അലപോലവൾ: ഭാഗം 17

alapolaval

രചന: സാന്ദ്ര വിജയൻ

 ശ്രീഹരി... അങ്ങനെ അങ്ങ് പോയാലോ എനിക്ക് കുറച്ച് പറയാനുണ്ട്. നീ പറഞ്ഞതും ചിന്തിച്ചതും ശരിയാ എനിക്കിപ്പോഴും ഇഷ്ടാ അവളെ നിൻ്റെ കൃഷ്ണയെ. അല്ലെങ്കിലും അങ്ങിനെയങ്ങ് മറക്കാൻ പറ്റോ എനിക്ക് അവളെ ഞാൻ ആദ്യായിട്ട് സ്നേഹിച്ച പെണ്ണല്ലേ." - ( സേതു ) "ടാ....😡😡😡 എനിക്കറിയാമായിരുന്നു എല്ലാം. നിൻ്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയതാ." - (ശ്രീ) "മ്മ് അപ്പൊ എല്ലാം മനസിലായ സ്ഥിതിക്ക് ഞാൻ തന്നെ ഒക്കെ പറയാം. അന്ന് ഉണ്ടായ ആക്സിഡൻ്റ് എൻ്റെ പ്ലാൻ തന്നെയായിരുന്നു. നിന്നെ ഇല്ലാതാക്കാനായിരുന്നു പ്ലാൻ പക്ഷേ വീണതെൻ്റെ വേണിയായി പോയി. " " എനിക്കറിയാം. കാറിൽ ഇരുന്ന് പുച്ഛത്തോടെ നീ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലെന്നാണോ നീ കരുതിയത്. ഞാനത് കണ്ടു. പക്ഷെ നീ മറന്നൊരു കാര്യം ഉണ്ട്.അവളെൻ്റെ കാമുകി മാത്രമല്ല എൻ്റെ ഭാര്യ കൂടിയാ. എന്നെ ഇല്ലാതാക്കി അവളെ സ്വന്തമാക്കാമെന്നുള്ള നിൻ്റെ മോഹം വെറുതെയാണ്.കാരണം അവളുടെ മനസിൽ നിനക്കെന്നും സഹോദരൻ്റെ സ്ഥാനം മാത്രമായിരിക്കും.

ഇപ്പൊ ഞാൻ നിന്നെ ഒന്നും ചെയ്യാത്തത് എനിക്ക് പ്രതികരിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ടല്ല മറിച്ച് നിനക്ക് ഈശ്വരൻ ഒരു ശിക്ഷ വിധിച്ചിട്ടുണ്ടാകും. അത് ഈശ്വരൻ തന്നെ നടപ്പിലാക്കും." - - - - - - - - - - - - - "അന്നത്തെ സംഭവത്തിനു ശേഷം ഒരിക്കൽ പോലും ഞാൻ കൃഷ്ണയുടെ മുമ്പിലേക്ക് പോയിട്ടില്ല. പലപ്പോഴും അകലെ നിന്ന് ഒരു നോക്ക് കാണും. അന്ന് ഞാൻ എടുത്ത തീരുമാനമാണ് എന്നെ തിരിച്ചറിയുന്ന അന്ന് മാത്രേ അവളുടെ മുമ്പിലേക്ക് പോകൂ എന്നത്. " - (ശ്രീ) "അളിയാ സത്യത്തിൽ ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണെന്നേ വിശ്വസിക്കാൻ തോന്നുന്നില്ല. ഇത്തരത്തിലുള്ള കഥയൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ." - (ശ്യാം) "ഇത് സിനിമാക്കഥയൊന്നുമല്ലടാ എന്നെ കഥ. എൻ്റെ ജീവിത കഥ. " * * * * * * * * * * * * അങ്ങനെ യാത്രകൾക്കൊടുവിൽ ഞാൻ ഒരിക്കൽ കൂടി നാട്ടിലേക്ക് കാലു കുത്തി. കവലയിലുള്ളവരൊക്കെ എന്നെ കണ്ട് പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്. സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാനായി തയ്യാറായി കഴിഞ്ഞിരുന്നു. എൻ്റെ വീടിനു മുന്നിൽ വണ്ടി ചെന്ന് നിൽക്കുമ്പോൾ അവിടെ താമസിച്ചിരുന്ന നാളുകളൊക്കെ ഓർമ്മയിൽ തെളിഞ്ഞു. "ടാ ഇതാ എൻ്റെ വീട്. " (ശ്രീ ശ്യാമിനെ വീട് കാണിച്ചു കൊടുത്തു.)

" അപ്പൊ അത് നിൻ്റെ കൃഷ്ണേടെ വീട് അല്ലേ." (തൊട്ടടുത്തുള്ള വീട് ചൂണ്ടി കാട്ടി ശ്യാം അത് പറഞ്ഞതും അതിനു മറുപടിയായി ശ്രീ ഒന്ന് ചിരിച്ചു.) എന്നെ കണ്ടതും അമ്മയും അച്ഛനുമൊക്കെ എൻ്റെ അടുത്തേക്ക് ഓടി വന്നു. "എന്തിനാ മോനെ നീ ഇത്രനാളും വേറെ നാട്ടിലൊക്കെ പോയി നിന്നത്. ഒരു വാക്കു പോലും മിണ്ടാതെ പോയതല്ലേ നീ...(അമ്മ) " കാർത്തിമോൻ അന്വേഷിച്ച് ചെന്നില്ലായിരുന്നെങ്കിൽ നീ എവിടെയാണെന്ന് പോലും ഞങ്ങൾക്കറിയാൻ സാധിക്കില്ലായിരുന്നു. നീ തനിച്ച് അറിയാത്തൊരിടത്ത് " - (അച്ഛൻ ) " ഞാൻ തനിച്ചായിരുന്നില്ലച്ഛാ ദാ ഇവനുണ്ടായിരുന്നു എനിക്ക് കൂട്ടായി. (ശ്യാമിനെ ചേർത്തു പിടിച്ച് ശ്രീ പറഞ്ഞു) വല്ലാത്തൊരവസ്ഥയിലായിരുന്ന എന്നെ ആശ്വസിപ്പിച്ചതും ഉയർത്തെഴുന്നേൽക്കാൻ സഹായിച്ചുമൊക്കെ ഇവനാ. " "മോനോട് എങ്ങിനെ നന്ദി പറയണമെന്ന് ഈ അമ്മയ്ക്കറിയില്ല."

(ശ്യാമിൻ്റെ കയ്യിൽ മുറുകെ പിടിച്ച് അമ്മ പറഞ്ഞു.) "എന്തിനാ അമ്മേ നന്ദിയൊക്കെ പറയുന്നെ ശ്രീ എനിക്കെൻ്റെ സഹോദരൻ അല്ലേ. അവന് വേണ്ടി ഞാനിത്രയൊക്കെ ചെയ്യണ്ടേ." "ഏട്ടാ...... " (ശ്രുതി കരഞ്ഞുകൊണ്ട് 😭😭😭ഓടി വന്ന് ശ്രീയെ കെട്ടിപിടിച്ചു.) "എന്തിനാടീ കരയുന്നേ ഞാൻ തിരിച്ചു വന്നില്ലേ ഇനി ഇവിടം വിട്ട് എവിടെയും പോകില്ല." " എന്നാലും ഏട്ടൻ എൻ്റെ കല്യാണത്തിന് വന്നില്ലല്ലോ..." "ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ. ആരും അറിയാതെ രണ്ടും പോയി കല്യാണം കഴിച്ചിട്ട് ഞാൻ വന്നില്ലെന്ന് '' "ടാ അത് ചോദിക്കാൻ വിട്ടു ഇവരുടെ കല്യാണമെങ്ങിനെയാ നടന്നെ. നീ അത് പറഞ്ഞില്ലല്ലോ." " അത് ഞാൻ പറഞ്ഞാ മതിയോ " പുഞ്ചിരിച്ചു കൊണ്ട് കാർത്തി രംഗപ്രവേശനം നടത്തി. " കാർത്തി " "അതെ കാർത്തി തന്നെ.😊 എന്താ അളിയാ വന്നപാടെ നിക്കുന്നെ അകത്തേക്ക് കയറുന്നില്ലേ."

(അവനത് പറഞ്ഞതും രണ്ടാളും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.കൂടെ ബാക്കിയുള്ളവരും) " ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലല്ലോ... " " പറയാന്നേ. വേണീടെ ആക്സിഡൻറും അളിയൻ്റെ ഒളിച്ചോട്ടവും കൂടി ആയപ്പോ ഞങ്ങളെ എല്ലാരും മറന്നു.ആദ്യമൊക്കെ വേണീടെ ഓർമ്മ തിരിച്ച് വരുന്നത് വരെ കാത്തിരുന്നു. അച്ഛന്മാരോട് കാര്യം പറഞ്ഞപ്പോ രണ്ടു മൂന്നു വർഷം കഴിഞ്ഞ് നടത്താമെന്നായിരുന്നു മറുപടി. അതോടെ ഞങ്ങള് ധർമ്മസങ്കടത്തിലായി.😥 അങ്ങനെ ഞങ്ങള് തന്നെ റിസ്കെടുത്ത് കൊട്ടും കുരവയും ആളുകളില്ലേലും പാട്ടും പാടി അങ്ങ് കെട്ടി " "അമ്മ ചൂലെടുത്ത് ഓടിക്കാൻ വന്നതാ നിൻ്റെ കെട്ട്യോൾ അതായത് എൻ്റെ പെങ്ങള് കാരണം രക്ഷപ്പെട്ടു." അപ്പോഴേക്കും വേണിയുടെ അച്ഛനും അമ്മയും കൂടി അവിടെ ഹാജരായി. "മോനെ.... നീ വല്ലാതെ ക്ഷീണിച്ചുട്ടോ... -

( വേണീടെ അമ്മ) " അമ്മയ്ക്ക് തോന്നുന്നതാ എൻ്റെ അമ്മ അങ്ങിനെയൊരു പരാതിയും പറഞ്ഞില്ലല്ലോ... അല്ല അച്ഛനെന്താ ഒന്നും മിണ്ടാതെ നിക്കുന്നെ" "ഒന്നുമില്ല.മോനെ ഇങ്ങനെ നോക്കി നിക്കാൻ തോന്നി. " - ( വേണീടെ അച്ഛൻ ) " ഞാൻ ഏറ്റവും കൂടുതൽ കാണാനാഗ്രഹിച്ച മുഖം എവിടെ വീട്ടിലാണോ." " ഇല്ല മോനെ വേണി മോള് ഇവിടെ തന്നെയാ ഉള്ളത്. അവൾക്ക് ഓർമ്മകൾ തിരിച്ച് കിട്ടിയ അന്നു തന്നെ അവൾ ഇങ്ങോട്ട് പോന്നു."_(ശ്രീ അമ്മ) " എന്നിട്ടെന്തെ എന്നെ ഒരു നോക്ക് കാണാൻ വരാത്തെ." " ഇത്ര നേരം ഏട്ടനെയും നോക്കി ഈ മുറ്റത്ത് തന്നെ നിപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് വരുമെന്ന് കരുതി ഏട്ടനിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കാത്തിരിക്കായിരുന്നു. കുറച്ച് മുന്നെ അമ്മറൂമിലേക്ക് ഓടിച്ച് വിട്ടതാ. ചെല്ല് നിങ്ങൾടെ റൂമിൽ കാണും".കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story