അലപോലവൾ: ഭാഗം 13

alapolaval

രചന: സാന്ദ്ര വിജയൻ

 "എന്താ ഒരു പക്ഷെ.... " "ഈ ആഴ്ചയല്ലേ അരങ്ങേറ്റം അത് കഴിഞ്ഞ് 2 ആഴ്ച എനിക്ക് ഓഫീസില് നല്ല തിരക്കായിരിക്കും. അതു കഴിഞ്ഞിട്ടുള്ള ഡേറ്റ് നോക്കാം." " അതുമതി ശ്രീയേട്ടാ. തിരക്കൊന്നുമില്ല" "എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് ഗുരുവായൂര് അവൻ്റെ അച്ഛൻ ക്ഷേത്ര കമ്മിറ്റിയിലൊക്കെ ഉള്ളതാ എന്നാ സ്റ്റേജ് കിട്ടാന്ന് ചോദിക്കട്ടെ. കിടക്കാനായില്ലേ സമയം വൈകി കണ്ട നാളെയും പ്രാക്ടീസുള്ളതല്ലേ." " ഉം. ശ്രീയേട്ടാ...... " "എന്താ എൻ്റെ കൃഷ്ണകുട്ടീ.. " "എനിക്കൊരു പാട്ട് പാടി തരാവോ.." " ഞാനോ.... എനിക്ക് പാടാനൊന്നും അറിയില്ല." " അറിയണപോലെ പാടിയാ മതി പ്ലീസ്... ഒരു പാട്ട് പാടി താ.... " (ശ്രീയുടെ മടിയിൽ തല വച്ച് കിടന്നു കൊണ്ട് കൈകളിൽ പിടിച്ച് അവൾ പറഞ്ഞു. അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് അവൻ പാടാൻ തുടങ്ങി.) 🎵🎵നീയുറങ്ങുവോളമിന്നും ഞാനുറങ്ങിയില്ലല്ലോ..... നീ ഉണർന്നു നോക്കുമ്പോഴും നിൻ്റെ കൂടെ ഉണ്ടല്ലോ... കസ്തൂരി മാനേ.... തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെന്നു നീ ഓമലേ കൺതുറക്കൂ ..... എൻ ഓമലേ കൺ തുറക്കൂ .... ഹൃദയസഖീ... സ്നേഹമയീ.... ആത്മസഖീ.... അനുരാഗമയീ.... 🎵🎵

പാടി കഴിഞ്ഞ് നോക്കിയപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു.പതിയെ അവളെ നേരെ കിടത്തി. പുതപ്പു പുതപ്പിച്ച് അവളെ ചേർത്തു പിടിച്ച് അവനും ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നെ 2, 3 ദിവസം അരങ്ങേറ്റത്തിൻ്റെ തിരക്കിലായിരുന്നു കൃഷ്ണ. അതുപോലെ ഓഫീസിലെ കുറച്ചു കാര്യങ്ങളുമായി തിരക്കിലായിരുന്നു ശ്രീഹരിയും. എങ്കിലും എന്നും കുറച്ചു നിമിഷമെങ്കിലും പരസ്പരം സംസാരിക്കാൻ അവർ കണ്ടെത്തിയിരുന്നു. --- ----- ----- ----- ------ (ശ്രീ) അന്ന് വളരെയധികം സന്തോഷത്തോടെയാണ് ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. "കൃഷ്ണ... കൃഷ്ണ.... " "എന്താടാ ചെക്കാ വിളിച്ച് കൂവുന്നെ" - (അമ്മ) ''ഞാനതിന് അമ്മയെ അല്ലല്ലോ വിളിച്ചത് എൻ്റെ ഭാര്യയെ അല്ലെ. അവളെവിടെ ഇനി അവൾടെ വീട്ടിലാണോ." "ഇല്ലടാ. വേണിമോളും ശ്രുതിയും കൂടി അമ്പലത്തീക്ക് പോയതാ." '' ഓ അമ്പലത്തീക്ക് പോയതാണോ... അല്ല അച്ഛൻ വരാറായില്ലേ അമ്മേ " " ഉം നാട്ടുവർത്തമാനം പറഞ്ഞ് കഴിഞ്ഞ് വരേണ്ട സമയായി." " ഇന്നെന്താ സ്പെഷ്യല് ചായക്കേ☕" " ഞാൻ കൊഴുക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട് നിനക്കും ശ്രുതിക്കും അത് ന്ന് വച്ചാ ജീവനല്ലേ."

" എന്നിട്ടാണോ എന്നോട് നേരത്തെ പറയാതിരുന്നത് വേഗം എടുത്ത്താ അമ്മേ" "ഒന്ന് പോ ചെക്കാ.ഇന്നെന്തായാലും നേരത്തെ വന്നതല്ലേ പോയി കുളിച്ചിട്ട് ക്ഷേത്രത്തില് പോയി തൊഴുത് അവരെയും കൂട്ടി വാ എന്നിട്ട് തരാം." " അമ്മയ്ക്കിപ്പൊ എൻ്റെ കാര്യത്തില് പഴയ ശ്രദ്ധയൊന്നുമില്ലാട്ടോ." "നിന്നെ ശ്രദ്ധിക്കാൻ വേണ്ടിയല്ലേ വേഗം പെണ്ണ് കെട്ടിച്ചത്. അതോണ്ട് നിൻ്റെ കാര്യം വേണി മോള് നോക്കിക്കോളും.വേഗം പോയി തൊഴുതിട്ടുവാട്ടോ എൻ്റെ മോൻ." കുറച്ചു നേരം കൂടി അടുക്കളയിൽ ചുറ്റിതിരിഞ്ഞ് കുളിച്ച് ഫ്രഷായി അമ്പലത്തിലേക്ക് നടന്നു. ഇതിനും മാത്രം ഇവള്മാർക്ക് എന്താണാവോ പ്രാർത്ഥിക്കാനുള്ളത് തൊഴാൻ പോയിട്ട് കുറെ നേരമായില്ലേ- (ശ്രീടെ ആത്മ) അപ്പോഴാണ് ശ്രീകോവിലിൻ്റെ മുന്നിൽ നിൽക്കുന്ന കൃഷ്ണയെ കണ്ടത്. വേഗം അങ്ങോട്ട് ചെന്നു. അവിടെ കണ്ട കാഴ്ച എൻ്റെ കണ്ണുകളെ ഈറനണിയിച്ചു. എരിഞ്ഞു തീരാറായ കർപ്പൂരവും കയ്യിൽ ഏന്തി നിൽക്കുകയാണ് അവൾ. "കൃഷ്ണ.... നീയിതെന്താ കാണിക്കുന്നെ (അവളുടെ ഉള്ളം കയ്യിൽ ഊതി കൊണ്ട് അവൻ പറഞ്ഞു) നിന്നോടാ ചോദിച്ചത്.

എന്തിനാ ഇങ്ങിനെയൊരു പരീക്ഷണം." "മനസിനൊട്ടും സുഖമില്ല ശ്രീയേട്ടാ. അരുതാത്തതെന്തോ ശ്രീയേട്ടന് നടക്കാൻ പോകുന്നെന്ന് തോന്നി അതോണ്ടാ ഞാൻ...." "എൻ്റെ കുട്ടീ നീ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട. അതിന് മാത്രം എന്താ ഇവിടെ ഉണ്ടായെ എനിക്കൊന്നും വരില്ലന്നേ. നീ പേടിക്കാതിരിക്ക്.നിനക്ക് വേദനിച്ചാ പിടയുന്നത് എൻ്റെ നെഞ്ചാ. അല്ല ഇങ്ങിനെയൊക്കെ ചെയ്താ പരിഹാരമുണ്ടാകുമെന്ന് ആരാ നിന്നോട് പറഞ്ഞത്. " "ആരും പറഞ്ഞില്ല. എനിക്ക് തോന്നി😔" "ദേ ഇനി ഇമ്മാതിരി വേല കാണിച്ചാലുണ്ടല്ലോ എൻ്റെ കയ്യീന്ന് വാങ്ങിക്കും നീ. അല്ല ഇങ്ങോട്ട് വരുമ്പോ ഒരാളും കൂടി ഉണ്ടായിരുന്നെന്നാണല്ലോ അമ്മ പറഞ്ഞത്. അവളെവിടെ ?" "കുറച്ച് മുമ്പ് കാർത്തിയേട്ടൻ വന്നിരുന്നു അവര് കുളക്കടവിൽ കാണും." " ആ പറഞ്ഞു തീർന്നില്ല ദാ വന്നല്ലോ." ( ശ്രുതി അങ്ങോട്ട് വന്നതും ശ്രീ അവളുടെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങി.)

"ആ.... ഏട്ടാ വിട് വേദനിക്കുന്നു. കാര്യം എന്താന്ന് പറ എന്നിട്ട് മതി ശിക്ഷ." "നിനക്കറിയണല്ലേ ദേ ഇത് നോക്കിയെ" "ഇതെന്താ ഏട്ടത്തീടെ കയ്യില് " " നീ പോയ സമയത്ത് കാണിച്ച് വച്ചതാ അവള് കർപ്പൂരം കത്തിക്കാൻ പോയിരിക്കുന്നു." "എൻ്റെ ഏട്ടത്തി ഇതിൻ്റെ വല്ല കാര്യം ഉണ്ടായിരുന്നോ ഇതിപ്പോ ചീത്ത മുഴുവൻ എനിക്കാ " "സോറി ശ്രുതീ..... " "അല്ല കാർത്തിയെവിടെ ? അളിയൻ വന്ന വഴി പോയോ" " അത് ആ ഷോട്ട് കട്ടിലൂടെ വീട്ടിലേക്ക് വിട്ടു. എന്നാ പിന്നെ നമുക്ക് പോയാലോ " " ആ വാ അമ്മ അവിടെ സ്പെഷ്യൽ ഐറ്റം ഉണ്ടാക്കി വച്ചിട്ടുണ്ട്. " ----- ----- ------ ----- ------

വീട്ടില് ചെന്നപ്പോ അവൾക്ക് അമ്മേടെ കയ്യിൽ നിന്നും വഴക്ക് കിട്ടി. ഒടുവിൽ അവൾ സെൻ്റിയടിച്ചപ്പോ അമ്മ അതിൽ ഫ്ലാറ്റായി. കൈ വയ്യാത്തോണ്ട് ഞാൻ തന്നെയാണ് അവൾക്ക് ഭക്ഷണം വായിൽ വച്ച് കൊടുത്തത്.ഒരു ചെറുപുഞ്ചിരിയോടെ അവൾ അത് കഴിക്കുകയും ചെയ്തു. രാത്രി പൊള്ളിയ ഭാഗത്ത് തേൻ തേച്ച് കൊടുക്കുമ്പോഴാണ് അവൾടെ വായിൽ നിന്ന് ചോദ്യം വന്നത്. "അല്ല ശ്രീയേട്ടാ ഇന്നെന്താ വൈകീട്ട് നേരത്തെ വന്നത് അല്ലെങ്കി 6:30 കഴിയാറല്ലേ പതിവ്. " "എന്ത് പറയാനാ നല്ലൊരു സന്തോഷ വാർത്ത പറയാനാ ഓടി പാഞ്ഞ് വന്നത്. അപ്പോഴേക്കും നീ കയ്യൊക്കെ പൊള്ളിച്ച് വച്ച് അതിൻ്റെ മൂഡൊക്കെ കളഞ്ഞു.".കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story