ആകാശി💖: ഭാഗം 80

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''എല്ലാവരും വിളക്ക് വെച്ച് അകത്ത് കയറി വേഗം വാ..,, അമ്മു ദൃതിയില്‍ നടന്നു എല്ലാവരും തുറന്ന് കിടന്ന ഡോറിലൂടെ അകത്ത് കടന്നതും പെട്ടന്ന് സ്റ്റെക്കായി ''അയ്യയ്യേ..,,എന്തോന്നാ കാശി ഇത്..,, ഹരി താടിക്ക് കൈ കൊടുത്തു ''ആ..ഹ്‌..എനിക്കറിയില്ല,, കാശി കൈ മലര്‍ത്തി ചിരിച്ചു അമ്മു ആണേല് വായിം പൊളിച്ച് നില്പ്പാണ് നന്ദു ഇതൊക്കെ എന്ത് എന്ന രീതിയില്‍ സെറ്റില്‍ പോയിരുന്നു മുത്തച്ഛനേയും കെട്ടിപിടിച്ച് ചെറിയ കുട്ടികളെ പോലെ തേങ്ങി തേങ്ങി കരയാണ് അച്ഛന്‍ ഇടക്കിടക്കെന്തോ പറയുന്നുമുണ്ട്. മുത്തച്ഛനാണെങ്കില്‍ കരയുന്നുമുണ്ട് അച്ഛനെ ആശ്വസിപ്പിക്കുന്നുമുണ്ട് ''എന്തോന്നാടെയ് നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ക്ക് തണ്ണും തടിയും തന്നെയൊള്ളോ., പിള്ളേരുടെ മനസ്സാണ്.,, ചുമ്മാ കൊച്ചു കുഞ്ഞുങ്ങളെ പോലെ മോങ്ങുന്നെ., ഹരി പറഞ്ഞത് കേട്ട് അമ്മു വാ പൊത്തി ചിരിച്ചു ''നിഷ്ങ്കളങ്കമായ മനസ്സായത് കൊണ്ടാ..,, നീ അപ്പുറത്തേക്ക് നോക്കിക്കെ നിന്‍റെ അച്ഛനും മൂക്ക് പിഴിഞ്ഞ് കരയുന്നു.,, കാശി ഹരിക്ക് കാണിച്ച് കൊടുത്തു അമ്മയും സാരിതുമ്പില്‍ കണ്ണീര് തുടക്കുന്നുണ്ട്

''എന്തോന്നാ ഇവിടെ കണ്ണീര് പരമ്പരയോ.., എല്ലാവരും കൂടെ ഇവിടെ കണ്ണീര്‍ പുഴ ഒഴുക്കോ..,,? സത്യം പറഞ്ഞോ ഞങ്ങള്‍ പുറത്തിറങ്ങിയ സമയം വല്ലതും നടന്നോ ഇവിടെ.,,? ഹരി ഉറക്കെയാണ് ചോദിച്ചെതെങ്കിലും ആരും അത് മൈന്‍റ് ആക്കീല അത് കണ്ട് ശ്രീഷ്മ അവനെ കളിയാക്കി ചിരിച്ചു ''അമ്മേ..,,സത്യമായിട്ടും ഇവിടെ എന്താ നടക്കുന്നെ.,, ഹരി അവന്‍റെ അമ്മയെ തോണ്ടി വിളിച്ചു ''അവര് അച്ഛനും മകനും പിണക്കമൊക്കെ മാറി പരിഭവ പറച്ചിലാലാണ്.,, അവരെ സംസാരം കേട്ടിട്ട് സങ്കടം വരുവാ..,, ഹരീടെ അമ്മയും സാരി തലപ്പ് കൊണ്ട് കണ്ണീരൊപ്പി ''അതിന് അവര് പറയുന്നതൊന്നും കേള്‍ക്കുന്നില്ലല്ലോ..,, ഫുള്‍ തേങ്ങലെല്ലെ കേള്‍ക്കുന്നത്.,, ''അത് കേട്ടാല്‍ തന്നെ മനുഷ്യന്മാര് ആയവര്‍ക്ക് കരച്ചില്‍ വരും.,, ഇതും പറഞ്ഞ് ഹരീടെ അമ്മ അവനൊയൊരു നോട്ടം ''ഒാ..ഹോ നൈസായി എനിക്കിട്ട് വെച്ചല്ലെ പോരാളീ..,, ഹരി വേഗം കാശിയുടെ അടുത്തേക്ക് പോയി ''ഡാ..,,കാശീ നീ വന്നെ നമുക്ക് വല്ല കള്ളനും പോലീസും കളിക്കാം., അവരിവിടെ ഇരുന്ന് മോങ്ങട്ടെ.,, ഹരി നടുമുറ്റത്തേക്ക് നടന്നു പുറകെ നന്ദുവും ശ്രീയും പോയി.,, കാശി ആണെങ്കില്‍ അച്ഛനും മുത്തച്ഛനും ഇത്രയും ദിവസത്തെ പരിഭവവും പരാതിയും കഥകളും പറഞ്ഞ് തീര്‍ക്കട്ടെ എന്ന് കരുതി ബാക്കിയുള്ളവരെ കൊണ്ട് അവിടെന്ന് മാറി

''ആരൊക്കെയുണ്ട് കള്ളനും പോലീസിനും., നന്ദു ഒരു നോട്ട് ബുക്കെടുത്ത് പേരെഴുതാന്‍ നിന്നു ''ഒന്നാമനായിട്ട് എന്നെ തന്നെ എഴുതിക്കോ മക്കളെ.., മുത്തശ്ശി നടുമുറ്റത്തുള്ള ചാരു കസേരയിലേക്കിരുന്നു ''അയ്യോ..,,ഇള്ളകുട്ടി.,, കാശി മുത്തശ്ശീടെ കവിളില്‍ പതിയെ പിച്ചി തറവാട്ടില്‍ എല്ലാവരും ഒരുമിച്ച് കൂടിയാല്‍ രാത്രി എന്തെങ്കിലും ഗെയിം കളിക്കല്‍ സ്ഥിരമുള്ളതാണ് എന്നാ അതിനൊന്നും ഇല്ലാതെ മാറി നില്‍ക്കല്‍ മുത്തച്ഛനായിരുന്നു എല്ലാവരേയും പേര് നന്ദു എഴുതി. കളി തുടങ്ങി ഇടക്കിടക്ക് കാശിയും ഹരിയും കള്ളക്കളി കളിക്കുന്നുണ്ട് തറവാട്ടില്‍ വീണ്ടും കളിചിരി മുഴങ്ങി കേട്ടു വാശിയേറിയ മത്സരം നടന്ന് കൊണ്ടിരിക്കയാണ് ''ഇതെന്താപ്പൊ കഥ ഞങ്ങളെ കൂട്ടാതെ ഇവിടെ കളിക്കുന്നതൊന്ന് കാണണമല്ലോ.,, മുത്തച്ഛന്‍ മുത്തശ്ശീടെ അടുത്തുള്ള കസേരയില്‍ വന്നിരുന്നു ''അതിന് മുത്തച്ഛന്‍ തമ്പ്രാന് കളിയൊക്കെ പറ്റുമോ., സാധാരണ മസിലും പിടിച്ച് നില്പല്ലായിരുന്നോ..,, കാശി മുത്തച്ഛനെ നോക്കി തട്ടിവിട്ടു ''നീ പോടാ ചെര്‍ക്കാ അതൊക്കെ പണ്ട്.,, ചിരിയോടെയാണത് പറഞ്ഞത് അച്ഛനും ചിരിച്ചോണ്ട് അങ്ങോട്ട് വന്നു കണ്ണ് ചുവന്ന് കിടപ്പുണ്ടെങ്കിലും ആ മുഖത്ത് നല്ല തിളക്കമുണ്ടായിരുന്നു കാശിയുടെ അടുത്ത് വന്നിരുന്നു ആരുംകാണാതെ അച്ഛന്‍ കാശിക്കൊരു ഉമ്മ കൊടുത്തു കാശി അച്ഛനെ വിടര്‍ന്ന കണ്ണുകളോടെ നോക്കി

''താങ്ക്സ് കണ്ണാ..,, ''എന്തിനച്ഛാ..,, ''എന്‍റെ പഴയ അച്ഛനെ തിരിച്ച് തന്നതിന്.,, അച്ഛന്‍റെ വാക്കില്‍ കാശിയെ ഒാര്‍ത്ത് അഭിമാനമായിരുന്നു വീണ്ടും തുടക്കം മുതല്‍ കളിച്ചു അവസാനം ഒരുപാട് സമയം ആയതും ഫുഡൊക്കെ കഴിച്ച് കിടക്കാന്‍ പോയി കാശിയും ഹരിയും ഫുഡ് കഴിച്ച് ക്ലബ്ബിലേക്ക് പോയി അമ്മു കമ്പനിയിലെ പെന്‍റിംങ് വര്‍ക്കെല്ലാം തീര്‍ത്തു അമ്മൂന് കോളേജിലെ വര്‍ക്കും തീര്‍ക്കാന്‍ ഉണ്ടായിരുന്നു അതും കൂടെ കഴിഞ്ഞപ്പോയേക്കും ഗീതമ്മേടെ വിളി വന്നു അപ്പോയാണ് കാശി കയറി വന്നത് വന്നതും അമ്മൂനെ പുറകിലൂടെ കെട്ടിപിടിച്ച് കവിളിലൊരു ചുംബനം കൊടുത്തു കാശിയുടെ കുറുമ്പുകള്‍ കാരണം അമ്മു ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു അവള്‍ക്ക് ഫോണില്‍ സംസാരിക്കാനെ പറ്റുന്നുണ്ടായിരുന്നില്ല ''എന്നാ ശെരി അമ്മാ ഞാ..ഞാന്‍ നാളെ വിളിക്കാം.,, അമ്മു വേഗം ഫോണ്‍ കട്ട് ചെയ്ത് കാശിയുടെ കൈ മാറ്റി അവനെ നോക്കി പേടിപ്പിച്ചു ''ദേ കണ്ണേട്ടാ കഷ്ടോണ്ട് ഞാന്‍ ഫോണ്‍ വിളിക്കുന്നത് കണ്ടില്ലെ.,, അമ്മു ഇടുപ്പില്‍ കൈ കുത്തി നിന്നോണ്ട് ചോദിച്ചു ''കണ്ടല്ലോ.,, പക്ഷെ എനിക്ക് നിന്നെയിങ്ങനെ കാണുമ്പോ സ്നേഹിക്കാന്‍ തോന്നാണ്.,, കാശി അമ്മൂനെ അവനിലേക്കടുപ്പിച്ച് മൂക്കിന്‍ തുമ്പില്‍ കടിച്ചു ''അല്ല ആരാ വിളിച്ചെ ഗീതമ്മയോ..,,

''ആ..ഹ് അമ്മയും മേമയും വീട്ടിലെത്തിയിട്ടുണ്ട്.,,ഗസ്റ്റ് ഹൗസില്‍., അവര് രണ്ട് ദിവസം കഴിഞ്ഞാ ചെന്നൈയിലോട്ട് തന്നെ പോകാണെന്ന്., അതോണ്ട് അപ്പു രണ്ട് ദിവസം അമ്മേടെ കൂടെ നില്‍ക്കണമെന്ന് പറഞ്ഞ് വന്നിട്ടുണ്ട്.,, ''സിദ്ധാര്‍ത്ഥും ഉണ്ടോ അപ്പൂന്‍റെ കൂടെ.,, കാശി ചോദിച്ചു ''അവളെ കൊണ്ടാക്കി പോയി പോലും., നമ്മള് എന്താ ചെയ്യാ കണ്ണേട്ടാ അമ്മേടെ കല്ല്യാണക്കാര്യം അവതരിപ്പിക്കണ്ടേ., അമ്മു വിഷമത്തോടെ ചോദിച്ചു '''നീ ടെന്‍ഷന്‍ ആകാതെ., നമുക്ക് നാളെ തന്നെ വാസു അങ്കിളിന്‍റെ കാര്യം അച്ഛനോട് സംസാരിക്കാം., നാളെ ഉച്ചക്ക് മുമ്പെ നമ്മള്‍ വീട്ടില്‍ പോകും പറ്റിയൊരു സമയം നോക്കി ഗീതമ്മയോട് കാര്യങ്ങള്‍ അവതരിപ്പിക്കാം .,, പോരെ.,, കാശി അമ്മൂന്‍റെ നെറ്റില്‍ തന്‍റെ നെറ്റി മുട്ടിച്ചോണ്ട് ചോദിച്ചു അമ്മു സന്തോഷത്തോടെ കാശിയുടെ കവിളില്‍ ചുംബിച്ചു ''കിടക്കണ്ടെ നമുക്ക് ഞാനാദ്യം ഒന്ന് ഫ്രഷാകട്ടെ.,, കാശി ബാത്ത് റൂമില്‍ കയറി കുറച്ച് മിനിറ്റ് കഴിഞ്ഞതും ഡോര്‍ തുറന്നു ''അമ്മുട്ടാ..,,ആ തോര്‍ത്ത് ഇങ്ങെടുത്തെ., ഞാന്‍ എടുക്കാന്‍ വിട്ട് പോയി.,, കാശി തല പുറത്തേക്കിട്ട് അമ്മൂനെ നോക്കി ഫോണ്‍ തോണ്ടി നില്‍ക്കായിരുന്ന അമ്മു ഫോണവിടെ വെച്ച് കബോഡില്‍ നിന്ന് കാശിക്ക് തോര്‍ത്ത് നീട്ടിയതും കാശി അവളെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ചു ''വിട് കണ്ണേട്ടാ..,,പ്ലീസ്..,,

അമ്മു ഉള്ളിലേക്ക് കയറാന്‍ കൂട്ടാകാതെ ഡോറില്‍ ഒരു കൈ കൊണ്ട് അമര്‍ത്തിപിടിച്ചു കാശി ആണെങ്കില്‍ അവളെ മറ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിക്കുന്നു ''വടം വലി കളിക്കാതെ ഇങ്ങോട്ട് വാടീ..,, ഇല്ലേല് ഞാന്‍ പൊക്കിയെടുത്തോണ്ട് വരും.,, കാശി അമ്മൂനെ ഉള്ളിലേക്ക് ആക്കി ഡോര്‍ ലോക്ക് ചെയ്തു അവളെ തന്‍റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി ഷവര്‍ ഒാണ്‍ ചെയ്തു രണ്ട് ശരീരത്തേയും നനച്ച് കൊണ്ട് വെള്ളം അവരിലൂടെ ഒഴുകി നടന്നു വെള്ളത്തിന്‍റെ തണുപ്പില്‍ വിറച്ച അമ്മു കാശിയെ ഇറുകെ വട്ടം പിടിച്ചു കാശി അവളുടെ കഴുത്തിലേക്ക് മുഖം അമര്‍ത്തി അമ്മൂന്‍റെ നഖം കാശിയുടെ നഗ്നമായ പുറത്ത് വേദനയുണ്ടാക്കി അവളെ ഷോള്‍ഡറില്‍ നിന്ന് സ്ലീവ് താഴ്ത്തി അവിടേയും അവന്‍റെ ചുണ്ട് ഒാടിനടന്നു രണ്ട് പേരിലും ചൂട് പിടിച്ചു കൂടിചേരലിന്‍റെ സുഗന്ധത്തിനായ് രണ്ട് പേരുടേയും ഉള്ളം തുടിച്ചു ___________ ഹരി മുറിയിലേക്ക് കയറി വന്നപ്പോ ശ്രീഷ്മ അവിടെ ഉണ്ടായിരുന്നില്ല ഹരി നെറ്റിചുളിച്ച് മുറിയിലാകെ നോക്കി അവളെ കാണാതെ വന്നതും താഴെയെല്ലാം പോയി നോക്കി അവിടെ ഇല്ലെന്ന് കണ്ടതും നന്ദൂന്‍റെ റൂമിലേക്ക് പോയി ഡോര്‍ തുറന്നെങ്കിലും അത് ലോക്കായിരുന്നു ''മനുഷ്യനിവിടെ റൊമാന്‍റിക് മൂഡില്‍ വന്നപ്പോ അവള് എങ്ങോട്ട് എഴുന്നള്ളിയോ എന്തോ..,,

ഹരി ഫോണ്‍ എടുത്ത് ശ്രീയുടെ ഫോണിലേക്കടിച്ചു ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല ഹരി ദേഷ്യത്തോടെ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നതും പെട്ടന്ന് ഫോണെടുത്തു ''ഹ..ഹലോ..,, ശ്രീയാകെ പതറി പോയിരുന്നു ''നീ എവിടെ., ഫോണടിച്ചാല്‍ എടുത്തൂടെ നിനക്ക്., വെറുതെ മനുഷ്യനെ ദേഷ്യപിടിപ്പിക്കാന്‍.,, '''ഞാ..ഞാന്‍ ഉറങ്ങി പോയി അതാ.,, ശ്രീഷ്മ വിക്കി ''സാധാരണ നീ ഇവിടെയെല്ലെ ഉറങ്ങാറ്., അതോണ്ട് ഇന്നും ഇവിടെ കിടന്നാ മതി., വേഗം വരാന്‍ നോക്ക്..,, ഹരി കുറച്ച് മയത്തോടെ പറഞ്ഞു ''അത് ഞാന്‍ നന്ദൂന് പേടിക്ക്..,, ''നന്ദൂനൊരു പേടിയും ഇല്ല.,, നീ ഇങ്ങോട്ട് വരുന്നോ അതോ ഞാന്‍ അങ്ങോട്ട് വരണോ..,, ഹരി ശ്രീയെ പറഞ്ഞ് മുയുവന്‍ ആക്കാന്‍ സമ്മതിച്ചില്ല ''വേണ്ട.,ഞാന്‍ വന്നോളാം.,, ശ്രീഷ്മ നിരാശയോടെ ഫോണ്‍ വെച്ചു ''മന്‍ഷ്യനിവിടെ റൊമാന്‍റിക് ആയി പ്രൊപ്പോസ് ചെയ്യാന്‍ വന്നപ്പൊ., അവള് വേഗം തടി തപ്പിയേക്കുന്നു..,, ഇനി പ്രൊപ്പോസൊന്നും വേണ്ട നേരെ കാര്യത്തിലോട്ട്.,, ഹരി പോക്കന്‍റില്‍ നിന്ന് റോസെടുത്ത് അതില്‍ ചുംബിച്ചോണ്ട് ചിരിച്ചു ''ഹായ് ഹരീ..,, ശ്രീഷ്മ ഡോര്‍ തുറന്ന് മുറിയിലേക്ക് എത്തിനോക്കിയതും ഹരി വേഗം റോസ് മാറ്റി വെച്ചു ''ഇവിടെ വാടീ..,, ശ്രീഷ്മയെ കണ്ട് ഹരി ദേഷ്യത്തോടെ എണീറ്റതും ശ്രീഷ്മ ഒാടാന്‍ നോക്കിയപ്പോയേക്കും അവളെ കൈയ്യില്‍ ഹരീടെ പിടിവീണിരുന്നു..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story