ആകാശി💖: ഭാഗം 78

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശിയും ഹരിയും സ്റ്റുഡിയോയുടെ വര്‍ക്കും കാര്യങ്ങളും നോക്കി കൊണ്ടിരിക്കാണ് അപ്പോയാണ് അമ്മു അങ്ങോട്ട് വന്നത് ''കണ്ണേട്ടാ..,,ഒന്നിങ്ങോട്ട് വന്നെ., ''എന്താ അമ്മൂ...,, ''വേഗം വാന്നെ..,, അമ്മു കാശിയുടെ കൈ പിടിച്ച് വലിച്ചോണ്ട് പോയി ''എന്താടീ നിനക്ക്...,,നീ ഇങ്ങനെ വലിച്ചോണ്ട് പോകാതെ ഒന്ന് നിന്ന് കാര്യം പറ.,, കാശി അവളെ പിടിച്ച് വെക്കാന്‍ നോക്കി ''കണ്ണേട്ടനിങ് വന്നെ..,, അമ്മു അവനെ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ട് പോയി ഡോര്‍ ലോക്ക് ചെയ്തു ''ശ്ശെ,,അപ്പോ അതാണ് ഉദ്ദേശം ലെ..,, കാശി ഡോറില്‍ കൈ കുത്തി നിന്ന് അമ്മൂനെ നോക്കി കണ്ണിറുക്കി ''എന്തോന്ന്..,, അമ്മു നെറ്റിചുളിച്ചു ''റൊമാന്‍സ്.,, അവിടെ ഇരുന്ന എന്നെ പിടിച്ച് മുറിയിലേക്ക് വന്നത് ഇതിനാണല്ലെ., എന്നാ വാ വേഗം ലൈറ്റ് ഒാഫ് ചെയ്തോ..,, കാശി ബെഡിലേക്ക് നടന്നതും അമ്മു വായിം തുറന്നവനെ നോക്കി ''പോ..കണ്ണേട്ടാ..,, അതൊന്നും അല്ല.,, ''പിന്നെ.,, കാശിയുടെ മുഖം വാടി '''ആളെ കിട്ടി ദേ നോക്കിയെ.,, അമ്മു ലാപ് തുറന്നു ''ന്‍റെ പൊന്നമ്മൂ നീ ഇത് എന്തൊക്കെ ഈ പറയുന്നെ.,, '

'കണ്ണേട്ടാ..,, അമ്മക്കുള്ള നല്ല അടിപൊളി ആളെ കിട്ടിയെന്ന്.,, വലിയേടത്ത് പറമ്പില്‍ വാസുദേവ് പ്രഭു., നമ്മുടെ വീടില്‍ നിന്ന് നാല് കിലോമീറ്ററെ ഒള്ളൂ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്.,, ബിസിനസ്സാണ് ജോലി.,, അയാളെ ഭാര്യ ഇട്ടിട്ട് പോയതാന്ന് പോലും..,, നോക്കിക്കെ എങ്ങനെയുണ്ട്., കണ്ണേട്ടനൊന്ന് അന്വേഷിക്കാവോ..,, അമ്മു പറഞ്ഞത് കേട്ട് കാശി അയാളെ പ്രൊഫൈലൊന്ന് നോക്കി ''ഇത് നമ്മളെ വാസു അങ്കിളല്ലെ.,, ''ഹേ..,,കണ്ണേട്ടനറിയോ..,, ''ആ..ന്നെ., അച്ഛന്‍റെ സുഹൃത്താണ്.,, വീട്ടിലൊക്കെ വന്നിട്ടുണ്ട്., നല്ല ആളാണ്., വര്‍ഷങ്ങളായി ഭാര്യ ഉപേക്ഷിച്ച് പോയിട്ട്., ഒളിച്ചോടി കല്ല്യാണം കഴിച്ചതാ., അഞ്ച് വര്‍ഷായിട്ടും അവര്‍ക്ക് കുട്ടികളുണ്ടായില്ല,, അങ്കിളിനാണ് പ്രശ്നമെന്ന് പറഞ്ഞ് ആ സ്ത്രീ ഇട്ടിട്ട് പോയി., പാവം., ആത്മാര്‍ത്ഥമായി സ്നേഹിച്ച ഭാര്യ വിട്ടു പോയപ്പോ അങ്കിളാകെ തകര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലായിരുന്നു., ബിസിനസ്സൊക്കെ പൊട്ടി കോടികള്‍ കടത്തില്‍ പെട്ടു., അന്ന് നാട് വിട്ട ആള് പത്ത് വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വന്നത്., കടമൊക്കെ തീര്‍ത്ത് വീണ്ടും ബിസിനസ്സ് വിജയിച്ച് തല ഉയര്‍ത്തി പിടിച്ചാണ്.,

കുറേ പാവങ്ങള്‍ക്കും രോഗികള്‍ക്കും സഹായങ്ങളൊക്കെ ചെയ്യുന്നുണ്ട്., എന്ത് ചെയ്യാന്‍ ഇത്രക്കാലം ഒറ്റക്ക് ജീവിച്ച് മടുത്ത് കാണും., ഇപ്പോ ആയിരിക്കും കൂട്ട് വേണം എന്ന് തോന്നിയത്., കാശി നടുവീര്‍പ്പിച്ചു ''അയ്യോ..,,പാവം വാസുഅച്ഛന്‍..,, അമ്മൂന്‍റെ വായില്‍ നിന്നറിയാതെ വന്നു ''ഹേ..,,അച്ഛനോ..,,അതെപ്പോ തീരുമാനിച്ചു.,, കാശി അമ്പരപ്പോടെ ചോദിച്ചു ''ഇപ്പോ..,,എന്താന്നറിയോ കണ്ണേട്ടാ..,, കാശ് കണ്ടിട്ടൊന്നുമല്ല., എനിക്ക് കല്ല്യാണം കഴിയുന്ന വരെ അച്ഛന്‍റെ സ്നേഹം അറിയാന്‍ പറ്റിയിട്ടില്ല., സ്ക്കൂളില്‍ പഠിക്കുമ്പോ മീറ്റിങിനൊക്കെ അച്ഛന്‍റെ വിരലില്‍ തൂങ്ങുന്ന ഫ്രണ്ട്സിനെ കാണുമ്പോ അവര് കാണാതെ ഞാനും അപ്പുവുമൊക്കെ കണ്ണ് നിറച്ചിട്ടുണ്ട്., അച്ഛന്‍റെ കൈ പിടിച്ച് ഉത്സവം കാണാനും വീട്ടിലേക്ക് വരുന്ന അച്ഛന്‍ മക്കള്‍ക്കായി കൊണ്ട് വരുന്ന പൊതിക്കായി കാത്തിരിക്കാനും ഒത്തിരി ആഗ്രഹിച്ചതാ., പിന്നെ വാസു അച്ഛന്‍റെ കാര്യവും അങ്ങനെയല്ലെ., അവരും മക്കളെ ഒടുപാട് ആഗ്രഹിച്ചിട്ടുണ്ടാകില്ലെ., എനിക്കെന്തോ ഇത് വല്ലാതെ മനസ്സില്‍ പിടിച്ചു.,,

അമ്മു മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു ''അങ്കിള് നല്ലയാളാ., നമുക്കാദ്യം അച്ഛനോട് സംസാരിക്കാം., അത് കഴിഞ്ഞ് ബാക്കി തീരുമാനിക്കാം., വീട്ടിലെത്തീട്ട് സംസാരിക്കാം ഇതിനെ പറ്റി.,,അതല്ലെ നല്ലത്., കാശി അമ്മൂന്‍റെ തോളില്‍ കൈ വെച്ചു ''ഗീതമ്മയോട് പറഞ്ഞോ നീ..,, ''ഇല്ലെന്നെ ആദ്യം അച്ഛനോട് സംസാരിക്കാം., എല്ലാം ഒാക്കെ ആണെങ്കില്‍ പറഞ്ഞാ പോരെ.,, ''മതി., അപ്പോ ഇത് ഒാക്കെ ആയല്ലോ..,, ഇനി അടുത്തത് എന്താ..,, കാശി അര്‍ത്ഥം വെച്ച് ചോദിച്ചു ''എന്ത്..,, അമ്മു ബാക്കിലേക്ക് രണ്ടടി വെച്ചതും കാശി അവളെ പിടിച്ച് മേലേക്കിട്ട് ചുറ്റിപിടിച്ചു കാശി അമ്മൂന്‍റെ മുഖത്തേക്ക് നോക്കി അവന്‍റെ പ്രണയാര്‍ദ്യമായ നോട്ടത്തില്‍ അറിയാതെയവള്‍ കുരുങ്ങി പോയി കാശി ചുണ്ടില്‍ വിരിഞ്ഞൊരു ചിരിയോടെ അവളെ കവിളില്‍ വേദനിപ്പിക്കാതെ വാത്സല്യത്തോടെ ഒരു നുള്ള് കൊടുത്തു എന്നിട്ടവളെ കൈ പിടിച്ച് ബാല്‍ക്കണിയിലേക്ക് കൊണ്ട് പോയി ബാല്‍ക്കണിയുടെ കൈ വരിയില്‍ അമ്മു നിന്നതും കാശി അവളെ വയറിലൂടെ ചുറ്റിപിടിച്ച് തോളില്‍ താടിവെച്ചു ''അമ്മൂ...,, ''ഹ്മ്...,,

''ആ വീട് കണ്ടിട്ട് എന്താ തോന്നുന്നത്., അമ്മുവും ഗീതമ്മയും ആദ്യം താമസിച്ച വീട്ടിലേക്ക് ചൂണ്ടി കാശി ചോദിച്ചു ''എന്‍റെ കണ്ണേട്ടനെ കട്ട്മുട്ടാന്‍ കാരണമായ വീടല്ലെ., എന്തോ ഒത്തിരി ഇഷ്ടായിരുന്നു അവിടെ., ''ആണോ..,, നിനക്കറിയോ നിന്നെ എപ്പോയും ഞാനീ ബാല്‍ക്കണിയില്‍ നിന്നാണ് നോക്കാറ്.,,, കാശി അമ്മൂന്‍റെ മുടിയില്‍ മൃതുവായി ചുംബിച്ചു ''കണ്ണടച്ച് പാല് കുടിച്ചാ ആരും കാണില്ലെന്ന് കരുതിയോ..,, പലപ്പോയും ഞാന്‍ കാണാറുണ്ട്., ഒരുവട്ടം എന്നെ ഫോട്ടോ എടുത്തില്ലായിരുന്നോ..,, ''എടീ..,,ദുഷ്ടെ നീ അതൊക്കെ കണ്ടായിരുന്നോ..,, കാശിയുടെ കണ്ണ് തള്ളി ''യാ..യാ..,,കാണാത്ത പോലെ നിന്നതാ..,, അമ്മു കണ്ണിറുക്കി ''നീയും പഠിച്ച കള്ളി തന്നെയാ..,, കാശി അമ്മൂന്‍റെ കവിളില്‍ പിടിച്ച് വലിച്ചു ''നോവുന്നു കണ്ണേട്ടാ..,, അല്ല അവിടിപ്പോ ആരാ താമസിക്കുന്നെ.,, '''ഇവിടെത്തെ ഡ്രൈവറെ കുടുംബമാ..,, പിന്നെയ്.,, ഞാനും അച്ഛനും കൂടെ ഗീതമ്മക്കൊരു വീട് വാങ്ങാനുള്ള പ്ലാനിലായിരുന്നു.,, ''അതൊക്കെ എപ്പോ., എന്നോട് പറയാത്തതെന്തെ.,, അമ്മു കാശിയെ തള്ളിമാറ്റി അവനെ രൂക്ഷമായി നോക്കി ''നിനക്കൊരു സര്‍പ്രൈസ് തരാന്ന് കരുതിയാ., ഗീതമ്മേടെ കല്ല്യാണത്തെ കുറിച്ചൊന്നും ഞങ്ങള് ചിന്തിച്ചിരുന്നില്ല.,, ''ഇങ്ങനെ ഒരു വലിയ മനസ്സിന് ഒത്തിരി സ്നേഹം.,

പക്ഷെ വീട് വെച്ച് കൊടുത്താല്‍ അമ്മക്ക് സന്തോഷത്തേക്കാള്‍ കൂടുതല്‍ സങ്കമാകും ഉണ്ടാകുക., അമ്മക്ക് ആരേയും ബുദ്ധിമുട്ടിക്കുന്നതിഷ്ടമല്ല.,, അമ്മു പറഞ്ഞതിന് കാശി മൂളിയതെയൊള്ളു കാശിയുടെ മനസ്സില്‍ കല്ല്യാണം നടക്കുകയാണെങ്കില്‍ നല്ലൊരു സമ്മാനം ഗീതമ്മക്ക് കൊടുക്കണം എന്ന ചിന്തയായിരുന്നു ''അമ്മൂ..,, ''ഹ്മ്..പറ കണ്ണേട്ടാ.,, ''നമ്മളെന്തിനാ ടൈം ഇങ്ങനെ വേസ്റ്റാക്കുന്നത്.,, കാശി പറഞ്ഞത് അമ്മൂന് മനസ്സിലായില്ല,, ''എന്താ..,, ''നമുക്കും വേണ്ടേ ഒരു കുഞ്ഞികാലൊക്കെ.,, കാശി അവളെ അധരം കവര്‍ന്നെടുത്തു __________ കാശിയേം കൊണ്ട് അമ്മു പോയതും ഹരി മൂളിപാട്ടും പാടി റൂമിലേക്ക് പോയി ഡോര്‍ തുറന്ന് അകത്തേക്ക് കയറിയപ്പൊ ശ്രീഷ്മ ബെഡില്‍ ഉച്ചമയക്കത്തിലാണ് കാശി കഴിഞ്ഞ ദിവസം ശ്രീയെ കുറിച്ച് പറഞ്ഞത് ഒാര്‍മവെന്നതും ഹരി ഡോര്‍ ലോക്ക് ചെയ്ത് അവളെ അടുത്തേക്ക് നടന്നു ബെഡില്‍ അവളെ ഒാരത്തായി ഇരുന്ന് അവളെ മുഖത്തേക്ക് നോക്കി നിഷകളങ്കമായി ഉറങ്ങുന്ന ശ്രീയുടെ കരം ഹരി കൈയ്യിലെടുത്ത് ചുണ്ടോടടുപ്പിച്ചു ,...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story