അലപോലവൾ: ഭാഗം 12

alapolaval

രചന: സാന്ദ്ര വിജയൻ

"എന്തായാലും പട്ടിണിയിലായത് ഞാനാ. 5 ദിവസായി ഒരു ഉമ്മ😘 പോലും കിട്ടിയിട്ട്. അറിയോ... ?"😔😔😔 ശ്രീ വിഷമത്തോടെ പറഞ്ഞു. " അധികം സെൻ്റിയടിക്കാണ്ട് ഡയറക്ടായിട്ട് കാര്യത്തിലോട്ട് വാ." "സോ സിമ്പിൾ നീയെനിക്കൊരു ഉമ്മ തന്നാമതി. "😁😁😁 " അത്രേയുള്ളൂ. റൂമില് ചെന്നിട്ട് തരാം." " അത് പറ്റില്ല എനിക്കിപ്പൊ തന്നെ വേണം." അവൻ കൊഞ്ചുന്നതു പോലെ കാണിച്ചു. " ശ്ലോ ഈ മനുഷ്യനെ കൊണ്ട് തോറ്റു."😒 അതും പറഞ്ഞ് അവൾ അവൻ്റെ നെറ്റിയിലൊരുമ്മ കൊടുത്തു. "അയ്യേ... ഞാനൊന്നും കണ്ടില്ലേ.... എന്നാലും എൻ്റെ അളിയാ ഇതൊക്കെ റൂമില് വച്ച് പോരെ." 🤭🤭🤭- കാർത്തി " നിന്നോടാരാ അളിയാ ഇവിടെ വന്ന് ഒളിഞ്ഞ് നോക്കാൻ പറഞ്ഞത്. " 😬😬😬 -(ശ്രീ) " അത് പിന്നെ ഞാൻ ഈ വഴി പോയപ്പോ.... നിങ്ങള് പേടിക്കണ്ട ഞാൻ ആരോടും പറയില്ല."😁😁😁 അതും പറഞ്ഞ് കാർത്തി വേഗം സ്ഥലം കാലിയാക്കി. "മനുഷ്യനെ നാണം കെടുത്തി." - കൃഷ്ണ അവൾ അവനെ കൈ ഉയർത്തി അടിക്കാൻ ആഞ്ഞതും അവൻ എഴുന്നേറ്റോടി🏃 പിന്നാലെ അവളും.🏃🏻‍♀️ "

ശ്രീയേട്ടാ... നിക്ക് നിക്കാനാ പറഞ്ഞത് നിക്കവിടെ." "പിന്നെ ഞാൻ നിന്നിട്ട് വേണം നിനക്കെന്നെ എടുത്തിട്ട് പെരുമാറാൻ." അങ്ങനെ ഓടി ഓടി തളർന്നപ്പോ അവൻ തന്നെ അവൾക്ക് പിടികൊടുത്തു. "എൻ്റെ ശ്രീയേട്ടാ നല്ല പണിയാ കാണിച്ചത് ഓടി ഓടി മനുഷ്യനൊരു പരുവായി." അരയിൽ കൈകുത്തി നിന്ന് അവൾ പറഞ്ഞു. "ഇതൊക്കെ ഒരു രസല്ലേ എൻ്റെ കൃഷ്ണക്കുട്ടീ...."😉 " ഉം രസല്ല സാമ്പാർ"😏 അതും പറഞ്ഞ് അവൾ മുഖം തിരിച്ചു. "പിണങ്ങൊന്നും വേണ്ട നമുക്ക് ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് വരാം." "ഞാനത് ശ്രീയേട്ടനോട് പറയാനിരിക്കായിരുന്നു."😊 "എനിക്ക് തോന്നി."😁 '"എന്നാ പിന്നെ വൈകിപ്പിക്കണ്ട വേഗം പോയി കുളിച്ചിട്ട് വാ. ഞാനും റെഡിയാവട്ടെ ഓടി ഓടി മൊത്തം വിയർത്തു." അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു. ----- ------ ----- ------ ----- "

ശ്രീയേട്ടാ എങ്ങിനെയുണ്ട് കൊള്ളാമോ?" സെറ്റുസാരി ഉടുത്ത് മുടി മെടഞ്ഞ് ഒരു സൈഡിലിട്ടു കൊണ്ട് കൃഷ്ണ ചോദിച്ചു. " ഉം കൊള്ളാം പക്ഷെ ഒരു കുറവുണ്ട്." അവൾ എന്തെന്ന് നെറ്റി ചുളിച്ചതും അവൻ കുങ്കുമചെപ്പിൽ നിന്നും ഒരു നുളള് സിന്ദൂരമെടുത്ത് അവളുടെ സീമന്തരേഖയിൽ വരച്ചു. "ഇപ്പൊ ശരിയായി വാ പോകാം."😊 "നിക്ക് നിക്ക് ശ്രീയേട്ടൻ ഈ ഷർട്ട് ഇട്ടാമതി." കവറിൽ നിന്നും ചുവന്ന നിറത്തിലുള്ള ഒരു ഷർട്ടെടുത്ത് കാട്ടികൊണ്ട് അവൾ പറഞ്ഞു. " നിനക്കത്രയ്ക്കിഷ്ടാണോ ഈ ചുവപ്പു നിറം. " " ഉം ഒരുപാടിഷ്ടാ "😍 അവൻ വേഗം ഇട്ടിരുന്ന ഷർട്ട് മാറ്റി അവൾ പറഞ്ഞ ഷർട്ടെടുത്തിട്ട് പുറത്തേക്ക് നടന്നു. പിറകെ അവളും. പാടവരമ്പിലൂടെ കൈകൾ കോർത്തു പിടിച്ച് അവരിരുവരും നടന്നു. ക്ഷേത്ര സന്നിധിയിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചു.പരസ്പരം നെറ്റിയിൽ ചന്ദനകുറികൾ വരച്ചു. കുറച്ചു നേരം ആൽത്തറയിലിരുന്ന് സംസാരിച്ചു. എത്ര സംസാരിച്ചിട്ടും ഇനിയും ഒരുപാട് സംസാരിക്കാനുള്ളതുപോലെ തോന്നി രണ്ടു പേർക്കും. "

കൃഷ്ണകുട്ടി സന്ധ്യയായി നമുക്ക് പതുക്കെ വീട്ടിലേക്ക് വിട്ടാലോ ?" " നമുക്കൊന്ന് അമ്പലകുളത്തിൽ കാല് കഴുകിയിട്ട് പോവാം." നേരെ അങ്ങോട്ട് ചെന്നു. നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിപ്പുണ്ടായിരുന്നു. ആമ്പൽ പൂക്കൾ വിരിയുന്നത് സന്ധ്യാസമയത്താണല്ലോ. ''ഈ കാഴ്ച കാണാനാ ഞാൻ ഇങ്ങോട്ട് വരാന്ന് പറഞ്ഞെ " അവനെ തന്നെ ഉറ്റുനോക്കി അവൾ പറഞ്ഞു. "എന്തായാലും എനിക്കൊരുപാട് ഇഷ്ടായി വന്നതല്ലേ കാല് കഴുകിയിട്ട് പോവാം." തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് അകലെ നിന്നും സേതുവരുന്നത് കണ്ടത്. അപ്പൊ തന്നെ അവൾ എൻ്റെ കൈകളിൽ കൈ ചേർത്തു നിന്നു. " നിങ്ങള് ക്ഷേത്രത്തിൽ പോയതായിരിക്കും അല്ലേ... " - സേതു "അതേ. സേതു എങ്ങോട്ടാ ഈ സമയത്ത് ?" "നിങ്ങളുടെ അങ്ങോട്ട് തന്നെയാ.കുറച്ച് നാളായില്ലെ കാർത്തിയുടെ കൂടെ കൂടിയിട്ട്. മനസ്സ് നിറയെ വേണ്ടാത്ത ചിന്തകളായിരുന്നു.

ഇപ്പൊ അതൊക്കെ മാറ്റിയപ്പോ വല്ലാത്തൊരു സന്തോഷം." കൃഷ്ണ ഒന്നും മനസിലാകാതെ സേതുവിനെ നോക്കി നിന്നു.🙄 "നീയെന്താ ഇങ്ങിനെ നോക്കുന്നെ. വിശ്വാസായില്ലേ ഞാൻ നിൻ്റെ പഴയ സേതുവേട്ടൻ തന്നെയാ നീ എൻ്റെ കുഞ്ഞിപെങ്ങളും. പെങ്ങളായി കാണേണ്ട നിന്നെ ഞാൻ മറ്റൊരു കണ്ണിലൂടെ കണ്ടു.അതെൻ്റെ തെറ്റാ."😔 "സേതുവേട്ടാ വേണ്ട ഇനി അതൊന്നും ഓർക്കണ്ട. സേതുവേട്ടനെന്നും എൻ്റെ ഏട്ടനായി കൂടെ ഉണ്ടായാമതി." അതും പറഞ്ഞ് അവൾ അവൻ്റെ കൈ പിടിച്ച് നടന്നു. " അപ്പൊ ഏട്ടനെ കിട്ടിയപ്പോ ഈ പാവം ഭർത്താവിനെ വേണ്ടാതായോ.." " ശ്രീയേട്ടൻ എൻ്റെ ജീവിതല്ലേ അങ്ങിനെ വേണ്ടാതാവോ എനിക്ക്." ഒരു കൈ കൊണ്ട് ശ്രീയെയും ചേർത്ത് പിടിച്ച് അവൾ നടന്നു. കാർത്തിയേട്ടനോട് ഈ സംഭവങ്ങളൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതോണ്ട് ഇത്രയും ദിവസം വീട്ടിൽ വരാത്തതിന് സേതുവേട്ടന് നല്ല വഴക്ക് കിട്ടി. പിന്നെ അവരായിട്ട് തന്നെ ആ പ്രശ്നം തീർത്തു. എല്ലാവരോടും പഴയതുപോലെ സംസാരിച്ചാണ് മടങ്ങിയത്.

പക്ഷെ പലപ്പോഴും ശ്രീയോട് ചേർന്നു നിൽക്കുന്ന വേണിയെ കാണുമ്പോൾ അവൻ്റെ കണ്ണിൽ അറിയാതെ തന്നെ കോപം നിറഞ്ഞു. എല്ലാവർക്കും മുമ്പിൽ നല്ലവനെന്ന സ്ഥാനം പിടിച്ചടുക്കി മറ്റു ചില ലക്ഷ്യങ്ങളുമായി അവൻ വീട്ടിലേക്ക് തിരിച്ചു. * * * * * * * * * * * * റൂമിൽ ഒരു പുസ്തകവും📘 വായിച്ച് കിടക്കുമ്പോഴാണ് പണികളെല്ലാം തീർത്ത് കൃഷ്ണ മുറിയിലേക്ക് വന്നത്. " ഇന്ന് തന്നെ അത് തിന്ന് തീർക്കോ ? " "അതിനിതെന്താ വല്ല പൊറോട്ടയും മറ്റും ആണോ തിന്ന് തീർക്കാൻ പുസ്തകമല്ലേ." " അതാ ചോദിച്ചത്." "ദേ പുസ്തകം മാറ്റി വച്ചിട്ടുണ്ട്. എൻ്റെ കൃഷ്ണക്കുട്ടിയ്ക്ക് എന്താ എന്നോട് പറയാനുള്ളതെന്ന് പറ."

" അത് ഞാൻ അന്ന് പറഞ്ഞില്ലെ എൻ്റെ ഒരു ആഗ്രഹത്തെക്കുറിച്ച്. " കട്ടിലിനോരം ചേർന്നിരുന്നു കൊണ്ട് അവൾ പറഞ്ഞു. " ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞതല്ലാതെ എന്താ നിൻ്റെ ആഗ്രഹം എന്ന് പറഞ്ഞില്ലല്ലോ..." " ഉം ഇപ്പൊ പറയട്ടെ ഞാൻ " ''നീ ധൈര്യായിട്ട് പറഞ്ഞോ എന്താണെങ്കിലും ഞാൻ നടത്തി തരും." "എനിക്ക് ഗുരുവായൂരപ്പൻ്റെ നടയിൽ വച്ച് ഒരു നൃത്തം അവതരിപ്പിക്കണം എൻ്റെ ഏറ്റവും വലിയ ആഗ്രഹാ അത് നടത്തി തരോ ശ്രീയേട്ടാ..." "തീർച്ചയായും നടത്തി തരും. " അതു പറഞ്ഞതും കൃഷ്ണ അവനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവച്ചു. " പക്ഷേ....."...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story