അലപോലവൾ: ഭാഗം 1

alapolaval

രചന: സാന്ദ്ര വിജയൻ

"അലപോലവൾ എന്നിൽ വലനെയ്തൊരു സ്വപ്നം മിഴി മൂടുമീ നേരം..... ഇരുൾ വീശുമീ നേരം..... മായുമോ...മാറുമോ.... കാനൽകാർമേഘം..." "ടാ ശ്രീ നീയെന്ത് ആലോചിച്ചോണ്ടിരിക്കാ ഫോണടിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ" "സോറി ടാ ഞാൻ വേറെന്തൊക്കെയോ ആലോചിച്ച് ഇരുന്നു പോയി." "2 വർഷമായിട്ട് നിനക്ക് ഇത് തന്നെയാണല്ലോ പണി.വേഗം ഫോണെടുത്ത് ആരാന്ന് നോക്ക്." "ഉം. നീ ചെല്ല് ഞാൻ എടുത്തോളാം. ഹലോ ശ്രീഹരിയാണ് സംസാരിക്കുന്നത് ആരാ...? സത്യമാണോ....... ഞാൻ.... എനിക്കിത് വിശ്വസിക്കാമോ..... ശരി ഞാൻ നാളെ തന്നെ അങ്ങാട്ട് വരാം." (ഫോൺ വെച്ചു കഴിഞ്ഞതും എനിക്ക് എന്തിനെന്നില്ലാതെ സന്തോഷം തോന്നി.

2 വർഷത്തെ എന്റെ കാത്തിരിപ്പ് അവസാനിക്കാൻ പോകുവാണല്ലോ എന്നോർത്തപ്പോൾ സന്തോഷം അലതല്ലി.) "ശ്യാം..എടാ ശ്യാം.. നീ ഇങ്ങോട്ടോന്ന് വന്നേ." "എന്താടാ വിളിച്ച് കൂവുന്നെ.പതുക്കെ വിളിച്ചാലും മതി എനിക്ക് ചെവി കേൾക്കാം. ഉം എന്താ കാര്യം." "ടാ ഇത്രയും നാൾ ഞാൻ കാത്തിരുന്നത് വെറുതെ ആയില്ല.എനിക്ക് എന്റെ കൃഷ്ണയെ തിരിച്ച് കിട്ടി.നാട്ടീന്നാ ഇപ്പൊ വിളിച്ചത്. ഞാൻ നാളെ രാവിലെ തന്നെ അങ്ങാട്ട് പോകും." "ഞാൻ പറഞ്ഞില്ലേടാ ദൈവത്തിന് നിന്റെ സങ്കടം കാണാതിരിക്കാൻ കഴിയില്ലെന്ന്. നാളെയല്ലേ പോകുന്നത്... ഞാനും വന്നോട്ടെ നിന്റെയൊപ്പം." "പിന്നല്ലാതെ കഴിഞ്ഞുപോയ ദിവസങ്ങളിലെല്ലാം എന്നെ ഇവിടെ വിടാതെ പിടിച്ച് വെച്ചത് നീയല്ലേ നീ വരണം. എനിക്കറിയില്ല നീ ഇല്ലാതിരുന്നെങ്കിൽ ഞാനിപ്പോ എവിടെയായിരിക്കും എന്ന്." "ദേ അധികം സെന്റിയടിക്കാനൊന്നും നിക്കണ്ട പോയി ഡ്രസ്സൊക്കെ പാക്കെയ്യാൻ നോക്ക്.നാളെ രാവിലെ തന്നെ നമുക്ക് പുറപ്പെടണം." - - - - - - - - - - - - - - - - - - - - - ഹായ് ഗായ്സ് ഞാൻ ശ്രീഹരി.ഈ കഥയിലെ നായകൻ ഞാനൊട്ടോ.പിന്നെ നേരത്തെ കണ്ടത് കുറച്ച് നാളുകൾ കൊണ്ട് എന്റെ മനസിൽ ഇടം പിടിച്ച എന്റെ ഉറ്റ ചങ്ങാതി ശ്യാം ഗോപാലൻ. ബാക്കിയൊക്കെ വഴിയെ പറയാം ഞാനിപ്പോ പാക്കിംഗ് തുടങ്ങട്ടെ.നാളെ എന്റെ പെണ്ണിന്റെ അടുത്തേക്ക് പോകാനുള്ളതാ. - - - - - - - - - - - - - - - - - - - - - - - -

"ടാ സമയം ഒരുപാടായി നീ കിടക്കുന്നില്ലേ" "എനിക്കിന്ന് ഉറക്കം വരില്ലടാ മനസ് നിറയെ അവളാ എന്റെ കൃഷ്ണവേണി." "ടാ ഞാൻ കുറെ നാളായില്ലേ നിന്നോട് നിങ്ങടെ ലൗ സ്റ്റോറിയെ കുറിച്ച് ചോദിക്കുന്നു.ഇന്നെങ്കിലും പറയടാ..." "പറയാം ഞാൻ ഒരിക്കലും മറക്കാനാവാത്ത ആ നല്ല നാളുകളെ കുറിച്ച്." * * * * * * * * * * * * * * * * * * കൃഷ്ണാ നീ ബേഗനെ ബാരോ കൃഷ്ണാ നീ ബേഗനെ ബാരോ ബേഗനെ ബാരോ മുഖമന്തേ തോരോ ബേഗനെ ബാരോ മുഖമന്തേ തോരോ ബേഗനെ ബാരോ മുഖമന്തേ തോരോ കൃഷ്ണാ നീ ബേഗനെ ബാരോ.... "പാറൂ... നീ എന്റെ കയ്യീന്ന് വാങ്ങിക്കൂട്ടോ എത്ര ദിവസായി നീ ഇതേ സ്റ്റെപ്പ് തന്നെ തെറ്റിക്കണൂ.അടുത്ത ആഴ്ച അരങ്ങേറ്റാ അത് മറക്കണ്ട എന്നെ നാണം കെടുത്തരുത് .ഉം ഒന്നൂടെ കളിച്ചേ ആദ്യം വലത് കാൽ മുന്നോട്ട് വയ്ക്കണം അതിനൊപ്പം കയ്യും സഞ്ചരിക്കണം.കളിക്ക് നോക്കട്ടെ." "എനിക്ക് മനസിലായി ചേച്ചി"

"പിന്നെന്താ പാറു നിന്റെ പ്രശ്നം." "ചേച്ചി ദേ അവിടെ ഒരു ചേട്ടൻ നിന്ന് ഇങ്ങോട്ട് നോക്കുന്നു." "ഇതേതാണാവോ കുരിശ്.കണ്ടിട്ടൊരു ടൂറിസ്റ്റിനെ പോലെയൊക്കെ ഉണ്ട്. ഇന്നത്തേക്ക് ഇത്രമതി നിങ്ങള് പൊയ്ക്കോ." (കാലിലെ ചിലങ്ക ഊരി ഭദ്രമായി സൂക്ഷിച്ചു വച്ച് ഞാൻ പുറത്തേക്കിറങ്ങി.) "ആരാ...ടോ തന്നോടാ ചോദിച്ചത്.ആരാന്ന് എന്താ ചെവി കേൾക്കില്ലേ.ഇനി മലയാളം മനസിലാവാണ്ടാണോ..Who are you???" "ഹരി. ശ്രീഹരി കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാന്റെ..." "തമ്പുരാന്റെ..." "ആരുമല്ല" "ഉം അല്ല ശ്രീഹരി തമ്പുരാനെന്താ ഇവിടെ കാര്യം." "ഞാൻ ദേ ആ വീട്ടിലെ പുതിയ താമസക്കാരനാ.നിങ്ങൾടെ അയൽവാസിയായിട്ട് വരും." "ആ വീടേതോ ഫാമിലിയാ വാങ്ങിയതെന്നാണല്ലോ ഞാൻ അറിഞ്ഞത്. എന്നിട്ട് താൻ ഒറ്റയ്ക്കാണോ വന്നത്.ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നില്ലേ."

" അയ്യോ കുട്ടി എന്നെ തെറ്റിദ്ധരിച്ചിരിക്കാ എന്റെ കല്ല്യാണം കഴിഞ്ഞിട്ടോന്നുമില്ല ഞാൻ ബാച്ചിലറാ.പിന്നെ ഫാമിലിയായിട്ട് താമസിക്കാൻ തന്നെയാ വന്നത്.അച്ഛനും അമ്മയും അനിയത്തിയും കുറച്ച് കഴിഞ്ഞ് വരും.അല്ല കുട്ടി ആരാ...???" "ഞാൻ കൃഷ്‌ണവേണി.ഇവിടത്തെ ഓൾ ഇൻ ഓൾ ഞാനാണ്.എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാമതി.നിങ്ങള് താമസിക്കാൻ പോകുന്ന വീടിന്റെ ഫുൾ ഡ്യൂട്ടി എനിക്കാ." "എനിക്ക് ഈ ലഗേജോക്കെ ഒരിടത്ത് വച്ച് ഫ്രഷാവണമായിരുന്നു.നല്ല യാത്രാക്ഷീണം." "ശരിക്കും തന്റെ ഊരേതാ ..??" "വയനാട്" "ഉം. ഞാൻ കീ ഇപ്പൊ കൊണ്ട് തരാം." "ടോ താൻ തന്നെ വന്ന് തുറന്ന് തന്നാൽ മതി." "ഉം.ആയിക്കോട്ടെ. ദേ നോക്ക് താഴത്ത് രണ്ടു റൂമും മോളില് ഒരു റൂമും.ഓരോന്നിനും അറ്റാച്ചിട് ആയിട്ട് ബാത്ത്റൂമും ഉണ്ട്.പിന്നെ അടുക്കളയിൽ ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ ഉണ്ട്.അപ്പൊ ശരി എനിക്ക് കുറച്ച് തിരക്കുണ്ട്.വീട്ടുകാരൊക്കെ വന്നിട്ട് നമുക്ക് വിശദമായി പരിചയപ്പെടാം." (അതും പറഞ്ഞ് അവളങ്ങുപോയി. ലഗേജൊക്കെ റൂമിൽ കൊണ്ടു വച്ച് ഫ്രഷായി താഴോട്ടിറങ്ങിയപ്പോഴേക്കും വീടിനു മുന്നിൽ തന്നെ ഒരു കാർ വന്നു നിന്നു. അച്ഛാന്ന് വിളിച്ചോണ്ട് ഞാൻ നേരെ അങ്ങോട്ട് ചെന്നു.) തുടരും.....

Share this story