ആകാശി💖: ഭാഗം 74

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി അച്ഛന്‍റെ തോളില്‍ തട്ടി അവിടെന്ന് പോയി സമയം ഇരച്ച് നീങ്ങി എല്ലാവരും ഗസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഒരു കാര്‍ വന്ന് സ്റ്റുഡിയോക്ക് മുന്നില്‍ വന്ന് നിര്‍ത്തി എല്ലാവരും ആകാംശയോടെ അങ്ങോട്ട് നോക്കി ഹരി ആരാണെന്ന് പോലും അറിയാതെ ബൊക്കയും കൊണ്ട് കാറിനരികിലേക്കോടി കൂടെ അച്ഛന്‍റെ കൈ പിടിച്ച് കാശിയും കാശി ചിരിച്ചോണ്ട് ഡോര്‍ തുറന്ന് കൊടുത്തു കാറില്‍ നിന്ന് ഇറങ്ങി വരുന്ന മുത്തച്ഛനെ കണ്ട് ഹരീടെ കൈയ്യിലെ ബൊക്ക താഴെ വീണു കാശി അതെടുത്ത് അച്ഛന്‍റെ കൈയ്യില്‍ കൊടുത്തു ''നമ്മുടെ ഗെസ്റ്റിനെ സ്വീകരിക്കച്ഛാ..,, കാശി കൊടുത്ത ബൊക്ക വാങ്ങിയ അച്ഛന്‍ പ്രതിമ കണക്കെ അത് മുത്തച്ഛന് കൊടുത്തു അവിടെ കൂടി നില്‍ക്കുന്ന വീട്ടുക്കാരെല്ലാം ഞെട്ടിയിരിക്കാണ് അമ്മൂന്‍റെ ചുണ്ടില്‍ മാത്രം ചിരിയുണ്ട് കാശിയുടെ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര് ചാലിട്ടൊഴുകി ''എന്താ രാജേന്ദ്രാ സ്തംഭിച്ച് നില്ക്കുന്നെ എന്നെ ക്ഷണിക്കുന്നില്ലെ.,, മുത്തച്ഛന്‍റെ ശബ്ദം കേട്ട് അച്ഛനൊന്ന് ഞെട്ടി പെട്ടന്ന് അച്ഛന്‍ മുത്തച്ഛനെ കെട്ടിപിടിച്ചു മുത്തച്ഛന്‍ നിറഞ്ഞ മനസ്സാലെ മകനെ ചേര്‍ത്ത് പിടിച്ച് പുറത്ത് തട്ടി ''വാ അച്ഛാ..,, അച്ഛന്‍ മുത്തച്ഛനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു കാശി കാറിലുണ്ടായിരുന്ന മുത്തശ്ശിയേയും ശ്രീഷ്മയുടെ അച്ഛനും അമ്മയേയും ഉള്ളിലേക്ക് ക്ഷണിച്ചു

ഹരിയുടെ അച്ഛനും അമ്മയും നേരത്തെ അവിടെ എത്തിയിരുന്നു ഹരി അപ്പോയും അനങ്ങാതെ നില്പാണ് ''ഹരിയേട്ടോ..,,ഇങ്ങനെ ഷോക്കടിച്ച കാക്കയെ പോലെ നില്‍ക്കാതെ അങ്ങോട്ട് വായോ..,, അമ്മു ഹരിയെ ഒന്ന് തട്ടി '''ഞാന്‍ കാണുന്നതൊക്കെ സത്യാണോ അമ്മൂ..,, എങ്ങനെ നീയും നിന്‍റെ ഭര്‍ത്താവും കൂടെ ആ രാക്ഷസനെ മെരുക്കിയെടുത്തെ.,, ''അതൊക്കെ ഒരു കഥയാണ്., ഹരിയേട്ടനിപ്പോ വാ..,, അമ്മു ഒരു നെടുവീര്‍പ്പോടെ സ്റ്റുഡിയോയുടെ മുന്നിലേക്ക് നടന്നു ''എന്നാ റിബണ്‍ കട്ട് ചെയ്താലോ..,, കാശി ചോദിച്ചു ''അച്ഛാ..,,ഐശ്വര്യമായി കട്ട് ചെയ്തോളൂ..,, അച്ഛന്‍ നട്ട്സും കത്രികയും ഉള്ള ട്രേ മുത്തച്ഛന് നേരെ നീട്ടി മുത്തച്ഛന്‍ കണ്ണടച്ചൊന്ന് പ്രാര്‍ത്ഥിച്ച് കത്രിക കൈയ്യിലെടുത്തു '''നീയും വാ അമ്പികേ..,, മുത്തച്ഛന്‍ മുത്തശ്ശിയുടെ കൈകൂടെ പിടിച്ച് റിബണ്‍ കട്ട് ചെയ്തതും എല്ലാവരും കൈയ്യടിച്ചു അച്ഛന്‍ ആരും കാണാതെ നിറഞ്ഞ കണ്ണ് തുടച്ചു കാശിയുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു തന്‍റെ കുറേ നാളത്തെ സ്വപ്നം നേടിയെടുത്ത നിമിഷം ആ നിമിഷത്തില്‍ തന്നെ ഇരട്ടിമധുരം എന്ന പോലെ പിരിഞ്ഞ കുടുംബം ഒന്നായിരിക്കുന്നു കാശി നിറഞ്ഞ മനസ്സോടെ മുത്തച്ഛന്‍റെ കൂടെ അകത്ത് കയറി അവിടെ ഒരു വലിയ വിളിക്ക് വെച്ചിരുന്നു കാശി കത്തിച്ച കുഞ്ഞ് വിളക്ക് മുത്തച്ഛന് നേരെ കൊടുത്തു ''മുത്തച്ഛാ..,,മുത്തച്ഛന്‍ തന്നെ ആദ്യം തിരി കൊളുത്തിയാട്ടെ.,,, ''അതിന് അര്‍ഹതപ്പെട്ടയാള്‍ ഞാനല്ല കാശീ..,, നിന്‍റെ അച്ഛനും അമ്മയുംമാണ്.,

നിന്‍റെ ഒരു ആഗ്രഹത്തിനും എതിര് നില്‍ക്കാതെ നിന്‍റെ ഒാരോ സ്വപ്നങ്ങള്‍ക്കും കൂടെനിന്നത് അവരെല്ലെ., രാജേന്ദ്രാ സുമേ ആദ്യം നിങ്ങള് രണ്ട് പേരും തിരി കൊളുത്തൂ ..,, മുത്തച്ഛന്‍ പറഞ്ഞതും കാശി സന്തോഷത്തോടെ അച്ഛന്‍റേയും അമ്മയുടേയും കൈയ്യില്‍ കൊടുത്തു അമ്മ കാശിയെ ചേര്‍ത്ത് പിടിച്ച് നെറുകില്‍ ചുംബിച്ചു അച്ഛനും അവനെ കെട്ടിപിടിച്ച് രണ്ട് പേരും കൂടെ ആദ്യ തിരി കൊളുത്തി അടുത്ത തിരി കൊളുത്താനായി കാശി ഹരീടെ നേര്‍ക്ക് കൊടുത്തതും ഹരി കണ്ണ് തള്ളി അവനെ നോക്കി ''എന്താടാ നോക്കുന്നെ തിരി കൊളുത്തടാ..,, ''ഞാനോ..,,ഒന്ന് പോയേടാ..,, ''എന്‍റെ ഹരീ..,,എന്‍റെ സ്റ്റുഡിയോ ഈയൊരു ലെവലിലേക്ക് എത്താന്‍ ഒരുപക്ഷെ എന്നേക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടത് നീ ആയിരിക്കും., അതോണ്ട് വേഗം തിരി കൊളുത്ത്.., കാശിയുടെ വാക്കുകള്‍ ഹരിക്കുണ്ടായ സന്തോഷം ചെറുതൊന്നുമല്ല പിന്നെ കാശി അമ്മൂനെ ചേര്‍ത്ത് പിടിച്ച് രണ്ട് പേരും കൂടെ കൊളുത്തി പിന്നീട് മുത്തച്ഛനും മുത്തശ്ശിയും ഗീതമ്മയും എല്ലാവരും കൊളുത്തി പിന്നീടങ്ങോട്ട് സന്തോഷ നിമിഷങ്ങളായിരുന്നു ഫ്രണ്ട്സ് അവിടെ കാശിക്കായി സര്‍പ്രൈസ് ബര്‍ത്ത് ഡേ കേക്ക് കട്ടിംങ് സെറ്റ് ചെയ്തിരുന്നു ഇനി വൈകീട്ടാണ് പരിപാടി ഗാനമേളയും മറ്റും., അത് കൊണ്ട് തന്നെ കുറച്ച് പേരല്ലാത്തവരൊക്കെ വീട്ടിലേക്ക് മടങ്ങി

വൈകീട്ട് സെലിബ്രറ്റി സിംങേഴ്സിന്‍റെ സ്റ്റേജ് പ്രോഗ്രാമെല്ലാം അടിച്ച്പൊളിച്ച് സന്തോഷത്തോടെ അനുഗ്രഹത്തോടെ കാശിയുടെ സ്റ്റുഡിയോ ഒാപ്പണായി രാത്രി പ്രോഗ്രാമെല്ലാം കഴിഞ്ഞ് കാശിയും അമ്മുവും അല്ലാത്തവരെല്ലാം മടങ്ങിപോയി മുത്തച്ഛന്‍ നാളെ തന്നെ എല്ലാവരോടും തറവാട്ടിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യം പോലെയാണ് മുത്തച്ഛന്‍റെ ഈ മാറ്റം അതറിയാന്‍ പിറ്റേ ദിവസത്തിനായി എല്ലാവരും കാത്തിരിപ്പാണ് കാശിയും അമ്മുവും നേരെ ബീച്ചിലേക്ക് പോയി ബുള്ളറ്റില്‍ നിന്നിറങ്ങി കൈ പിടിച്ച് മണല്‍പരപ്പിലൂടെ നടന്നു മറ്റാരും അവിടെ ഉണ്ടായിരുന്നില്ല കാശിയേയും അമ്മൂനേയും പോലെ തിരയും കടലും പ്രണയിച്ച് കൊണ്ടേയിരിക്കാണ് ''താങ്ക്സ് അമ്മൂ..,,ഇന്നത്തെ ദിവസം ഇരട്ടിമധുരമാകാന്‍ കാരണം നീയും കൂടെയാണ്,, കാശി അവളെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു ''അങ്ങനെ ഒന്നുല്ല കണ്ണേട്ടാ..,, കണ്ണേട്ടന്‍ ഒരുപാട് ആഗ്രഹിച്ച് അതിന് വേണ്ടി കഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്ന് ഇത്രയും സന്തോഷം ഉണ്ടായത്..,, അമ്മു അവന്‍റെ നെഞ്ചിലേക്ക് ചാഴ്ഞ്ഞു

''നമ്മള്‍ രണ്ട് പേരും ഒരുമിച്ച് നിന്നത് കൊണ്ടാണ് ദൈവം നമ്മളെ ഇത്രയും സന്തോഷം കൊണ്ട് അനുഗ്രഹിച്ചത്., ''നമ്മള്‍ മാത്രമല്ല നമ്മുടെ കുടുംബവും..,, അമ്മു തുടര്‍ച്ച എന്നോണം പറഞ്ഞു അത്കേട്ട് കാശിയൊന്ന് ചിരിച്ചു അല്പനേരത്തെ മൗനത്തിന് ശേഷം കാശി അമ്മൂനെ പിടിച്ച് അവന്‍റെ മുന്നിലേക്ക് നിര്‍ത്തി കടല്‍ക്കാറ്റ് അമ്മൂന്‍റെ മുടി ഇഴകളെ തഴുകി തലോടി പോകുന്നുണ്ട് കാശി അത് മാടി ഒതുക്കി ''അമ്മൂ...,,, ''ഹ്മ്..,, ''ഞാന്‍ സ്വന്തമാക്കിക്കോട്ടെ.,, കാശി അമ്മൂന്‍റെ ചെവികരുകിലേക്ക് ചുണ്ടടുപ്പിച്ച് ചോദിച്ചു ''എന്ത്..,, അമ്മു നെറ്റി ചുളിച്ചതും കാശി അമ്മൂന്‍റെ ചുണ്ടിലൊന്ന് തൊട്ട് അമ്മൂന്‍റെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് അമ്മൂന്‍റെ പനീര്‍ ദളങ്ങള്‍ കവര്‍ന്നെടുത്തു _________ ഇതേ സമയം ഹരി സ്റ്റുഡിയോയില്‍ നിന്ന് വന്നയുടനെ ക്ഷീണം കാരണം ബെഡിലേക്ക് കിടന്നയുടനെ ഉടനെ ഉറങ്ങിപോയിരുന്നു സമയം ഇരച്ച് നീങ്ങിയതും ഹരിക്ക് തന്‍റെ വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നി ഉറക്കത്തില്‍ അവനത് കാര്യമാക്കാതെ അതിനെ തട്ടിയിട്ട് വീണ്ടും തിരിഞ്ഞ് കിടന്നു വീണ്ടും വയറിലൂടെ ഇഴയുന്ന പോലെ തോന്നിയതും ഹരി കണ്ണ് തുറന്നു ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story