ആകാശി💖: ഭാഗം 83

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

വീട്ടിലേക്ക് കയറാന്‍ നിന്നപ്പോയാണ് അച്ഛന്‍റെ കാറ് വന്ന് നിന്നത് അച്ഛന്‍ ഇറങ്ങിയതിന് പിന്നാലെ കോ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വാസു അങ്കിള്‍ കൂടെ ഇറങ്ങിയതും അമ്മു ഞെട്ടി അവിടെ തന്നെ നിന്നു ''വാസു വാ..,, അച്ഛന്‍ അയാളെ സ്വീകരിച്ചു ''ആ..ഹ മോള് ഇവിടെ തന്നെയുണ്ടോ..,, അച്ഛന്‍ അമ്മൂന്‍റെ തോളിലൂടെ കൈയ്യിട്ട് കൂടെ നിര്‍ത്തി ''ഇതാണ് കാശീടെ വൈഫ് അമേയ,, ഞങ്ങളെ മകള്‍ തന്നെയാ., അമ്മൂന്നാ വിളിക്കാ..,, അച്ഛന്‍ പരിചയപ്പെടുത്തി കൊടുത്തു ''ഹായ് മോളെ., ഞാന്‍ വാസുദേവ് പ്രഭു., മനസ്സിലായില്ലെ., നാളെ അര്‍ജെന്‍റ് മീറ്റിംങ് ഉണ്ടായത് കൊണ്ട് മോള്ടെ അമ്മയെ പെട്ടന്ന് പെണ്ണ്കാണാന്‍ വരേണ്ടി വന്നു., അയാള് അമ്മൂന് കൈ കൊടുത്തു അമ്മു ചിരിച്ചന്നല്ലാതെ മിണ്ടിയില്ല ''ഒാ..ഹ് നമ്മളെ ഒന്നും ആര്‍ക്കും വേണ്ടേ..,, നന്ദു എങ്ങോട്ടോ നോക്കി കുറുമ്പോടെ പറഞ്ഞു ''നിന്നെ ഞാന്‍ മറക്കോ കാന്താരി., നിനക്കുള്ള ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട്., നിനക്ക് മാത്രമല്ല എന്‍റെ മക്കള്‍ക്കും കൊടുത്തേക്കണം.,, അയാള് ഒരു ബോക്സ് നന്ദൂന്‍റെ കൈയ്യില്‍ കൊടുത്തു മക്കളെന്ന് ഉദ്ദേശിച്ചത് അമ്മൂനെയും അപ്പൂനേയും ആണെന്നവര്‍ക്ക് മനസ്സിലായി ''അയ്യോ ഇതാരാ ഒരു മുന്നറിയിപ്പും ഇല്ലാതെ., വാ കയറിയിരിക്ക്..,, അമ്മ അയാളെ അകത്തേക്ക് ക്ഷണിച്ചു അപ്പോയേക്കും കാശിയും എത്തിയിരുന്നു ''വാസു അങ്കിള്‍ എത്തിയോ അമ്മൂ..,,

കാശിയെ കണ്ട് പുറത്ത് തന്നെ നിന്ന അമ്മൂനെ നോക്കി കാശി ചോദിച്ചു ''ഹാ..,,കണ്ണേട്ടന് അറിയായിരുന്നോ വരുന്നത്., ''അച്ഛന്‍ വിളിച്ചിരുന്നു., അപ്പോ തന്നെ ഞാനിങ് പോന്നു., ''എന്നിട്ടെന്താ എന്നോട് വിളിച്ച് പറയാഞ്ഞെ.,, അമ്മു ചുണ്ട് കോട്ടി ''ഞാന്‍ ഡ്രൈവിങിലായിരുന്നു പൊന്നേ..,, കാശി അവളെ ചുണ്ടിലൊന്ന് നുള്ളി ''നീ ഗസ്റ്റ് ഹൗസില്‍ പോയി ഗീതമ്മേനിം എല്ലാവരിം വിളിച്ചോണ്ട് വാ..,, കാശി അമ്മൂനെ പറഞ്ഞയച്ച് വീട്ടിലേക്ക് കയറി അമ്മു ആണേല് ഗീതമ്മയോട് എങ്ങനെ പെണ്ണുകാണാന്‍ വന്ന കാര്യം പറയും എന്നറിയാതെ ടെന്‍ഷനടിച്ചോണ്ട് ഗസ്റ്റ് ഹൗസിലേക്ക് പോയി ''എന്തേ ഇങ്ങോട്ട് തന്നെ പോന്നൂ..,, നിന്‍റെ കണ്ണേട്ടന്‍ ഇറക്കി വിട്ടോ..,, അപ്പു ചോദിച്ചു ''പോടി അതൊന്നുമല്ല., നീ ഇങ് വന്നെ.,, അമ്മു അപ്പൂന്‍റെ കൈ പിടിച്ച് പുറത്തിറങ്ങി ''എന്താടീ നിനക്ക്.,, ''അപ്പൂ..,,അമ്മേനെ കാണാന്‍ വന്നേക്കുന്നു.,, അമ്മു നഖം കടിച്ചു ''ആര്..,, ''ഡീ..,,പൊട്ടി.,, പെണ്ണ് കാണാന്‍ വന്നിട്ടുണ്ടെന്ന്.,, നീ അമ്മയോട് പറയോ.,പ്ലീസ്, അമ്മു കെഞ്ചി '' നാളെ വരാന്നല്ലെ പറഞ്ഞെ., ''നാളെ എന്തോ അര്‍ജെന്‍റ് മീറ്റിംങുള്ളോണ്ട് അച്ഛന്‍റെ കൂടെ ഇപ്പോ തന്നെ വന്നതാ., എന്നോട് സംസരിച്ചെടീ..,, നല്ല സ്നേഹം., നമുക്ക് ചോക്ലേറ്റ് ഒക്കെ കൊണ്ട് വന്നിട്ടുണ്ട്.,,

അമ്മു ആവേശത്തോടെ പറഞ്ഞു ''ആണോ..,,എന്നാ വാ നമുക്ക് അമ്മയെ സുന്ദരി ആക്കി പെണ്ണ്കാണാന്‍ കൊണ്ട് പോകാം.,, അപ്പു അമ്മൂനെ കൂട്ടി കിച്ചണിലേക്ക് പോയി ''നീ പിന്നേം വന്നോ.,, അമ്മൂനെ കണ്ട ഗീതമ്മ ചോദിച്ചു ''അതെന്താ ഞാന്‍ വന്നത് അമ്മക്ക് പറ്റാത്ത പോലെ.,, അമ്മു ചൂഴ്ന്ന് നോക്കി ''ഞാനൊന്നും പറഞ്ഞില്ല കുഞ്ഞേ....,, കാശിയും അച്ഛനും ഒക്കെ വന്നോ.,, അമ്മ കിച്ചണിലെ ലൈറ്റ് ഒാഫ് ചെയ്ത് ഹാളിലേക്ക് വന്നു ''വന്നു കൂടെ ഒരാളും കൂടെയുണ്ട്.,, അമ്മു മെല്ലെ പറഞ്ഞു ''അതാരാ..,, മേമ ആണത് ചോദിച്ചത് ''വാസുദേവ് പ്രഭു.,, അമ്മു അമ്മേനെ പാളിനോക്കി ''അമ്മയെ പെണ്ണ്കാണാന്‍ വന്നിട്ടുണ്ട്., അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു അമ്മയോട്.,, അപ്പു ഗീതമ്മയോട് പറഞ്ഞു ''അതെന്താ ഇപ്പോ., നാളെ വരാന്നല്ലെ പറഞ്ഞെ., ഗീതമ്മേടെ മുഖത്ത് ഗൗരവം ''അത് നാളെ പറ്റില്ല.,,മീറ്റിംങാണ് പോലും., അതും ഇതും പറഞ്ഞ് നില്‍ക്കാതെ പുതിയ സാരി ഉടുത്ത് സുന്ദരിയായി വാ അമ്മാ..,, അമ്മു ഗീതമ്മേടെ താടിയില്‍ പിടിച്ച് കൊഞ്ചിച്ചു ''പുതിയ സാരിയൊക്കെ ഉടുത്ത് ഒരുങി കെട്ടി വരാനൊന്നും എനിക്ക് പറ്റില്ല.,,

വേണമെങ്കില്‍ ഇങ്ങനെ വരാം.,, ഗീതമ്മ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു ''വേറെ നല്ല സാരി ഉടുക്ക് ഗീതെ., ഒരാള് കാണാന്‍ വന്നതല്ലെ.,, മേമ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി ''ഈ സാരിക്കെന്താ കുഴപ്പം., എന്നെ എന്‍റെ കോലത്തില്‍ കണ്ടാമതി., കോലം കെട്ടി നില്‍ക്കാന്‍ എനിക്ക് വയ്യ., ഇങ്ങനെ കണ്ടിട്ട് പറ്റിയാ മതി., ഇല്ലേല് വേണ്ട., ''ഒാ..ഹ്.,, അമ്മേടെ ഒരു വാശി., മുടിയെങ്കിലും അഴിച്ചിട്.,, ഗീതമ്മേടെ നീണ്ട കറുത്ത കട്ടിയുള്ള മുടി അമ്മു അഴിച്ചിട്ടു മെടഞ്ഞിട്ട് കൊടുത്ത് ''ഹാ..,,ഇപ്പോ സുന്ദരിയായി., അല്ലേലും അമ്മേടെ സൗന്ദര്യമൊന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല.,, അപ്പു പറഞ്ഞു ''വാ അമ്മേ..,, അമ്മു ഗീതമ്മയുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു ''അപ്പൂ..,,കുഞ്ഞിനെ എടുത്തോ..,, മേമ പറഞ്ഞതും അപ്പു ഉറങ്ങികിടന്ന കുഞ്ഞിനെ തോളിലിട്ട് കാശിയുടെ വീട്ടിലേക്ക് നടന്നു ബാക്ക് ഡോറിലൂടെ കിച്ചണിലേക്ക് കടന്നു ''ഹാ..,വന്നോ..,, സുമമ്മ അവിടെ ചായ കപ്പിലേക്ക് ഒഴിക്കായിരുന്നു അപ്പു കുഞ്ഞിനെ ഉള്ളിലെ മുറിയില്‍ കൊണ്ട് കിടത്തി മേമ ഒരു ട്രേ എടുത്ത് ചായ കപ്പ് അതിലേക്ക് വെച്ച് ഗീതമ്മേടെ കൈയ്യില്‍ കൊടുത്തു

ഗീതമ്മ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഹാളിലേക്ക് നടന്നു ബാക്കി ഉള്ളവര്‍ ബാക്കിലും ''വന്നല്ലോ..,,വാസു ഇതാണ് ഗീത., കാശീടെ അച്ഛന്‍ കാണിച്ച് കൊടുത്തതും ഗീതമ്മ ട്രേ അയാള്‍ക്ക് നേരെ നീട്ടി വാസു അങ്കിള്‍ ചായ എടുത്ത് ഗീതമ്മയോട് ചിരിച്ചെങ്കിലും ഗീതമ്മ മുഖത്തേക്ക് പോലും നോക്കിയില്ല ഗീതമ്മ കാശിക്കും അച്ഛനും ചായ കൊടുത്തു അമ്മൂന്‍റെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞ് വന്നു അവളത് ആരും കാണാതെ തുടക്കാന്‍ നിന്നതും കാശി അത് കണ്ട് അവളെ നോക്കി കണ്ണിറുക്കി ''എന്നാ അവരെന്തേലും സംസാരിച്ചോട്ടെ അല്ലേ രാജേട്ടാ..,, സുമമ്മ കാശിയുടെ അച്ഛനോട് പറഞ്ഞു ''എനിക്കൊന്നും സംസാരിക്കാനില്ല., എല്ലാം എന്‍റെ പിള്ളേരെ ഇഷ്ടം പോലെ നടക്കട്ടെ.,, ഗീതമ്മ ഒഴിഞ്ഞ് മാറാന്‍ നോക്കി '''പക്ഷെ എനിക്ക് സംസാരിക്കാന്‍ ഉണ്ട്.,, വാസു അങ്കിള്‍ എണീറ്റ് പുറത്തേക്ക് നടന്നതും എല്ലാവരുടേയും നിര്‍ബന്ധം കാരണം ഗീതമ്മയും പുറകെ പോയി.,, എല്ലാവരും ഒാരോ സംസാരത്തിലായതും അമ്മു മെല്ലെ അവര് സംസാരിക്കുന്നത് കാണാന്‍ ജനലിന്‍റെ സൈഡില്‍ വന്ന് നിന്ന് പുറത്തേക്ക് നോക്കിയതും ചെവിയിലൊരു പിടുത്തം വീണു ''ആ..ഹ് കണ്ണേട്ടാ വിട്.,, ''അയ്യയ്യെ നാണമില്ലല്ലോ അവര് സംസാരിക്കുന്നത് ഒളിഞ്ഞ് നോക്കാന്‍.,, കാശി അവളെ കളിയാക്കി

''ഒട്ടുമില്ല., എനിക്കോ പെണ്ണ്കാണാല്‍ ചടങ്ങോ മറ്റോ അനുഭവിക്കാന്‍ ഭാഗ്യമുണ്ടായില്ല., അതോണ്ട് അമ്മയുടേതെങ്കിലും കാണട്ടെ.,, അമ്മു മുഖം വീര്‍പ്പിച്ചു ''അച്ചോടാ.., അതിനെന്താ ഇപ്പോ എന്നും രാവിലെ നീയെല്ലെ എനിക്ക് ചായ തരുന്നെ.,, കാശി അമ്മൂന്‍റെ കവിളില്‍ പിച്ചി ''ഹോ..,,എന്‍റെ വിധി..,, അമ്മു ഇങ്ങനെ പറഞ്ഞതും കാശി ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി അമ്മൂന്‍റെ ചുണ്ടില്‍ കടിച്ചു ''ഹൗ..,,ചുണ്ട് മുറിഞ്ഞു ദുഷ്ടാ..,, നിങ്ങളെന്താ ഡ്രാക്കുളയോ..,, അമ്മു കൈ കൊണ്ട് ചുണ്ട് തുടച്ചു '''ആണല്ലോ., നിന്‍റെ മാത്രം ഡ്രാക്കുള..,, കാശി കണ്ണിറുക്കിയതും അമ്മു ചിരിയോടെ അവന്‍റെ വയറിലിടിച്ചു ___________ പുറത്തെ ഗാര്‍ഡനില്‍ നിന്ന വാസു അങ്കിളിന്‍റെ അടുത്ത് ഗീതമ്മ വന്നു നിന്നു ''ഞാന്‍ വാസുദേവ് പ്രഭു., ബിസിനസ്സാണ്.,, ഇതൊക്കെ അറിയായിരിക്കും., എന്നാലും ഞാനൊന്ന് പരിചയപ്പുത്തിയെന്നേയൊള്ളു., ഗീതക്ക് കല്ല്യാണത്തിന് താല്‍പര്യം ഇല്ല അല്ലേ., പിള്ളേരുടെ ഇഷ്ടത്തിന് പാവ കണക്കെ നിന്ന് കൊടുക്കാണോ താന്‍..,, ഗീതമ്മേടെ നില്പ് കണ്ട് അയാള്‍ ചോദിച്ചു ''എന്‍റെ മക്കളെ ഇഷ്ടമാണ് എന്‍റേയും., അതിനപ്പുറം ഒന്നുമില്ല., പ്രണയത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രായം കഴിഞ്ഞു., ഇനി അതുണ്ടാകില്ല.,, ഗീതമ്മ എങ്ങോട്ടോ നോക്കി പറഞ്ഞു

''ഹഹഹ., പ്രണയത്തിന് പ്രായമൊരു പ്രശ്നമല്ല., കല്ല്യണത്തിനും., ജീവിതം മക്കളുടെ ഇഷ്ടത്തിന് ജീവിച്ചാല്‍ അത് വെറും നാടകമാകും., സ്വയം ജീവിക്കണം., തന്‍റെ പൂര്‍ണ്ണ സമ്മതമുണ്ടെങ്കിലെ കല്ല്യാണം നടക്കൂ.,, എനിക്കിഷ്ടായി., നിന്‍റെ മറുപടി കിട്ടിയാല്‍..... അയാളൊന്ന് നിര്‍ത്തി ഗീതമ്മയെ നോക്കി ''ഞാന്‍ പറഞ്ഞല്ലോ., ഈ പ്രായത്തിലൊരു കല്ല്യാണം ഞാന്‍ ആഗ്രഹിച്ചതല്ലെ., അവര്ക്കാരു അച്ഛന്‍റെ സ്നേഹം കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാ ഞാനീ കല്ല്യാണത്തിന് സമ്മതിച്ചെ.,, ''ഇനി മുതല്‍ ഞാന്‍ അവരെ അച്ഛന്‍ തന്നെയാ..,, പിന്നെ എന്നെ ഇട്ടിട്ട് പോയവള്‍ എനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് പറഞ്ഞാ പോയത്.,, അന്ന് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാ മക്കളെ സ്നേഹം കിട്ടാന്‍., സത്യം പറഞ്ഞാ മാട്രിമോണിയില്‍ തന്‍റെ പ്രൊഫൈല് കണ്ട് കഴിഞ്ഞ് രണ്ട് കുട്ടികളുണ്ടെന്ന് അറിഞ്ഞപ്പോയാണ് എനിക്കീ ബന്ധത്തോട് താല്‍പര്യം വന്നത്., പിന്നെയാ അറിഞ്ഞെ കാശിയുടെ വൈഫിന്‍റെ അമ്മയാണെന്ന്., ഇതാകും ദൈവത്തിന്‍റെ നിശ്ചയം., പിന്നൊരു കാര്യമുണ്ട് .,, അയാള് ഗീതമ്മയെ നോക്കി ''എന്താ..,, ''എനിക്ക് നിന്‍റെ മുന്‍ഭര്‍ത്താവ് അരവിന്ദനെ അറിയാം,, വാസു അങ്കിള്‍ പറഞ്ഞതും ഗീതമ്മ ഞെട്ടി ''പേടിക്കണ്ട., നിന്‍റെ ആലോചന വന്ന ശേഷമാ അറിഞ്ഞെ., എന്നെ ഇട്ടിട്ട് ഭാര്യ മറ്റൊരുത്തന്‍റെ കൂടെ പോയില്ലെ.,

അതവന്‍റെ കൂടെയാ..,, നിന്നെ ഇട്ടിട്ടവന്‍ പോയത് രണ്ട് പെണ്‍മക്കളാണെന്ന് പറഞ്ഞല്ലെ.,, അവര്ക്ക് മൂന്ന് ആണ്‍മക്കളാ., അതും ഒറ്റ പ്രസവത്തില്‍.., പക്ഷെ എന്ത് ചെയ്യാന്‍ പതിനെട്ട് വയസ്സായപ്പോയേക്കും മക്കളെല്ലാം അവരെ സ്വത്ത് കൈയ്യിലാക്കി., ഇരുപത് വയസ്സെങാനും ഒള്ളു ആ കുട്ടികള്‍ക്കിപ്പോ., പക്ഷെ കള്ളും കഞ്ചാവും ജയിലുമായി അവര്‍ക്കിപ്പോ മക്കളെ കൊണ്ട് ബുദ്ധിമുട്ട് മാത്രമേയൊള്ളു., ഗീതേടെ മുന്‍ ഭര്‍ത്താവാണെന്ന് ഈ ആലോചന വന്നപ്പോയാ അറിഞ്ഞെ., വാസു അങ്കിള്‍ ഗീതമ്മേടെ മുഖത്തേക്ക് നോക്കിയപ്പോ അവിടെത്തെ ഭാവം മനസ്സിലായില്ല ''അല്ല എന്താ നിന്‍റെ തീരുമാനം.,, ''കല്ല്യാണം കഴിഞ്ഞ് എന്‍റെ രണ്ട് മക്കളേയും കൊണ്ട് അവരെ മുന്നിലൂടെ തല ഉയര്‍ത്തി പിടിച്ച് നടക്കണമെനിക്ക്.,, ഗീതമ്മയില്‍ വല്ലാത്തൊരു വാശിയാണ് അയാള് കണ്ടത് ''നിന്‍റെ മക്കളല്ല നമ്മുടെ മക്കള്‍..,, വാസു അങ്കിള്‍ ചിരിച്ചതും ഗീതമ്മയും അറിയാതെ ചിരിച്ച് പോയി രണ്ട് പേരും കുറച്ച് നേരം കൂടെ സംസാരിച്ച് ഉള്ളിലേക്ക് നടന്നു അടുത്ത നല്ലൊരു മുഹൂര്‍ത്തതില്‍ തന്നെ താലികെട്ടാന്‍ തീരുമാനിച്ച് വാസു അങ്കിള്‍ ഫുഡെല്ലാം കഴിച്ച് ഇറങ്ങാന്‍ നിന്നു ''അച്ഛന്‍റെ മക്കള്‍ക്ക് എന്ത് ആവിശ്യമുണ്ടെങ്കില്‍ മടിക്കാതെ വിളിക്കണം കേട്ടോ..,, അയാള് അമ്മൂനേയും അപ്പൂനേയും ചേര്‍ത്ത് പിടിച്ചതും രണ്ട് പേരും കണ്ണ് നിറച്ച് തലയാട്ടി രണ്ട് പേരുടേയും നെറുകില്‍ ചുംബിച്ച് എല്ലാവരോടും യാത്രപറഞ്ഞിറങ്ങി

വാസു അങ്കിള് അച്ഛന്‍റെ കൂടെ വന്നത് കൊണ്ട് അച്ഛന്‍ അങ്കിളിനെ കൊണ്ട് വിടാന്‍ പോയി ''ഒാ..ഹോ..,,ഞങ്ങളെ അച്ഛനെ നല്ലോണം ബോധിച്ചെന്ന് തോന്നുന്നു ഈ മുഖം കണ്ടിട്ട്.,, അമ്മു ഗീതമ്മയെ കളിയാക്കി ''അമ്മൂ നീ എന്‍റേന്ന് വാങ്ങിക്കും., ഗീതമ്മ കള്ളദേഷ്യത്തോടെ പറഞ്ഞതും എല്ലാവരും പൊട്ടിചിരിച്ചു ____________ ഇതേ സമയം ഹരി വീട്ടിലെത്തി മൂളിപാട്ടും പാടി മുറിയിലേക്ക് കയറി ശ്രീഷ്മ അവിടെ ഫോണില് ഭയങ്കര ചാറ്റിങിലായിരുന്നു ഹരി ഡോറടച്ച് അവളെ അടുത്ത് വന്നരുന്നിട്ടും അവളവനെ മൈന്‍റ് ചെയ്തില്ല ഹരി അവളെ ഫോണ്‍ വലിച്ച് മാറ്റി വെച്ചു ''കഷ്ടോണ്ട് ., ആ ഫോണ്‍ ഇങ് താ ഹരീ..,, ''ഹ്മ്..ഹ്..,,നിനക്ക് ഞാനൊരു സാധനം കൊണ്ട് വന്നിട്ടുണ്ട്.,, ''എന്താ..,, ശ്രീഷ്മ നെറ്റിചുളിച്ചതും ഹരി മുല്ലപൂവിന്‍റെ ഒരു കെട്ട് അവളെ മുന്നിലേക്ക് നീട്ടി ''ഇത് നമ്മുടെ മുറ്റത്ത് നിന്നെടുത്തതല്ല., നിനക്ക് വേണ്ടി മാത്രം വാങ്ങിച്ചതാ..,, എണീക്ക് ഞാന്‍ ചൂടിതരാം..,, ഹരി അവളെ എണീപ്പിച്ച് തിരിഞ്ഞ് നിര്‍ത്തി മുടിയില്‍ വെച്ച് കൊടുത്തു ശ്രീഷ്മക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി ഹരി അവന്‍റെ കൈ ശ്രീയുടെ ടീഷര്‍ട്ടിനുള്ളിലൂടെ അവളെ നഗ്നമായ വയറില്‍ ചുറ്റിപിടിച്ച് തന്നോട് ചേര്‍ത്തതും ശ്രീ വിറച്ച് പോയിരുന്നു മുല്ല പൂവിന്‍റെ ഗന്ധം ആസ്വദിച്ച് ആ മുടിയിലൊന്ന് മുത്തി അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവന്‍റെ താടി രോമം അവളെ കഴുത്തില്‍ ഇക്കിളി കൂട്ടിയതും ശ്രീ കണ്ണ് ഇറുക്കി അടച്ച് പാന്‍റില്‍ കൈ കൊരുത്ത് വലിച്ചു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story