ആകാശി💖: ഭാഗം 85

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''കണ്ണേട്ടനെങ്ങനെ ഇങ്ങനെ ചോദിക്കാന്‍ തോന്നി., എന്‍റെ വലിയ സ്വപ്നം തച്ചുടക്കാന്‍ നോക്കേണ്ട., ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.,, ദേഷ്യത്തോടെ എണീറ്റ് പോകാന്‍ നിന്ന അമ്മുനെ കാശി പിടിച്ച് വെച്ചു ''അമ്മൂ..,,ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്.,, ''പറ്റില്ലെന്ന് പറഞ്ഞാ പറ്റില്ല., ജോലി ഒഴിവാക്കാന്‍ കണ്ണേട്ടനെന്നെ നിര്‍ബന്ധിക്കണ്ട., അമ്മു കനപ്പിച്ച് പറഞ്ഞു ''അതെന്താ ജോലി ഒഴിവാക്കാന്‍ പറ്റാത്തത് അത് പറ.,, കാശി വിട്ട് കൊടുത്തില്ല., ''കണ്ണേട്ടന് ഇത് എന്താ., ഞാന്‍ ജോലിക്കും പോകാതെ വീട്ടില്‍ കുത്തിയിരിക്കണോ..,, '''എന്‍റെ പൊന്നമ്മൂ...,, നീ പഠിത്തത്തില്‍ കോന്‍സണ്ട്രേറ്റ് ചെയ്യ്., അല്ലെങ്കിലും ഇടക്കല്ലെ നീ കമ്പനിയില്‍ പോകറൊള്ളു മിക്ക ദിവസങ്ങളിലും ലീവെല്ലെ., അല്ലെങ്കിലും നിനക്ക് ജോലിയുടെ ആവിശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.,, കാശി വിട്ട് കൊടുത്തില്ല.,, ''ലിവെടുത്താലും വര്‍ക്കെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നുണ്ട്., വേണമെങ്കില്‍ അച്ഛനോട് ചോദിച്ച് നോക്ക് പിന്നെ എന്‍റെ ഒരു കുഞ്ഞ് ആവിശ്യത്തിന് പോലും ഭര്‍ത്താവിന്‍റെ മുന്നില്‍ കൈ നീട്ടാന്‍ എനിക്ക് പറ്റില്ല., പെണ്ണിനും വേണം സ്വന്തം കാലില്‍ നില്‍ക്കാനൊരു ജോലി., ഭര്‍ത്താവിന്‍റെ മുന്നില്‍ ഇരന്ന് വാങ്ങുന്ന ഭാര്യമൊരൊക്കെ പണ്ടായിരുന്നു..,, അമ്മൂന് ദേഷ്യം വരുന്നുണ്ടായിരുന്നു.,,

കഷ്ടപ്പെട്ടിട്ടെല്ലെങ്കിലും ആഗ്രഹിച്ച് കിട്ടിയതായിരുന്നു അച്ഛന്‍റെ കമ്പനിയിലുള്ള ജോലി ''അപ്പോ അതാണ് കാര്യം എന്നോട് നിന്‍റെ ആവിശ്യത്തിന് കാശ് ചോദിക്കാന്‍ മടി., ഇത്രയുംക്കാലം ഒരു കുറവുമില്ലാതെ നിനക്കുള്ളതെല്ലാം ചെയ്ത് തന്നിട്ടുണ്ടെന്നാ എന്‍റെ വിശ്വാസം., കാശ് ചോദിക്കാന്‍ മടി ആണെങ്കില്‍ എന്‍റെ കാര്‍ഡ് നിനക്ക് തരാം നിനക്കാവിശ്യമുള്ളപ്പൊ നീ എടുത്തോ., അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ് മാസാമാസം നിന്‍റെ അക്കൗണ്ടിലേക്ക് ഞാന്‍ കാശിട്ട് തരാം പറ്റോ..,, കാശി അമ്മൂനെ നോക്കി ''ഇതിന്‍റെ ഒക്കെ ആവിശ്യമെന്താന്ന് എനിക്ക് മനസ്സിലാകുന്നില്ല.,, അമ്മു ചോദിച്ചതും കാശി അമ്മൂനെ പിടിച്ച് ബെഡിലിരുത്തി ''എന്‍റെ അമ്മൂസെ...,, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം., നിന്‍റെ ഡിഗ്രി നീ ഡിസ്റ്റന്‍സായി തന്നെ കംപ്ലീറ്റ് ചെയ്യ്., അത് കഴിഞ്ഞ് പിജി നമുക്ക് നല്ലൊരു കോളേജില്‍ അഡ്മിഷന്‍ എടുക്കാം., കോളേജ് ലൈഫെല്ലാം ഇപ്പോയേ എന്‍ഞ്ചോയ് ചെയ്യാന്‍ പറ്റൂ..,, പിന്നെ നീ പി എ സി എഴുതിക്കൊ., നിന്‍റെ വലിയ സ്വപ്നമല്ലെ ഗവണ്‍മെന്‍റ് ജോലി., ''ഹ്മ്..,,ഒാക്കെ എന്നാ ഡിഗ്രി കഴിയുന്നവരെ കമ്പനിയില്‍ പോട്ടെ.,, അമ്മു നിഷ്കു ഭാവത്തില്‍ ചോദിച്ചു

'''ഈ പെണ്ണിത്., നിന്നെക്കാള്‍ ജോലിക്ക് അത്യാവിശ്യം സിദ്ധാര്‍ത്ഥിനാണ് അതോണ്ട് നിന്‍റെ ജോലി ഞാന്‍ അവന് കൊടുക്കാന്‍ പോകാണ്.,, കാശി പറഞ്ഞതും അമ്മു നെറ്റി ചുളിച്ചു '''ഏത് സിദ്ധാര്‍ത്ഥ്..,, ''നിന്‍റെ അപ്പൂന്‍റെ ഹസ്ബന്‍റ് ., അവനോട് ഞാന്‍ സംസാരിച്ചു അവന് സ്ഥിരായിട്ട് ജോലി ഒന്നും കിട്ടുന്നില്ലെന്ന്.,, അവന്‍ അത്യാവിശ്യം പഠിച്ചിട്ടുണ്ട്., കമ്പനിയിലാണേല് വേറെ ഒഴിവൊന്നുല്ല., അവരെ കാര്യം കുറച്ച് കഷ്ടത്തിലാ ചെലവിന് തന്നെ ഒപ്പിക്കാണ് പോലും.,, അമ്മൂ..,,നിന്‍റെ ജോലി അവന് കൊടുത്താ രക്ഷപ്പെടുന്നത് നിന്‍റെ അപ്പൂന്‍റെ കുടുംബമാ..,,,, കാശി അമ്മൂന്‍റെ കവിളില്‍ കൈ വെച്ചു ''എന്‍റെ ഭര്‍ത്തു ഈ കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നേല് നമുക്ക് തമ്മിലടിക്കേണ്ടി വരുമോ.,, അപ്പു ബുദ്ധിമുട്ടിലാന്ന് ഞാനറിഞ്ഞാ വിഷമമാകും എന്ന് കരുതിയാകും സാറ് വളഞ്ഞ് മൂക്ക് പിടിച്ചതല്ലെ..,, അമ്മു അവന്‍റെ മൂക്കില്‍ പിടിച്ച് വലിച്ചതും കാശി ചിരിച്ചോണ്ട് തലയാട്ടി ''ഞാന്‍ കാരണം ഒരു കുടുംബം അതും എന്‍റെ കൂടെപിറപ്പ് രക്ഷപ്പെടാണെങ്കില്‍ അതല്ലെ ഏറ്റവും വലിയ സന്തോഷം.,, അതും ഞാന്‍ കുടുങ്ങിയ സമയത്ത് ദേവനെ പോലെ കണ്ണേട്ടന്‍ എനിക്ക് തന്ന ജോലി., അമ്മു അവന്‍റെ നെഞ്ചില്‍ തല ചാഴ്ച്ചു ''കണ്ണേട്ടാ...,, ''ഹ്മ്..,, ''ഞാനൊരു ഉമ്മ തന്നോട്ടാ..,,

അമ്മു ചോദിച്ചതും കാശി വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി അമ്മു കാശിയുടെ മുഖം കൈയ്യിലെടുത്ത് മുഖമാകെ ചുംബനം കൊണ്ട് മൂടി എന്നിട്ടവന്‍റെ കണ്ണിലേക്ക് നോക്കി ''എന്താണ്., പൊണ്ടാട്ടി നല്ല റൊമാന്‍റിക് മൂഡിലാണല്ലോ., ''അതെന്താ എനിക്കായിക്കൂടെ..,, അമ്മു ചിരിച്ചു ''എത്ര വേണേലും ആകാം., എന്നാലും എന്താത്ര സ്നേഹം തോന്നാന്‍.,, ''അറിയില്ല., എന്നെ ഈ ജീവിതത്തിലേക്ക് കൂടെ കൂട്ടിയതിന് തിരികെ തരാന്‍ ഈ സ്നേഹമല്ലാതെ ഒന്നും എന്‍റെ കൈയ്യിലില്ല., എന്‍റെ സമ്മതം പോലും ചോദിക്കാതെ എന്നെ താലികെട്ടിയപ്പൊ കരുതിയില്ല അവിടം മുതല്‍ പുതിയൊരു ജീവിതമാണെന്ന്,, ആ ജീവിതത്തില്‍ കരയേണ്ടി വരില്ലെന്ന്., എന്തിന് കൈവിട്ട് പോയ അപ്പൂനേയും നഷ്ടപ്പെട്ട് പോയ അമ്മേടെ വിവാഹ ജീവിതവും എല്ലാം കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല കണ്ണേട്ടാ.,,, അമ്മു നിര്‍ത്തി കാശിയെ നോക്കി ''എന്‍റെ അമ്മൂ..,,നീ ഇമോഷണലായി എന്‍റെ മൂഡ് കളയല്ലെ., നീ ഇങ് വന്നെ.,, കാശി അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് ബെഡിലേക്ക് ചാഞ്ഞു ലൈറ്റണഞ്ഞതും അവിടെ പ്രണയത്തിന്‍റെ കാറ്റ് വീശി രണ്ട് മിഥുങ്ങളുടെ കൂടിച്ചേരലിന് ആ രാത്രി സാക്ഷിയായി ____________

രാവിലെ എല്ലാവരും നേരത്തെ എണീറ്റു അമ്മു ഒരു ഒാഫ് വൈറ്റ് പട്ട് സാരിയും നീല ബ്ലൗസുമായിരുന്നു വേഷം., കണ്ണില്‍ കണ്‍മഷിയും ഒരു കുഞ്ഞ് നീല പൊട്ടും സിന്ദൂരവും മറ്റ് ഒരുക്കങ്ങളൊന്നുമില്ല.,, ''അമ്മൂ..,,ദാ മുല്ല പൂ..,, നീല ഷര്‍ട്ടിട്ട് മുണ്ട് മടക്കി കുത്തി കിതച്ചോണ്ട് കാശി മുല്ലപ്പൂവിന്‍റെ കെട്ട് ബെഡില്‍ വെച്ചു ''കണ്ണേട്ടനെന്തിനാ ഇങ്ങനെ അണക്കുന്നെ.,, കാശി കൊണ്ട് വെച്ച മുല്ല പൂവില്‍ നിന്ന് വളരെ കുറച്ചെടുത്ത് അമ്മു മുടിയില്‍ ചൂടി ''ഞാന്‍ വൈകിയെന്ന് കരുതി ഒാടിപിടഞ്ഞ് വന്നതാ., ഗീതമ്മ ഒരുങ്ങിയോ.,, ''ഇല്ലെന്നെ.,,ഞങ്ങള്‍ത് കഴിഞ്ഞാ അമ്മയെ സമാധാനത്തോടെ ഒരുക്കാലോ..,, ഞാന്‍ അമ്മേടെ റൂമില്‍ പോകാണേ..,, അമ്മു ഒരു കവറും മുല്ലയും എടുത്ത് ഗീതമ്മയും മേമയും കിടന്ന മുറിയിലേക്ക് പോയി അവിടെ അപ്പുവും സാരിയെല്ലാം ചുറ്റി ഒരുങ്ങി വന്നിട്ടുണ്ട്.,, ''അമ്മേ..,,വേഗം ഈ സാരി ചുറ്റിക്കെ.,, അമ്മു കവറില്‍ നിന്ന് സെറ്റ് സാരി പുറത്തെടുത്തു ഗീതമ്മക്കുള്ള സാരി ആരെ കൊണ്ടും എടുപ്പിക്കാതെ അപ്പുവും അമ്മും കൂടെ പോയി എടുത്തതാണ് സാധാരണ സെറ്റ് സാരി മതിയെന്ന് ഗീതമ്മ പ്രത്യേകം പറഞ്ഞിരുന്നങ്കിലും അടിപൊളി സെറ്റ് സാരി തന്നെ അമ്മു വാങ്ങിയിരുന്നു ഗീതമ്മ സാരി ഉടുത്ത് വന്നതും അമ്മു ഗീതമ്മയെ കസേരയില്‍ കൊണ്ടിരുത്തി

''എന്‍റെ കോലം കെട്ടി ഇറക്കാന്‍ നില്‍ക്കണ്ട രണ്ടും.,.,, ഗീതമ്മ അപ്പൂനേയും അമ്മൂനേയും നോക്കി ''ഒാ..ഹ് ഇല്ലെന്‍റമ്മേ..,, അപ്പു ഗീതമ്മയുടെ നീണ്ട ഇടതൂര്‍ന്ന മുടി മെടഞ്ഞിട്ടു അമ്മു അതില്‍ മുല്ല വെച്ചു മേമയും സുമമ്മയും ഇതെല്ലാം ചിരിയോടെ നോക്കി നില്‍പ്പാണ് ''അമ്മേ..,,ശകലം പൗഡര്‍ ഇടുന്നുണ്ടേ..,, അപ്പു ഗീതമ്മക്ക് പൗഡറിട്ട് കൊടുത്തു ''ഇച്ചിരി കണ്‍മഷിയും.,, അമ്മു കണ്ണിന് താഴെ മാത്രം കണ്ണെഴുതി കൊടുത്തു ''ദേ..ലേശം ലിപ്സ്റ്റിക്.,, അപ്പു ചോദിച്ചതും ഗീതമ്മ ഒരു നോട്ടം.,, ''അയ്യോ അമ്മക്കല്ല എനിക്കാ..,, അപ്പു ഇളിച്ചോണ്ട് ലിപ്സ്റ്റിക് അവളെ ചുണ്ടില്‍ തന്നെ ഇട്ടു ''ഈ പൊട്ടൊന്ന് കുത്താവോ..,, അമ്മു കൈ കൂപ്പി ചോദിച്ചതും ഗീതമ്മ തലയാട്ടി രണ്ടിന്‍റേയും കാട്ടികൂട്ടല്‍ കണ്ട് ഗീതമ്മക്ക് ചിരി വരുന്നുണ്ടെങ്കിലും പിടിച്ച് വെച്ചു ''അമ്മേ..,,ഇങ് നോക്കിക്കെ.,, അമ്മു കവറില്‍ നിന്ന് ഒരു ബോക്സെടുത്തു ''ഞാന്‍ ജോലിയെടുത്ത് സമ്പാദിച്ച പൈസകൊണ്ട് അമ്മക്ക് വേണ്ടി വാങ്ങിയതാ..,, അമ്മു രണ്ട് സ്വര്‍ണ്ണ വള കൈയ്യിലെടുത്തു അത് കണ്ട് അപ്പൂന്‍റെ മുഖം വാടി അവള്‍ക്ക് കൊടുക്കാന്‍ പറ്റാത്ത സങ്കടം അപ്പൂന്‍റെ കണ്ണ് നിറച്ചു അതില്‍ നിന്നൊരു വളയെടുത്ത് അമ്മു അവള്‍ക്ക് നേരെ നീട്ടി ''ഡീ..,,പൊട്ടി അപ്പൂ..,, ഞാന്‍ വാങ്ങിയാലും നീ വാങ്ങിയാലും ഒന്ന് തന്നെയല്ലെടീ..,,

ഒരു വള നീ ഇട്ട് കൊടുത്തോ.,, അമ്മു പറഞ്ഞതും അപ്പു അവളെ സന്തോഷത്തോടെ കെട്ടിപിടിച്ച് ഗീതമ്മക്ക് വളയിട്ട് കൊടുത്തു പിന്നെ അമ്മുവും ഇട്ട് കൊടുത്തു ഒഴിഞ്ഞ ഗീതമ്മേടെ കഴുത്ത് കണ്ടപ്പോ അമ്മൂനെന്തോ വല്ലാഴ്മ തോന്നി അപ്പോയാണ് കാശി അങ്ങോട്ട് വന്നത് ഒരു ബോക്സ് സുമമ്മേടെ കൈയ്യില്‍ കൊടുത്തു ''ഗീതേ..,,ദേ ഇത് നിനക്കുള്ളതാ.,, ഇത് ഇട്ടിട്ട് വേണം നീ അമ്പലത്തില്‍ പോകാന്‍.,, ഗീതമ്മ അത് തുറന്ന് നോക്കി കുറച്ച് ആഭരണങ്ങളായിരുന്നത് ആ ബോക്സ് അടച്ച് വെച്ച് ഗീതമ്മ ചിരിയോടെ കാശിയെ അടുത്ത് വിളിച്ച് ആ ബോക്സ് തിരികെ കൊടുത്തു ''കാശീ.., മോനെ..,, നിങ്ങള്‍ സ്നേഹത്തോടെ തന്നാതാണെന്നറിയാം., പക്ഷെ ഗീതമ്മക്കിത് വേണ്ട., ഇൗ കല്ല്യാണം പോലും ഞാന്‍ ആഗ്രഹിച്ചതല്ല. ഇൗ ആഭരങ്ങളൊക്കെയിട്ട് ഗീതമ്മക്ക് ഒരിക്കലും താലി കെട്ടാന്‍ നിന്ന് കൊടുക്കാന്‍ പറ്റില്ല., എനിക്ക് ഞാനായി തന്നെവേണം ഈ ജീവിതം തുടങ്ങാന്‍., ഗീതമ്മയോടൊന്നും തോന്നരുത്.,, ഗീതമ്മ പറഞ്ഞതും കാശിക്ക് മറുതൊന്നും പറയാന്‍ പറ്റിയില്ല ''പക്ഷെ ഇത് ഞാന്‍ ഗീതമ്മക്ക് വേണ്ടി.,, ''ഒന്നും വേണ്ട മോനെ., നീ നല്ലൊരു മകനാ..,, എന്‍റെ മോളെ ഭാഗ്യം..,, ഗീതമ്മ അവന്‍റെ തോളില്‍ കൈ വെച്ചു ''അമ്മൂ..,,എന്‍റെ സന്തോഷത്തിന് ഇതില്‍ നിന്നെന്തെങ്കിലും ഗീതമ്മക്കിട്ട് കൊടുക്ക്.,,

കാശി പറഞ്ഞതും അമ്മു അതില്‍ നിന്ന് നേര്‍ത്ത ഒരു ചെയ്നെടുത്ത് ഗീതമ്മേടെ കഴുത്തില്‍ കെട്ടികൊടുത്തു ഗീതമ്മ എതിര്‍ത്തില്ല.,, അമ്മൂന് സന്തോഷമായി കാരണം ഗീതമ്മേടെ ഒഴിഞ്ഞ കഴുത്തവളെ നൊമ്പരപ്പെടുത്തിയിരുന്നു എല്ലാവരും ഗുരുവായൂര് അമ്പലത്തില്‍ പോയി മുഹൂര്‍ത്തം അടുത്തതും കൊട്ടും കുരവയുമൊന്നും ഇല്ലാതെ വാസു അങ്കിള്‍ ഗീതമ്മേടെ കഴുത്തില്‍ താലി കെട്ടി കണ്ണടച്ച് കൈ കൂപ്പി നില്‍ക്കുന്ന ഗീതമ്മേടെ നെറുകില്‍ സിന്ദൂരം ചുവന്നു വാസു അങ്കിള്‍ പേരെഴുതിയ മോതിരം ഗീതമ്മേടെ വിരലിലിട്ടു ചടങ്ങെല്ലാം കഴിഞ്ഞ തിരിച്ച് പോകുന്നതിന് മുന്നെ ഫോട്ടെയെല്ലാം എടുത്തു എല്ലാം കഴിഞ്ഞ് അമ്പലത്തില്‍ നിന്നിറങ്ങി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് വാസു അങ്കിളിന്‍റെ വീട്ടിലേക്ക് തിരിച്ചു തിരിച്ച് പോകുമ്പോ ഗീതമ്മ വാസു അങ്കിളിന്‍റെ കാറിലായിരുന്നു അവിടെ എത്തിയതും വിളക്കെടുത്ത് സ്വീകരിക്കാന്‍ സുമമ്മ ആദ്യം കയറി വിളക്ക് കത്തിച്ച് കൊണ്ട് വന്ന് ഗീതമ്മക്ക് കൊടുത്തു ഗീതമ്മ അത് വാങ്ങി വലത്ക്കാല്‍ വെച്ച് അകത്തേക്ക് കയറി പൂജാമുറിയില്‍ കൊണ്ട് വെച്ച് പ്രാര്‍ത്ഥിച്ചു അത് കണ്ട് അമ്മൂന്‍റെ കണ്ണ് നിറഞ്ഞതും കാശി ചേര്‍ത്ത് പിടിച്ചു അന്നൊരു ദിവസം അവര്‍ക്ക് കൂട്ടായി എല്ലാവരും അവിടെ നില്‍ക്കാന്‍ തീരുമാനിച്ചു

'അമ്മൂ...,,,അപ്പൂ...,,, വീടെല്ലാം ചുറ്റി കാണുകയാണ് അമ്മുവും അപ്പുവും ''അമ്മൂ..,,വാസു അച്ഛനെല്ലെ ആ വിളിക്കുന്നെ.,, ''ആ..ഹ് ഡീ..,വാ പോയി നോക്കാം.,, രണ്ട് പേരും വാസു അങ്കിളിന്‍റെ അടുത്തേക്ക് പോയി ''വാസു അച്ഛന്‍ വിളിച്ചായിരുന്നോ.,, രണ്ട് പേരും ഒരുമിച്ച് ഒന്ന് മടിച്ച് ചോദിച്ചതും ടിവിയില്‍ നോക്കിയിരിക്കായിരുന്ന വാസു അങ്കിള്‍ രണ്ട് പേരും അടുത്തേക്ക് വിളിച്ച് രണ്ട് സൈഡിലായി ഇരുത്തി ''മക്കളെന്താ എന്നെ വിളിച്ചെ.,, ''വാസു അച്ഛന്‍..,, ''എന്നാ എനിക്കീ വിളി അത്ര ഇഷ്ടപ്പെട്ടില്ല., എന്‍റെ മക്കള് എന്നെ അച്ഛാന്ന് വിളിച്ചാ മതി., എനിക്കതാ ഇഷ്ടം.,, വാസം അങ്കിളങ്ങനെ പറഞ്ഞതും രണ്ട് പേര്‍ക്കും വല്ലാത്ത സന്തോഷം തോന്നി ''കുഞ്ഞുറങ്ങിയോ അപ്പൂ..,, അപ്പൂനോടായ് ചോദിച്ചു ''ഇല്ല., സിദ്ധു ഏട്ടനും കാശിയേട്ടനും പുറത്ത് പോയപ്പോ അവള് കരഞ്ഞ് കൂടെ പോയി.,, അപ്പു മറുപടി പറഞ്ഞു ''എന്നാ രണ്ട് പേരും ഒരുങ്ങി വാ., അമ്മയേയും കൂട്ടിക്കോ., നമുക്കൊരു ഷോപ്പിംങിന് പോകാം., അമ്മക്കും നിങ്ങള്‍ക്കും അച്ഛനൊന്നും ഇത്‌വരെ വാങ്ങിയിട്ടില്ലല്ലോ.,, വാസു അങ്കിള്‍ പറഞ്ഞതും രണ്ട് പേരും സന്തോഷത്തോടെ ഒരുങ്ങാന്‍ പോയി കുറച്ച് കഴിഞ്ഞപ്പോ ഗീതമ്മയും അമ്മു അപ്പുവും ഒരുങ്ങി വന്നു

സുമമ്മയേയും മേമയേയും വിളിച്ചെങ്കിലും അവര് വന്നില്ല ടൗണില്‍ നിന്ന് സിദ്ധാര്‍ത്ഥിന്‍റെ അടുത്ത് നിന്ന് മോളെയും കൂട്ടി അവര് ഒരു ടെക്സ്റ്റയില്‍സില്‍ കയറി എല്ലാവരും ഒാരോ ഡ്രസ്സെടുത്ത് മാറി നിന്നപ്പോ വാസു അങ്കിള്‍ തന്നെ എല്ലാര്‍ക്കും കുറച്ചധികം ഡ്രസ്സ് വാങ്ങി അവിടെന്നിറങ്ങി ബാക്കിയുള്ള സാധനങ്ങളും വാങ്ങി ഒരു പാര്‍ക്കിലേക്ക് പോയി ഏറ്റവും സന്തോഷം അപ്പൂനും അമ്മൂനുമായിരുന്നു ഇത്രക്കാലം കിട്ടാത്ത അച്ഛന്‍റെ സ്നേഹം തിരിച്ച് കിട്ടിയ സന്തോഷം അപ്പൂന്‍റെ ആത്മിക മോള് മുത്തച്ഛന്‍റെ കൈയ്യില്‍ നിന്ന് പോരുന്നെ ഉണ്ടായിരുന്നില്ല.,, ഗീതമ്മേടെ മുഖവും മക്കളെ സന്തോഷം കണ്ട് പ്രസന്നമായിരുന്നു ഏറെ നേരം കഴിഞ്ഞ് അവരവിടെന്നിറങ്ങി ഭക്ഷണം കഴിച്ച് വീട്ടിലുള്ളവര്‍ക്ക് പാര്‍സലും വാങ്ങി തിരികെ പോയി വീട്ടിലെത്തി അമ്മു അവളെ ഡ്രസ്സും കൊണ്ട് മുറിയിലേക്ക് പോയപ്പോ കാശി അവിടെ ഉണ്ടായിരുന്നു '

'കറങ്ങി തിരിഞ്ഞ് വന്നോ..,, ''വന്നല്ലോ..,,നോക്കിക്കെ എന്‍റെ അച്ഛന്‍ എന്തൊക്കെ വാങ്ങി തന്നതെന്ന്., കണ്ണേട്ടന് ഒരു കൂട്ടം ഡ്രസ്സ് ബാക്കിയൊക്കെ എനിക്കാ..,, അമ്മു ആവേശത്തോടെ പറഞ്ഞു ''എന്താ സന്തോഷം., ഞാനൊന്നും വാങ്ങി തരാത്ത പോലെ ഉണ്ടല്ലോ നിന്നെ കണ്ടിട്ട്., എന്നാ എന്‍റേതും കൂടെ നീയെടുത്തോടീ..,, കാശി അവളെ കളിയാക്കി ''പോ കണ്ണേട്ടാ..,, അച്ഛന്‍ ആദ്യായിട്ട് വാങ്ങി തന്നോണ്ടല്ലെ., നിങ്ങള്‍ക്കുള്ള ഫുഡ് കൊണ്ട് വന്നിട്ടുണ്ട്., ശ്ശോ.., അത് കഴിച്ച് കഴിഞ്ഞിട്ട് വേണം പാലും കൊടുത്ത് അമ്മേനെ മണിയറയിലേക്കയക്കാന്‍.,, അമ്മു കള്ളച്ചിരിയോടെ പറഞ്ഞതും കാശിയും ചിരിച്ച് പോയി ''കണ്ണേട്ടന്‍റെ ഫോണടിക്കുന്നു.,, അമ്മു പറഞ്ഞതും കാശി എടുത്ത് നോക്കിയപ്പോ ഹരി.,, ''ഹലോ..,,ഹരി., പറയഡാ..,, ''കാശി ആകെ സീനായി., മുത്തച്ഛനാകെ കലിപ്പിലാണ്.,, ഹരി പറഞ്ഞതും കാശിക്ക് കാര്യം മനസ്സിലായില്ല.,, ''എന്താടാ കാര്യം., കാശി ഞടുക്കത്തോടെ ചോദിച്ചു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story