ആകാശി💖: ഭാഗം 82

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ധൈര്യം കൊടുത്തതും അമ്മു എണീറ്റ് ഗീതമ്മേടെ അടുത്ത് പോയി ഗീതമ്മ ഗാര്‍ഡനിലുളള വുഡിന്‍റെ ബെഞ്ചിലിരിക്കാണ് അമ്മു ഗീതമ്മേടെ മുന്നില്‍ മുട്ട് കുത്തിയിരുന്ന് ആ കൈ തന്‍റെ കൈക്കുള്ളിലാക്കി ഗീതമ്മേടെ മുഖത്തേക്ക് നോക്കി ''എന്താ അമ്മൂ..,,നിനക്കെന്തോ പറയാനുള്ള പോലെ തോന്നുന്നു,, അവളെ ഇരിപ്പ് കണ്ട് ഗീതമ്മ ചോദിച്ചു ''ഞാനൊരു കാര്യം ചോദിച്ചോട്ടെ അമ്മാ..,, ''ഈ പെണ്ണിനിതെന്താ?.,, ഗീതമ്മ ചിരിച്ചോണ്ട് എല്ലാവരേയും നോക്കി ''ചോദിക്കട്ടെ..,, അമ്മു വീണ്ടും ചോദിച്ചു ''ആ...ഹ് ചോദിക്ക്..,, ''ഞാന്‍ അമ്മേടെ ആരാ..,, ''വല്ല്യമ്മ എന്തേ..,, ഗീതമ്മ അവളെ നോക്കി കണ്ണുരുട്ടി ''തമാശ വിടമ്മാ ഞാന്‍ സീരിയസ്സാ..,, അമ്മു ചുണ്ട് കോട്ടി ''ഈ കൊച്ചിനിതെന്താ പറ്റിയ., നീയും അപ്പുവും എന്‍റെ മക്കളല്ലെ., ഇനിപ്പോ അതിനും സംശയമുണ്ടോ..,, ''സംശയൊന്നുല്ല., ഞങ്ങള്‍ കൈകുഞ്ഞായത് മുതല്‍ അമ്മ ഞങ്ങള്‍ക്ക് വേണ്ടിയല്ലെ ഇത്രയുംക്കാലം കഷ്ടപ്പെട്ടത്.,, അമ്മു സെന്‍റിയായി ''ആരു പറഞ്ഞു., രണ്ട് മൂന്ന് കൊല്ലായിട്ട് എന്നെ എങ്ങോട്ടും വിടാന്‍ സമ്മതിക്കാതെ നീയല്ലെ ജോലിയൊക്കെ ചെയ്തന്നെ നോക്കുന്നത്.,, അതിന് വേണ്ടിയല്ലെ നിന്‍റെ പഠനം പോലും ഡിസ്റ്റന്‍സാക്കിയത്.,, ''ഹോ..,,ഇതൊരു നടക്ക് പോകുന്നില്ലല്ലോ..,,

അമ്മു മനസ്സില്‍ പറഞ്ഞു ''അത് പ്ലസ് ടു കഴിഞ്ഞ തൊട്ടല്ലെ., ഞങ്ങളെ പ്രസവിച്ചത് മുതല്‍ ഞങ്ങള്‍ക്ക് വേണ്ടി അമ്മ ഒറ്റക്ക് കഷ്ടപ്പെടുകയല്ലായിരുന്നോ..,, അമ്മു അമ്മേടെ കൈ മുറുകെ പിടിച്ചു ''നീ ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കാതെ കാര്യം നേരെയങ് പറ.,, ''എനിക്ക് കാര്യം പിടികിട്ടി ഗീതെ..,, മേമ ചിരിച്ചു ''എനിക്കും മനസ്സിലാകുന്നുണ്ട്., എന്‍റെ പൊന്നമ്മൂ..,,ഈ വയസ്സാക്കാലത്ത് കല്ല്യാണം കഴിക്കാന്‍ ഒന്നും എനിക്ക് വയ്യ.,, അതിന് വേണ്ടിയാണേല്.,, അമ്മേടെ മോള് പറഞ്ഞ് കഷ്ടപ്പെടേണ്ട.,, ഗീതമ്മ ഗൗരവത്തോടെ പറഞ്ഞതും അമ്മു എണീറ്റ് ഗീതമ്മേടെ അടുത്ത് വന്നിരുന്നു ''വയസ്സോ അമ്മക്കോ..,, നാല്‍പത് വയസ്സുള്ള കിളവികളെ അമ്മ കണ്ടിട്ടുണ്ടോ..,, അപ്പു ചിരിച്ചോണ്ട് ഗീതമ്മേടെ അപ്പുറത്ത് വന്നിരുന്നു ''ആ..ഹ് കണ്ടിട്ടുണ്ട് ഞാന്‍ തന്നെ., രണ്ടും ഒാരോ ഏടാകൂടം ഒപ്പിക്കാന്‍ നില്‍ക്കണ്ട., കേട്ടോ സുമേച്ചി ഇവര്ക്കിപ്പൊ എപ്പോയും കല്ല്യാണകാര്യം പറയാനെ നേരൊള്ളു., മക്കളെ ഒാരോ തമാശ അല്ലാതെന്ത്.,, ഗീതമ്മ കാശിയുടെ അമ്മയെ നോക്കി പറഞ്ഞു ''തമാശ ആയൊന്നും കാണേണ്ട ഗീതേ.., മക്കളൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നില്ലെ., ഇനിയൊരു കൂട്ട് നല്ലതാ..,, ''സുമേച്ചി കൂടെ അവരെ പോലെ പറഞ്ഞാലെങ്ങനെ.,, ഗീതമ്മക്ക് സങ്കടം വരുന്നുണ്ടായിരുന്നു

''ഗീതമ്മേ..,, കാശി അടുത്തോട്ട് വന്ന് അമ്മൂനെ പിടിച്ച് നീക്കി ഗീതമ്മേടെ അടുത്തിരുന്ന് തോളിലൂടെ കൈയ്യിട്ടു ''ഗീതമ്മേ..,, ഇത്രയുംക്കാലം മക്കളെ സന്തോഷത്തിന് കൂട്ട് നിന്നില്ലെ., ഇതും കൂടെ അങ് സമ്മതിച്ചേക്ക്., ഗീതമ്മേനെ ഞങ്ങള്‍ ഒഴുവാക്കി വിടുകയൊന്നുമല്ല., അച്ഛന്‍റെ ഫ്രണ്ടിന്‍റേയാ ഈ ആലോചന., ഗീതമ്മേനെ പോലെ ഒരുപാട് വേദന അനുഭവിച്ചയാളാ., ഒരുകാര്യം ഞാന്‍ പറയാം., ഗീതമ്മ ഈ വിവാഹത്തിന് സമ്മതിച്ച് കല്ല്യാണം നടന്നാല്‍ പിന്നെ ഗീതമ്മക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല., അത് കാശിയുടെ വാക്കാണ്.,, കാശി തലയില്‍ വെച്ചാണത് പറഞ്ഞത് ഗീതമ്മ കാശിയെ ഒന്ന് നോക്കി എണീറ്റ് ഗസ്റ്റ് ഹൗസിലേക്ക് പോയി ''അയ്യോ..,,ഗീത എന്തേ മിണ്ടാതെ പോയേ..,, സുമമ്മക്ക് വിഷമമായി ''മൗനം സമ്മതം അതാണ് ഇപ്പോ പോയത്,. അമ്മു ചിരിച്ചു '' നല്ല കാര്യം., എല്ലാം നന്നായി വരട്ടെ., മേമ നെടുവീര്‍പ്പോടെ ഗീതമ്മേടെ ബാക്കില് പോയി ''അപ്പൂ....കുഞ്ഞ് ഉണര്‍ന്ന് കരയുണു..,,വേം വാ,,, ഗീതമ്മ വിളിച്ചതും അപ്പു ഒരുഒാട്ടമായിരുന്നു ''അച്ഛനെ വിളിച്ച് വാസു അങ്കിളിനോട് നാളെ രാവിലെ വരാന്‍ പറയാം അല്ലെ.,,

''ആ..ഹ് വേഗം വിളിച്ചേക്ക്.,, അമ്മൂന് ആവേശം കൂടി.,, നേരം ഇരുട്ടിയതും അമ്മു വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച് മുറിയിലേക്ക് പോയി കമ്പനിയിലെ വര്‍ക്കെല്ലാം തീര്‍ത്ത് കോളേജിലേക്കുള്ളത് പഠിക്കാനിരുന്നു കാശി വൈകീട്ട് തന്നെ സ്റ്റുഡിയോയിലേക്ക് പോയിരുന്നു പഠിത്തം കഴിഞ്ഞ് അമ്മു ഗസ്റ്റ് ഹൗസിലേക്ക് പോയി നന്ദുവും കൂടെ ഉണ്ടായിരുന്നു ഗീതമ്മ സാധാരണ പോലെ തന്നെയാണ് കല്ല്യാണക്കാര്യം പറയുമ്പോ ഒഴിഞ്ഞ് മാറികൊണ്ടിരുന്നു മേമ കല്ല്യാണത്തിന്‍റെ കാര്യം ചോദിച്ചതും അമ്മു ഗീതമ്മേടെ അടുത്ത് നിന്ന് തന്നെ വാസു അങ്കിളിനെ കുറിച്ചെല്ലാം പറഞ്ഞു ഗീതമ്മ എല്ലാം അറിഞ്ഞിരിക്കണമല്ലോ.,, അമ്മു അത് കഴിഞ്ഞ് അപ്പൂന്‍റെ കുഞ്ഞിനെ കളിപ്പിച്ചോണ്ടിരുന്നു ''നീ എന്‍റെ കുട്ടിയെ കളിപ്പിച്ച് നിന്നോ..,, നിനക്കും വേണ്ടേ ഇത് പോലെ ഒരു കുഞ്ഞിനെ.,, അപ്പു അമ്മൂനെ നോക്കി കണ്ണിറുക്കി ''ഇത് പോലെ വേണ്ട.,

എന്നെയോ കണ്ണേട്ടനെയോ പോലെയിരുന്നാ മതി.,, അമ്മു ഭാവ വ്യത്യാസമൊന്നുമില്ലാതെ പറഞ്ഞു ''ഹഹഹ ഞങ്ങളെ അമ്മുവേച്ചി നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളേയല്ല.,, നന്ദു പൊട്ടിചിരിച്ചു ''അതെനിക്കറിയാലോ..,, അതല്ലെ ഞാന്‍ വേഗം ഒളിച്ചോടിയെ.,, അപ്പു ഇളിച്ചതും അമ്മു കുഞ്ഞിനെ അവളെ മടിയില്‍ വെച്ച് കൊടുത്തത് ''ഒളിച്ചോട്ടം എന്ന വാക്കിവിടെ ഉപയോഗിച്ച് പോകരുത് പട്ടി!!., അത് ആലോചിക്കുമ്പോ തന്നെ നിന്നെ വെട്ടിനുറുക്കി കോഴിക്കിട്ട് കൊടുക്കാന്‍ തോന്നും.,, അമ്മു കലിപ്പിലായി ''എന്തോ..,,അമ്മാ..,,ഞാനിതാ വരുന്നു..,, അപ്പു വേഗം തടിതപ്പി കുറച്ച് നേരം കൂടെ അവിടെ നിന്ന് ഭക്ഷണവും കഴിച്ചിട്ടാണ് വീട്ടിലേക്ക് പോയത് വീട്ടിലേക്ക് കയറാന്‍ നിന്നപ്പോയാണ് അച്ഛന്‍റെ കാറ് വന്ന് നിന്നത് അച്ഛന്‍ ഇറങ്ങിയതിന് പിന്നാലെ കോ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വാസു അങ്കിള്‍ കൂടെ ഇറങ്ങിയതും അമ്മു ഞെട്ടി അവിടെ തന്നെ നിന്നു.,, ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story