ആകാശി💖: ഭാഗം 75

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

സമയം ഇരച്ച് നീങ്ങിയതും ഹരിക്ക് തന്‍റെ വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നി ഉറക്കത്തില്‍ അവനത് കാര്യമാക്കാതെ അതിനെ തട്ടിയിട്ട് വീണ്ടും തിരിഞ്ഞ് കിടന്നു വീണ്ടും വയറിലൂടെ ഇഴയുന്ന പോലെ തോന്നിയതും ഹരി കണ്ണ് തുറന്നു ശ്രീഷ്മ ആണെന്ന് മനസ്സിലായതും ഹരി ദേഷ്യം കൊണ്ട് പല്ല് കടിച്ചു ഹരി അതേ ദേഷ്യത്തോടെ കൈയ്യത്തിച്ച് ലൈറ്റിട്ടതും ശ്രീഷ്മ പെട്ടന്ന് കൈ വലിച്ചു ''ച്ഛെ..,,നീ ഇത്ര വൃത്തകെട്ടവളാണെന്ന് കരുതിയില്ല., ഞാന്‍ ഉറങ്ങിയ നേരം കൊണ്ട് എന്നെ പീഡിപ്പിക്കാന്‍ നോക്കുന്നോ.,, ഹരി ചാടി എണീറ്റ് ശ്രീഷ്മക്ക് നേരെ കുരച്ച് ചാടി ''അയ്യേ..,,പീഡിപ്പിക്കാന്‍ പറ്റിയ സാധനം., ഒന്നങ്ങോട്ട് മാറിക്കെ..,, ശ്രീഷ്‌മ ഹരിയെ പിടിച്ച് തള്ളിയതും ഹരി കിടന്നിടത്തൊരു മോതിരം ''ഞാന്‍ കൈയ്യെത്തിച്ച് ഫാനിന്‍റെ സ്പീഡൊന്ന് കുറച്ചപ്പോ എന്‍റെ റിംങ് തന്‍റെ മേലെ വീണു., നീ തിരിഞ്ഞപ്പോ മോതിരം താഴെയും നീ മേലെയും, അതെങ്ങനേലും എടുക്കാന്‍ നോക്കിയതാ., അല്ലാതെ ഹരി വിചാരിക്കുംമ്പോലെ പീഡിപ്പിക്കാന്‍ നോക്കിയതൊന്നും അല്ല., അല്ലെങ്കിലും പീഡിപ്പിക്കാനാണെല് ഞാന്‍ വേറെ നല്ല ആളെ നോക്കില്ലെ.,, ശ്രീഷ്മ ഹരിയെ പുച്ഛിച്ച് റിംങ് വിരലിലിട്ടു ''ഡീ..ഡീ....ഡീ..,,എന്താ പറഞ്ഞെ പീഡിപ്പിക്കാനാണേല് വേറെ വല്ലവനേം നോക്കോ നീ നോക്കോന്ന്..,,

ഹരി ശ്രീഷ്മയുടെ കൈ പിടിച്ച് തിരിച്ചു ''ആ...ഹ് വിട്.,, ഞാന്‍ ആരെ നോക്കിയാലും നിനക്കെന്താ., ഭര്‍ത്താവായ നിനക്കെന്നെ വേണ്ടല്ലോ..,, ശ്രീഷ്മ തന്‍റെ കൈ വിടുവിപ്പിച്ചു ''ഞാന്‍ വേണ്ടന്ന് പറഞ്ഞാ അപ്പോ തന്നെ വേറെ തെണ്ടികളെ പോയി പ്രേമിക്കോ..,, ''ആ..ഹ് പ്രേമിക്കും., ശ്രീഷ്മ മുഖം വീര്‍പ്പിച്ചോണ്ട് പറഞ്ഞതും ഹരി കണ്ണടച്ച് മുഷ്ടി ചുരുട്ടി ''അപ്പോ നിനക്കെന്നെ ഇഷ്ടമല്ലല്ലോ..,, ഹരി ഊന്നികൊണ്ട് ചോദിച്ചു '''നിന്നെ പോലെ ഒരു മുരടനെ ആരെങ്കിലും സ്നേഹിക്കോ..,, ശ്രീഷ്മ പിറുപിറുത്തു ''what did you say...? ഹരി നെറ്റിചുളിച്ചതും ശ്രീഷ്മ ചുമല് കൂഞ്ചി ''ഡീ..,,പെരട്ടെ നിന്നോടാ ഞാന്‍ ചോദിച്ചത്.,, ഹരി ദേഷ്യത്തോടെ വീണ്ടും അവളെ കൈ പിടിച്ച് തിരിച്ചു ''ഹരീ..,,കൈ വിട് നോവുന്നു..,,,വിട് പ്ലീസ്..,, ശ്രീഷ്മ കെഞ്ചിയിട്ടും ഹരി വിട്ടില്ല ''വിടണമെങ്കില്‍ സത്യം പറ., നീ എന്തിനാ എന്‍റെ അടുത്ത് ചുമ്മാ സ്നേഹം നടിക്കുന്നെ..,, ഹരി അവളെ കൈ ഒന്നഴച്ചു ''നീ എന്ത് ദുഷ്ടനാ..,, ഭര്‍ത്താവിനോട് ഏതേലും ഭാര്യ സ്നേഹം നടിക്കോ..,, ഞാന്‍ നിന്നെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് സ്നേഹിക്കുന്നെ., അത് താലി കഴുത്തില്‍ വീണപ്പോ തുടങ്ങിയ ഇഷ്ടമല്ല., എന്‍റെ ലൈഫ് ലോങ് ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു ഹരീ.., I love you., ഒരിക്കലെങ്കിലും നീയെന്‍റെ സ്നേഹം മനസ്സിലാക്കുമെന്ന് കരുതുന്നു..,,

നിറഞ്ഞ് വന്ന കണ്ണ്കളോടെ ശ്രീഷ്മ ഹരിയുടെ കവിളിലൊന്ന് മുത്തി ബെഡില്‍ തിരിഞ്ഞ് കിടന്നു ഹരിക്കെന്തോ വല്ലാഴ്മ തോന്നി ഒരിക്കെ ഞാനും അവളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചതല്ലെ.,, പിന്നെന്താ എനിക്കവളെ ഇപ്പൊ സ്നേഹിക്കാന്‍ പറ്റാത്തത്., ഒരു പക്ഷെ ഇഷ്ടം അവളെ അറിയിക്കാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നല്ലോ ശ്രീഷ്മ കാശിയോട് പ്രണയമാണെന്നും പറഞ്ഞ് നടന്നത് പക്ഷെ ഇവളിപ്പോ പറയുന്നു അന്നും ഇന്നും എന്നെയാ സ്നേഹിച്ചതെന്ന് ഹരിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും ഹരി ഡോര്‍ തുറന്ന് പുറത്ത് പോയി അവന്‍ പോകുന്നതും നോക്കി ശ്രീഷ്മ നെടുവീര്‍പ്പോടെ തലയിണയില്‍ മുഖമമര്‍ത്തി ഹരി നേരെ ടെറസിലേക്ക് പോയി കാശിക്ക് ഫോണ്‍ ചെയ്തു.,, ___________ രാത്രിയുടെ യാമത്തില്‍ കടല്‍തീരത്ത് പരസ്പരം മതിമറന്ന് ചുംബിച്ചോണ്ടിരിക്കുന്ന രണ്ട് ഇണക്കുരുവികള്‍ രണ്ട് പേര്‍ക്കും അടര്‍ന്ന് മാറാനെ തോന്നുന്നില്ലായിരുന്നു പാന്‍റിന്‍റെ പോക്കന്‍റില്‍ കിടന്ന ഫോണ്‍ ബെല്ലടിച്ചതും കാശി ദേഷ്യത്തോടെ അമ്മുവില്‍ നിന്നടര്‍ന്ന് മാറി ഫോണ്‍ കട്ടാക്കി വീണ്ടും അമ്മുവിലേക്കടുത്തതും ഫോണ്‍ വീണ്ടും ശബ്ദം ''who is this? റൊമാന്‍സ് പാതി വഴിയില്‍ മുടങ്ങിയ ദേഷ്യത്തില്‍ ഫോണ്‍ അറ്റന്‍റ് ചെയ്ത ഉടനെ കാശി ദേഷ്യത്തോടെ ചോദിച്ചു

''ഇത് ഞാനാടാ ഹരീ..,, ''പാതി രാത്രി ആയിട്ടും നിനക്ക് ഉറക്കില്ലെ ഭ്രാന്താ..,, കാശി ചൂടായി ''എന്‍റെ ഉറക്ക് പോയി കാശീ..,, എനിക്കൊരു കാര്യം അറിയണം.,, ''ആ..ഹ് ചോദിക്ക്..,, കാശി താല്‍പര്യമില്ലാതെ ഹരിയോട് ചോദിച്ച് മണലില്‍ ഇരുന്ന് അമ്മൂനെ അടുത്തേക്ക് വിളിച്ചു അമ്മു കാശിയുടെ അടുത്ത് അവന്‍റെ തോളില്‍ തലവെച്ചിരുന്നു ''കാശീ..,,ശ്രീഷ്മ എന്തൊക്കെയാ പറയുന്നെ., അവള്‍ക്ക് പണ്ട് മുതലെ എന്നെയാ ഇഷ്ടം എന്നൊക്കെ., നിനക്കറിയില്ലെ പണ്ട് ഞാന്‍ ശ്രീഷ്മയോട് ഇഷ്ടം പറയാന്‍ പോയപ്പോ അവള് നിന്നെ ഇഷ്ടാണെന്നും പറഞ്ഞ് കുറേക്കാലം നിന്നെ കഷ്ടപ്പെടുത്തിയില്ലെ., എനിക്കൊന്നും മനസ്സിലാകുന്നില്ല കാശീ..,, ഹരി നിസ്സഹായവസ്ഥയില്‍ ചോദിച്ചതും കാശിയൊന്ന് ചിരിച്ചു ''എന്‍റെ ഹരി കുട്ടാ..,, ആദ്യം ഞാനൊരു കാര്യം ചോദിക്കട്ടെ., നിനക്കിപ്പോയും ആ പഴയ മുറപെണ്ണിനോട് ഇഷ്ടമുണ്ടോ., കാശി കളിയാക്കി ചോദിച്ചു ''അ..അത് ..അത് ഞാന്‍ തീരുമാനിച്ചിട്ടില്ല., നീ ചോദിച്ചതിന് ഉത്തരം താ..,, ''ഹരീ..,,ശ്രദ്ധിച്ച് കേള്‍ക്കണം., ശ്രീ ക്ക് പണ്ട് മുതലെ നിന്നെയാ ഇഷ്ടം., അവളെ തന്തയുണ്ടല്ലോ നമ്മുടെ ഒരേയൊരു അമ്മാവന്‍., അങ്ങേര് മഹാ ഫ്രോഡാണ്., അങ്ങേര്ക്ക് നമ്മുടെ അമ്മായി അല്ലാത്ത വേറെ ഒരു ഭാര്യ കൂടെയുണ്ട്., അത് അമ്മായിക്കറിയില്ല.,

അങ്ങേര് തട്ടിപ്പും വെട്ടിപ്പും നടത്തിയാണ് കുറേ പണമുണ്ടാക്കിയത്., അയാള് നടത്തിയ തട്ടിപ്പിന്‍റെ കുറച്ച് ഫയല്‍സ് എന്‍റേല് വന്ന്പെട്ടു., അതെങ്ങനേലും തട്ടിയെടുക്കാനാണ് മകളെ കൂട്ട് പിടിച്ചത്., ശ്രീഷ്മക്കതിന് അയാള് ലക്ഷങ്ങള്‍ ഒാഫറ് ചെയ്തു., പണത്തില് കണ്ണ് മഞ്ഞളിച്ചും തന്തയുടെ ഭീഷണിയിലുംപെട്ട് ഏതോ ഒരു നിമിഷത്തിലെ ബുദ്ധികേട് കൊണ്ട് അവള്‍ എന്‍റെ പുറകെ നടന്നതാണ്.,, ഇപ്പൊ നീ പേടിക്കണ്ട അവള്ക്ക് തെറ്റ് മനസ്സിലായിട്ടുണ്ട്., അവളെ തന്തയും നന്നായ ലക്ഷണമാണ്., അച്ഛന്‍ അങ്ങേരെ ഭീഷണിപ്പെടുത്തി വെച്ചേക്കാണ്., ഇപ്പൊ അമ്മായിയേയും രണ്ടാംഭാര്യയേയും നന്നായി നോക്കുന്നുണ്ട്., പിന്നൊരു കാര്യം രണ്ടാം ഭാര്യയുടെ കാര്യം ശ്രീഷ്മക്കും അറിയില്ല., ഇപ്പൊ തല്‍ക്കാലം അറിയിക്കണ്ട., നീ പോയി ഉറങ്ങാന്‍ നോക്ക്., പിന്നെ ശ്രീഷ്മയുട് സ്നേഹം തട്ടിക്കളയണ്ട പിന്നീട് ഖേദിക്കേണ്ടി വരും., good nyt കാശി ഫോണ്‍ വെച്ചതും ഹരി നിര്‍വികാരത്തോടെ മുറിയിലേക്ക് പോയി പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന ശ്രീഷ്മയുടെ അടുത്തായി കിടന്ന് അവളെ മുഖത്തേക്ക് നോക്കി ഹരി ഉറക്കത്തെ കൂട്ട് പിടിച്ചു ................................................

''നമുക്ക് പോയാലോ അമ്മൂ..,, കാശി എണീറ്റതും അമ്മുവും കൂടെയെണീറ്റു രണ്ട് പേരും ബുള്ളറ്റില്‍ കയറി വീട്ടിലേക്ക് തിരിച്ചു അമ്മു കാശിയുടെ വയറിലൂടെ ചുറ്റിപ്പിടിച്ച് അവന്‍റെ തോളില്‍ തലചാഴ്ച്ച് യാത്ര ആസ്വദിച്ചു വീട്ടിലെത്തി മുറിയിലേക്ക് കയറി ഫ്രഷായി രണ്ട് പേരും കിടക്കാനായി ലൈറ്റ് ഒാഫ് ചെയ്ത് ബെഡിലേക്ക് കിടന്നു രണ്ട് പേരും നന്നെ ക്ഷീണിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും പരസ്പരം പുണര്‍ന്നു റൂമിലെ അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കി കിടക്കുന്ന അമ്മൂന്‍റെ ചുണ്ടുകളെ കാശി കവര്‍ന്നെടുത്തു ചുംബന ചൂട് രണ്ട് പേരിലും ആവേശം കൂട്ടി പ്രണയം ജ്വലിക്കുന്ന ആ യാമത്തില്‍ മനസ്സ് പോലെ രണ്ട് ശരീരവും ഒന്നായി ___________ രാവിലെ തന്നെ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് തറവാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും ഒരുമിച്ച് കൂടുന്നതിന്‍റെ സന്തോഷത്തിലാണ് ഗീതമ്മയും അമ്മൂന്‍റെ മിനി മേമയും മേമയുടെ മകളുടെ വീട്ടിലേക്ക് രാവിലെ തന്നെ പോയിരുന്നു

അപ്പുവും സിദ്ധുവും ഇന്നലത്തെ പരിപാടി കഴിഞ്ഞ് അവരെ വീട്ടിലേക്കും പോയി കാശി സ്റ്റുഡിയോ വരെ പോയതായിരുന്നു അവന്‍ വന്നിട്ട് വേണം എല്ലാവര്‍ക്കും പോകാന്‍ കാശി നേരം വൈകുമെന്ന് പറഞ്ഞതും അച്ഛനും അമ്മയും നന്ദുവും തറവാട്ടിലേക്ക് പുറപ്പെട്ടു അമ്മു വീട്ടില്‍ തന്നെ കാശിയെ വൈറ്റ് ചെയ്തു കാശി സ്റ്റുഡിയോയില്‍ നിന്ന് വന്നപ്പോ ഡോര്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട് കാശി അകത്ത് കയറിയപ്പോ അമ്മു സെറ്റില്‍ ഇരുന്ന് ലാപ്പില്‍ എന്തോ കാര്യായിട്ട് പണിയിലാണ് അമ്മു ആണെങ്കില്‍ പുറതിരിഞ്ഞിരിക്കുന്നതിനാല്‍ കാശി വന്നതറിഞ്ഞില്ല ലാപ്പിലേക്ക് നോക്കിയ കാശി ഒന്ന് നെറ്റിചുളിച്ചു ''ഡീ...!!! കാശി ഉച്ചത്തില്‍ വിളിച്ചതും അമ്മു ഞെട്ടിയെണീറ്റു ''എന്താഡീ..,,ഇത്..,, ലാപ്പിലേക്ക് ചൂണ്ടി കാശി ദേഷ്യത്തോടെ ചോദിച്ചതും അമ്മു കുറ്റബോധത്തോടെ തല താഴ്ത്തി ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story