ആകാശി💖: ഭാഗം 84

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഹരി അവളെ എണീപ്പിച്ച് തിരിഞ്ഞ് നിര്‍ത്തി മുടിയില്‍ പൂ വെച്ച് കൊടുത്തു ശ്രീഷ്മക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി ഹരി അവന്‍റെ കൈ ശ്രീയുടെ ടീഷര്‍ട്ടിനുള്ളിലൂടെ അവളെ നഗ്നമായ വയറില്‍ ചുറ്റിപിടിച്ച് തന്നോട് ചേര്‍ത്തതും ശ്രീ വിറച്ച് പോയിരുന്നു മുല്ല പൂവിന്‍റെ ഗന്ധം ആസ്വദിച്ച് ആ മുടിയിലൊന്ന് മുത്തി അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവന്‍റെ താടി രോമം അവളെ കഴുത്തില്‍ ഇക്കിളി കൂട്ടിയതും ശ്രീ കണ്ണ് ഇറുക്കി അടച്ച് പാന്‍റില്‍ കൈ കൊരുത്ത് വലിച്ചു ഹരി അവളെ തിരിച്ച് നിര്‍ത്തിയിട്ടും ശ്രീ കണ്ണ് തുറന്നതെയില്ല ഹരി അവളില്‍ നിന്നൊന്ന് വിട്ട് മാറി കൈ കെട്ടി അവളെ മുഖത്തേക്ക് കള്ളനോട്ടം നോക്കി അനക്കമൊന്നും ഇല്ലാതായതും ശ്രീ കണ്ണ് തുറന്ന് നോക്കി തന്നെ കണ്ചിമ്മാതെ ചിരിയോടെ നോക്കി നില്‍ക്കുന്ന ഹരിയെ കണ്ട് അവള്‍ നാണത്തോടെ തലതാഴ്ത്തി ''എന്‍റെ പെണ്ണിന് നാണമെന്ന വികാരമൊക്കെയുണ്ടോ..,, ''അതെന്താ എനിക്കതൊന്നും പാടില്ലെ.,, ശ്രീഷ്മ ചുണ്ട് കോട്ടി ''ഒാ..ഹ് അതൊക്കെ നല്ലതാ., കാണാന്‍ തന്നെ ഒരു രസം.,, നീ വാ നമുക്ക് കിടക്കാം..,,

ഹരി ലൈറ്റ് ഒാഫ് ചെയ്തതും ശ്രീ കട്ടിലില്‍ കയറി കിടന്നു തൊട്ടടുത്തായി ഹരിയും ശ്രീഷ്മക്ക് എന്തെന്നില്ലാത്ത വെപ്രാളം തോന്നി എന്തൊക്കെയോ നടക്കാന്‍ പോകുന്നു എന്നുള്ള ചിന്ത ഹരി എസിയുടെ തണുപ്പ് കൂട്ടി പുതച്ച് മൂടി കടന്നതും ശ്രീഷ്മ അമര്‍ഷത്തോടെ അവനെ നോക്കി ''ഇതെന്തോന്ന് ഉറങ്ങാന്‍ പോകുന്നോ..,, അവള് മനസ്സില്‍ പറഞ്ഞു പിന്നെ രണ്ടും കല്പിച്ച് അവനെ പുറകിലൂടെ കെട്ടിപിടിച്ചതും ഹരി അവളെ കൈതണ്ടയില്‍ കൈവെച്ച് കിടന്നു സമയം നീങ്ങിയിട്ടും ഹരി അവളെ അടുത്തേക്ക് തിരിഞ്ഞില്ല ഗതികെട്ട ശ്രീഷ്മ അവനെ തിരിച്ച് തന്‍റെ നേരെയാക്കി ''എന്താ ശ്രീ നീ ഉറങ്ങുന്നില്ലെ.,, ഹരി ഉറക്കചടവോടെ ചോദിച്ചു ''നീ എന്‍റെ ഉറക്കം കളഞ്ഞില്ലെ ദുഷ്ടാ..,, ഇതും പറഞ്ഞ് ശ്രീ അവന്‍റെ അധരം കവര്‍ന്നെടുത്തു ആദ്യത്തെ അമ്പരപ്പ് മാറിയതും ഹരി അവളിലേക്ക് അലിഞ്ഞു ചേര്‍ന്നു പരസ്പരം ചുംബിച്ചും പ്രണയിച്ചും അന്നത്തെ രാത്രി അവരുടേത് മാത്രമാക്കി ___________

രാവിലെ കാശി സ്റ്റുഡിയോയിലേക്ക് പോകും വഴി അമ്മൂനെ കമ്പനിയില്‍ ആക്കി കൊടുത്തു ഗീതമ്മയുടെ കല്ല്യാണം ആകാറായതിനാല്‍ അമ്മു ലീവെടുക്കാതെ നല്ല കുട്ടിയായി ജോലിക്ക് പോകാന്‍ തന്നെ തീരുമാനിച്ചു സ്റ്റുഡിയോയില്‍ നല്ല നല്ല വര്‍ക്കുകള്‍ കിട്ടി തുടങ്ങി കാശി ആഗ്രഹിച്ച പോലെ അവന്‍റെ പാഷന്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റി സെലിബ്രറ്റി ഫോട്ടോ ഷൂട്ടും വെഡ്ഡിംങ് ഫോട്ടോ ഷൂട്ടും ഷോര്‍ട്ട് ഫിലിം വീഡിയോ ഷൂട്ടും എല്ലാം കൊണ്ടും പുതിയ കുറേ സ്റ്റാഫുകള്‍ക്ക് ജോലി കൊടുക്കാന്‍ പറ്റി കാശിക്ക് വൈകീട്ട് കാശി സ്റ്റുഡിയോയില്‍ എഡിറ്റിംങ് വര്‍ക്കെല്ലാം നോക്കി കൊണ്ടിരിക്കുമ്പോയാണ് അമ്മു വിളിച്ചത് ''അമ്മൂ..,പറ..,, കാശി ഫോണെടുത്തു ''കണ്ണേട്ടന്‍ തിരക്കിലാണോ..,, ''കുറച്ച് തിരക്കിലാ., നീ കാര്യം പറ പെണ്ണെ.,, ''അത് കണ്ണേട്ടാ.., അച്ഛനും വാസു അച്ഛനും കൂടെ മുഹൂര്‍ത്തം കുറിക്കാന്‍ പോയി., എന്‍റെ വര്‍ക്കെല്ലാം കഴിഞ്ഞ് ഞാന്‍ ഇറങ്ങാന്‍ നില്‍ക്കാണ്., ഇനിപ്പോ എങ്ങനെ വീട്ടില്‍ പോകും.,, കണ്ണേട്ടന്‍ ബിസിയാണെങ്കില്‍ ഹരിയേട്ടനോട് ഒന്ന് കൊണ്ട് വിടാന്‍ പറയോ..,, അമ്മു ചോദിച്ചു

''ഹരി ലീവാണ് അമ്മൂ.,, ശ്രീഷ്മയുമായി കറങ്ങാന്‍ പോയതാ.., ''എന്ത്..,,അവര് ഒന്നായോ..,, അമ്മു അത്ഭുതത്തോടെ ചോദിച്ചു ''പിന്നേ..,,അവരിപ്പോ കട്ടക്ക് പ്രേമിച്ചോണ്ടിരിക്കാണ്., നീ ഒരു കാര്യം ചെയ്യ് ഒരു ടാക്സി വിളിച്ച് പൊക്കോ..,, നിനക്ക് പേടിയൊന്നും ഇല്ലല്ലോ..,, ''ഞാന്‍ ബസ്സിന് പൊക്കോളാം., ഇപ്പോയല്ലെ കാറിലും ബൈക്കിലൊക്കെ കയറാന്‍ തുടങ്ങിയെ., എന്തായാലും ഇന്ന് ബസ്സിന് പൊയേക്കാം., എന്നാ ശെരി കണ്ണേട്ടാ..,, രാത്രി അധികം വൈകരുത്., അമ്മു ഫോണ്‍ വെക്കാന്‍ നിന്നു ''അമ്മുട്ട്യേ...ഫോണ്‍ വെക്കല്ലെ., ഒരു ഉമ്മ തന്നിട്ട് പോടീ..,, ഫോണ്‍ വെച്ച് കഴിഞ്ഞപ്പോയാണ് സ്റ്റാഫുകള്‍ അടുത്തുള്ള കാര്യം കാശിക്കോര്‍മ വെന്നത് അവന്‍ അവരെ നോക്കി ഇളിച്ച് ഫോണ്‍ കട്ട് ചെയ്ത് പോക്കന്‍റിലിട്ടു എല്ലാവരും അവനെ നോക്കി പ്രത്യേക ഭാവത്തില്‍ ചിരിക്കുന്നുണ്ട് ''സാറേ..,,ഉമ്മ ഹൈലൈറ്റ് ചെയ്യണോ..,, ഒരു സ്റ്റാഫ് ചോദിച്ചതും കാശി ഒന്ന് ഞെട്ടി ''ഹേ..,, ''അയ്യോ..,,സാറിന്‍റെ ഉമ്മയല്ല., ഈ കപ്പിള്‍സിന്‍റെ..,, കമ്പ്യൂട്ടറിലെ കപ്പിള്‍സിനെ കാണിച്ച് കൊടുത്തതും കാശി അവന്‍റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു

''പോടാ..,, കാശി അവിടെന്ന് തടിതപ്പി ......................................... ഗീതമ്മയുടെ വാസു അങ്കിളിന്‍റേയും കല്ല്യാണം രണ്ട് ദിവസത്തിനുള്ളില്‍ നടത്താന്‍ തീരുമാനിച്ചു പിന്നീട് അടുത്തൊന്നും നല്ല മുഹൂര്‍ത്തം ഇല്ലായിരുന്നു പെട്ടന്നായത് കൊണ്ട് ഗീതമ്മക്ക് ആദ്യം കുറച്ചതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും എല്ലാവരെ നിര്‍ബന്ധ പ്രകാരം സമ്മതിച്ചു രാത്രി ഏറെ വൈകീട്ടാണ് കാശി എത്തിയത് കാശിയെ കാത്ത് നിന്ന് അമ്മു അറിയാതെ ഉറങ്ങി പോയി കാശി റൂമിലേക്ക് കയറി വന്ന് ഹെഡ്ബോര്‍ഡില്‍ തലവെച്ചുറുങ്ങുന്ന അമ്മൂനെ കോരിയെടുത്ത് വട്ടം കറക്കി ഉറക്കത്തിലായത് കൊണ്ട് അമ്മു ഒറ്റ അലറലായിരുന്നു അത് കേട്ട് കാശി വേഗം അവളെ താഴെ ഇറക്കി ''നിങ്ങള്‍ക്കെന്താ ഭ്രാന്തായോ മന്‍ഷ്യാ..,, നട്ടപാതിരാക്ക് കയറിവന്ന് പേടിപ്പിക്കാന്‍..,, അമ്മു അവനെ കൂര്‍പ്പിച്ച് നോക്കിയതും കാശി അവളെ കവിളില്‍ അമര്‍ത്തി ചുംബിച്ച് അമ്മു കാര്യം കത്താതെ അവനെ അന്തംവിട്ട് നോക്കി ''ദൈവമെ ഇനി ഇങ്ങേര് കള്ളെങ്ങാനും വലിച്ച് കയറ്റീട്ടാണോ വരുന്നെ., കുടിച്ചാ സാധാരണ ബോധം പോകല്ലെ ചെയ്യാറ് ഇങ്ങേരെ പിരിയാണോ ലൂസായെ..,, തുള്ളിചാടുന്ന കാശിയെ നോക്കി അമ്മു മനസ്സില്‍ കരുതി ''അമ്മൂട്ട്യേ...,,കിട്ടിയെടീ..,,കിട്ടി.,, ''എന്ത് കിട്ടിയെന്ന്.,, ''ഒരു സിനിമ പ്രൊജെക്ഡ് നമുക്ക് കിട്ടി.,,

''ഒന്ന് പോ കണ്ണേട്ടാ കോമഡി പറയാതെ.,, അമ്മൂന് വിശ്വാസം വന്നില്ല ''സത്യാഡീ..,, എല്ലാം പുതിയ ആള്‍ക്കാരാണ്., പിന്നെ കുറഞ്ഞ ബഡ്ജറ്റിലാണവര് സിനിമ ചെയ്യുന്നെ., രണ്ട് മാസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങും ഇന്‍സ്റ്റയില് എന്‍റെ വീഡിയോഗ്രാഫി സ്കില്ല് കണ്ടാ അവര് വീണത്., എന്താ ചെയ്യാ ഞാനൊരു സംഭവായി പോയി..,, കാശി കോളറ് പൊക്കി ''തള്ളാണേലും എനിക്കും എന്‍റെ ഭര്‍ത്താവൊരു സംഭവമാ..,, അമ്മു അവനെ നോക്കി കണ്ണിറുക്കിയതും കാശി അവളെ പൊക്കിയെടുത്ത് ബെഡിലിട്ടു ___________ കല്ല്യാണം ഗുരുവായൂര് വെച്ചായിരുന്നു നടത്താന്‍ വിചാരിച്ചത് കുറച്ച് പേര് മാത്രമായൊരു താലികെട്ട് ഗുരുവായൂര് വെച്ച് വേണമെന്ന് വാസു അങ്കിളിന് നിര്‍ബന്ധമായിരുന്നു നാളെയാണ് കല്ല്യാണം., ഒരുപാട് ദൂരം ഉള്ളതിനാല്‍ എല്ലാവരും ഇന്ന് തന്നെ ഇറങ്ങി

കാശിയുടെ വീട്ടുക്കാരും അമ്മൂന്‍റെ വീട്ടുക്കാരും വാസു അങ്കിളിന്‍റെ രണ്ട് മൂന്ന് ഫ്രണ്ട്സും മാത്രമായിരുന്നു കല്ല്യാണത്തിന് പങ്കെടുക്കുന്നത് കാശിയും അച്ഛനും അമ്മയും കൂടെ ഗീതമ്മക്കായി ഗിഫ്റ്റ് കരുതിയിരുന്നു അവിടെ എത്തിയതും ക്ഷേത്രത്തിന് അടുത്തായി റൂമെടുത്തു ഫ്രഷായി കിടക്കാന്‍ നേരം കാശി അമ്മൂനെ അടുത്തേക്ക് വിളിച്ചു ''അമ്മൂ ഞാനൊരു കാര്യം പറയട്ടെ.,, ''ഹ്മ് എന്താ കണ്ണേട്ടാ, അമ്മു അവന്‍റെ മുഖത്തേക്കുറ്റി നോക്കി കാശി പറയുന്ന കാര്യം കേട്ട് അമ്മു അമ്പരന്ന് പോയി ''കണ്ണേട്ടനെങ്ങനെ ഇങ്ങനെ ചോദിക്കാന്‍ തോന്നി., എന്‍റെ വലിയ സ്വപ്നം തച്ചുടക്കാന്‍ നോക്കേണ്ട., ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.,, ദേഷ്യത്തോടെ എണീറ്റ് പോകാന്‍ നിന്ന അമ്മുനെ കാശി പിടിച്ച് വെച്ചു .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story