അലപോലവൾ: ഭാഗം 10

alapolaval

രചന: സാന്ദ്ര വിജയൻ

അതിനു ശേഷം ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഞങ്ങൾ പരസ്പരം മത്സരിച്ചു തന്നെ പ്രണയിച്ചു. പലപ്പോഴും സേതു വേണിയോട് സംസാരിക്കാൻ വന്നെങ്കിലും അവൾ ഒഴിഞ്ഞുമാറി. കാർത്തിയോട് ഇതിനെ പറ്റിയൊന്നും പറഞ്ഞില്ല. അവളുടെ അവസാന എക്സാമും കഴിഞ്ഞതോടെ ഇനി അധികം വൈകിപ്പിക്കെണ്ടെന്ന തീരുമാനത്തിലെത്തി എല്ലാവരും. അങ്ങിനെ ഞങ്ങൾ കാത്തിരുന്ന ആ ദിനം വന്നെത്തി.ഞങ്ങളുടെ പ്രണയം സഫലമാകുന്ന ദിനം. രാവിലെ തന്നെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയി തൊഴുതു🙏 വന്നു. വീട്ടുമുറ്റത്തു തന്നെ പന്തലൊരുക്കി വിവാഹം നടത്തണമെന്നത് ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹമായിരുന്നു. പരമ്പരാഗതമായ ആചാരങ്ങളോടെ ഞാൻ എൻ്റെ കൃഷ്ണയുടെ കഴുത്തിൽ താലിചാർത്തി. അവളുടെ സീമന്തരേഖയെ എൻ്റെ കൈകളാൽ ചുവപ്പിച്ചു. അവളുടെ കൈകൾ എൻ്റെ കൈയ്യോട് ചേർത്തു വച്ചു. അന്ന് തുടങ്ങുകയായിരുന്നു ഞങ്ങളുടെ മറ്റൊരു ജീവിതം. 💕💕💕💕💕💕💕 -

ഫോണിൽ അലാറം⏰ അടിക്കുന്നത് കേട്ടാണ് ശ്രീ ഓർമ്മകളിൽ നിന്ന് പുറത്തുവന്നത്. പതിയെ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റു. " സമയം 5 ആയി നീ വേഗം ചെന്ന് റെഡിയാവാൻ നോക്ക് ഉടനെ പുറപ്പെടണം" - (ശ്രീ) " പ്രിയ പത്നിയെ കാണാൻ തിടുക്കമായീലേ." - (ശ്യാം) " പിന്നെ ഇല്ലാതിരിക്കോ വർഷം 2 കഴിഞ്ഞു അവളെയും എൻ്റെ കുടുംബത്തെയും കണ്ടിട്ട്. ഒന്നും മനപൂർവ്വമായിരുന്നില്ല എല്ലാം സാഹചര്യങ്ങളായിരുന്നു." " ഇനി അധികം സെൻ്റിയടിക്കണ്ട. ഞാൻ വേഗം കുളിച്ച് വരാം." (അവനെ കുളിക്കാൻ പറഞ്ഞുവിട്ട് ഞാനും വേഗം കുളിച്ചു റെഡിയായി. ബാഗിൽ നിന്നും അവളുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സാരിയെടുത്ത് നെഞ്ചോട് ചേർത്തു.) "ഞാൻ വരുവാ പെണ്ണേ നിൻ്റെ അടുത്തേക്ക് ഇത്രയും നാളും പിടിച്ചു വച്ച ദു:ഖങ്ങളെല്ലാം നിന്നെ മാറോട് ചേർത്തു നിർത്തി ഇല്ലാതാക്കണം എനിക്ക്." ( സാരി തിരികെ ബാഗിൽ വച്ച് റൂം പൂട്ടി🔒 പുറത്തേക്കിറങ്ങി. എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ വീടിനോട്.🏠 പതിയെ അവിടെ നിന്നും പടിയിറങ്ങി.) * * * * * * *

"അമ്മേ.... അമ്മേ...... വേണി ഏട്ടത്തി എവിടെ" ( ക്ഷേത്രത്തിൽ നിന്നും വന്ന ഉടനെ ശ്രുതി അമ്മയോട് ചോദിച്ചു. അവളുടെ നെറ്റിയിലെ കുങ്കുമവും കഴുത്തിലെ താലിയും അവളുടെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു.) " അവള് മുറിയിൽ തന്നെ കാണും ഇന്ന് താഴോട്ട് വന്നിട്ടില്ല." - അമ്മ " ഉം ഞാനൊന്ന് പോയി നോക്കട്ടെ." " അല്ല മോളെ കാർത്തി എവിടെ നിങ്ങളൊരുമിച്ചല്ലേ അമ്പലത്തിൽ പോയത്." " കിച്ചുവേട്ടൻ ഏതോ ഫ്രണ്ടിനെ കാണാൻ പോയതാ അമ്മേ. എന്നോട് വീട്ടിക്ക് പൊക്കോളാൻ പറഞ്ഞു. ഞാൻ എന്തായാലും എട്ടത്തിയ ഒന്ന് കണ്ടിട്ടു വരാം." (ശ്രുതി നേരെ കോണിപ്പടികൾ കയറി മുകളിലേക്ക് കയറി. ചാരിവച്ചിരുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു. ജനൽ പാളികൾക്കിടയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് വേണി.) " ഏട്ടത്തി...." (ശ്രുതി നീട്ടി വിളിച്ചു. അവളുടെ ശബ്ദം കേട്ട് വേണി തിരിഞ്ഞ് നോക്കി.

ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.) " ഏട്ടത്തി കരയുവാണോ ? അതിനു മാത്രം എന്താ സംഭവിച്ചത്." " ഈ ചോദ്യത്തിന് എന്ത് അർത്ഥമാണ് ഉള്ളത് ശ്രുതീ. എൻ്റെ കഴുത്തിൽ താലി കെട്ടിയ ശ്രീയേട്ടനെ വരെ ഞാൻ മറന്നില്ലേ. എന്നെ ഒരു പാട് സ്നേഹിച്ചിട്ടും ഞാൻ വിഷമിപ്പിച്ചില്ലേ ആ മനുഷ്യനെ " -വേണി "ഏട്ടത്തീ ഇതൊന്നും നമ്മളായിട്ട് ചെയ്തതല്ലല്ലോ എല്ലാം ദൈവത്തിൻ്റെ തീരുമാനം. എന്തായാലും ഏട്ടത്തിയുടെ വിഷമങ്ങളൊക്കെ മാറാൻ പോവാ. ഇന്ന് ഏട്ടൻ വരും ഏട്ടത്തിയെ കാണാൻ." " സത്യാണോ നീ പറയുന്നത്. എൻ്റെ ശ്രീയേട്ടൻ വരോ എന്നെ കാണാൻ..." " വരും ഇത്രയും നാളും ഏട്ടൻ ചെന്നൈയിലായിരുന്നു. അവിടെ നിന്നും പുറപ്പെട്ടെന്നാ പറഞ്ഞെ. വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങെത്തും. വർഷങ്ങൾക്കു ശേഷം രണ്ടു പേരും പരസ്പരം കാണാൻ പോവല്ലെ സുന്ദരിയായി ഇരിക്കണം കേട്ടല്ലോ"

(അത്രയും പറഞ്ഞ് ശ്രുതി മുറിവിട്ട് പോകുമ്പോൾ വേണിയുടെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു. പതിയെ അലമാരയിൽ നിന്നും വിവാഹ ആൽബം പുറത്തെടുത്ത് അതിലൂടെ വിരലോടിച്ചു. ❤️Sreehari WEDS Krishnaveni❤️ പല സംഭവങ്ങളും അവളുടെ ഓർമ്മയിലേക്ക് വന്നു. ഒരു ഫോട്ടോയിൽ അവളുടെ കണ്ണുടക്കി. റിസപ്ഷൻ സമയത്ത് തന്നെ കോരിയെടുത്ത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന ശ്രീഹരിയുടെ ഫോട്ടോ.) * * * * * * * * * * * * * * "ഏട്ടോയ്... ഇവിടെ കിന്നാരം പറഞ്ഞ് നിക്കാണോ പുതുമണവാളനും മണവാട്ടിയും. അവിടെ റിസപ്ഷൻ തുടങ്ങാറായി വേഗം വരാൻ നോക്ക്." - (ശ്രുതി ) "ആടി ദാ വരുന്നു നീ ചെല്ല്."- (ശ്രീ) (മനോഹരമായി അണിയിച്ചൊരുക്കിയ ഹാളിൽ ശ്രീഹരിയുടെ കൈകളിൽ കൈകോർത്ത് വേണി നിന്നു. ബന്ധുക്കളെല്ലാം വന്ന് ആശംസകൾ നേർന്നു. റിസപ്ഷൻ്റെ ഭാഗമായി കാർത്തിയേട്ടൻ്റെയും ശ്രുതിയുടെയും വക സർപ്രെയ്സ് ഉണ്ടായിരുന്നു. ഞങ്ങളറിയാതെ എടുത്ത ഫോട്ടോസ് വച്ച് ഉണ്ടാക്കിയ ഒരു വീഡിയോ. പിന്നെ കുറച്ച് നേരം ഫോട്ടോഷൂട്ടായിരുന്നു.

ക്യാമറമാൻ പറയുന്നതിനനുസരിച്ച് നിന്നു കൊടുത്ത് ആകെ വലഞ്ഞു.) " എന്തുപറ്റി കൃഷ്ണ വല്ല വയ്യായികയും തോന്നുന്നുണ്ടോ ?" - (ശ്രീ) " ഇല്ല ശ്രീയേട്ടാ രാവിലെ തുടങ്ങിയതല്ലേ ഈ നിൽപ്പ് കാല് വേദനിക്കുന്നു." - ( കൃഷ്ണ) ( പറഞ്ഞു തീരുന്നതിനു മുൻപ് ശ്രീ കൃഷ്ണയെ തൻ്റെ കൈകളിൽ കോരിയെടുത്തു.) " ശ്രീയേട്ടാ എന്തായിത് താഴെ ഇറക്ക് ദേ എല്ലാവരും നോക്കുന്നുണ്ട്." " അതിനെന്താ നീ എൻ്റെ ഭാര്യയല്ലേ അപ്പൊ നിനക്കൊരു ബുദ്ധിമുട്ട് വന്നാ ഞാനല്ലേ അത് പരിഹരിക്കേണ്ടത്. " "സർ ഈ പോസ് വളരെ നന്നായിട്ടുണ്ട്. അങ്ങിനെ തന്നെ നിക്കൂ 2, 3 ഫോട്ടോ കൂടി എടുക്കട്ടെ." - (ക്യാമറാമാൻ ) (ക്യാമറാമാൻ്റെ സംസാരം കേട്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.)...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story