ആകാശി💖: ഭാഗം 8

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

'''എനിക്ക് തോന്നി എന്‍ഗേജ്മെന്‍റിന് പോയ വേഷം കണ്ടപ്പോ തന്നെ., പിന്നെ ഞാന്‍ ഹരിയേട്ടനെ കണ്ടപ്പോ ചോദിച്ചായിരുന്നു.., എന്താ ആ കൊച്ചിനെ ഇഷ്ടമല്ലാത്തത് വേറെ പല്ല പ്രണയവും..,, അമ്മു അവനെ ഒന്ന് നോക്കി വീണ്ടും അവളെ പണി തുടര്‍ന്നു കാശി മറുപടിയായി കപ്പ് അവിടെ വെച്ച് ഒരു കള്ളചിരിയോടെ അവളെ തൊട്ടടുത്തായി വന്ന് നിന്നു അവന്‍റെ നിശ്വാസം അവളെ കഴുത്തില്‍ തട്ടിയതും അമ്മു ഞെട്ടലോടെ തിരിഞ്ഞ് കബോര്‍ടില്‍ പറ്റിചേര്‍ന്നു നിന്നു അവളെ നെഞ്ചിടിപ്പ് കൂടി നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു കാശി ഉള്ളിലെ ചിരി കടിച്ച് പിടിച്ച് കബോര്‍ടില്‍ നിന്ന് ഫോണിന്‍റെ ചാര്‍ജെര്‍ എടുത്ത് മാറി നിന്നപ്പോയാണ് അമ്മൂന്‍റെ ശ്വാസം നേരെ വീണത് ''നീയിത് എന്താ ഇങ്ങനെ നില്‍ക്കുന്നത്..? കാശി ഒന്നും അറിയാത്ത പോലെ ചോദിച്ചു ''ഹേ..ഒന്നുല്ല..,, അമ്മു നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് കണം ഷോളിന്‍റെ അറ്റം കൊണ്ട് തുടച്ചോണ്ട് അവളെ പണിയിലേക്ക് തിരിഞ്ഞു ''അല്ല ഞാന്‍ ചോദിച്ചതിന് മറുപടി തന്നില്ല..,, ''എന്ത്.?, കാശി ഫോണ്‍ ചാര്‍ജിന് വെച്ചോണ്ട് ചോദിച്ചു ''നിങ്ങളെ മുറപ്പെണ്ണിനെ ഇഷ്ടം അല്ലാത്തത് എന്താണെന്ന്? അമ്മു വീണ്ടും ചോദിച്ചു '''എന്‍റെ കൊച്ചേ ശ്രീഷ്മയെ എന്‍റെ അനിയത്തികുട്ടിയെ പോലെ കൊണ്ട് നടന്നതാ ഞാന്‍., പിന്നെ വേറെ കുറച്ച് കാര്യങ്ങളും ഉണ്ട്.,

അതിപ്പോ നിന്നോടന്നല്ല ആരോടും പറയാന്‍ പറ്റില്ല പിന്നെ താന്‍ നേരത്തെ ചോദിച്ച പ്രണയം ., അത് ഉണ്ടോന്ന് ചോദിച്ചാല്‍ ഇത്രയുംക്കാലം ഇല്ലായിരുന്നു., പക്ഷെ ഇപ്പോ എന്‍റെ ഹൃദയം ആരോ കൊത്തിവലിക്കുന്ന പോലെ ഒരു തോന്നല്‍..,, കാശി അവളെ നോക്കി കണ്ണിറുക്കി മുറിയില്‍ നിന്ന് പോയി ''അതിന് കണ്ണേട്ടന്‍ എന്നെ നോക്കി കണ്ണിറുക്കിയത് എന്തിനാ.., ഇനി ഞാനാണോ കണ്ണേട്ടന്‍ പറഞ്ഞ..... പോ മനസ്സേ...,,ഒാരോ ദുഷിച്ച ചിന്തകള്‍...,, അമ്മു പിറു പിറുത്ത് വേഗം അവന്‍റെ മുറിയെല്ലാം വൃത്തിയാക്കി ഇറങ്ങി താഴേക്ക് പോയി കിച്ചണില്‍ എത്തിയപ്പോ കാശിയുടെ അമ്മ പാത്രം കഴുകാണ് ''താ സുമമ്മെ ഞാന്‍ കഴുകാം..,, കാശിയുടെ അമ്മയുടെ പേര് സുമ എന്നാണ്, അമ്മു പരിചയപ്പെട്ടത് മുതല്‍ സുമമ്മ എന്നാണ് വിളിക്കാറ് ''വേണ്ട അമ്മൂ..,നീ ക്ഷീണിച്ചില്ലെ. ഇപ്പോ തന്നെ ഇൗ വീട് മുയുവന്‍ നീ തുടച്ച് വൃത്തിയാക്കി., അടുക്കളയിലെ പണികള്‍ എനിക്ക് നോക്കാവുന്നതെ ഒള്ളൂ.., ഫ്രിഡ്ജില്‍ ഞാന്‍ നാരങ്ങ പിഴിഞ്ഞ് വെച്ചിട്ടുണ്ട്., നീയത് എടുത്ത് കുടിക്ക്., ക്ഷീണമെല്ലാം മാറട്ടെ..,, കാശിയുടെ അമ്മ പറഞ്ഞത് കേള്‍ക്കാതെ അമ്മു പാത്രം വാങ്ങി കഴുകാന്‍ തുടങ്ങി ''എനിക്ക് ക്ഷീണൊന്നുല്ല സുസമ്മേ., ഇന്ന് ഇവിടാണോ ഉറങ്ങുന്നെ., തറവാട്ടിലേക്ക് പോകുന്നുണ്ടോ..,,

അമ്മു കഴുകുന്നതിനിടക്ക് ചോദിച്ചു ''ഇനി കുറച്ച് ദിവസം ഇവിടെ നില്‍ക്കാന്ന് വെച്ചു അമ്മൂ.., ഇന്നത്തെ നിശ്ചയ ചടങ്ങിനിടെ കാശീടെ പ്രവര്‍ത്തിയൊക്കെ കൊണ്ട് അവരെ മുത്തച്ഛന്‍ ഭയങ്കര ദേഷ്യത്തിലാ., ഇനി അതൊക്കെ തണുക്കട്ടെ എന്നിട്‌ പോകാന്ന് വെച്ചു..,, അമ്മ കൈയ്യിലെ വെള്ളം സാരിതലപ്പില്‍ തോര്‍ത്തി കൊണ്ട് അമ്മൂനോട് മറുപടി പറഞ്ഞു അമ്മുവും സുമമ്മയും അടുക്കള ഒക്കെ ഒതുക്കി '''അമ്മൂ..,,ഭക്ഷണം കഴിച്ചിട്ട് പോകാം കേട്ടോ..,, ''അയ്യോ വേണ്ട സുമമ്മേ അമ്മ അവിടെ തനിച്ചല്ലെ., അതും അല്ല ഇവിടെ ഒക്കെ പരിചയം ആകുന്നല്ലെ ഒള്ളൂ..,, ഇപ്പോ തന്നെ സന്ധ്യ ആയി ഞാന്‍ ഇറങ്ങട്ടെ..,, അമ്മു പോകാനായി നിന്നതും സുമമ്മ അഞ്ചൂറിന്‍റെ ഒരു നോട്ട് അവളെ കൈ വെള്ളയില്‍ വെച്ച് കൊടുത്തു അമ്മുവിന് അത് വേണ്ടെന്ന് പറയാന്‍ തോന്നിയെങ്കിലും വീട്ടിലെ അവസ്ഥയോര്‍ത്ത് സുമമ്മയെ നോക്കിയൊന്ന് സ്നേഹത്തോടെ പുഞ്ചിരിച്ചു ''തനിച്ച് പോകണ്ട.,കാശി കൊണ്ട് വിട്ടോളും., സുമമ്മ അവളെ തലയിലൊന്ന് തലോടി പറഞ്ഞതും അമ്മുവും പരിചയം ഇല്ലാത്ത സ്ഥലമായതിനാല്‍ ശെരി വെച്ചു ''കണ്ണാ...,, അമ്മുവിനെ ഒന്ന് വീട് വരെ കൊണ്ട് വിട്ടെ., നേരം ഇരുട്ടിയില്ലെ അവളെ തനിച്ച് വിടാന്‍ വയ്യ.,,

അവിടെ ഹാളില്‍ ടീവി കണ്ടോണ്ടിരുന്ന കാശിയോടായ് അമ്മ പറഞ്ഞതും കാശി മുകളില്‍ പോയി ബുള്ളറ്റിന്‍റെ കീയും അവന്‍റെ ഫോണും എടുത്തോണ്ട് വന്നു ''വാ പോകാം..,, കാശി അമ്മൂനോട് പറഞ്ഞ് പോര്‍ച്ചില്‍ പോയി ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു അമ്മു ബുള്ളറ്റിലേക്കും അവന്‍റെ മുഖത്തേക്കും മാറി മാറി നോക്കുന്നത് കണ്ട് അവന്‍ അവളെ നോക്കി നെറ്റിചുളിച്ചു ''അ..അല്ല ബുള്ളറ്റിലാണോ..,, അമ്മു ഒന്ന് മടിച്ച് ചോദിച്ചു ''പിന്നെന്താ കാളവണ്ടിലോ.., കാര്‍ അച്ഛന്‍റെ കൈയ്യിലാ., നീ വേഗം കയറാന്‍ നോക്ക്..,, കാശി ഗൗരവത്തോടെ പറഞ്ഞതും അമ്മു അവന്‍റെ തോളില്‍ കൈ വെച്ച് കയറി വേഗം കൈയ്യെടുത്തു ''കണ്ണാ..,,നന്ദൂനെ കൂട്ടി വെന്നേക്കണെ..,, അവര് പോകാന്‍ നിന്നതും സുമമ്മ പറഞ്ഞു ''അമ്മ അവളോട് ഗേറ്റിന് പുറത്തേക്ക് ഇറങ്ങി നില്‍ക്കാന്‍ വിളിച്ച് പറഞ്ഞേക്ക്., എനിക്കൊന്നും വയ്യ തറവാടിലേക്ക് കയറി ആ കോഷ്മയുടെ മോന്ത കാണാന്‍..,, ഇതും പറഞ്ഞ് കാശി ബുള്ളറ്റെടുത്തു അമ്മുവിന്‍റെ കൂടെയുള്ള കാശിയുടെ ആദ്യ യാത്ര അതും തന്‍റെ പ്രിയപ്പെട്ട ബുള്ളറ്റില്‍ കാശിയുടെ ചുണ്ടില്‍ ഒരു മായാ പുഞ്ചിരി വിടര്‍ന്നപ്പോള്‍ അമ്മൂന്‍റെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി അമ്മു അവിടെയുള്ള സ്ഥലങ്ങളെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് കാശിക്ക് അവളെ മിററിലൂടെ നോക്കിയപ്പോ മനസ്സിലായി

''അല്ല കണ്ണേട്ടാ..,,ശ്ശേ..ചേട്ടാ..,, മുറിയില്‍ കുറേ പുസ്തകങ്ങള്‍ കണ്ടു ഒത്തിരി വായിക്കുന്ന കൂട്ടത്തിലാണോ? നിശ്ശബ്ദതയെ കീറിമുറിച്ച് കൊണ്ട് അമ്മു തന്നെ സംസാരത്തിന് തുടക്കം കുറിച്ചു ''ആദ്യമൊക്കെ വായിച്ചിരുന്നു., ഇപ്പോ കുറവാ.., എന്തോ മടിയാ വായിക്കാന്‍., പിന്നെ ഇഷ്ടപ്പെട്ട പുസ്തകങ്ങളൊക്കെ കാണുമ്പോ ചുമ്മാ വാങ്ങി വെക്കും., കാശി മിററിലുടെ അമ്മൂനെ നോക്കി ചിരിച്ചു ''താന്‍ വായിക്കോ? കാശി തിരിച്ച് ചോദിച്ചു ''എനിക്കും വായിക്കാനൊക്കെ ഒത്തിരി ഇഷ്ടാ., പക്ഷെ ഇപ്പോ കണ്ണേട്ടന്‍ പറഞ്ഞപോലെ വായിക്കുന്നത് കുറവാ., സമയം കിട്ടാറില്ല..,, യ്യോ സോറി ചേട്ടന്‍..,, അമ്മു സ്വയം തലക്കടിച്ചു ''ഹഹഹ നീ കണ്ണേട്ടാന്ന് തന്നെ വിളിച്ചോ., എനിക്ക് കുഴപ്പൊന്നുല്ല,, അത് കേട്ട് അമ്മു ചമ്മിയപോലെ ചിരിച്ചു '''ചോദിക്കാന്‍ വിട്ട് പോയി നിങ്ങള്‍ ഇതിന് മുമ്പ് എവിടെ ആയിരുന്നു താമസിച്ചിരുന്നെ., അല്ല അന്ന് ഗോവയില്‍ തനിച്ചാണല്ലോ കണ്ടത് കൂടെ ആരും ഇല്ലായിരുന്നോ.., കാശി ചോദിച്ചതും അമ്മൂന്‍റെ വീടെത്തിയതും ഒരുമിച്ചായിരുന്നു ''വീടെത്തി.,നമ്മുക്ക് പിന്നെ കാണാം..,, അമ്മു ബുള്ളറ്റില്‍ നിന്നിറങ്ങി ആശ്വാസത്തോടെ വീട്ടിലേക്കോടി തറവാട്ടിന്‍റെ ഗേറ്റിന് പുറത്ത് തന്നെ നന്ദു ഉണ്ടായിരുന്നു.. അവള്‍ വേഗം ബുള്ളറ്റില്‍ കയറി ''ചേട്ടായീ വേഗം വിട്ടോ..,,

നന്ദു ബുള്ളറ്റില്‍ കയറി തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു ''നിനക്കിത് എന്താടി നന്ദൂ..,, കാശി അന്താളിപ്പോടെ ചോദിച്ചു ''ഒലക്ക.,മനസ്സമാധാനം വേണേല് സ്പീഡില്‍ വിട്ടോ., നന്ദു ചൂടായതും കാശി ബുള്ളറ്റെടുത്ത് സ്പീഡില്‍ വിട്ടു കുറച്ച് കഴിഞ്ഞതും കാശി വണ്ടി സ്ലോ ആക്കി ''എന്താ നന്ദൂ കാര്യം? ''എന്‍റെ ചേട്ടായി ഒന്നും പറയണ്ട., ഞാന്‍ വീട്ടിലേക്ക് പോകുന്നതറിഞ്ഞ് ആ ശ്രീക്കും എന്‍റെ കൂടെ പോരണമെന്ന് പറഞ്ഞ് പെട്ടിം തൂക്കി വന്നിരുന്നു., ഇനി എന്‍ഗേജ്മെന്‍റും കൂടെ കഴിഞ്ഞ സ്ഥിതിക്ക് അവള് ചേട്ടായിക്ക് തീരെ സമാധാനം തരില്ല., അവളെ എങ്ങനെ ഒഴിവാക്കും എന്നോര്‍ത്ത് നിന്നപ്പോയാ അവള് ഫോണെടുക്കാന്‍ മറന്നെന്ന് പറഞ്ഞ് പോയത് കൃത്യ സമയത്ത് ചേട്ടായി വന്നോണ്ട് രക്ഷപ്പെട്ടു.., നന്ദു ചിരിച്ചോണ്ട് പറഞ്ഞതും കാശി ഒന്ന് നെടുവീര്‍പ്പിട്ടു ''നീ തങ്കമല്ല നന്ദൂ..,ചേട്ടായീടെ തങ്കമണിയാ., അല്ല നന്ദുട്ടാ ഇനി അവളെങ്ങാനും ഹരിന്‍റെ കൂടെ അങ്ങോട്ട് എഴുന്നള്ളോ..,, കാശി സംശയത്തോടെ ചോദിച്ചു ''ഹേയ്..,,ചാന്‍സില്ല.,ഇനി വേണേല് ഹരിയേട്ടനോട് വിളിച്ച് പറഞ്ഞേക്ക്., ''അത് വേണ്ട.,എനിക്ക് നിന്നെ വീട്ടിലിറക്കിയിട്ട് ക്ലബ്ബിലേക്ക് പോകണം., ഹരി അവിടെ ഉണ്ടാകും ഞാന്‍ പറഞ്ഞോളാം.., കാശി നന്ദൂനെ വീട്ടിലിറക്കി ക്ലബിലേക്ക് വിട്ടു അവിടെ എല്ലാവരും ഹാജറായിരുന്നു

''ആ..ഹ മണവാളന്‍ എത്തിയല്ലോ.., ശാമില് കളിയാക്കി ''പോടാ..,, ..ഹരി...ഡാ..,, കാശി ശാമിലിന് മറുപടി കൊടുത്ത് ഫോണ്‍ വിളിക്കുന്ന ഹരിയെ തട്ടിവിളിച്ചു കാശിയോട് മിണ്ടല്ലെന്ന് പറഞ്ഞിട്ടും കാശി ഹരിയേ തട്ടി വിളിച്ചോണ്ടെ ഇരുന്നു അവസാനം സഹികെട്ട് കാശി അവന്‍റെ ഫോണ്‍ വാങ്ങി കട്ടാക്കി ''കോപ്പെ മന്‍ഷ്യന്‍ ഒരു കാര്യം പറയാന്‍ വരുമ്പോ അവന്‍റെ ഒലക്കമലെ ഫോണ്‍വിളി., കാശി ചൂടായി ''ഡാ തെണ്ടി എന്നെ എങ്ങാനും തെറിവിളിച്ചാല്‍ ആ ശ്രീഷ്മയെ നിന്‍റെ വീട്ടില്‍ കൊണ്ടിടും.,, ''ഹേ..,, ''ഹാ.. സുഭദ്രാന്‍റിയാ വിളിച്ചെ., ആ ശ്രീഷ്മക്ക് നിന്‍റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞ് അവിടെ അലമ്പാക്കുന്നുണ്ടെന്ന്. എന്നോട് കൊണ്ട് വിടാന്‍..,, ഹരി പറഞ്ഞതും കാശിക്ക് പെരുത്ത്ക്കേറി ''അവളെ എങ്ങാനും നീ അങ്ങോട്ട് കെട്ടിയെടുത്താല് നിന്നെ ഞാന്‍ കൊല്ലും.,, ''എന്‍റെ പൊന്നോ എനിക്കതല്ലെ പണി., ഇനി ഞാന്‍ കൊണ്ട് വിട്ടിട്ടില്ലേലും അവളെ തന്തപുടി കൊണ്ട് വിട്ടോളും..,, ഹരി അവനെ നോക്കി പല്ലിളിച്ചു ''പെട്ടല്ലോ അളിയാ..,,അവള് നിന്നേം കൊണ്ടെ പോകൂ എന്നാ തോന്നുന്നെ., ആദര്‍ശ് കാശിയോട് പറഞ്ഞു

''പിന്നേ..,,അവള്‍ വീട്ടിലേക്ക് കെട്ടിയെടുത്താ എനിക്കെന്നാ., ഇന്ന് ഞാനും എന്‍റെ ഹരിയും ഇവടാ കിടക്കുന്നെ.,അല്ലേഡാ..,, കാശി ഹരിയെ ഒളിക്കണ്ണിട്ട് നോക്കി ''പോടാ., എനിക്കൊന്നും വയ്യ കൊതുകിന്‍റെ കടി കൊള്ളാന്‍..,, ഹരി ടീവിയിലെ ചാനല്‍ മാറ്റി കൊണ്ട് പറഞ്ഞു ''അതിനെന്താ നമ്മള് കൊതുക് തിരി കത്തിച്ച് കിടക്കും., നീയെന്‍റെ ചങ്കല്ലെ..,, കാശി സോപ്പിട്ടതും ഹരി നിവര്‍ത്തികേട് കൊണ്ട് സമ്മതിച്ചു ആദര്‍ശും ശാമിലും പോയതും രണ്ട് പേരും കതകടച്ച് കിടന്നു ഹരി കൊതുകിന്‍റെ കടി കൊണ്ട് കാശിയെ പിരാഗി തിരിഞ്ഞും മറിഞ്ഞും കിടന്നു കാശി ഉറക്കം കിട്ടാതെ ഫോണെടുത്ത് വാട്സാപ്പ് ഒാണ്‍ ചെയ്തതും ഒരുപാട് മെസ്സേജ് വന്ന് കിടപ്പുണ്ട്., അതില്‍ അമ്മൂന്‍റെ മെസ്സേജ് കണ്ടതും ആവേശത്തോടെ തുറക്കാന്‍ പോയപ്പോയേക്കും ഫോണിലേക്കൊരു കോള്‍ വന്നു കാശി ദേഷ്യത്തോടെ ഫോണ്‍ എടുത്തതും ഒരു പെണ്ണിന്‍റെ കരച്ചില് കേട്ടതും ഒരുമിച്ചായിരുന്നു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story