ആകാശി💖: ഭാഗം 81

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''ഹായ് ഹരീ..,, ശ്രീഷ്മ ഡോര്‍ തുറന്ന് മുറിയിലേക്ക് എത്തിനോക്കിയതും ഹരി വേഗം റോസ് മാറ്റി വെച്ചു ''ഇവിടെ വാടീ..,, ശ്രീഷ്മയെ കണ്ട് ഹരി ദേഷ്യത്തോടെ എണീറ്റതും ശ്രീഷ്മ ഒാടാന്‍ നോക്കിയപ്പോയേക്കും അവളെ കൈയ്യില്‍ ഹരീടെ പിടിവീണിരുന്നു ഹരി ശ്രീയെ വലിച്ച് റൂമിലേക്കിട്ട് ഡോര്‍ ലോക്ക് ചെയ്ത് കൈയ്യും കെട്ടി അവളെ ഒന്ന് നോക്കി ശ്രീ ആണേല് ചിരിക്കണോ വേണ്ടയോ എന്ന രീതിയില്‍ നില്‍ക്കാണ്., മനസ്സാണേല് പെരുമ്പറ കൊട്ടുന്നുണ്ട് ''എവിടെ ആയിരുന്നു നീ..,, ''ഞാ..ഞാനോ..,,നന്ദൂന് കൂട്ട് കിടക്കാന്‍.,, അവള്‍ക്ക് ഒറ്റക്ക് കിടക്കാന്‍ പേടിയാണ് പോലും.,, ഞാന്‍ പൊക്കോട്ടെ ഹരീ..,, ശ്രീ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു ''നന്ദൂനൊരു പേടിയും ഇല്ല., നീ എനിക്ക് കൂട്ട് കിടന്നാ മതി മനസ്സിലായോ..,, ഹരി ശ്രീന്‍റെ തൊട്ട് മുന്നില്‍ വന്ന് നിന്നതും അവള്‍ക്ക് പേടിച്ചിട്ട് കൈയ്യൊക്കെ വിറക്കാന്‍ തുടങ്ങി ''എന്താ മുഖത്തേക്ക് നോക്കാത്തത്., സാധാരണ നീ ഇങ്ങനെ അല്ലല്ലോ ,, ഹരി ചിരി കടിച്ച് പിടിച്ചു ''അ..അത്., അതോ അതെനിക്കെയ് വല്ലാണ്ട് ഉറക്കം വരുന്നു., ഞാന്‍ കിടക്കാണ്.,, ഗുഡ് നൈറ്റ് ഹരി..,, ശ്രീ വേഗം കട്ടിലിലേക്ക് കിടക്കാന്‍ പോയതും ഹരി അവളെ പിടിച്ച് നെഞ്ചിലേക്കിട്ടു പെട്ടന്നായത് കൊണ്ട് ഞെട്ടിപോയ ശ്രീ അങ്കലാപ്പോടെ അവനെ നോക്കി

''എന്‍റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങാന്‍ പോകാണോ പെണ്ണേ..,, ഹേ..,, ഹരീടെ ശബ്ദം അത്രയും നേര്‍ത്തതായിരുന്നു., '''ഹരീ..നീ...,, ''നീ..,,ബാക്കി പറ.,, ഹരി ഒന്ന് ചിരിച്ചു ''നിനക്കെന്താ പെട്ടന്നൊരു മാറ്റം.,, ''പെട്ടന്നുള്ളതൊന്നുമല്ല., ഞാന്‍ പ്രണയിക്കുന്നവള്‍ വേറെ ഒരാളെയാണ് പ്രണയിക്കുന്നതെന്നറിഞ്ഞപ്പോയുള്ള ദേഷ്യം അതായിരുന്നു കല്ല്യാണം കഴിഞ്ഞിട്ടും നിന്നോടുണ്ടായത്., പിന്നെ സത്യാവസ്ഥ കാശി പറഞ്ഞപ്പോ..,, ഹരി ഒന്ന് നിര്‍ത്തി ശ്രീഷ്മ നോക്കി അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് ഒന്നൂടെ തോന്നോട് ചേര്‍ത്തു ''പറഞ്ഞപ്പോ..,, ശ്രീഷ്മ ചിരിച്ചോണ്ട് ചോദിച്ചു ''പറഞ്ഞപ്പോ എന്ത്കൊണ്ട് ആ പ്രണയം പതിമടങ്ങ് ശക്തിയോടെ പൊടിതട്ടിയെടുത്തൂടാ എന്ന് തോന്നി..,, ഹരി ഇതും പറഞ്ഞ് റോസ് കൈയ്യിലെടുത്ത് ശ്രീഷ്മക്ക് നേരെ നീട്ടി '''l love you ശ്രീ..,, ശ്രീഷ്മ അത് വാങ്ങി അതിലെ നറുമണം ആസ്വദിച്ച് പൂവിലേക്ക് നോക്കി ''ഹേ..,,ഇൗ റോസ് ഹരി മുറ്റത്ത് നിന്ന് പറിച്ചതാണോ..,, ശ്രീ പെട്ടന്ന് ഹരിയെ തള്ളിമാറ്റി ചോദിച്ചു ''ആ..ഹ് എന്തേ..,, ''എടാ ദുഷ്ടാ മരങ്ങോടാ., ഇത് ഞാന്‍ കാശ് കൊടുത്ത് വാങ്ങി വെള്ളം ഒഴിച്ച് വളമിട്ട് പൊന്ന് പോലെ നോക്കുന്ന റോസാ ചെടിയിലെ പൂവാ.,, നിനക്കറിയോ ഒരു പുഴുവിനെ പോലും അതിലേക്ക് ഞാന്‍ അടുപ്പിക്കാറില്ല., എന്നിട്ട് ആ റോസ് തന്നെ പറിച്ച് ഇഷ്ടം പറയാന്‍ വന്നേക്കുന്നു കാലന്‍., ഇനി റൊമാന്‍സിക്കാന്‍ എന്‍റെ അടുത്തേക്ക് എങ്ങാനും വന്നാല്‍ വിവരം അറിയും.,, ശ്രീഷ്മ ദേഷ്യത്തോടെ മുടി വാരി കെട്ടി ലൈറ്റ് ഒാഫ് ചെയ്ത് കട്ടിലില്‍ കിടന്നു ഹരിയാണെങ്കില്‍ ഇപ്പോ എന്താ ഉണ്ടായതെന്ന് ആലോചിച്ച് വായിം തുറന്ന് ഇരുട്ടത്ത് തന്നെ നിന്നു

--------------------------------------------------------- രാവിലെ എണീറ്റ് ചായ കുടിച്ച് എല്ലാവരും നേരത്തെ തന്നെ വീട്ടിലേക്ക് പോകാന്‍ നിന്നു കാരണം അച്ഛന് കമ്പനിയിലേക്കും കാശിക്ക് സ്റ്റുഡിയോയിലേക്കും പോകണം.,നന്ദൂന് ക്ലാസും ഉണ്ട്.,, അമ്മു ഗീതമ്മ ചെന്നൈയിലേക്ക് പോകുന്ന വരെ ലീവെടുത്തു., ലീവാണെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യണമായിരുന്നു ഹരിയും അവരെ കൂടെ ഇറങ്ങി അവനും കാശിക്കും ഒരുമിച്ച് സ്റ്റുഡിയോയിലേക്ക് പോകാന്‍.,, എല്ലാവരും യാത്ര പറഞ്ഞ് തറവാട്ടില്‍ നിന്നിറങ്ങി ഹരി കാശിയുടെ ബുള്ളറ്റെടുത്തു ബാക്കി എല്ലാവരും കാറിലാണ് കാശി അമ്മൂനെ നോക്കി അമ്മു കാശിയോട് തലയാട്ടി ''അച്ഛാ..,, ''എന്താ കണ്ണാ..,, ''അതെയ് നമ്മുടെ വാസു അങ്കിളില്ലെ.,, അങ്കിളിനെ കാണാറുണ്ടോ ഇപ്പോ..,, ''ഉണ്ടല്ലോ., ഇടക്ക് മീറ്റ് ചെയ്യാറുണ്ട്., എന്താടാ കാര്യം.,, അച്ഛനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്., കോ ഡ്രൈവര്‍ സീറ്റില്‍ അമ്മയും ബാക്കില്‍ നന്ദുവും അമ്മുവും കാശിയും ''അത് പിന്നെ അച്ഛാ., അങ്കിളിപ്പോ കല്ല്യാണം നോക്കുന്നുണ്ടോ.,, കാശി ഒന്ന് എറിഞ്ഞ് നോക്കി ''അവനോട് കല്ല്യാണ കാര്യം പറഞ്ഞ് മടുത്ത്., നല്ലക്കാലത്ത് കെട്ടാതെ നടന്ന് ഇപ്പോയാ ബോധം വെച്ചത്., ഇന്നലെ വിളിച്ചിരുന്നു ഒരാളെ മാട്രിമോണിയില്‍ കണ്ട് ഇഷ്ടായെന്ന്., ഗീതയോ പ്രീതയോ അങ്ങനെ എന്തോ ഒന്നാ പേര്., ഡീറ്റെയ്ല്‍സ് അയച്ച് തരാന്ന് പറഞ്ഞിരുന്നു., അവന്‍റെ സമാധാനത്തിന് ഞാനൊന്ന് അന്വേഷിക്കാന്‍., എന്തായാലും അവന് കൂട്ടായി നല്ലൊരാള്‍ തന്നെ വരട്ടെ.,,

പാവം ഒരുപാട് അനുഭവിച്ചതാ,, അച്ഛന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു ''അത് അച്ഛാ.,, അങ്കിള് പറഞ്ഞ ഗീത അമ്മൂന്‍റെ അമ്മയാ..,, കാശി പറഞ്ഞതും അച്ഛന്‍ പെട്ടന്ന് ബ്രേക്കിട്ട് ഞെട്ടലോടെ അമ്മൂനെ നോക്കി ''സത്യാണോ അമ്മൂ..,, അച്ഛന്‍ ചോദിച്ചതിന് അമ്മു തലയാട്ടി പുറകില്‍ നിന്ന് മറ്റു വണ്ടികള്‍ ഹോണ്‍ അടിച്ചതും അച്ഛന്‍ വണ്ടിയെടുത്തു കാശി എല്ലാം അച്ഛന് പറഞ്ഞ് കൊടുത്തു അമ്മു ആണ് ഗീതമ്മേടെ കല്ല്യാണം നടത്താന്‍ മുന്നിട്ടിറങ്ങിയതെന്നും വാസു അങ്കിളിന്‍റെ ആലോചന ഗീതമ്മ അറിഞ്ഞിട്ടില്ലെന്നും എല്ലാം പറഞ്ഞു ''ഹ്മ്..,, അമ്മൂ മോളെടുത്ത തീരുമാനം നല്ല തീരുമാനമാണ്.,, വാസൂന്‍റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ ഉറപ്പ് തരുന്നു മോളെ അമ്മ സങ്കടപ്പെടേണ്ടി വരില്ല.,, അച്ഛന്‍റെ വാക്ക് കേട്ടതും അമ്മൂന്‍റെ മുഖം തിളങ്ങി ''എന്‍റെ അമ്മു നല്ല കുട്ടിയാ, ഗീത കുറേ കഷ്ടപ്പെട്ടതല്ലെ നിങ്ങളെ ഒക്കെ വളര്‍ത്തി വലുതാക്കാന്‍., ഇനി ആ കഷ്ടപ്പാടിനൊരു അറുതി വരട്ടെ., രണ്ട് മക്കളേയും കെട്ടിച്ചു., ഇനി തനിച്ച് നില്‍ക്കുന്നതിലും നല്ലത് ഒരു കൂട്ട് ഉണ്ടാകുന്നതാ.,, അതൊരുവിധത്തില്‍ ഒറ്റപ്പെടലില്‍ നിന്നൊരു ആശ്വാസാണ്,, എന്തായാലും നന്നായി നടക്കട്ടെ,, അമ്മ ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു ''അപ്പോ ഉടനെ ഗീതാന്‍റിയുടെ കല്ല്യാണം ഉണ്ടാകും അല്ലെ.,, നന്ദു ചോദിച്ചതിന് അമ്മു ചിരിച്ചതേയൊള്ളു കാരണം ഗീതമ്മയുടെ സമ്മതം കൂടെ കിട്ടണം.,, എന്താകും പ്രതികരണം എന്ന് പോലും അറിയില്ല., അവരെ വീട്ടില്‍ ഇറക്കി അച്ഛന്‍ കമ്പനിയിലേക്ക് പോയി

അമ്മു നേരെ പോയത് ഗസ്റ്റ് ഹൗസിലേക്കാണ് ഹരി വൈറ്റ് ചെയ്ത് നില്‍ക്കുന്നതിനാല്‍ കാശി സ്റ്റുഡിയോയിലേക്ക് പോകാന്‍ പെട്ടന്ന് റെഡിയാകാന്‍ കയറി അമ്മു വേഗം ഗസ്റ്റ് ഹൗസില്‍ പോയി വീട്ടിലേക്ക് തന്നെ വന്നു കാശിയുടെ ഡ്രസ്സെല്ലാം അയേര്‍ണ് ചെയ്യാന്‍ ഉണ്ടായിരുന്നു എന്നാ അപ്പോയേക്കും കാശി അയേര്‍ണ്‍ ചെയ്തിരുന്നു ''കണ്ണേട്ടന്‍ പോകാറായോ..,, ''ആ..ഹ്ടാ കുഞ്ഞേ..,, എന്തേ പോകണ്ടേ..,, ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇട്ട് കൊണ്ടിരിക്കെ കാശി കള്ളചിരിയോടെ ചോദിച്ചു ''ഹ്മ്.ഹ്.,,പൊക്കൊ..,, അതല്ല കണ്ണേട്ടാ അമ്മോട് കല്ല്യാണക്കാര്യം പറയണ്ടേ..,, അമ്മു നിഷ്കു ഭാവത്തില്‍ ചോദിച്ചു ''പറയാലോ..,, ഞാന്‍ ഉച്ചക്ക് വരും., അപ്പോ ഒരു അവസരം ഒത്തുവരുമ്പോ നമുക്ക് ചോദിക്കാ..,, ''എനിക്കാകെ ഒരു പേടി.,, അമ്മ സമ്മതിക്കാതെ നില്‍ക്കോ..,, ''അങ്ങനെ പേടിക്കാതെ അമ്മൂട്ട്യേ..,, അതൊക്കെ സമ്മതിക്കാന്നെ., ആദ്യം നീയിങ് വന്നെ..,, കാശി അവളെ അടുത്തോട്ട് നിര്‍ത്തി ''എന്താ..,, അമ്മു അവന്‍റെ കണ്ണിലേക്ക് നോക്കി ''ജോലിക്ക് പോകുന്ന ഭര്‍ത്താവിന് ഒരു ഉമ്മ താടീ..,, ''ഹോ..,ഒരു ഭര്‍ത്താവ് വന്നേക്കുന്നു.,, അമ്മു കവിളിലൊന്ന് പിച്ചി കാലെത്തിച്ച് നെറ്റിയിലൊരു മുത്തമിട്ടു ''ഇനി ഇവിടെ.,, കാശി കവിള് കാണിച്ച് കൊടുത്തു കവിളിലും ചുംബിച്ചതും കാശി ആവേശത്തോടെ കണ്ണും ചുണ്ടുമെല്ലാം കാണിച്ച് കൊടുത്തു '''ഇനി സാറ് വേഗം പോകാന്‍ നോക്ക് ഇനി അതികം നിന്നാല്‍ എനിക്ക് പണിയാകും.,, അമ്മു ചിരിച്ചു ''പോണോ..,,ഹരിയെ പറഞ്ഞ് വിട്ട് നമുക്ക് റൂമിലങ് കൂടിയാലോ..,,

കാശി അവളെ നോക്കി സൈറ്റടിച്ചു ''അയ്യടാ..,,വേഗം പോകാന്‍ നോക്ക്., അമ്മു അവനെ ഉന്തി തള്ളി വിട്ടു നന്ദുവും സ്ക്കൂളില്‍ പോയതും അമ്മുവും അമ്മയും ഉച്ചത്തേക്കുള്ളതെല്ലാം ആക്കിവെച്ചു പണിയെല്ലാം കഴിഞ്ഞ് അമ്മു അപ്പൂനെ വീട്ടിലേക്ക് വിളിച്ച് ഗീതമ്മേടെ കല്ല്യാണകാര്യം അവതരിപ്പിച്ചു അപ്പൂനും സന്തോഷമായി വൈകുന്നേരത്തോട് അടുത്തപ്പോയാണ് കാശി എത്തിയത് അപ്പോ മുതല്‍ കാശിയും അമ്മുവും ഗീതമ്മയോട് അവതരിപ്പിക്കാന്‍ ഒരു അവസരം നോക്കി നടപ്പാണ്, വൈകീട്ട് ചായയെല്ലാം കുടിച്ച് ഗാര്‍ഡനില്‍ സംസാരിപ്പിച്ചിരിപ്പാണ് എല്ലാവരും ''അമ്മു ഇത് തന്നെ അവസരം നീ പറയ്.,, കാശി ചെവിയില്‍ പറഞ്ഞു ''അയ്യോ ഞാനോ..,, ''പിന്നെ ഞാനോ.., നീ തുടങ്ങിക്കോ അമ്മുട്ടാ.., ബാക്കി നിന്‍റെ കണ്ണേട്ടനേറ്റു.,, പിന്നെ അപ്പുവും അമ്മയും നമ്മുടെ കൂടെയുണ്ടല്ലോ.,, നീ ഗീതമ്മേടെ അടുത്തേക്ക് ചെല്ല് പെണ്ണേ..,, കാശി ധൈര്യം കൊടുത്തതും അമ്മു എണീറ്റ് ഗീതമ്മേടെ അടുത്ത് പോയി ഗീതമ്മ ഗാര്‍ഡനിലുളള വുഡിന്‍റെ ബെഞ്ചിലിരിക്കാണ് അമ്മു ഗീതമ്മേടെ മുന്നില്‍ മുട്ട് കുത്തിയിരുന്ന് ആ കൈ തന്‍റെ കൈക്കുള്ളിലാക്കി ഗീതമ്മേടെ മുഖത്തേക്ക് നോക്കി......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story