അലപോലവൾ: ഭാഗം 15

alapolaval

രചന: സാന്ദ്ര വിജയൻ

 " ശരി മോനെ ഞങ്ങളും ഇറങ്ങാൻ പോവാ." - (വേണീടെ അച്ഛൻ ) "അച്ഛാ ഞാനും ശ്രീയേട്ടനും ബൈക്കിന് വന്നോട്ടെ☺️'' - (വേണി) " അതിന് അവൻ ബൈക്കെടുത്തിട്ടില്ലല്ലോ നിങ്ങള് കാറിനല്ലേ വന്നത്. "- (കാർത്തി) "ഏട്ടൻ്റെ ബൈക്ക് തന്നാമതി ഞങ്ങളതില് പൊക്കോളാം. ഏട്ടനും ശ്രുതിയും കാറില് വന്നോ." "അപ്പോ ഫുൾ പ്ലാനിങ്ങിലാണ് അല്ലേ🤨. നീയും കൂടി അറിഞ്ഞിട്ടാണോ അളിയാ." "ഹേയ് എനിക്കറിയില്ല അളിയാ. എല്ലാം ഈ കുരുട്ട് ബുദ്ധിയിലുദിച്ചതായിരിക്കും.😏" " ഉം. ദാ കീ നിങ്ങള് ബൈക്കിന് വാ ഞങ്ങൾ കാറില് വരാം. എല്ലാരും കയറ്. " അച്ഛന്മാരും അമ്മമാരും ശ്രുതിയും കാർത്തിയും കാറിന് പോയപ്പോ അതിന് പിന്നാലെ ബൈക്കിന് ഞങ്ങളും യാത്ര തിരിച്ചു ഞങ്ങളുടെ നാട്ടിലേക്ക്. "എൻ്റെ കൃഷ്ണകുട്ടി വളരെ സന്തോഷത്തിലാണല്ലോ 😊" തന്നെ വലയം ചെയ്ത് പിടിച്ചിരിക്കുന്ന🤗 കൃഷ്ണയുടെ കൈക്കുമേൽ കൈവച്ച് അവൻ പറഞ്ഞു. " പിന്നല്ലാതെ എൻ്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ ശ്രീയേട്ടൻ സാധിച്ചു തന്നത്. അപ്പൊ പിന്നെ സന്തോഷമില്ലാതിരിക്കോ.😍 അതിന് പകരമായിട്ട് എൻ്റെ വക ഒരു സർപെയ്സ് ഉണ്ട്.😉 "

"എന്ത് സർപ്രെയ്സ് 😍?" "അതൊക്കെ ഉണ്ട് നാളെ വൈകീട്ട് പറയാം. കുറച്ച് കാര്യം കൂടി ചെയ്യാനുണ്ട്." " ഉം. 2, 3 ദിവസായി ഞാൻ ശ്രദ്ധിക്കുന്നു ഒരു കളിയും ചിരിയുമൊക്കെ എനിക്കൊന്നും മനസിലാവുന്നില്ലാന്ന് കരുതണ്ടാട്ടോ..🤨" "ഓ...ഓ നേരെ നോക്കി വണ്ടിയോടിക്കെൻ്റെ ശ്രീയേട്ടാ " (ആ യാത്ര ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് ഞാനറിഞ്ഞില്ല. പ്രതീക്ഷിക്കാതെയാണ് ഒരു കാർ വന്ന് ഞങ്ങളെ ഇടിച്ച് തെറുപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ ഞാൻ സൈഡിലെ പുല്ലിലേക്ക് തെറിച്ചു വീണു. ബോധം മറയുന്നതിനു മുന്നേ ഞാൻ കണ്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന എൻ്റെ കൃഷ്ണയെ. പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ചെന്നു. " കൃഷ്ണ..... കൃഷ്ണ..... " " ശ്രീയേട്ടാ..... ഞാൻ..... എനിക്ക് " " ഇല്ല നിക്കൊന്നും വരില്ല ഞാനില്ലേ നിൻ്റെ കൂടെ." കൂടുതലൊന്നും പറയുന്നതിനു മുന്നേ അവളുടെ ബോധം മറഞ്ഞിരുന്നു. കയ്യിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവളെയും എടുത്ത് വണ്ടിയ്ക്ക് കൈ കാണിച്ചു.കിട്ടിയ വണ്ടിയിൽ അവളെയും കൊണ്ട് ഹോസ്പിറ്റലിലെത്തി.

അവളെ ICU വിലേക്ക് കയറ്റിയതിനു പിന്നാലെ എല്ലാവരെയും വിളിച്ച് പറഞ്ഞ് തളർന്ന മനസുമായി ICUവിന് മുന്നിലിരുന്നു. - - - - - - - - - - - - - - - - - - - - "ടാ ശ്രീ എന്താടാ എൻ്റെ വേണിയ്ക്ക് " - (കാർത്തി) "മോനെ എന്താ പറ്റിയത് 😥?" - (അച്ഛൻ ) " വരുന്ന വഴിയില് ഒരു ആക്സിഡൻ്റ് ഉണ്ടായി. അച്ഛാ എൻ്റെ കൃഷ്ണ..... 😢😢" " നീ പേടിക്കാതിരിക്ക് മോൾക്കൊന്നും പറ്റില്ല. നിൻ്റെ കയ്യിലൊക്കെ മുറിവ് ഉണ്ട് ആദ്യം അത് ഡ്രസ്സെയ്ത് വാ" "അച്ഛാ കൃഷ്ണ... 😢" "ഞങ്ങളെല്ലാം ഇവിടെ ഇല്ലേ നീ വേഗം പോയിട്ട് വാ." (കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു.) " ഡോക്ടർ മോൾക്ക്... " - ( വേണീടെ അച്ഛൻ ) " ഒന്നും പറയാനായിട്ടില്ല. 24 മണിക്കൂർ കഴിയണം. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല." - (ഡോക്ടർ ) (ഡോക്ടേഴ്സ് ഒന്നും പറയാതിരുന്നതു കൊണ്ട് എല്ലാവർക്കും കൂടുതൽ ടെൻഷനായി. ശ്രീയാണെങ്കിൽ വെള്ളം പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല. അമ്മയും ശ്രുതിയുമൊക്കെ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കന്നുണ്ട്.അങ്ങനെ ആ ദിവസം കടന്നു പോയി.) "കൃഷ്ണവേണിയുടെ ഹസ്ബൻ്റ് ആരാ. ഡോക്ടർടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു. - ( നേഴ്സ് )

"മോനെ കാർത്തി നീ കൂടെ ഒപ്പ് അവനെ ഒറ്റയ്ക്ക് വിടണ്ട." - (വേണീടെ അച്ഛൻ ) ( നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് പോയി ) " ഡോക്ടർ " "വരൂ. ഇരിക്കൂ. നിങ്ങൾ ? " "ഞങ്ങൾ കൃഷ്ണവേണീടെ " " oh yes. ഇതിലാരാ കുട്ടീടെ ഹസ്ബൻ്റ് ?" " ഡോക്ടർ ഞാനാണ് കൃഷ്ണയുടെ ഹസ്ബൻ്റ്😳" "ഓക്കെ.യുവർ നെയിം " " ശ്രീഹരി" '' ലുക്ക് മിസ്റ്റർ ശ്രീഹരി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധയോടെ കേൾക്കണം." " എന്തായാലും ഡോക്ടർ പറഞ്ഞോളൂ." "കൃഷ്ണവേണിയ്ക്ക് സംഭവിച്ചത് ഒരു സാധാരണ ആക്സിഡൻ്റാണ് തലയിടിച്ചാണ് ആ കുട്ടി വീണിരിക്കുന്നത്. അതൊണ്ട് തന്നെ ആഴത്തിലുള്ള മുറിവും ഉണ്ട്.അതുകൊണ്ട് ....." "എന്തായാലും പറഞ്ഞോളൂ ഡോക്ടർ😳 " - (കാർത്തി) "തലയിൽ ആഴത്തിലുള്ള മുറിവ് ഉള്ളതുകൊണ്ട് മെമ്മറി ലോസിന് സാധ്യത കൂടുതലാണ്."

" ഡോക്ടർ അപ്പൊ അവൾക്ക് ഒന്നും ഓർമ്മയുണ്ടാവില്ല എന്നാണോ പറഞ്ഞു വരുന്നത്.😟 " -(ശ്രീ) "ഇതൊരു സാധ്യത മാത്രമാണ് ശ്രീഹരി. ചിലപ്പോൾ ഓർമ്മ പൂർണമായും നഷ്ടപ്പെട്ടേക്കാം. ചിലപ്പോൾ കുറച്ച് നാൾ മുന്നേ നടന്ന കാര്യങ്ങൾ മാത്രം മറന്നേക്കാം. പേഷ്യൻ്റിന് ബോധം തെളിയാതെ നമുക്കൊന്നും പൂർണമായും പറയാൻ കഴിയില്ല. എന്തായാലും ആദ്യം ബോധം തെളിയട്ടെ എന്നിട്ടു നോക്കാം. പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്." " വേണ്ട ഡോക്ടർ ഒന്നും പറയണ്ട എനിക്കറിയാം ഞങ്ങളുടെ കുഞ്ഞ് നഷ്ടപ്പെട്ടെന്ന വിവരമല്ലേ " "അതെ. ഒരു മാസത്തെ വളർച്ചയെ ഉണ്ടായിരുന്നുള്ളൂ. വീഴ്ചയുടെ ആഘാതത്തിൽ... താൻ വിഷമിക്കാതിരിക്ക്. 😔" "എനിക്കെൻ്റെ കൃഷ്ണയെ തിരിച്ച് കിട്ടിയാ മാത്രം മതി." ( പിന്നെ കൂടുതലൊന്നും പറയാതെ ക്യാബിനിൽ നിന്നും ഇറങ്ങി.) - - - - - - - - - - - - - - - - - - - - - - - "

കാർത്തീ... ഞങ്ങളുടെ കുഞ്ഞ് നഷ്ടപ്പെട്ട വിവരം ആരോടും പറയണ്ട. ഇതുവരെ ആരും അവൾ പ്രഗ്നൻ്റ് ആയിരുന്നെന്ന വിവരം അറിഞ്ഞിട്ടല്ല. എന്നോടും അവൾ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ എനിക്കറിയാം അവൾ എനിക്കായ് കാത്തു വെച്ച സർപ്രെയ്സ് ഇതായിരുന്നുവെന്ന് ഇനി അത് ആരും അറിയണ്ട. " "ഇല്ലടാ ഞാൻ ആരോടു പറയില്ല. അതുകൂടി അറിഞ്ഞാൽ അവരെല്ലാം ഒരുപാട് വിഷമിക്കും." (പിറ്റേന്ന്) "കൃഷ്ണവേണിയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും എന്നിട്ട് കയറി കാണാം " - ( നേഴ്സ് ) "ശരി ഡോക്ടർ. ടാ ശ്രീ വേണി കണ്ണു തുറന്നു.👀 " " കാർത്തീ എനിക്ക് അവളെയൊന്നു കാണണം" "കാണാം ആദ്യം റൂമിലേക്ക് മാറ്റട്ടെ. നീ സമാധാനമായിട്ടിരിക്ക് വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല അവൾക്ക്" .കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story