയം നോക്കുമ്പോ പതിനൊന്നെ മുക്കാല് ആകാറായിട്ടുണ്ട് അമ്മൂന്‍റെ നെഞ്ചിടിപ്പ് കൂടെ സ്വയം വിരല് പൊട്ടിച്ച് അമ്മു ടെന്‍ഷനോടെ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പന്ത്രണ്ട് മണി ആകുമ്പോ വിളിക്കാനാണ് പ്ലാന്‍ പന്ത്രണ്ട് മണിക്ക് രണ്ട് മിനിറ്റ് ബാക്കി ഉള്ളപ്പോ അമ്മു ഒരു വിറയോടെ കാശിയുടെ അടുത്തിരുന്ന് അവനെ തട്ടിവിളിച്ചു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story