ആകാശി💖: ഭാഗം 73

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

സ്വയം വിരല് പൊട്ടിച്ച് അമ്മു ടെന്‍ഷനോടെ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പന്ത്രണ്ട് മണി ആകുമ്പോ വിളിക്കാനാണ് പ്ലാന്‍ പന്ത്രണ്ട് മണിക്ക് രണ്ട് മിനിറ്റ് ബാക്കി ഉള്ളപ്പോ അമ്മു ഒരു വിറയോടെ കാശിയുടെ അടുത്തിരുന്ന് അവനെ തട്ടിവിളിച്ചു ''എന്താ അമ്മൂ..ഉറങ്ങാനും സമ്മതിക്കൂലെ..,, കാശി തിരിഞ്ഞ് കിടന്നു ''കണ്ണേട്ടാ..,,എണീക്ക്..,,ഒന്നിങ്ങോട്ട് നോക്കിക്കെ.,, അമ്മു അവനെ ശക്തിയില്‍ പിടിച്ച് തിരിച്ചു ''നിനക്കെന്താടീ ഭ്രാന്തായോ..,, കാശി ഇങ്ങനെ ചോദിച്ച് അമ്മൂന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് ഞെട്ടി ''നീ സാരിയൊക്കെ ഉടുത്തിത് എങ്ങോട്ടാ..,, കാശി അന്തംവിട്ട് ബെഡില്‍ എണീറ്റിരുന്നു അമ്മു മറുപടി പറയാതെ ഫോണെടുത്ത് നോക്കി കൃത്യം 12 മണി കണ്ടതും അമ്മു കാശിയെ കെട്ടിപിടിച്ചു ''Happy birthday ma sweet better half,,,♥♥♥ ''ങേ...,,ഇന്നന്‍റെ ബര്‍ത്ത് ഡേ ആണോ., ഞാന്‍ സ്റ്റുഡിയോ ഒാപ്പണിങിന്‍റെ ടെന്‍ഷനില്‍ അതൊക്കെ മറന്ന് പോയി.,, കാശി ചിരിച്ചു ''എന്തായാലും എനിക്ക് സന്തോഷമായി., നീ കൃത്യം പന്ത്രണ്ട് മണിക്ക് ഒാര്‍ത്തിരുന്ന് വിഷ് ചെയ്തല്ലോ.,, കാശി അവളെ നെറുകില്‍ ചുംബിച്ചു ''എന്നാ പെട്ടന്ന് എണീറ്റ് ഈ ഷര്‍ട്ട് ഇട്.,, അമ്മു ലൈറ്റ് ഒാണ്‍ ചെയ്ത് പുതിയ റെഡ് ഷര്‍ട്ടും വൈറ്റ് പാന്‍റും കാശിയുടെ കൈയ്യില്‍ കൊടുത്തു ''എന്‍റെ ഗിഫ്റ്റാണ് ഇഷ്ടായോ..,,

''ഒാ..ഹ് അടിപൊളി ഡ്രസ്സ്., അല്ല ഇത് ഇപ്പോ തന്നെ ഇടണോ., രാവിലെ ഇനാഗ്രേഷന് ഇത് ഇട്ടാ പോരെ.,, കാശി ചോദിച്ചു ''പറ്റില്ല.,,ഇപ്പൊ തന്നെ ഇടണം.,, അമ്മൂന്‍റെ വാശിയില്‍ കാശി വേഗം ഡ്രസ്സ് ചെയ്ത് വന്നു അമ്മു ഡോര്‍ തുറന്ന് കാശിയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു ''നമ്മളിത് ഈ പാതിരാക്ക് ഉടുത്തൊരുങ്ങി എങ്ങോട്ടാ പോകുന്നെ., വീട്ടിലുള്ളവര് ഉണരും കേട്ടോ..,, ''എന്‍റെ പൊന്ന് കണ്ണേട്ടന്‍ മിണ്ടാതെ വന്നെ..,, അമ്മു അവന്‍റെ കൈ പിടിച്ച് താഴെ ചെന്ന് ഫ്രണ്ടിലെ ഡോര്‍ തുറന്ന് പുറത്തിറങ്ങി ''ഒാ..ഹോ..,,നൈറ്റ് ഡ്രൈവിന് പോകാനാണല്ലെ., ഒരുകാര്യം ചെയ്യ് നീ ഇവിടെ നില്‍ക്ക്., ഞാന്‍ ബുള്ളറ്റിന്‍റെ കീ എടുത്തോണ്ട് വരാം.,, കാശി തിരിഞ്ഞ് നടക്കാന്‍ നിന്നതും അമ്മു അവനെ പിടിച്ച് വെച്ചു ''എന്‍റെ പൊന്നു ചെക്കാ ഇങ്ങനെ വെപ്രാളപ്പെടാതെ ഒന്ന് വരാവോ..,, അമ്മു അവനെ പിടിച്ച് വലിച്ച് ഗസ്റ്റ് ഹൗസിന്‍റെ മുന്നില്‍ കൊണ്ട് നിര്‍ത്തി ''നമ്മളെന്താ ഇവിടെ ഗീതമ്മ ഒക്കെ നല്ല ഉറക്കത്തിലാകും അവരെ ശല്യപ്പെടുത്താതെ നീയിങ് വന്നെ.,, കാശി അമ്മൂനെ കൊണ്ട് പോകാന്‍ നിന്നതും ഗസ്റ്റ് ഹൗസില്‍ ലൈറ്റ് തെളിഞ്ഞു പെട്ടന്ന് അവരെ മുന്നില്‍ ഡോര്‍ തുറന്ന് പാര്‍ട്ടിപോപ്പ് കാശിയുടെ മേലേക്ക് ആരോ പൊട്ടിച്ചു ഞെട്ടിയ കാശി മുന്നോട്ട് നോക്കുമ്പോ എല്ലാവരും ഒരുമിച്ച് ബര്‍ത്ത് ഡേ വിഷ് ചെയ്തു

''ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ...,, എല്ലാവരും ഒരുമിച്ച് കൈ അടിച്ചു ''കയറി വാ കണ്ണാ..,, അമ്മ കാശിയുടെ കൈ പിടിച്ച് ഉള്ളിലേക്ക് കൊണ്ട് വന്നു കാശി ചുറ്റും നോക്കി അവിടെ മുയുവന്‍ ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് ഹാളില്‍ തന്നെ ഒരു കുഞ്ഞ് ടേബിളില്‍ കേക്ക് വെച്ചിട്ടുണ്ട് കാശി കൗതുകത്തോടെ കേക്കിലേക്ക് നോക്കി ചോക്ലേറ്റ് കേക്കില്‍ എഡിബിള്‍ ക്യാമറ കണ്ട് കാശിയുടെ കണ്ണ് തിളങ്ങി ''ഹെവ അടിപൊളി കേക്ക്..,, കാശിയെ അച്ഛനും അമ്മയും കെട്ടിപിടിച്ച് വിഷ് ചെയ്തു ''നീയും ശ്രീഷ്മയും എപ്പോ വന്നു.,, കാശി ഹരിയെ നോക്കി ചോദിച്ചു '''ഞങ്ങള്‍ കാശി കിടക്കാന്‍ പോയപ്പോ എത്തി., എനിവെ ഹാപ്പി ബര്‍ത്ത് ഡേ..,,, മറുപടി കൊടുത്ത ശ്രീഷ്മ കാശിക്ക് ഗിഫ്റ്റും കൊടുത്തു ''എന്നാ കേക്ക് കട്ട് ചെയ്താലോ..,, അച്ഛന്‍ പറഞ്ഞതും കാശി കേക്കിന് മുന്നില്‍ വന്ന് നിന്നു എല്ലാവരും കൈയ്യടിച്ച് വിഷ് ചെയ്തതും കാശി കേക്ക് കട്ട് ചെയ്തു ആദ്യം അമ്മ കാശിയുടെ വായിലേക്ക് തന്നെ വെച്ച് കൊടുത്തു എല്ലാവരും കേക്കെല്ലാം കട്ട് ചെയ്ത് സന്തോഷത്തോടെ സംസാരിച്ചിരുന്നു ''കുറേ സമയം ആയില്ലെ., എല്ലാവരും കിടക്കാന്‍ പൊക്കോളു.,, അമ്മ പറഞ്ഞതും ഗീതമ്മയും മേമയും അമ്മൂന്‍റെ ട്വിന്‍ സിസ്റ്ററും ഹസ്ബന്‍റും അല്ലാത്തവരൊക്കെ ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു അച്ഛനും അമ്മയും ഗുഡ് നൈറ്റ് പറഞ്ഞ് താഴെ അവരെ മുറിയിലേക്ക് കിടക്കാന്‍ പോയി നന്ദു ഉറക്കം വരുന്നൂന്ന് പറഞ്ഞ് അവളെ മുറിയിലേക്കോടി

''എന്നാ ഗുഡ് നൈറ്റ്.,നാളെ കാണാം.,, ഹരിയും ശ്രീഷ്മയും ഹരി കിടക്കാറുള്ള മുറിയില്‍ കയറി വാതിലടിച്ചു ''താങ്ക്യൂ സോ മച്ച് അമ്മൂ..,,ഇത്രയും ബ്യൂട്ടിഫുള്ളായ മൊമന്‍റ്സ് തന്നതിന്.,, മുറിയിലെത്തിയ കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈ ചുറ്റിപിടിച്ച് പറഞ്ഞു അതിന് മറുപടിയായി അമ്മു ഒന്ന് ചിരിച്ചു ''നീ ഈ സാരിയില്‍ ഭയങ്കര ലുക്കായിട്ടുണ്ട്., എന്താ പറയാ നല്ല ഹോട്ട് ലുക്ക്.,, കാശി അമ്മൂനെ നോക്കി കണ്ണിറുക്കി ''എന്താ മോനെ ഉദ്ദേശം.,, അമ്മു കാശിയുടെ മൂക്കില്‍ പിടിച്ച് വലിച്ചു ''എന്‍റെ എന്ത് ഉദ്ദേശവും നീ സാധിച്ച് തരോ..,, കാശി കണ്ണിറുക്കി ''തരാലോ..,,ബട്ട് ഒരു പത്ത് മിനിറ്റ് വൈറ്റ് ചെയ്യോ., ഒരു കുഞ്ഞ് സര്‍പ്രൈസ് കൂടെയുണ്ട്.,, അമ്മു കാശിയെ മുറിയിലടച്ച് പുറത്തേക്ക് പോയി താഴെ ശബ്ദമുണ്ടാകെ പോയി ഫ്രിഡ്ജില്‍ ഒളിപ്പിച്ച് വെച്ച സാധനങ്ങളും മുകളിലേക്ക് കയറിയപ്പോ ആരും കാണാതെ ഒാവനില്‍ ചൂടാക്കാന്‍ വെച്ചതെല്ലാം ഒരു ട്രേയില്‍ സെറ്റ് ചെയ്ത് ഒരുവിധം മുകളിലേക്ക് കയറി ടെറസിലേക്ക് കൊണ്ട് പോയി സെറ്റ് ചെയ്തു ''വാ..കണ്ണേട്ടാ..,, അമ്മു ഡോര്‍ തുറന്ന് ശബ്ദം താഴ്ത്തി വിളിച്ചു ''നീയിത് എവിടെ പോയതാ..,, കാശി മുറിക്ക് പുറത്ത് വന്നതും അമ്മു ശബ്ദമുണ്ടാക്കാതെ അവനേം കൊണ്ട് ടെറസിലേക്ക് പോയി പെട്ടന്ന് ഡോറടച്ചു ടെറസിന്‍റെ ഒരു മൂലയിലേക്ക് കാശിയെ കൊണ്ട് പോയി ''ദേ..നോക്കിക്കെ എങ്ങനെയുണ്ട്.,,

മുന്നോട്ട് നോക്കിയ കാശിയുടെ കണ്ണ് തള്ളി കാന്‍റില്‍ ലൈറ്റ് ഡിന്നര്‍ ചെറിയ എല്‍ ഇ ഡി ലൈറ്റ്സും ക്വാന്‍റില്‍സും റോസും വെച്ച് സിംപിളായി റൊമാന്‍റിക് മൂഡില്‍ ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് ടേബിളില്‍ വൈനും ചിക്കന്‍ ന്യൂഡില്‍സും റെഡ് വെല്‍വെറ്റ് പേസ്ട്രിയും ''എന്‍റെ അമ്മൂ...,,അടിപൊളി., ഇതൊക്കെ നീ എങ്ങനെ ചെയ്തു., ഒരു രക്ഷയുമില്ല.,, കാശിയുടെ കണ്ണ് തള്ളിപോയിരുന്നു ''എല്ലാം എന്‍റെ സ്വീറ്റ് ഹസ്ബന്‍റിന് വേണ്ടി ആരും കാണാതെ ചെയ്തതാ..,, ഇങ്ങോട്ടിരി കണ്ണേട്ടാ..,, അമ്മു കാശിയെ ടേബിളിനരികെ ഇരുത്തി ഗ്ലാസില്‍ വൈനും പ്ലേറ്റിലേക്ക് ന്യൂഡില്‍സും വിളമ്പി ''ഹോ..,,നല്ല റൊമാന്‍റിക് വൈബ്., എനിക്ക് ഒത്തിരി ഇഷ്ടായി.,, കാശി എല്ലാം ആകാംശയോടെ നോക്കി കൊണ്ട് പറഞ്ഞു ''ആദ്യം മധുരം കഴിച്ച് തുടങ്ങാം.,, അമ്മു ഫോര്‍ക്കെടുത്ത് റെഡ്‌വെല്‍വെറ്റ് പീസെടുത്ത് കാശിയുടെ വായില്‍ വെച്ച് കൊടുത്തു രണ്ട് പേരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു രണ്ട് പേരും കഴിച്ച് കൈ കഴുകിയതും ചെറുതായി മഴ പാറ്റാന്‍ തുടങ്ങിയിരുന്നു ''അയ്യോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു,, ''അതിനെന്താ നീ ഇങ് വന്നെ.,, കാശി അവളെ പിടിച്ച് നെഞ്ചിലേക്കിട്ടു അമ്മു നാണത്തോടെ കാശിയുടെ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ചു കാശി അവളെ താടി പിടിച്ച് ഉയര്‍ത്തി കണ്ണും കണ്ണും കോര്‍ത്തു അമ്മൂന്‍റെ മുഖത്ത് മുത്തമിടുന്ന മഴതുള്ളികളോട് അവനസൂയ തോന്നി ചാറ്റല്‍ മാറി മഴ പെയ്യാന്‍ തുടങ്ങി

അമ്മുവിലും കാശിയിലും മഴ പെയ്തിറങ്ങി നനഞ്ഞൊട്ടിയ അമ്മൂന്‍റെ മുടികളെ കാശി മാടി ഒതുക്കി നെറുകില്‍ മുത്തി വിറയാര്‍ന്ന അമ്മൂന്‍റെ ചുണ്ടുകള്‍ കണ്ടതും കാശിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല കാശി ആ അധരങ്ങളെ കവര്‍ന്നെടുത്തു അമ്മൂന്‍റെ കണ്ണുകള്‍ കൂമ്പിഴടഞ്ഞ് കൈകള്‍ കാശിയുടെ കഴുത്തില്‍ ചുറ്റിപിടിച്ചു നിര്‍ത്താതെ പെയ്യുന്ന മഴയിലും രണ്ട് പേരും ആവേശത്തോടെ ചുംബിച്ചു മഴപെയ്ത് തണുത്ത ശരീരങ്ങളില്‍ ചൂട് പിടിച്ചു കാശിയുടെ ചുണ്ടുകള്‍ വഴിമാറി സഞ്ചരിച്ചു അമ്മൂന്‍റെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന ഒാരോ മഴത്തുള്ളിയേയും കാശി ആവേശത്തോടെ നുണഞ്ഞു അവന്‍റെ കൈകള്‍ അമ്മുവില്‍ ഒാടി നടന്നു മഴ നനഞ്ഞ് ക്വാന്‍റില്‍സ് കെട്ടു ചെറിയ എല്‍ ഈ ടി ബള്‍ബുകള്‍ അവിടെ മാറ്റ് കൂട്ടി ഇടക്കിടെയുള്ള ഇടിമിന്നലുകള്‍ അമ്മൂനെ കാശിയിലേക്ക് കൂടുതല്‍ അടുപ്പിച്ച് കൊണ്ടിരുന്നു കാശി അമ്മൂനെ കൈകള്‍ കോരിയെടുത്ത് റൂമിലേക്ക് നടന്നു തുറന്ന ഡോറിലൂടെ അമ്മൂനെ ബെഡില്‍ കൊണ്ട് കിടത്തി കാശി ഡോറടച്ച് ലോക്ക് ചെയ്തു നനഞ്ഞ ഷര്‍ട്ട് മാറ്റി അമ്മൂനെ നോക്കി നനഞ്ഞ സാരി ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട് കണ്ണടച്ച് കിടക്കുന്ന അമ്മുവിലേക്ക് കാശി പറ്റിചേര്‍ന്നു അമ്മൂന്‍റെ മുഖം മുയുവന്‍ മുത്തി അവളെ കഴുത്തിലൂടെ ചുംബിച്ച് സാരിയുടെ മറ നീക്കി വയറില്‍ ചുണ്ടുകള്‍ ഒാടി നടന്നു അമ്മൂന്‍റെ നനഞ്ഞ സാരി തന്‍റെ ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്നത് ലജ്ജയോടെയവള്‍ അറിയുന്നുണ്ടായിരുന്നു വിവസ്ത്രമായ രണ്ട് പേരും ബ്ലാക്കറ്റിനുള്ളില്‍ പുണര്‍ന്നു

പുറത്ത് ആര്‍ത്തിരമ്പി പെയ്യുന്ന മഴയെ സാക്ഷിയാക്കി രണ്ട് ശരീരവും ആദ്യ കൂടിചേരലില്‍ പിണഞ്ഞു കാശി തളര്‍ന്ന് അമ്മൂനെ വരിഞ്ഞ് മുറുകി അമ്മു കിതപ്പോടെ കാശിയുടെ നെഞ്ചില്‍ തലചാഴ്ച്ചു ആ തണുപ്പിലും രണ്ട് പേരും വിയര്‍ത്തിരുന്നു അമ്മൂന് കാശിയെ നോക്കാന്‍ എന്തോ ചമ്മല് തോന്നി കാശി അവളെ മുഖം ഉയര്‍ത്തി ചുണ്ടിലൊന്ന് മുത്തി വീണ്ടും അവളിലേക്കാഴ്ന്നിറങ്ങി ___________ ''അമ്മാ ഞാനിറങ്ങാണ്.,, എല്ലാവരും പത്ത് മണി ആകുമ്പോയേക്കും അവിടെ എത്തിക്കോണം.,, പുലര്‍ച്ചെ തന്നെ ഒരു ചൂട് ചായ കുടിച്ച് കാശിയും ഹരിയും സ്റ്റുഡിയോയിലേക്കിറങ്ങി അമ്മുവും കാശിയുടെ നേരം പുലരുന്നതിന് മുന്നെ തന്നെ ടെറസെല്ലാം വൃത്തിയാക്കിയിട്ടിരുന്നു അമ്മു ബ്രേക്ക്ഫാസ്റ്റിനുള്ളതൊക്കെ ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് ഗസ്റ്റ് ഹൗസിലേക്ക് പോയി ''ആ..ഹ എത്തിയല്ലോ..,, മേമ അമ്മൂനെ കണ്ടതും ചിരിച്ചു അമ്മു കിച്ചണിലേക്ക് പോയപ്പോ ഗീതമ്മ ഇഡലി ഉണ്ടാക്കാണ് ''അമ്മ എന്തിനാ ഇവിടെ ഇഡലി ഉണ്ടാക്കുന്നെ., സുമമ്മ പറഞ്ഞതല്ലെ ഇവിടെ ഒന്നും ഉണ്ടാക്കേണ്ടെന്ന്..,, അമ്മു ഒരു ചെയറ് വലിച്ചിട്ടിരുന്നു ''എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ.,ഇവിടെ ഉണ്ടാക്കാവുന്നതല്ലെയൊള്ളു., കാശി പോയോ..,, ഗീതമ്മ ചോദിച്ചു ''കണ്ണേട്ടന്‍ പോയി., അപ്പു എന്ത്യേ..,,അവളെണീറ്റില്ലെ.,, ''ഇല്ലന്നെ കൊച്ചും അവളും നല്ല ഉറക്കാണ്.,, ''സിദ്ധു ഏട്ടന്‍ ഉണ്ടോ അവിടെ.,, അമ്മു ചോദിച്ചു ''ഇല്ല മോന് ജോഗിംങിന് പോയതാ.,, ഗീതമ്മയുടെ മറുപടി കിട്ടിയതും അമ്മു അപ്പൂന്‍റെ മുറിയിലേക്കോടി അപ്പു കുഞ്ഞിനെ കെട്ടിപിടിച്ച് നല്ല ഉറക്കാണ് അമ്മു മെല്ലെ കുഞ്ഞിന്‍റെ കവിളിലൊന്ന് മുത്തി

''ഡീ..,,പപ്പടമുള്ളീ..,,എണീക്ക്..,, അമ്മു അവളെ കുലുക്കി വിളിച്ചു ''ന്‍റെ അമ്മികുട്ടീ..,,മെല്ലെ.,, അപ്പു ശബ്ദമുണ്ടാക്കാതെ എണീറ്റ് കുഞ്ഞ് വീഴാതിരിക്കാന്‍ തലയിണ വെച്ച് കൊടുത്ത് അമ്മൂനെ കൊണ്ട് പുറത്തിറങ്ങി ''നീ ഇപ്പോയും മൂട്ടില് വെയിലടിക്കാതെ എണീക്കില്ലല്ലെ കുംബകര്‍ണി..,, അമ്മു അപ്പൂനെ കളിയാക്കി ''പോടീ..,,രാത്രി കുഞ്ഞുറങ്ങിയതേയില്ല., കുഞ്ഞിപ്പോ പുലര്‍ച്ചെ ഉറങ്ങിയതേയൊള്ളു., ഇപ്പോ ഉറങ്ങാനൊന്നും പറ്റുന്നില്ല അമ്മൂ..,, ''നിനക്കങ്ങനെ തന്നെ വേണം..,, കുറേ നാള്‍ക്ക് ശേഷം കണ്ടതില്‍ കൂടപിറപ്പുകള്‍ക്ക് പറയാന്‍ ഒത്തിരിയുണ്ടായിരുന്നു ഒമ്പതര കഴിഞ്ഞതും എല്ലാവരും ഉദ്ഘാടനത്തിന് പോകാന്‍ ഇറങ്ങി രണ്ട് വണ്ടിയിലായി എല്ലാവരും അങ്ങോട്ട് തിരിച്ചു പത്ത്മണി കഴിഞ്ഞപ്പോയേക്കും അവിടെ എത്തി കാശിയും ഹരിയും ഫ്രണ്ട്സും മുയുവന്‍ ഒാട്ടത്തിലാണ് ''കാശീ..,,ഉദ്ഘാടനത്തിനുള്ള ആളെ കൊണ്ട് വരാന്‍ ആളെ വിട്ടിട്ടുണ്ടോ..,, അച്ഛന്‍ ചോദിച്ചു ''അതൊക്കെ സെറ്റ് ചെയ്തിട്ടുണ്ട് അച്ഛാ..,, അരമണിക്കൂറിനുള്ളില്‍ എത്തും.,, '''ആരാണെന്ന് പറ ചെര്‍ക്കാ..,, ''അതൊക്കെ സര്‍പ്രൈസ് ആണ് അച്ഛോ..,, കാശി അച്ഛന്‍റെ തോളില്‍ തട്ടി അവിടെന്ന് പോയി സമയം ഇരച്ച് നീങ്ങി എല്ലാവരും ഗസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഒരു കാര്‍ വന്ന് സ്റ്റുഡിയോക്ക് മുന്നില്‍ വന്ന് നിര്‍ത്തി എല്ലാവരും ആകാംശയോടെ അങ്ങോട്ട് നോക്കി .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story