അലപോലവൾ: ഭാഗം 11

alapolaval

രചന: സാന്ദ്ര വിജയൻ

 " അതേ നേരം കുറെയായി ഇങ്ങിനെ ഈ ഇരുത്തം തുടങ്ങിയിട്ട്. കിടക്കണ്ടേ... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാ.😍" _ ശ്രീ "അതൊക്കെ എനിക്കറിയാം പക്ഷെ ഈ നെഞ്ചോട് ചേർന്നിരിക്കുമ്പോ എന്തോ വലിയൊരു ആശ്വാസം തോന്നുന്നുണ്ട്."- കൃഷ്ണ " കൃഷ്ണക്കുട്ടീ....❤️" "എന്താ ശ്രീയേട്ടാ." " നമുക്കൊന്ന് പുറത്തോട്ട് പോയാലോ ?" " ഇപ്പോഴോ🤔 ? സമയം 12 കഴിഞ്ഞു. ആരെങ്കിലും കണ്ടാൽ....🙄" "കണ്ടാലെന്താ😏 ഞാനില്ലെ നിൻ്റെ കൂടെ പണ്ടത്തെ പോലെയല്ല ഇപ്പൊ നമ്മൾ ഭാര്യയും ഭർത്താവും ആണ്. അത് മറക്കണ്ട. നിനക്ക് വരാൻ പേടിയുണ്ടോ🤨 ?" " ഇല്ല. ശ്രീയേട്ടൻ കൂടെ ഉള്ളപ്പോ എനിക്കെന്ത് പേടി😏 5 മിനിട്ട് ഞാനീ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തിട്ട് വരാം." " ഞാൻ താഴെ വെയിറ്റ് ചെയ്യാം." (അതും പറഞ്ഞ് ബൈക്കിൻ്റെ കീയും കയ്യിലിട്ട് കറക്കി ശ്രീ പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോ കൃഷ്ണ റെഡിയായി താഴേക്ക് വന്നു. ഒരു സിമ്പിൾ ചുരിദാറാണ് വേഷം. നെറ്റിയിലെരു കുഞ്ഞി പൊട്ടും സിന്ദൂരക്കുറിയും കഴുത്തിൽ ഞാൻ കെട്ടിയ താലിയും. ഇതു മാത്രം മതി അവൾ സുന്ദരിയാവാൻ.)

" ശ്രീയേട്ടാ പോകാം." " ഉം നീ കേറ്." (കേറിയ ഉടനെ അവൾ അവനെ ചേർത്തു പിടിച്ച് തോളിലേക്ക് ചാഞ്ഞിരുന്നു.) "എന്താണ് കൃഷ്ണക്കുട്ടീ ഒരു ചിരിയൊക്കെ ഭയങ്കര സന്തോഷത്തിലാണെന്ന് തോന്നുന്നു." " പിന്നല്ലാതെ ഇന്നെനിക്ക് വളരെ സന്തോഷം ഉള്ള ദിവസം തന്നെയാ.ഈയൊരു യാത്ര ഞാൻ ഒരുപാട് ആഗ്രഹിച്ചതാ." "അതോണ്ടല്ല ഞാൻ പോകാന്ന് പറഞ്ഞതും." "അല്ല നമ്മളെങ്ങോട്ടാ ഈ പോകുന്നത്🤔 ?" "അതൊക്കെ ഉണ്ട്😉 " (കുറച്ചു നേരം രണ്ടു പേർക്കുമിടയിൽ മൗനം തളം കെട്ടിനിന്നു😶.) "കൃഷ്ണക്കുട്ടീ എന്താ ഒന്നും മിണ്ടാത്തെ ?" " ഒന്നുമില്ല ശ്രീയേട്ടാ ഞാൻ ഈ കാഴ്ചകളൊക്കെ ആസ്വദിക്കായിരുന്നു." " ആസ്വദിച്ച് കഴിഞ്ഞെങ്കി ഇങ്ങ് ഇറങ്ങിയേ സ്ഥലം എത്തി. " (അപ്പോഴാണ് വണ്ടി നിർത്തിയിട്ടാണുള്ളതെന്ന് അവൾക്ക് മനസിലായത്. അവളിറങ്ങിയതും വണ്ടി കുറച്ചു കൂടി നീക്കി പാർക്കെയ്തു.) " ശ്രീയേട്ടാ...ഇത്....ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇവിടെ വരണമെന്ന്. ഇതു വരെ സാധിച്ചിട്ടില്ല കോളേജിലേക്ക് പോകുമ്പോ എൻ്റെ നോട്ടം മുടങ്ങാതെ ചെല്ലുന്ന ഇടമാണ് ഈ കുന്ന്. "

" എന്നാ പിന്നെ നമുക്കിതിൻ്റെ മുകളിലേക്ക് കയറിയാലോ ? " (കൃഷ്ണയ്ക്കു നേരെ കൈ നീട്ടികൊണ്ട് ശ്രീ പറഞ്ഞു. സമ്മതം അറിയിച്ചു കൊണ്ട് അവൾ കൈ ശ്രീയുടെ കൈക്കുമേൽ വച്ചു. അങ്ങനെ കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ അവർ രണ്ടു പേരും കുന്നിൻ മുകളിലെത്തി. നിലാവെളിച്ചത്തിൽ മുകളിൽ നിന്നും താഴ്വാരത്തെ കാഴ്ച കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ചുറ്റും മിന്നാമിനുങ്ങുകൾ പാറി കളിക്കുന്ന കാഴ്ച അവൾക്കൊരു പാട് ഇഷ്ടമായി. മിന്നാമിനുങ്ങുകളെ കൈക്കുള്ളിലാക്കി അടച്ചും തുറന്നും കളിക്കുന്ന അവളെ നോക്കി ഒരു പാട് നേരം അവിടെ നിന്നു. പതിയെ എഴുന്നേറ്റ് കൈകൾ നീട്ടി അവളെ വിളിച്ചു.) "കൃഷ്ണ......." വിളിച്ചതിനർത്ഥം മനസിലായെന്ന പോലെ അവൾ ഓടി വന്നെൻ്റെ നെഞ്ചോട് ചേർന്നു. അവളെ ചേർത്തു പിടിച്ച് നിക്കുമ്പോ ഒരിക്കലും ഞങ്ങളെ പിരിക്കരുതെ എന്ന പ്രാർത്ഥന ഉണ്ടായിരുന്നു മനസ്സിൽ. ഞങ്ങളുടെ പ്രണയത്തിന് അപ്പോൾ സാക്ഷ്യം വഹിച്ചത് ആകാശത്തിലെ പൊൻ താരങ്ങളും⭐⭐🌕⭐⭐പൂർണ ചന്ദ്രനും മാത്രമായിരുന്നു. * * * * * * * * * * * * * * "

വേണി മോളെ......" അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് വേണി ചിന്തയിൽ നിന്നും ഉണർന്നത്. നെഞ്ചോട് ചേർത്തു പിടിച്ചിരുന്ന ആൽബം തിരികെ വച്ച് താഴേക്ക് ചെന്നു. "മോളറിഞ്ഞില്ലേ ഇന്ന് ഹരിക്കുട്ടൻ (ശ്രീ) വരുന്ന കാര്യം. അതോണ്ട് ഇന്നത്തെ ദിവസം ഞാൻ അടുക്കള മോൾക്ക് വിട്ടു തന്നിരിക്കാ. അവനിഷ്ടമുള്ളതൊക്കെ നിൻ്റെ കൈ കൊണ്ട് തന്നെ ഉണ്ടാക്ക്" " ഞാൻ ശ്രീയേട്ടനെ ഒരു പാട് വിഷമിപ്പിച്ചു. അല്ലേ അമ്മേ അതോണ്ടല്ലേ സ്വന്തം വീട് പോലും ഉപേക്ഷിച്ച് വേറൊരിടത്ത്....😔" "ഒരിക്കലും അല്ല നിന്നോടുള്ള സ്നേഹക്കൂടുതലാ അവനെ കൊണ്ടതൊക്കെ ചെയ്യിച്ചത്. പഴയതൊക്കെ മറന്ന് ഇനി നിങ്ങൾ പുതിയൊരു ജീവിതം ആരംഭിക്കണം." അതിനു മറുപടി ഒരു മൂളലിലൊതുക്കി അവൾ പണിയിലേർപ്പെട്ടു. പണ്ടത്തെ പോലെ ഉത്സാഹിച്ച് ഓരോന്നും ചെയ്യുന്ന വേണിയെ കണ്ടപ്പോ രണ്ടു കുടുംബങ്ങൾക്കും ഒരു പോലെ സന്തോഷമായി.😊 തൻ്റെ പ്രിയതമന് പ്രിയപ്പെട്ട പാൽപായസവും ചോറും കറികളുമൊക്കെ ഒരുക്കി അവൾ കാത്തിരുന്നു അവൻ്റെ വരവിനായി.... ❤️❤️❤️❤️❤️❤️

* * * * * * * * * * * * * * ചെന്നൈയിൽ നിന്നും കേരളത്തിലെ പാലക്കാട്ടേക്കുള്ള യാത്രയിലാണ് ശ്രീഹരിയും ശ്യാമും. " ട്രെയിനിൽ പോയാമതിയായിരുന്നു അല്ലേ ഇതിപ്പൊ അവിടെ എത്താൻ വൈകുന്നേരമാകും." " കാര്യം പറഞ്ഞത് ശരിയൊക്കെ തന്നെ. നിൻ്റെ ബൈക്ക് കൊണ്ടുവരാനുള്ള തോണ്ടല്ലേ." " അതും ശരിയാ." കുറച്ചു നേരത്തെ യാത്ര കഴിഞ്ഞ് ഒരു കടയിൽ കയറി ചായ കുടിച്ചു. "ശ്രീ നീ ബാക്കി കഥ പറഞ്ഞില്ല. വിവാഹത്തിനു ശേഷം പിന്നെ എന്താ സംഭവിച്ചത് 🤔?" ശ്രീ കുടിച്ച ഗ്ലാസ്സ് തിരികെ ഏൽപ്പിച്ച് അടുത്തുള്ള പാലത്തിനടുത്തേക്ക് നീങ്ങി നിന്നു. വീണ്ടും പറയാൻ തുടങ്ങി. വിവാഹം കഴിഞ്ഞും ഞങ്ങൾ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരുന്നു.

അടുത്തറിഞ്ഞു കൊണ്ടുള്ള പ്രണയം❤️ വീടുകൾ അടുത്തു തന്നെ ആയിരുന്നതുകൊണ്ട് അച്ഛനമ്മമാരെ കാണാത്ത ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ഹണിമൂൺ ട്രിപ്പൊക്കെ അടിപൊളിയായി ആഘോഷിച്ചു വന്നു. ഇതിനിടയിലും കൃഷ്ണ അവളുടെ തുടർപഠനവും നൃത്തം പഠിപ്പിക്കുന്നതും നല്ല രീതിയിൽ തന്നെ ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം ഡാൻസ് പഠനവും കഴിഞ്ഞ് തളർന്നിരിക്കുന്ന നേരത്ത് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. "എന്താണ് കലാതിലകം കൃഷ്ണവേണി. 2 ദിവസമായിട്ട് തീരെ മൈൻ്റില്ലട്ടോ.." " മന:പൂർവ്വമല്ലല്ലോ ശ്രീയേട്ടാ കുട്ട്യോൾടെ അരങ്ങേറ്റം അടുക്കാറായതോണ്ടല്ലേ." " ഉം. എനിക്ക് മനസിലാകും നിന്നെ." ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story