ആകാശി💖: ഭാഗം 77

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''എനിക്കറിയാം., നിങ്ങള്‍ ഒാരോരുത്തരും അതറിയാന്‍ കാത്തിരിക്കാണെന്ന്., കാശി എണീറ്റ് അമ്മൂന്‍റെ അടുത്ത് പോയിരുന്നു അമ്മു കാശിയെ നോക്കിയൊന്ന് ചിരിച്ചു എല്ലാവരും മുത്തച്ഛന്‍റെ മാറ്റത്തെ കുറിച്ചറിയാന്‍ കാതോര്‍ത്ത്., ''അമ്മൂ...നീ പറയണോ ഞാന്‍ പറയണോ..,, കാശി അമ്മൂനെ നോക്കി ''അയ്യോ കണ്ണേട്ടന്‍ പറഞ്ഞാ മതി.,, അമ്മു വേഗം ഒഴിഞ്ഞ് മാറി ''എന്നാ പിന്നെ ഞാന്‍ തന്നെ പറയാലെ., നിങ്ങളിങ്ങനെ ഉണ്ടകണ്ണും വെച്ച് നോക്കി നില്‍ക്കൊന്നും വേണ്ട., അതിനുമാത്രം ട്രാജഡി ഒന്നും നടന്നിട്ടില്ല.,, കാശി പൊട്ടിചിരിച്ചു ''നിന്ന് വളിപ്പടിക്കാതെ നീ കാര്യം പറയ്.,, ഹരിക്ക് ദേഷ്യം വന്നിരുന്നു ''ഹ്മ്..,,മുത്തച്ഛനുമായുള്ള പ്രശ്നം തീര്‍ക്കാന്‍ ഞാനും അമ്മുവും പല പ്ലാനും നടത്തിയിരുന്നു., പക്ഷെ അതൊക്കെ പാളിപോയി., പിന്നെ അച്ഛന്‍റെ മുഖത്ത് എപ്പോയും എന്തോ സങ്കടം കാണാം., അതിന്‍റെ കാരണം മുത്തച്ഛനാണെന്ന് ഉറപ്പാണല്ലോ., ഏതൊരു മക്കള്‍ക്കും സ്വന്തം അച്ഛനുമായി തെറ്റിപിരിഞ്ഞ് നില്‍ക്കുന്നത് അത്ര എളുപ്പമൊന്നുമല്ലല്ലോ., ഒരിക്കെ അച്ഛന്‍ അമ്മയോട് സംസാരിക്കുന്നത് അമ്മ യാദ്യശ്ചികമായി കേട്ടു അച്ഛന്‍ മുത്തച്ഛനെ കമ്പനിയുടെ പുറത്ത് വെച്ച് കണ്ടപ്പോ സന്തോഷത്തോടെ മിണ്ടാന്‍ പോയതാ.,

കൂടെ ഉണ്ടായിരുന്ന കമ്പനിയിലെ സ്റ്റാഫിന്‍റെ മുന്നില്‍ വെച്ച് മുത്തച്ഛന്‍ അച്ഛനോടെന്തോ മോശമായ രീതിയില്‍ സംസാരിച്ചെന്നും അച്ഛനത് വല്ലാത്ത ഫീലായി എന്നൊക്കെ അമ്മയോട് ഇടറിയ ശബ്ദത്തില്‍ പറയുന്നത് കേട്ട് അമ്മു മുറിയിലേക്ക് വന്ന് ഒരേ കരച്ചില് അവള് കാരണമാണ് മുത്തച്ഛന്‍ പിണങ്ങിയെതെന്നും പറഞ്ഞ് പിന്നൊന്നും നോക്കിയില്ല അന്ന് തന്നെ അവളേം കൊണ്ട് മുത്തച്ഛന്‍റെ അടുത്തേക്ക് വിട്ടു തറവാട്ടിലേക്ക് വരാനായിരുന്നു പ്ലാന്‍ പക്ഷെ പുറത്ത് വെച്ച് മുത്തച്ഛന്‍ ആരോടോ സംസാരിക്കുന്നത് കണ്ടു അയാള് പോയതും ഞങ്ങള്‍ മുത്തച്ഛന്‍റെ അടുത്തേക്ക് പോയി ഞങ്ങളെ കണ്ടതും കാറില്‍ കയറി പോകാന്‍ നിന്ന മുത്തച്ഛന്‍റെ കൈയ്യില്‍ കേറി ഞാന്‍ പിടിച്ചു അടുത്ത നിമിഷം എന്‍റെ കവിള് നോക്കി ഒന്ന് പൊട്ടിച്ച് മുത്തച്ഛനൊരു ഡയലോഗും '''എന്‍റെ കൈയ്യില്‍ കേറി പിടിക്കാന്‍ മാത്രം നീ വളര്‍ന്നോഡാ .,, സ്ഥിരം ഡയലോഗാണേലും അമ്മു അത് കേട്ട് കരയാന്‍ തുടങ്ങി പിന്നെ ഞാന്‍ നോക്കുമ്പോ കാണുന്നത് മുത്തച്ഛന്‍റെ കാലും പിടിച്ച് കരയുന്ന അമ്മൂനെയാണ്.,, '''നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാതെ ഈ പെണ്ണിനേയും വിളിച്ചോണ്ട് പോടാ..,, ഞാന്‍ ഒരുവിധം അമ്മൂനെ കുത്തിപൊക്കിയതും മുത്തച്ഛന്‍ കാറില്‍ കയറി പോയി അന്ന് രാത്രി അമ്മു ഫുള്‍ കരച്ചിലായിരുന്നു

ഞാന്‍ ആ പാതിരാത്രി നമ്മുടെ ഡ്രൈവറേ വിളിച്ച് മുത്തച്ഛനേം കൊണ്ട് പുറത്ത് പോകുമ്പോയൊക്കെ വിളിക്കാന്‍ പറഞ്ഞു പല ദിവസവും മുത്തച്ഛനെ ഞങ്ങള്‍ കാണും സംസാരിക്കാന്‍ ശ്രമിക്കും.,, ഇടക്ക് മുത്തച്ഛനെ സെന്‍റി ഡയലോഗടിച്ച് വീഴ്ത്താന്‍ നോക്കും എന്നാലും ഞങ്ങളെ പുച്ഛിച്ച് വിടും., ഇത് തുടര്‍ന്നപ്പോ ഞങ്ങളാ പോക്ക് നിര്‍ത്തി വേറെ പ്ലാന്‍ നോക്കാന്ന് കരുതി., പക്ഷെ ഡ്രൈവര്‍ എന്നും ഞങ്ങളെ വിളിച്ച് മുത്തച്ഛനെ കൊണ്ട് പോകുന്ന സ്ഥലം പറയും അപ്പോയാണ് ഞങ്ങളത് ശ്രദ്ധിച്ചത് എപ്പോയും മുത്തച്ഛന്‍റെ പോക്കും വരവും അച്ഛന്‍റെ കമ്പനിയുടെ മുന്നിലൂടെയാണെന്ന്., ഞങ്ങളത് പ്രത്യേകം നോട്ട് ചെയ്തിരുന്നു രണ്ട് മൂന്ന് ദിവസം കഴിഞ്ഞതും ഡ്രൈവര്‍ ചേട്ടന്‍ വിളിച്ച് മുത്തച്ഛനെന്തോ സങ്കടം ഉള്ള പോലെ തോന്നുന്നു എന്ന് പറഞ്ഞതും ഞാനും അമ്മുവും ഒന്നൂടെ മുത്തച്ഛനെ കാണാന്‍ തീരുമാനിച്ചു എന്നും മുത്തച്ഛന്‍ വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഒരു ചായ കടയില്‍ കയറാറുണ്ട് അന്ന് ഞങ്ങള്‍ മുത്തച്ഛന്‍ വരുന്നതിന് മുന്നെ ഞങ്ങളവിടെ കയറി ചായ ഒാഡര്‍ കൊടുത്തു കയറിവന്നപ്പോ തന്നെ ഞാനും അമ്മുവും ചായ കുടിക്കുന്നതാണ് മുത്തച്ഛന്‍ കാണുന്നത് ഞങ്ങളെ കണ്ടതും ആ മുഖം വിടരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു അപ്പോ തന്നെ മനസ്സിലായി മുത്തച്ഛന്‍റെ സങ്കടം ഞങ്ങളെ കാണാത്തതാണെന്നും.,

ഞാനും അമ്മുവും ശല്യപ്പെടുത്തുന്നത് മുത്തച്ഛന്‍ ഒത്തിരി ആസ്വദിച്ചിരുന്നെന്നും എന്നാ ഞങ്ങളന്ന് മുത്തച്ഛനെ മൈഡ് ചെയ്തതെയില്ല ഞങ്ങള് നോക്കാതിരുന്നപ്പോ ആ മുഖം വാടിയത് ഞങ്ങള്‍ക്ക് വ്യക്തമായി കണ്ടു ചായ കടയില്‍ നിന്നിറങ്ങി ഞാനും അമ്മുവും മുത്തച്ഛന്‍റെ കാറില്‍ കയറിയിരുന്നു കാറിന്‍റെ ഡോറ് തുറന്നതും ഞങ്ങളെ കണ്ട് നമ്മളെ വില്ലാളി വീരനൊന്ന് ഞെട്ടി പിന്നെ എന്‍റെ ചെവിയില്‍ പിടിച്ച് വണ്ടിയില്‍ നിന്നിറക്കി ''എവിടെ ആയിരുന്നു രണ്ടും കുറച്ച് ദിവസം..,, ഹേ..,, മുത്തച്ഛന്‍ ദേഷ്യത്തിലാണ് '''അതിന് മുത്തച്ഛനെന്തിനാ ഞങ്ങളെ അന്വേഷിക്കുന്നത്.,, ''ഡാ..ഡാ..ഡാ..,,കണ്ണീരും സെന്‍റി ഡയലോഗും പറഞ്ഞ് എന്നെ വീഴ്ത്തിയിട്ട് രണ്ടിനേയും കാണാതായപ്പോ ഞാനങ് പേടിച്ച് പോയി., ''അതിന് മുത്തച്ഛനെന്തിനാ പേടിക്കുന്നെ.,, മുത്തച്ഛന് ഞങ്ങളെ ഇഷ്ടല്ലല്ലോ., പ്രത്യേകിച്ചെന്നെ..,, അമ്മു ഇങ്ങനെ പറഞ്ഞതും മുത്തച്ഛന്‍ അവളെ ചേര്‍ത്ത് പിടിച്ചു ''ആര് പറഞ്ഞു ഇഷ്ടല്ലെന്ന്.,, എനിക്കെന്‍റെ കൊച്ചിനെ നല്ലോണം ബോധിച്ചു., അല്ലേലും ഇവന് ശ്രീ മോളേകാളും ചേര്‍ച്ച അമ്മു തന്നെയാ..,, നിങ്ങള് ഒരുമിച്ച് നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഐശ്രര്യാണ്,, രണ്ട് പേര്‍ക്കും കണ്ണ് തട്ടാതിരിക്കട്ടെ., മുത്തച്ഛന്‍ പറഞ്ഞത് കേട്ട് ഞങ്ങളൊന്ന് ഞെട്ടാതിരുന്നില്ല ''മുത്തച്ഛോ..,,

ഞാന് ഇന്നോ ഇന്നലോ കാണാന്‍ തുടങ്ങിയ മുഖമല്ലിത്., സത്യം പറ എന്താ ഉദ്ദേശം നല്ലോളം പതപ്പിക്കുന്നുണ്ടല്ലോ..,, ഞാനപ്പോ മുത്തച്ഛന്‍റെ പഴയ കാശിയായി മാറുകയായിരുന്നു ''അമ്പടാ വിരുതാ കണ്ട് പിടിച്ചല്ലോ., എന്‍റെ പൊന്ന് മക്കളെ സത്യം പറയാലോ നിങ്ങളൊന്നും ഇല്ലാഞ്ഞിട്ട് ഈ കിളവന് എന്തോ ഭയങ്കര പ്രയാസം., എന്‍റെ മകനോട് മിണ്ടാതെ ഇരുന്നിട്ട് എനിക്കാകെ വല്ലാതെ തോന്നാണ്., എല്ലാവരും കളിച്ച് ചിരിച്ച് നിന്ന ആ കാലം തിരിച്ച് കിട്ടാനൊരു കൊതി, രാജേന്ദ്രനെ ഞാനിത്ര പിരിഞ്ഞ് നിന്നിട്ടില്ല., അവന്‍റെ അച്ഛാന്നുള്ള വിളിക്ക് കാത്തിരിക്കാണ് ഞാനിപ്പോ. അവനെ ഒരുപാട് ഞാന്‍ ദ്രോഹിച്ച പോലെ തോന്നാണെനിക്ക്.,ഒന്നും വേണ്ടായിരുന്നു., എല്ലാത്തിനും കാരണം എന്‍റെ പൊങ്ങച്ചവും സ്വാര്‍ത്ഥതയുമാണ് കാശീ..,,അമ്മൂ...,, അവനോടൊന്ന് എന്നെ വന്ന് കാണാന്‍ പറ., മുത്തച്ഛന്‍റെ സ്വരമൊന്നിടറി അങ്ങനെയാണ് ഞങ്ങള്‍ നമ്മുടെ കൊമ്പമീശക്കാരന്‍ വീരപ്പനെ വീഴ്ത്തിയത്., പിന്നെ അച്ഛനൊരു സര്‍പ്രൈസ് എന്ന രീതിയിലാണ് സ്റ്റുഡിയോയുടെ ഇനാഗ്രേഷന്‍ മുത്തച്ഛനെ കൊണ്ടാക്കിയത്.,, കാശി നിര്‍ത്തിയൊന്ന് ചിരിച്ചു ''അയ്യയ്യെ..,,കാരണര്‍ പുലിയാന്ന് കരുതിയ നമ്മള്‍ മണ്ടമ്മാര്., ഇതിപ്പോ ഒരു പൂച്ചകുട്ടിയുടെ മനകട്ടിപോലും മുത്തച്ഛനില്ലല്ലോ..,,

ഹരി കളിരൂപത്തില്‍ പറഞ്ഞതും ഹരീടെ അമ്മ അവന്‍റെ കൈയ്യിനിട്ടൊരു അടിവെച്ച് കൊടുത്തു ''എന്താ അമ്മാ ഞാനിനിയും പറയും., ഇത്രയും നേരം അറിയാന്‍ കാത്തിരുന്നത് നല്ല ഇടിവെട്ട് കഥയായിരുന്നു.,, മുത്തച്ഛനും കാശിയും ഒരു യുദ്ധം തന്നെ ഉണ്ടായെന്നാ ഞാന്‍ കരുതിയെ., ഇതൊരുമാതിരി..,, ഹരി നിര്‍ത്തുന്നില്ല ''മിണ്ടാതിരിയഡാ..,, എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ.,, ഹരീടെ അച്ഛന്‍ നെടുവീര്‍പ്പിട്ടു ''അല്ലേലും എന്‍റെ അങ്ങേരൊരു പാവാണ്,, പുറമെ ഉള്ള ദേഷ്യമൊക്കെ ചുമ്മാതെയാന്നെ., നിങ്ങളോടൊക്കെ ഉള്ള് നിറച്ച് സ്നേഹം മാത്രാണ്..,, മുത്തശ്ശി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ച് പോയി ''അയ്യടീ മുത്തശ്ശി കുട്ടീ..,, കെട്ട്യോനെ കുറിച്ച് പറയാന്‍ എന്താ ശുഷ്കാന്തി.,, ശ്രീഷ്മ മുത്തശ്ശീടെ കവിളില്‍ നുള്ളി ''ഞാന്‍ നേര് പറഞ്ഞതാ., ആ മനസ്സെനിക്കറിയാ..,, മുത്തശ്ശീടെ ആ വാക്കില്‍ തന്നെ ഉണ്ടായിരുന്നു മുത്തച്ഛനോടുള്ള സ്നേഹം

'''ഹ്മ്..,,എന്താണ് കണവനോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്നല്ലോ.,, കാശി കളിയാക്കി ''ഒന്ന് പോടാ ചെര്‍ക്കാ..,, എന്നാലും നീ വന്നപ്പോ ഒരു സാധനം മറന്നു ആ ചുളിവ് വീണ കവിളൊന്ന് വീര്‍ത്തു ''അതിനാര് മറന്നു., എന്‍റെ മുത്തിക്കുള്ളത് ഞാന്‍ മറക്കോ.., കാശി പോക്കറ്റില്‍ നിന്ന് നാരങ്ങ മിഠായിയുടെ പൊതിയെടുത്ത് ആ കൈയ്യില്‍ വെച്ച് കൊടുത്തതും അത് പൂനിലാവ് പോലുതിച്ചു അമ്മു ഇതെല്ലാം കണ്ട് ആസ്വദിക്കായിരുന്നു അച്ഛന്‍റെ മനസ്സാണേല് മുത്തച്ഛനെ കാണാന്‍ കൊതിച്ചോണ്ടിരിക്കാണ് സംസാരവും ഭക്ഷണ കഴിപ്പും കഴിഞ്ഞ് ഉച്ചമയക്കത്തിനായി എല്ലാവരും മുറിയിലേക്ക് പോയി കാശിയും ഹരിയും സ്റ്റുഡിയോയുടെ വര്‍ക്കും കാര്യങ്ങളും നോക്കി കൊണ്ടിരിക്കാണ് അപ്പോയാണ് അമ്മു അങ്ങോട്ട് വന്നത് ''കണ്ണേട്ടാ..,,ഒന്നിങ്ങോട്ട് വന്നെ., ''എന്താ അമ്മൂ...,, ''വേഗം വാന്നെ..,, അമ്മു കാശിയുടെ കൈ പിടിച്ച് വലിച്ചോണ്ട് പോയി ,...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story