ആകാശി💖: ഭാഗം 79

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ബെഡില്‍ അവളെ ഒാരത്തായി ഇരുന്ന് അവളെ മുഖത്തേക്ക് നോക്കി നിഷകളങ്കമായി ഉറങ്ങുന്ന ശ്രീയുടെ കരം ഹരി കൈയ്യിലെടുത്ത് ചുണ്ടോടടുപ്പിച്ചു ഒരു നേര്‍ത്ത സ്പര്‍ശനം പോലെ ഹരിയുടെ ആദ്യചുംബനം ശ്രീയുടെ കൈയ്യില്‍ പതിഞ്ഞു കൈ താഴ്ത്തി വെച്ച് അവളെ മുഖത്തേക്ക് നോക്കിയതും ഹരിയുടെ ചുണ്ടില്‍ അവന്‍ പോലും അറിയാതൊരു പുഞ്ചിരി വിരിഞ്ഞു ഹരി ശ്രീയുടെ കവിളില്‍ തലോടാനായി കൈ ഉയര്‍ത്തിയതും ശ്രീ പെട്ടന്ന് കണ്ണ് തുറന്നു അന്തം വിട്ട് ഹരിയേയും കൈയ്യിനേയും അവള്‍ മാറി മാറി നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി നിന്ന ഹരി ശ്രീഷ്മയുടെ മുഖം നോക്കിയൊന്ന് കൊടുത്തു അടികിട്ടിയ ശ്രീ കവിളും പൊത്തി ബെഡില്‍ എണീറ്റിരുന്നു ''ഹരീ..,,നീ എന്തിനാ എന്നെ ഇപ്പോ തല്ലിയെ?.,, ശ്രീഷ്മയുടെ ചോദ്യത്തില്‍ ദേഷ്യവും സങ്കടവും കലര്‍ന്നിരുന്നു ''ഞാന്‍ അടിച്ചതൊന്നുമല്ല., നിന്‍റെ കവിളിലൊരു കൊതുക് അതിനെ അടിച്ചതാ.,, ഹരി തന്‍റെ കള്ളത്തരം പിടിക്കപ്പെടാതിരിക്കാന്‍ മുഖം തിരിച്ചാണ് മറുപടി കൊടുത്തത് ''കള്ളം പറയേണ്ട ഹരീ..,, ആദ്യമൊക്കെ ചീത്തയെ ഒള്ളായിരുന്നു ഇപ്പോ ദേഹോപദ്രവും തുടങ്ങിയോ..,, ഞാന്‍ എന്ത് തെറ്റാ ചെയ്തത് നിന്നെ സ്നേഹിച്ചതോ., ഞാനത്ര ശല്യമാണെങ്കില്‍ ഞാന്‍ പോയേക്കാം എങ്ങോട്ടേലും..,,

അവളെ ശബ്ദമൊന്നിടറി.,, ''ഒന്ന് നിര്‍ത്തോ., എന്താ നിന്‍റെ പ്രശ്നം ഞാന്‍ അടിച്ചതോ..,, ഇത് ചോദിച്ച് ഹരി ശ്രീഷ്മയുടെ തലക്ക് പിറകില്‍ പിടിച്ച് തന്നോടടുപ്പിച്ച് അടിച്ച കവിളില്‍ അമര്‍ത്തിയൊരു ഉമ്മ കൊടുത്തു ''ഇപ്പോ ഹാപ്പിയായല്ലോ..,, ഇതും പറഞ്ഞ് ഹരി വേഗം മുറിയില്‍ നിന്നിറങ്ങി പോയി ഡോറടച്ച് നെഞ്ചില്‍ കൈവെച്ചൊന്ന് നിശ്വസിച്ച് ശ്രീക്ക് കൊടുത്ത ഉമ്മ ആലോചിച്ച് ചിരിച്ച് താഴേക്ക് മൂണിപാട്ടും പാടി സോഫയില്‍ പോയി ഇരുന്ന് ടീവി ഒാണ്‍ ചെയ്തു ടീവി ഒാണ്‍ ആണെങ്കിലും ഹരി റൂമില്‍ നടന്ന കാര്യങ്ങള്‍ ആലോചിച്ച് ചിരിക്കുകയായിരുന്നു ഇതേ സമയം ശ്രീഷ്മ ഇവിടെ ഇപ്പോ ആരാ ബോംബിട്ടതെന്ന ചിന്തയായിരുന്നു ശെരിക്കും ഹരി തന്നെ ഉമ്മ വെച്ചോ അതോ താന്‍ സ്വപ്നം കാണ്ടതാണോ എന്ന് മനസ്സിലാകാതെ തറഞ്ഞ് നിന്നു അവസാനം ഞെട്ടല് മാറിയതും ആ മുഖത്ത് നാണം വിരിഞ്ഞു ''ശ്ശോ..,, ശ്രീഷ്മ മുഖം പൊത്തി ബെഡില്‍ കിടന്നു കൂടെ ചുണ്ടിലൊരു മായാ ചിരിയും ഉണ്ടായിരുന്നു ____________ ഇതേ സമയം ബെഡില്‍ ഒരു പുതപ്പിനുള്ളില്‍ കെട്ടിപുണര്‍ന്ന് കിടക്കാണ് കാശിയും അമ്മുവും അമ്മു നഗ്നമായ കാശിയുടെ നെഞ്ചിലൂടെ വിരലോടിച്ച് കിടക്കാണ് കാശി അവളെ മുടിയിലൊന്ന് ചുംബിച്ച് '''നീയെനിക്ക് ഒരിക്കലും മടുക്കാത്ത ലഹരിയാണ്.,,

വീണ്ടും വീണ്ടും നിന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ തോന്നുന്നു.,, കാശി അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി അവളെ ചുണ്ടുകള്‍ കവര്‍ന്നെടുത്തു അമ്മൂന്‍റെ ഒാരോ അണുവിലും അവന്‍റെ സ്നേഹം ഒഴുകിനടന്നു വീണ്ടുമൊരു ചെറുനോവോടെ അമ്മൂനെ സ്വന്തമാക്കി അവളെ വരിഞ്ഞ് മുറുക്കി ആ കിടത്തത്തില്‍ തന്നെ രണ്ട് പേരും ഉറങ്ങി പോയിരുന്നു വൈകീട്ട് നന്ദു വന്ന് ഡോറില്‍ മുട്ടിയപ്പോയാണ് ഉണര്‍ന്നത് ''അയ്യോ..,,സമയം കുറേ ആയി.,, എല്ലാവരും എന്നെ പറ്റി എന്ത് കരുതിയോ എന്തോ., അമ്മു ടെന്‍ഷനോടെ എണീറ്റ് മുടി വാരിചുറ്റി എണീക്കാന്‍ നിന്നു ''വല്ലോം ഉടുത്തിട്ട് പോടീ..,, കാശി ചിരിച്ചപ്പോയാണ് അമ്മൂന് ബോധം വന്നത് അവള്‍ നാവ് കടിച്ച് കാശിക്കൊരു ഇടിയും കൊടുത്ത് ഫ്രഷാകാന്‍ പോയി രണ്ട് പേരും ഫ്രഷായി പുറത്തിറങ്ങി ''വാ..വാ രണ്ട് പേരും ചായ കുടിക്ക്.,, ഹരീടെ അമ്മ രണ്ട് പേര്‍ക്കും ചായ എടുത്ത് കൊടുത്തു എല്ലാവരും പുറത്തിറങ്ങി കാറ്റും കൊണ്ട് ചായ കുടിക്കാണ് മുത്തശ്ശീടെ സ്പെഷ്യല്‍ അരിയുണ്ടയും ഉണ്ട് ''അച്ഛനെന്താ വരാത്തത് അമ്മേ.,, കാശീടെ അച്ഛന്‍ നിരാശയോടെ മുത്തശ്ശിയോട് ചോദിച്ചു ''അങ്ങേര് വരാന്‍ നേരം മോന്തിയാകും ചെക്കാ..,, നീ ആ അരിയുണ്ട എടുത്ത് കഴിച്ചെ.,, അച്ഛന് മുത്തച്ഛനെ കാണാഞ്ഞിട്ട് സമാധാനം ഉണ്ടായിരുന്നില്ല

''നമുക്ക് പാടത്തേക്ക് പോയാലോ..,, അമ്മു ആണത് ചോദിച്ചത് ''അതിനെന്താ കമോണ്‍ എവരിബഡീ,, നന്ദു ചാടി എണീറ്റു നന്ദുവും അമ്മുവും ശ്രീയും മുന്നോട്ട് നടന്നു അവര്‍ക്ക് കൂട്ടായി ഹരിയും കാശിയും പിന്നിലും ''പണിക്കാരൊക്കെ പോയോ ഹരീ..,, ''അവരൊക്കെ നേരത്തെ പോകും., അല്ലാ എന്തിനാ ഉച്ചക്ക് അമ്മു നിന്നെ വലിച്ചോണ്ട് പോയത്., ഹരി ചോദിച്ചു ''അത് ഇമ്പോട്ടന്‍റ് കാര്യാണ്., ഞാന്‍ നാളെ സ്റ്റുഡിയോയിലേക്ക് പോകും വഴി പറയാം., പിന്നെ ശ്രീയുടെ കാര്യം നീ ആലോചിച്ചോ..,, കാശി ഇങ്ങനെ ചോദിച്ചതും ഹരീടെ മുഖം മാറി നാണത്തോടെ ചിരിക്കുന്നത് കണ്ട് കാശി വാ തുറന്ന് പോയി ''എന്തോന്നടെയ്.,, എന്തോ സംഭവിച്ചിട്ടുണ്ടല്ലോ..,, കാശി നെറ്റിചുളിച്ചതും ഹരി ഉണ്ടായതെല്ലാം പറഞ്ഞു ''അമ്പടാ കള്ളാ സണ്ണി കുട്ടാ നീയാള് കൊള്ളാലോ..,, ''പോടാ..,, അവളെന്‍റെ ഭാര്യയല്ലെ.,, ''ഭാര്യയോ..,, അങ്ങനെ അല്ലല്ലോ സാറ് പറയാറ്.,, കാശി അവനെ ചൂഴ്ന്ന് നോക്കി '''എന്നാ ഇനി മുതല്‍ അങ്ങനെയാ.,, ഹരി കണ്ണടച്ചിങ്ങനെ പറഞ്ഞ് മുന്നില്‍ കുളത്തിലേക്ക് നോക്കി നില്‍ക്കുന്ന പെണ്‍പടയുടെ അടുത്തേക്ക് നടന്നു ''എന്ത് രസാലെ കണ്ണേട്ടാ ഇവിടെ കാണാന്‍.,, നമുക്കൊരിക്കെ ഈ കുളത്തിലേക്ക് കുളിക്കാന്‍ വരണെ.,, അമ്മു ഇളം പച്ചനിറത്തില്‍ സൂര്യ കിരണങ്ങളേറ്റ് തിളങ്ങുന്ന കുളത്തിലേക്ക് നോക്കി നില്‍പ്പാണ്

''അതിനെന്താ മുത്തേ പിന്നൊരിക്കെ ആക്കേണ്ട.,,നമുക്കിപ്പോ അങ്ങ് കുളിച്ചാലോ..,, കാശി അമ്മൂന്‍റെ തോളിലൂടെ കൈയ്യിട്ടു ''അയ്യയ്യെ എന്ത് ഒലിപ്പീരി ആണ് ചേട്ടായി നിങ്ങള്.,, നന്ദു കാശിയെ കളിയാക്കി ''ഡീ..,,അടക്കാ കുരുവി ഇതെന്‍റെ ഒരേയൊരു പൊണ്ടാട്ടിയാണ്., കുറച്ചൊക്കെ ഒലിപ്പിക്കാം., എന്ന് വെച്ച് ആനന്ദിനോട് കല്ല്യാണത്തിന് മുന്നെ പഞ്ചാരയടിക്കാന്‍ നില്‍ക്കണ്ട, ഹ്മ്..,,നിന്‍റെ ഫോണ്‍ ഞാനൊന്ന് ചെക്ക് ചെയ്യുന്നുണ്ട്..,, കാശി കണ്ണുരുട്ടി '''ഞാനത്രക്കാരി നഹീ ഹേ..,, നന്ദു പല്ലുംക്കാട്ടിയൊരു ചിരിയായിരുന്നു എന്നാ ഇതൊന്നും അറിയാതെ രണ്ട് പേര് ഇടക്കിടെ ഇടംകണ്ണിട്ട് നോക്കി നോക്കി കളിക്കാണ് ''പ്രത്യേക ശ്രദ്ധിക്ക്., കൂടുതല്‍ സമയം ഒളിക്കണ്ണിട്ട് നോക്കിയാല്‍ കോങ്കണ്ണാകുമെന്ന് ആരോഗ്യ വകുപ്പില്‍ നിന്നിപ്പോള്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്..,, കാശി പറഞ്ഞത് കേട്ട് ഹരിയും ശ്രീയുമൊന്ന് ഞെട്ടി ഒന്നും അറിയാത്ത പോലെ നിന്നു ''എന്താ കണ്ണേട്ടാ ഈ പറയുന്നെ.,,

അമ്മു മനസ്സിലാകാതെ ചോദിച്ചു ''അത് അമ്മുവേച്ചിക്കറീലെ.,,ചേട്ടായി ഇടക്കിങ്ങനെ പരസ്പരം ബന്ധമില്ലാത്തത് പറയും., ചേച്ചി പേടിക്കണ്ട ചികിത്സിച്ചാ ബേധമാകാവുന്നതെയൊള്ളു.,, നന്ദു പറഞ്ഞത് കേട്ടു അമ്മു അവനെ കളിയാക്കി ചിരിച്ചു ''അതേയതെ.,അവനിടക്കിങ്ങനേയാ..,, ഹരി കാശിയുടെ കാലില്‍ ചവിട്ടി ''ചികിത്സ എനിക്കല്ല., ചിലര്ക്ക് ഉടനെ ഗൈനകോളജിസ്റ്റിനെ കാണേണ്ടി വരും..,, കാശി പറഞ്ഞത് കേട്ട് ശ്രീ ഹരിയെ നോക്കി കണ്ണിരുട്ടി ''കണ്ണേട്ടനിങ്ങനെ അതും ഇതും പറയാതെ ഇവിടൊക്കെ കാണിച്ച് തന്നെ..,, അഞ്ച് പേരും എല്ലായിടത്തും കറങ്ങി തറവാട്ടില്‍ എത്തിയപ്പോയേക്കും നേരം ഇരുട്ടിയിരുന്നു ''എല്ലാവരും വിളക്ക് വെച്ച് അകത്ത് കൂടി വേഗം വാ..,, അമ്മു ദൃതിയില്‍ നടന്നു എല്ലാവരും തുറന്ന് കിടന്ന ഡോറിലൂടെ അകത്ത് കടന്നതും പെട്ടന്ന് സ്റ്റെക്കായി ''അയ്യയ്യേ..,,എന്തോന്നാ കാശി ഇത്..,, ഹരി താടിക്ക് കൈ കൊടുത്തു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story