ആകാശി💖: ഭാഗം 9

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ഉറക്കം കിട്ടാതെ ഫോണെടുത്ത് വാട്സാപ്പ് ഒാണ്‍ ചെയ്തതും ഒരുപാട് മെസ്സേജ് വന്ന് കിടപ്പുണ്ട്., അതില്‍ അമ്മൂന്‍റെ മെസ്സേജ് കണ്ടതും ആവേശത്തോടെ തുറക്കാന്‍ പോയപ്പോയേക്കും ഫോണിലേക്കൊരു കോള്‍ വന്നു കാശി ദേഷ്യത്തോടെ ഫോണ്‍ എടുത്തതും ഒരു പെണ്ണിന്‍റെ കരച്ചില് കേട്ടതും ഒരുമിച്ചായിരുന്നു ശ്രീഷ്മയാണെന്ന് മനസ്സിലായ കാശിയുടെ ദേഷ്യം ഇരട്ടിയായി ''ഡീ..ഡീ..പട്ടി മോങ്ങുന്ന പോലെ മോങ്ങാതെ കാര്യം പറയെഡീ??..,, കാശി ഗൗരവത്തോടെ ചോദിച്ചു ''ക...ക..കാശി ഞാന്‍ കാരണം അല്ലെ ഇന്ന് വീട്ടിലേക്ക് കിടക്കാന്‍ വരാത്തെ?..,, ശ്രീഷ്മ തേങ്ങി കൊണ്ടിരുന്നു ''ക...ക..കാശി നീ കാരണം തന്നെയാ കിടക്കാന്‍ വരാതിരുന്നെ..,, കാശി അവള്‍ പറഞ്ഞപോലെ തന്നെ തിരിച്ച് പറഞ്ഞു ''എന്താ കാശി ഇഷ്ടം കൊണ്ടല്ലെ ഞാനിങ്ങനെ പിറകെ നടക്കുന്നെ..,, ''ആണോ.,അത്ര ഇഷ്ടം ആണെങ്കില്‍ എന്നെ ഒന്ന് ശല്യം ചെയ്യാതിരിക്കാവോ..,, കാശി അപേക്ഷിക്കുംമ്പോലെ പറഞ്ഞു ''അങ്ങനെ പറയല്ലെ., കാശി ഇല്ലാതെ ഒരു നിമിഷം പോലും വയ്യ അതല്ലെ എപ്പോയും കൂടെ നടക്കുന്നെ..,, ശ്രീഷ്മ ദയനീയമായി പറഞ്ഞു ''ഡീ..പൂതനെ.,എന്നെ വല്ലാതെ പൊട്ടനാക്കാന്‍ നോക്കണ്ട.,

നിന്‍റെ മനസ്സിലിരിപ്പ് അവിടെ തന്നെ കിടക്കട്ടെ., ഈ കാശിനാഥിനോട് വേണ്ട., കാശി ഒച്ചയെടുത്തു ''അങ്ങനൊന്നും പറയല്ല കാശി നീയെന്‍റെ ഭര്‍ത്താവാന്‍ പോകുന്ന ആളല്ലെ.,, ''എന്തോ എങ്ങനെ.,മോള് കെട്ടാന്‍ വേറാളെ നോക്ക്., എന്‍ഗേജ്മെന്‍റ് കഴിഞ്ഞു എന്ന തോന്നല് നിനക്കുണ്ടേല് നിന്‍റെ വെറും തോന്നല് മാത്രാണ്., നീ പട്ടിയെ പോലെ പുറകെ നടന്നാലും ഈ കാശിനാഥ് നിന്‍റെ കള്ളപ്രണയത്തില്‍ വീഴൂല., വെച്ചിട്ട് പോടീ ചൂലെ..,, കാശി ദേഷ്യത്തോടെ ഫോണ്‍ വെച്ചു ഹരിയെ നോക്കുമ്പോ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട് കാശി ശ്രീഷ്മയെ പിരാഗുമ്പോയാണ് അമ്മൂന്‍റെ മെസ്സേജിന്‍റെ കാര്യം ഒാര്‍മവന്നത് അവന്‍ വേഗം ഒാപ്പണ്‍ ചെയ്തു ''എന്‍റെ കൂടെ നാളെ പത്ത് മണിക്കൊന്ന് ടൗണിലേക്ക് കൂട്ട് വരാമോ., ഇവിടൊന്നും പരിചയം ഇല്ല അതാ., അമ്മൂന്‍റെ മെസ്സേജ് കണ്ട് കാശിയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ''ഒാക്കെ പത്ത്മണി ആകുമ്പോയേക്കും റോഡിലേക്ക് ഇറങ്ങി നിന്നോണം.,, കാശി റിപ്ലെ അയച്ചു ''ഒാക്കെ കണ്ണേട്ടാ..,ഗുഡ് നൈറ്റ്..,, അപ്പോ തന്നെ അമ്മു തിരിച്ച് മെസ്സേജ് അയച്ചു അമ്മൂന്‍റെ കണ്ണേട്ടാന്നുള്ള വിളികേട്ട് കാശിയുടെ ചുണ്ടിലൊരു കള്ളചിരി വിടര്‍ന്നു ''എന്‍റെ ദൈവമേ.,,എന്‍റെ ഒരു മാറ്റമാ ഞാന്‍ ആലോചിക്കുന്നത്.,

ഒരു പെണ്ണിനോടും തോന്നാത്ത എന്ത് ഫീലിംങ്സാ എനിക്കവളോട് അവളെ ആ കണ്ണേട്ടാന്നുള്ള വിളി..,, ഉഫ്!!!! കാശി അവളെ കണ്ടത് മുതലുള്ള കാര്യങ്ങള്‍ ആലോചിച്ചു അമ്മൂന്‍റെ ഒാരോ ഫോട്ടോയും അവന്‍ മറിച്ച് നോക്കി എന്ത് സന്തോഷത്തോടെയാ അമ്മു അന്ന് ഫോട്ടോക്ക് പോസ് ചെയ്തത് അവളെ മുഖത്ത് തന്നെയുണ്ട് ആദ്യമായി ക്യാമറയില്‍ ഫോട്ടോ എടുക്കുന്ന സന്തോഷം കാശി അവളെ മുഖം സൂം ചെയ്ത് നോക്കി കണ്‍മഷി കൊണ്ട് അതിര്‍ വരമ്പിടാത്ത കാപ്പി കണ്ണുകള്‍ വല്ലാത്ത ആകര്‍ഷണം തോന്നി ആ കണ്ണുകളോട് മുക്കിന്‍ തുമ്പില്‍ മൂക്കുത്തിക്കായ് ഒഴിഞ്ഞ് കിടക്കുന്ന കുഞ്ഞ് ഹോളുണ്ട് മൂക്കുത്തിയിട്ടാല്‍ അവള്‍ക്ക് കൂടുതല്‍ ഭംഗിയായിരിക്കും., ചുണ്ടിന് മുകളിലായി പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്തൊരു കുഞ്ഞ് മറുക് ''എന്താണ് പാതിരാക്ക് കള്ളകാമുകന്‍ കാമുകിയെ ഇങ്ങനെ വിസ്തരിച്ച് നോക്കുന്നത്..,, ഹരി കാശിയെ തോണ്ടിയതും അവന്‍ വേഗം ഫോണ്‍ മറച്ച് പിടിച്ചു ''ഹേ...ഹേ..,,എന്താടാ ഹരി..,, നീയെല്ലെ ഇപ്പോ കൂര്‍ക്കം വലിച്ചുറങ്ങിയിരുന്നെ..,, കാശി അവന്‍റെ പതര്‍ച്ച മറച്ച് വെച്ചോണ്ട് ചോദിച്ചു ''ചുമ്മാ ഒന്ന് അഭിനയിച്ചതാ., ശ്രീഷ്മ വിളിച്ചതിന്‍റെ ദേഷ്യം എന്‍റെ മേലാകും നീ തീര്‍ക്കാ എന്നറിയാവുന്നോണ്ട് ഉറക്കം നടിച്ച് കിടന്നതാ.,

നിന്‍റെ പ്രൈവറ്റ് ചെണ്ട അല്ലെ ഞാന്‍.,, ഹരി പറയുന്നത് കേട്ട് കാശി അവന് ഇളിച്ച് കൊടുത്തു ''ഒാ..ഹ് ഈ പാതിരാക്ക് ഇളിച്ച് തന്ന് പേടിപ്പിക്കാതെടെയ്., അതൊക്കെ അവിടെ നില്‍ക്കട്ടെ., അമ്മൂനെ വല്ലാതെ സൂം ചെയ്ത് നോക്കുന്നുണ്ടല്ലോ., ഇവിടെ കേറി കൊളുത്തിയോ..,, ഹരി കാശിയുടെ നെഞ്ചില്‍ മെല്ലെ കുത്തികൊണ്ട് ചോദിച്ചു ''പോടാ..,,അങ്ങനൊന്നുല്ല.,, കാശി ഹരിയെ ഒഴിവാക്കാന്‍ നോക്കി ''അങ്ങനെ പറഞ്ഞ് ഒഴിയാന്‍ നില്‍ക്കണ്ട., ട്രൗസറിട്ട ക്കാലം തൊട്ട് ച്ഛെ അല്ല അതും ഇടുന്നതിന് മുമ്പേ നിന്‍റെ ഒപ്പം കൂടിയതാ ഈ ഞാന്‍., അതോണ്ട് നിന്‍റെ എല്ലാ മാറ്റങ്ങളും നിനക്കറിയുന്നതിന് മുന്നെ എനിക്കറിയാം അതോണ്ട് മോന്‍ അതികം മറച്ച് വെക്കണ്ട.., ഹരി കിടന്നിടത്ത് നിന്ന് എണീറ്റിരുന്നു ''എന്‍റെ ഹരീ എനിക്കറിയുന്നില്ല അമ്മൂനോട് എന്താണെന്ന്., ഇത് വരെ പ്രേമിക്കാത്തോണ്ടാകും.,, കാശി എണീറ്റിരുന്ന് പറയുന്നത് കേട്ട് ഹരി അവനെ നെറ്റി ചുളിച്ച് നോക്കി ''ഇത് വരെ പ്രണയിക്കാത്തതോ.., അപ്പോ മൂന്നാം ക്ലാസില്‍ നിന്ന് പുതിയതായി വന്ന കുട്ടിക്ക് ലൗ ലെറ്റര്‍ കൊടുത്ത് ടീച്ചര്‍ പിടിച്ച് ചന്തിക്ക് ചൂരല് കൊണ്ട് കിട്ടായതൊക്കെ നീ മറന്നോ..,, ''ഒന്ന് പോ ഹരി.,അത് കുഞ്ഞിലെ അല്ലെ., അതിന് ശേഷം ഞാന്‍ പ്രണയിച്ചിട്ടില്ലല്ലോ.,

''അത് അടിയുടെ പാട് മാറാത്തോണ്ടാകും..,, ഹരി കാശിയെ കളിയാക്കി '''ആ പാടൊക്കെ പോയി., ദേ ഹരീ ഞാന്‍ സീരിയസ്സായി പറയുമ്പോ അവന്‍റെ ഒരു മൂട്ടിലെ പാട്., ഞാന്‍ പറഞ്ഞത് നീയൊക്കെ കോളേജില് മാസത്തില് രണ്ടണ്ണം വെച്ച് നോക്കാറില്ലെ പ്രേമം മണ്ണാക്കട്ട എന്നും പറഞ്ഞ് അത് എനിക്കില്ലെന്ന.,, കാശി ഗൗരവത്തോടെ പറഞ്ഞതും ഹരിയും ഡീസന്‍റായി ഇനിയും കാശിയെ ദേഷ്യം പിടിപ്പിച്ചാ ചിലപ്പോ തടികേടാകും എന്ന് ഹരിക്ക് തന്നെ അറിയാ ''ഒാക്കെ നീ പറഞ്ഞ് വരുന്നത് അമ്മൂനോട് നിനക്ക് പ്രണയം ആണോന്ന് നിനക്ക് തന്നെ അറിയില്ലെന്നാണോ..,, ''അതെടാ ഹരി..,, കാശി സങ്കടത്തോടെ പറഞ്ഞു ''ഞാന്‍ നിന്നോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാം അതൊക്കെ ഉണ്ടെങ്കില്‍ നിനക്ക് അമ്മൂനോട് പ്രണയം ആണ്., ഫസ്റ്റ് വണ്‍ നിനക്കവളെ കാണാതിരിക്കുമ്പോ കാണാന്‍ തോന്നുന്നുണ്ടോ? ''ഉണ്ട്..,, കാശി മറുപടി പറഞ്ഞു ''കാണുമ്പോ സന്തോഷം തോന്നുന്നുണ്ടോ?., പിന്നെ അവളോട് സംസാരിക്കുമ്പോ അവള്‍ നിന്നോട് ചിരിക്കുമ്പോയൊക്കെ രോമാഞ്ചം വരുന്നുണ്ടോ..,, ''നിര്‍ത്തഡാ.,അവന്‍റെ ഒരു ഒലക്കമ്മലെ ചോദ്യം. അമ്മൂനോട് പ്രണയം ആണോ അതോ വെറും അട്രാക്ഷന്‍ ആണോന്ന് ഞാന്‍ തന്നെ തീരുമാനിച്ചോണ്ട്.,

ഞാന്‍ അമ്മൂനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ് അവളെ മനസ്സിലാക്കട്ടെ എന്നിട്ട് തീരുമാനിക്കാം പ്രേമിക്കണോ വേണ്ടയോ എന്ന്., അല്ലാതെ ചാടി കേറി ഇഷ്ടം പറഞ്ഞ് രണ്ട് പേരുടേയും ലൈഫ് കളയാന്‍ എനിക്ക് വയ്യ., നീ ഉറങ്ങാന്‍ നോക്ക്..,, കാശി ഫോണ്‍ മാറ്റി വെച്ച് കിടന്നതും ഹരിയും ഇവനിത് വട്ടാണെന്നും പറഞ്ഞ് കിടന്നു രാവിലെ കാശി അവന്‍റെ വീട്ടിലേക്കും ഹരി തറവാടിലേക്കും പോയി ''എന്താടാ ചെര്‍ക്കാ നീ ഇന്നലെ കിടക്കാന്‍ വരാതിരുന്നെ..,, അമ്മ ഗ്ലാസിലേക്ക് ചായ പകര്‍ത്തി കൊണ്ട് ചോദിച്ചു ''അമ്മക്കറിയില്ലെ ആ പൂതന ഇവിടെ ഉണ്ടായിട്ടാന്ന്..,, കാശി പ്ലേറ്റിലെ ഇഡലിയിലേക്ക് സാമ്പാര്‍ ഒഴിച്ചോണ്ട് പറഞ്ഞു ''ഒന്ന് മെല്ലെ പറ കണ്ണാ ശ്രീമോള് അപ്പുറത്തുണ്ട്..,, അമ്മ പറഞ്ഞതിന് അവനൊന്ന് പുച്ഛിച്ചു ''അല്ല അവളെന്ന് പോകും തറവാടിലേക്ക്..,, ''ശ്രീമോള് മാത്രമല്ല നമ്മളോടും നാളെ തന്നെ അങ്ങോട്ട് വരാനാ മുത്തച്ഛന്‍ പറഞ്ഞെ., അമ്മ അവന്‍റെ അടുത്ത് ചെയര്‍ വലിച്ചിട്ടിരുന്നു ''മുത്തച്ഛന് വട്ടാ., പിന്നെ ഇത്രയും കാശ് കൊടുത്ത് അച്ഛന്‍ ഈ വീട് പണിയിപ്പിച്ചത് എന്തിനാ ഇടക്ക് വന്ന് നോക്കി പോകാനോ..,, കാശിക്ക് മുത്തച്ഛന്‍റെ തീരുമാനത്തോട് യോചിപ്പുണ്ടായിരുന്നില്ല ''എന്തേലും ആയിക്കോട്ടെ.,നീ ഇനി മുത്തച്ഛനെ ദേഷ്യം പിടിപ്പിക്കാന്‍ നില്‍ക്കണ്ട.,

''ഹ്മ്..,,അല്ല അച്ഛന്‍ ഇന്നും നേരത്തെ പോയോ..,, ''ആ..,അച്ഛന് എന്തോ മീറ്റിംങ് ഉണ്ടെന്ന് പറഞ്ഞ് ഇപ്പോ പ്രാതലും കഴിച്ച് ഇറങ്ങിയെ ഒള്ളൂ..,, നിന്നോട് ഇനി ശ്രീമോളെ ദേഷ്യം പിടിപ്പിക്കണ്ടെന്നാ അച്ഛന്‍ പറഞ്ഞെ., പതിയെ എന്തെങ്കിലും ഒക്കെ ചെയ്ത് ഈ കല്ല്യാണം ഒഴിവാക്കാം എന്നാ രാജേട്ടന്‍ പറയുന്നത്..,, അമ്മ പറഞ്ഞു ''ഒാ..ഹ് അതിനാര് ആ കോഷ്മന്‍റെ അടുത്തേക്ക് പോകുന്നു., കാശി കഴിച്ചെണീറ്റ് കൈ കഴുകി മുകളിലേക്ക് പോയി ''കണ്ണാ..,,നന്ദു എണീറ്റില്ല അവളെ ഒന്ന് വിളിച്ചേക്കണെ ആ പെണ്ണിനിന്ന് ക്ലാസുള്ളതാ..,, അമ്മ വിളിച്ച് പറഞ്ഞതും കാശി സ്റ്റെയര്‍ കയറി നേരെ നന്ദൂന്‍റെ റൂമിലേക്ക് പോയി അവന്‍ ഡോര്‍ തുറന്ന് കയറിയപ്പോ പുതപ്പും മൂടി പുതച്ച് അവള്‍ നല്ല ഉറക്കിലാണ് കക്ഷി കാശി പുതപ്പെടുത്ത് മാറ്റിയതും അവള്‍ തിരിഞ്ഞ് കിടന്നു കാശി അവളെ ബെഡിലിരുന്ന് നന്ദൂന്‍റെ കാല്‍ വെള്ളയില്‍ ഇക്കിളിയിട്ടു നന്ദു ചിണുങി കൊണ്ട് കാല് വലിച്ചതും കാശി അവളെ കാല് പിടിച്ച് വലിച്ച് ഇക്കിളിയിടുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു ഗതികെട്ട് നന്ദു കണ്ണും തിരുമ്പി എണീറ്റിരുന്നു ''കഷ്ടോണ്ട് ചേട്ടായി., ''എന്ത് കഷ്ടം എണീറ്റ് പോയി കുളിച്ച് സ്ക്കൂളില്‍ പോകാന്‍ നോക്കടീ., ഇല്ലേല് തലയിലൂടെ വെള്ളം കോരി ഒഴിക്കും ഞാന്‍.,, നിന്‍റെ ബസ്സിപ്പോ വരും..,,

പത്താം ക്ലാസാണെന്ന ഒാര്‍മയുണ്ടോ നിനക്ക്.., കാശി അവളെ ചെവിക്ക് കേറിപിടിച്ചു ''ആ..ഹ് വിട് ചേട്ടായീ ഞാന്‍ പൊക്കൊളാം., എന്നെ ഒന്ന് ഇന്ന് സ്ക്കൂളില്‍ കൊണ്ട് വിടാവോ., ആ സോപ്പും പെട്ടിപോലുള്ള സ്ക്കൂള്‍ ബസ്സില്‍ പോയി മടുത്തു ചേട്ടായി..,, നന്ദു ദയനീയമായി പറഞ്ഞു ''ആണോ.,നാളെ കൊണ്ട് വിടാം., ഇന്നെനിക്ക് കുറച്ച് തിരക്കുണ്ട്., നീ വേഗം പോകാന്‍ നോക്ക്..,, കാശി അവളെ കുത്തിപൊക്കി ബാത്ത്റൂമിലേക്ക് കയറ്റി മുറിക്ക് പുറത്തേക്കിറങ്ങിയതും മുന്നില്‍ തന്നെ ശ്രീഷ്മ '''കാശീ...,, ''എന്താ..,, കാശി ഗൗരവത്തോടെ ചോദിച്ചു ''ഒന്നുല്ല.,നമുക്കൊന്ന് കറങ്ങാന്‍ പോയാലോ..,, ശ്രീഷ്മ കൊഞ്ചികൊണ്ട് അവന്‍റെ കൈയ്യില്‍ കേറിപിടിച്ചതും അവന്‍ കൈ തട്ടിയെറിഞ്ഞു ''നീ ഒറ്റക്ക് കറങ്ങിയാ മതി., എന്നെ നിന്‍റെ കൊഞ്ചലിന് കൂട്ട്പിടിക്കണ്ട.,, കാശി അവളെ നോക്കി പുച്ഛിച്ച് അവന്‍റെ റൂമിലേക്ക് പോയതും ശ്രീഷ്മ ദേഷ്യത്തോടെ അവനെ നോക്കി പല്ല് കടിച്ച് താഴേക്ക് പോയി കാശി ഫ്രഷായി

ഒരു ഷര്‍ട്ടെടുത്തിട്ടു മിററില്‍ നോക്കി മുടി റെഡിയാക്കുമ്പോയാണ് അമ്മൂന്‍റെ ടെക്സ്റ്റ് മെസ്സേജ് കണ്ടത് ''പത്ത് മണിക്ക് വരില്ലെ..,, ''വരാം.,ഇറങ്ങി നില്‍ക്കണം..,, കാശി തിരിച്ച് റിപ്ലൈ കൊടുത്തു പത്ത് മണി ആകാറായതും കാശി അമ്മയോട് യാത്ര പറഞ്ഞിറങ്ങി നന്ദു അപ്പോയേക്കും പോയിരുന്നു കാശി പോര്‍ച്ചില്‍ നിന്ന് കാറെടുത്തതും ശ്രീഷ്മ ഒാടി വന്നു ''കാശി എങ്ങോട്ടാ..,, ശ്രീഷ്മ കീതപ്പോടെ ചോദിച്ചു ''പാതാളത്തിലേക്ക്.,എന്തെ പോരുന്നോ.., കാശി അവളെ നോക്കി പുച്ഛിച്ച് കാറെടുത്ത് പോയതും ശ്രീഷ്മ ചവിട്ടി തുള്ളി അകത്തേക്ക് പോയി അമ്മൂന്‍റെ അടുത്ത് എത്താറായതും കാശി മിററില്‍ മുഖം നോക്കി എല്ലാം ഒന്ന് റെഡിയാക്കി ദൂരെ നിന്ന് തന്നെ കണ്ടു ഒരു ജീന് പാന്‍റും ഫുള്‍ സ്ലീവ് ഷോര്‍ട്ട് ടോപും ഇട്ട് കൈയ്യില്‍ ഒരു ബാഗും തൂക്കി റോഡ് സൈഡില്‍ നില്‍ക്കുന്ന അമ്മൂനെ അമ്മൂനെ തന്നെ ഫോക്കസ് ചെയ്യുമ്പോയാണ് അവളെ തൊട്ടപ്പുറത്ത് നിന്ന് അമ്മൂനോട് സംസാരിക്കുന്ന ആളെ ശ്രദ്ധിച്ചത് ''ഇവനെന്താ ഇവിടെ.,, കാശി സംശയത്തോടെ അവരെ മുന്നില്‍ വണ്ടി ബ്രേക്കിട്ടു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story