അലപോലവൾ: ഭാഗം 14

alapolaval

രചന: സാന്ദ്ര വിജയൻ

"സോറി ശ്രീയേട്ടാ ഇനി ഞാൻ അങ്ങിനെയൊന്നും ചെയ്യൂല സത്യം.ഇനി പറ എന്താ ആ സന്തോഷ വാർത്ത ഞാനും കൂടി അറിയട്ടെ " "അതെന്താണെന്ന് വച്ചാ... അടുത്ത ഞായറാഴ്ച എൻ്റെ പ്രിയപത്നി കൃഷ്ണവേണി എന്ന കൃഷ്ണകുട്ടി ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ നിറഞ്ഞാടാൻ പോവാണെന്നുള്ള വാർത്ത " "സത്യായിട്ടും. എനിക്കിത് വിശ്വസിക്കാമോ " "നിനക്ക് എന്നെ വിശ്വാസമാണെങ്കി ഇതു വിശ്വസിക്കാം" "എനിക്ക് വിശ്വാസാ" " ഇന്ന് രാവിലെ അംബരീഷ് വിളിച്ചിരുന്നു. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ ഗുരുവായൂരുള്ള എൻ്റെ ഒരു ഫ്രണ്ട്. ഈ ആഴ്ച കിട്ടുമെന്നാ കരുതിയെ പക്ഷെ ഒരാഴ്ച നീണ്ടുപോയി. എന്തായാലും സാരമില്ല നിൻ്റെ കൈ അപ്പോഴേക്കും OK ആവോലോ അത് മതി. " " ശ്രീയേട്ടാ... ഞാനെ കെട്ടിപിടിച്ചൊരുമ്മ😘 തരട്ടേ... " " അതിന് നീയെന്തിനാ അനുവാദമൊക്കെ ചോദിക്കുന്നെ ഞാൻ നിന്ന സ്വന്തം പ്രോപ്പർട്ടിയല്ലേ എത്ര വേണേലും തന്നോ." "അങ്ങിനെ ഇപ്പൊ എത്ര വേണേലും തരാൻ ഉദ്ദേശിക്കുന്നില്ല." "അല്ലേലും എനിക്കറിയാം നീ ഒരു പിശുക്കി ആണെന്ന് ഹും." * * * * * * * * * * * * * * * * * *

" ടാ ഇനി എത്ര ദൂരമുണ്ട് വീട്ടിലേക്ക് "(ശ്യാം) "ഇനിയിപ്പൊ അധികദൂരമൊന്നും കാണില്ല. കൂടിപോയാ ഒരു അര മണിക്കൂർ പാലക്കാട് എത്തിയല്ലോ " -(ശ്രീ) " എന്നാ പിന്നെ കുറച്ച് നേരം ഇവിടെ വിശ്രമിച്ചിട്ടു പോവാം. കുറെ നേരമായില്ലേ ഈ യാത്ര." " അതും ശരിയാ. പക്ഷെ അവളുടെ അടുത്തെത്താനുള്ള എക്സൈറ്റുമെൻറിലാണെന്നു തോന്നുന്നു എനിക്കൊരു ക്ഷീണവുമില്ല. നീ പറഞ്ഞതുകൊണ്ട് കുറച്ചു നേരം വിശ്രമിക്കാം. " " നീ ബാക്കി കഥ കൂടെ പറ ഇൻഡ്രസ്റ്റ് കൂടി വരാ..." "ഇനി കഥ അധികമൊന്നുമില്ലടാ അതിൻ്റെ അവസാനത്തിലെത്തിക്കൊണ്ടിരിക്കാ. ശ്വാസം വലിച്ചു വിട്ട് ശ്രീ പിന്നെയും പറയാൻ തുടങ്ങി. ഗുരുവായൂർ സന്നിധിയിൽ വച്ചുള്ള നൃത്തം അവളൊരുപാട് സ്വപ്നം കണ്ടിരുന്നതുകൊണ്ടുതന്നെ പിന്നീട് അതിനുള്ള തയ്യാറെടുപ്പായിരുന്നു.അങ്ങനെ ആ ലക്ഷ്യം നിറവേറ്റുന്നതിനായി ഞങ്ങൾ രണ്ടു കുടുംബവും ഗുരുവായൂരേക്ക് യാത്ര തിരിച്ചു.അങ്ങനെ ഞങ്ങൾ കാറിലും കാർത്തിയും ശ്രുതിയും ബൈക്കിലുമാണ് യാത്ര ആയത്.

വിവാഹത്തിനുമുമ്പുള്ള അവർക്കുള്ള സർപ്രെയ്സ് യാത്ര കൂടി ആയിരുന്നു അത്. അതുകൊണ്ട് അവരെ അവരുടെ വഴിക്ക് വിട്ടു.വൈകുന്നേരം ഒരു 6 മണിയോടെ ഗുരുവായൂരെത്തി.അടുത്തുള്ള ശ്രീനന്ദനം ലോഡ്ജിൽ മൂന്നു മുറിയെടുത്തു. നാളെ വൈകീട്ടാണ് പ്രോഗ്രാം. അതുകൊണ്ട് നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു.രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോയി തൊഴുതു മനസ്സുനിറയെ കണ്ണനെ കണ്ടു വണങ്ങി. അവിടെയൊക്കെ ഒന്ന് കറങ്ങി കണ്ട് ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങി തിരിച്ച് റൂമിലെത്തി. ----- ---- ----- ----- ----- ----- ഉച്ചകഴിഞ്ഞതോടെ എല്ലാവരും വലിയ തിരക്കിലായിരുന്നു. അമ്മമാരും ശ്രുതിയും കൃഷ്ണയെ ഒരുക്കുന്ന തിരക്കിലും അച്ഛന്മാർ സ്റ്റേജിൻ്റെ അവിടെ തന്നെ ഉണ്ടായിരുന്നു. പ്രോഗ്രാമിൻ്റെ നോട്ടീസ് അടിച്ചിരുന്നതുകൊണ്ട് ആളുകളൊക്കെ നൃത്തം കാണാനെത്തിയിരുന്നു. ബാക്കിയുള്ള നോട്ടീസ് തൊഴാൻ വന്നിരുന്നവർക്ക് കൊടുത്തു. " അപ്പൊ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് പ്രോഗ്രാം തുടങ്ങാൻ പറയാം. അല്ലേ അളിയാ "-കാർത്തി " ഉം പറയാം. അല്ല ആരിത് സേതുവോ.

നീ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല " - ശ്രീ "അതെങ്ങിനെയാ അളിയാ ഞാൻ വരാതിരിക്കുന്നത്. എനിക്ക് കാണണ്ടേ എൻ്റെ പെങ്ങൾടെ ഡാൻസ് അല്ലേടാ കാർത്തി " - സേതു " അതെ. നീ വാ പ്രോഗ്രാം തുടങ്ങാറായി. ശ്രീ നീ ചെന്ന് അവളോട് സ്റ്റേജിൽ കയറാൻ പറ." " നിങ്ങള് നടന്നോ ഞാൻ അവളോട് പറഞ്ഞിട്ട് വരാം." ഞാൻ കോസ്റ്റ്യൂം റൂമിലേക്ക് പോയും അവൾ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. അമ്മമാരോടും ശ്രുതിയോടും സ്റ്റേജിൽ ചെന്നിരുന്നോളാൻ പറഞ്ഞത് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. " ശ്രീയേട്ടാ എൻ്റെ വലിയൊരു ആഗ്രഹാ നടക്കാൻ പോകുന്നെ. എല്ലാം ശ്രീയേട്ടൻ കാരണാ എന്നെ അനുഗ്രഹിക്കണം." "ഹേയ് എന്തായിത്. നിൻ്റെ ആഗ്രഹങ്ങൾ നടത്തി തരുന്നതാണ് എൻ്റെ ഇഷ്ടം. ഞാൻ സ്നേഹിച്ചത് നിന്നെ മാത്രമല്ല നിന്നിലുള്ള നൃത്തമെന്ന കലയെ കൂടിയാ അതോണ്ട് നല്ല ധൈര്യായിട്ട് സ്റ്റേജിലേക്ക് കയറ്.

ഞാൻ മുന്നിൽ തന്നെ ഉണ്ടാകും." ( ഒരു ചെറുപുഞ്ചിരിയോടെ നടന്നുപോകുന്ന ശ്രീയെ നോക്കി കുറച്ചു നേരം നിന്ന് അവൾ സ്റ്റേജിലേക്ക് കയറി. മുമ്പിൽ വച്ചിരിക്കുന്ന നടരാജവിഗ്രഹത്തെ തൊഴുതു. കർട്ടൻ പൊങ്ങിയതു ബോക്സിൽ നിന്നും ഒഴുകി വരുന്ന പാട്ടിനനുസരിച്ച് അവൾ കളിക്കാൻ തുടങ്ങി.) 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼 "മധുമൊഴി രാധേ അരികെ മാധവൻ അണയുന്നു മെല്ലേ.... മധുമൊഴി രാധേ അരികെ മാധവൻ അണയുന്നു മെല്ലേ.... രാസരസോലസ യാമമിതാ മുന്നിൽ കാതിലുയർന്നിതാ കാൽചിലമ്പിൻ താളം മുളം തണ്ടുമൂളും ശ്രുതിയിൽ... നീയാണ് മയിൽ പക്ഷി പോലെ നടനം.... - - - - - - - - - - - - " എന്ന തവം ശെയ്തനേ യശോദാ.... എന്ന തവം ശെയ്തനേ യശോദാ.... എന്ന തവം ശെയ്തനേ യശോദാ.... എന്ന തവം ശെയ്തനേ യശോദാ... എൻട്രും നിറെയ് പരബ്രഹ്മം അമ്മാ എൻട്രഴയ്ത... എൻട്രും നിറെയ് പരബ്രഹ്മം അമ്മാ എൻട്രഴയ്ത...

എന്ന തവം ശെയ്തനേ യശോദാ... എന്ന തവം ശെയ്തനേ 🎼🎼🎼🎼🎼🎼🎼🎼🎼🎼 പാട്ട് അവസാനിച്ചതും സദസിലൊട്ടാകെ കയ്യടികളുയർന്നു. എല്ലാവർക്കും മുമ്പിൽ കൂപ്പു കൈകളോടെ തൊഴുത് കൃഷ്ണ നന്ദിയറിയിച്ചു. കുറച്ചു നേരത്തേക്ക് ഒരു പാട് പേരുടെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ് വന്നപ്പോ സമയം 6 മണി കഴിഞ്ഞു. "എന്തായാലും സമയം ഇത്രയായില്ലേ ഇന്നു കൂടെ ഹോട്ടലിൽ തങ്ങിയിട്ട് നാളെ പോവാം. ഇവൾക്ക് ക്ഷീണം കാണും." - കാർത്തി "എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ. നമുക്കാപ്പൊ തന്നെ പോവാം. എനിക്ക് എങ്ങിനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാ മതി." -വേണി "മോൾക്ക് കുഴപ്പമില്ലെങ്കി പിന്നെ നമുക്കെന്താ കുഴപ്പം "- അച്ഛൻ " അപ്പൊ പിന്നെ പോവാം. അല്ലേ " - ഹരി " കാർത്തീ ഞാൻ പോവാ അമ്മ വിളിച്ചിരുന്നു." - സേതു "ഞങ്ങളും ഇറങ്ങാ. നീ എങ്ങിനാ വന്നത് ബൈക്കിനാണോ ?" - കാർത്തി "അല്ലടാ കാറിലാ. എന്നാ ഞാനിറങ്ങട്ടെ." .കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story