അലപോലവൾ: ഭാഗം 18

alapolaval

രചന: സാന്ദ്ര വിജയൻ

എല്ലാവർക്കും നേരെയും ഒരു ഇളി😁 പാസ്സാക്കി കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു🚶 റൂമിലേക്ക് കയറിയതും ഞാൻ കണ്ടു തിരിഞ്ഞിരുന്ന് കൊണ്ട് എൻ്റെ ഫോട്ടോയിലേക്ക് നോക്കി സംസാരിക്കുന്ന കൃഷ്ണയെ. " എവിടെയാ ശ്രീയേട്ടാ നിങ്ങള്.... എന്നെ വിട്ട് എവിടെയും പോകില്ലെന്ന് പറഞ്ഞിട്ട് എവിടെയാ പോയി ഒളിച്ചേ ഒരു നോക്ക് കാണാൻ കൊതിയാവാ..... " "കൃഷ്ണ കുട്ടീ.... " എൻ്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി. ആ നേരം കൊണ്ട് ഞാൻ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. അവൾക്ക് തോന്നിയതാണെന്ന് കരുതി തലയ്ക്കൊരു കൊട്ടും കൊടുത്ത് തിരിഞ്ഞിരുന്നു. "ഏത് നേരവും ശ്രീയേട്ടൻ്റെ ഓർമ്മയാ. വേഗം എൻ്റെ മുന്നിലേക്ക് വന്നേക്കണെ ശ്രീയേട്ടാ..... " "കൃഷ്ണ കുട്ടീ..... " ഞാൻ നീട്ടി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. എന്നെ കണ്ട് കയ്യൊക്കെ നുള്ളി നോക്കുന്നുണ്ട് തോന്നലാണോന്ന്. "എന്താണ് കൃഷ്ണ കുട്ടീ 2 വർഷത്തിനു ശേഷം നിൻ്റെ കെട്ട്യോനെ കണ്ടിട്ട് മൈൻ്റ് ചെയ്യാതെ നിക്കുന്നെ."🤨 ഞാനത് പറഞ്ഞതും അവളോടി വന്നെൻ്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.

" എവിടെയായിരുന്നു ഇത്രനാളും.....😢 എന്തിനാ എന്നെ വിട്ട് പോയത്. എനിക്കെന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു എൻ്റെ കൂടെ നിന്നൂടായിരുന്നോ..... " അവൾ ചോദിച്ചതിനൊന്നും അവൻ മറുപടി പറഞ്ഞില്ല. " ഞാൻ ഒരു പാട് വിഷമിപ്പിച്ചു എൻ്റെ ശ്രീയേട്ടനെ. ഞാൻ കാരണം ഒരുപാട് വേദനിച്ചു കാണും ഈ മനസ് എനിക്കറിയാം.പക്ഷെ.... എന്നെ വെറുക്കല്ലേ ശ്രീയേട്ടാ.. " "നീയെന്തൊക്കെയാ പറയണേ വെറുക്കേ അതും നിന്നെ... നിനക്ക് നിൻ്റെ ഓർമ്മകൾ തിരിച്ച് കിട്ടുന്ന നിമിഷത്തിനു വേണ്ടിയല്ലേ ഞാൻ കാത്തിരുന്നത്. നിന്നെ കുറിച്ചുള്ള ഓർമ്മകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ." ശ്രീ അവളെ ചേർത്തു പിടിച്ച് കട്ടിലിലേക്കിരുന്നു. കൃഷ്ണയുടെ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ പെയ്യുന്നുണ്ടായിരുന്നു. " ഇനി എന്തിനാ കരയുന്നെ ഞാനിങ്ങ് വന്നില്ലേ. കണ്ണു തുടയ്ക്ക്" അവൾ വേഗം തന്നെ കണ്ണുകൾ അമർത്തി തുടച്ചു. " ശ്രീയേട്ടാ എനിക്കൊരു ഉമ്മ തരാവോ😊 " "അതെന്തിനാ ഇപ്പൊ " " പ്ലീസ് ശ്രീയേട്ടാ പ്ലീസ്... "

" ഉം. വർഷം 2 കഴിഞ്ഞില്ലേ.... എന്നും എൻ്റേന്ന് ഉമ്മയും വാങ്ങി ഉറങ്ങിയിരുന്ന പെണ്ണല്ലേ" " ഞാൻ ഇപ്പഴും ശ്രീയേട്ടൻ്റെ കൃഷ്ണ തന്നെയാ വേഗം താ" ശ്രീ അവളെ ഇറുക്കി പിടിച്ച് നെറ്റിയിൽ മൃദുവായ് ചുംബിച്ചു😘 "സന്തോഷായോ ഇപ്പോ " " ഉം.പിന്നെ ശ്രീയേട്ടാ എൻ്റെ താലി എവിടെ? ഞാൻ ഇവിടെയൊക്കെ നോക്കി എവിടെയും കണ്ടില്ല " "ഇവിടെ എങ്ങിനെ കാണാനാ അത് എൻ്റെ കയ്യിലല്ലേ ഉള്ളത്. " ശ്രീ തൻ്റെ പോക്കറ്റിൽ നിന്നും താലി എടുത്തു കാണിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു. "കൃഷ്ണ കുട്ടി ഒരിക്കൽ കൂടി ഞാൻ അണിയിച്ചോട്ടെ ഈ താലി നിൻ്റെ കഴുത്തിൽ " ഇളം പുഞ്ചിരിയിലൂടെയായിരുന്നു കൃഷ്ണ മറുപടി പറഞ്ഞത്. ശ്രീ അവൻ്റെ കൃഷ്ണയുടെ കഴുത്തിൽ ഒരിക്കൽ കൂടി താലിചാർത്തി. " ഇനി ഇവിടത്തെ വിശേഷം പറകേൾക്കട്ടെ" "ഇവിടത്തെ വിശേഷമൊക്കെ പിന്നെ ആദ്യം ഈ കുങ്കുമം കൂടി അണിയിച്ചു താ. എന്നിട്ട് ഭക്ഷണം കഴിക്കാൻ താഴേക്ക് പോകാം.ശ്രീയേട്ടന് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. " അവൾ പറഞ്ഞതിനനുസരിച്ച് സീമന്തരേഖയിൽ സിന്ദൂരം അണിയിച്ച് അവളുടെ കൈകളിൽ കൈകോർത്തു താഴേക്കു ചെന്നു.

ഞങ്ങളുടെ വരവ് കണ്ടപ്പോഴേ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. അത് പക്ഷെ സന്തോഷത്തിൻ്റേതായിരുന്നു. വിധി വേർപ്പെടുത്താൻ നോക്കിയിട്ടും ആ വിധി തന്നെ ഞങ്ങളെ വീണ്ടും ചേർത്തു. ശ്യാമിനെ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.ഈ രണ്ട് വർഷത്തിനിടയിൽ ഞാൻ കാട്ടി കൂട്ടിയ കോക്രിത്തരങ്ങളൊക്കെ അവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് കണ്ണു നിറച്ച് അവൾ എൻ്റെ അരികിൽ തന്നെ നിന്നു. കണ്ണു തുടയ്ക്കാൻ പറഞ്ഞപ്പോ വേഗം തന്നെ പുഞ്ചിരിച്ചു😊 പിന്നീടങ്ങോട്ട് എല്ലാവരും കൂടി എന്നെ ഊട്ടുന്ന തിരക്കിലായിരുന്നു. മുൻപന്തിയിൽ എൻ്റെ കെട്ട്യോളായിരുന്നു. കഴിക്കാതെ ആയപ്പോ വായിൽ വരെ വച്ച് തന്നു. " ഇങ്ങിനെയാണ് സ്നേഹമുള്ള ഭാര്യമാർ " കാർത്തി ശ്രുതിയെ നോക്കി പറഞ്ഞപ്പോൾ ശ്രുതി ഒരുരുള ചോറ് എടുത്ത് കാർത്തിയുടെ വായിൽ കുത്തി കയറ്റി.

ഞാൻ ഒരുരുള ചോറെടുത്ത് കൃഷ്ണയുടെ വായിൽ വച്ചു കൊടുത്തു.ശ്യാം ഇതൊക്കെ ശ്രദ്ധിക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന തിരക്കിലായിരുന്നു. " കാർത്തി അളിയാ സേതു ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ..?" - (ശ്രീ) ഞാനത് ചോദിച്ചും എല്ലാവരുടെയും മുഖത്ത് മറ്റെന്തൊക്കെയോ ഭാവങ്ങളായിരുന്നു. "സേതു. എനിക്ക് കേൾക്കണ്ട ആ പേര്. കളിക്കൂട്ടുകാരൻ മാത്രമായിരുന്നില്ല അവനെനിക്ക് എൻ്റെ സഹോദരൻ കൂടിയായിരുന്നു. എനിക്ക് മാത്രമല്ല വേണിയ്ക്കും. എൻ്റെ വേണിയെ സ്വന്തമാക്കാൻ അവൻ കാണിച്ച കളിയായിരുന്നു ആക്സിഡൻ്റ് എന്നറിഞ്ഞപ്പോ തന്നെ ഞാൻ അവനെ ചെന്ന് കണ്ടിരുന്നു. അതോടെ തീർന്നു അവനുമായുള്ള ബന്ധം ഒരു ജീവനെടുക്കാൻ സാധിക്കാത്തോണ്ടല്ല ദൈവം കൊടുത്ത ജീവൻ ദൈവായിട്ട് തന്നെ എടുക്കട്ടേ എന്നോർത്താ വെറുതെ വിട്ടത്. ദൈവം അവന് ശിക്ഷ കൊടുക്കുകയും ചെയ്തു.

ഒരു കാർ ആക്സിഡൻ്റിൽ അവൻ്റെ ശരീരം തളർന്നു പോയി. ഇപ്പൊ കിടപ്പിലാ." അത്രയും പറഞ്ഞ് കാർത്തി എഴുന്നേറ്റ് പോയി. പിന്നാലെ ശ്രുതിയും. ---- --- ---- ----- ---- ----- "കൃഷ്ണൂസേ.... " " ഉം " "കൃഷ്ണൂസേ...ഞാൻ വിളിച്ചത് നീ കേട്ടോ " " കേട്ടൂലോ" " പിന്നെന്താ മറുപടി പറയാത്തെ'' "ചുമ്മാ ഈ നെഞ്ചിൽ തല ചായ്ച്ച് കിടക്കാൻ നല്ല രസാ. ആ ഹൃദയമിടിപ്പ് കേട്ടുകൊണ്ട്.അതോണ്ടാ " " ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ " " ചോദിക്കെന്നേ " "സേതുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾക്കെങ്ങിനെയാ മനസിലായെ🤔 " "ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ" "ആരു കാരണമാണോ ഞാൻ എൻ്റെ ശ്രീട്ടേനെ മറന്നത് ആ ആൾ കാരണം തന്നെയാ എനിക്കെൻ്റെ ഓർമ്മ തിരിച്ചു കിട്ടിയതും " " എന്നിക്കൊന്നും മനസിലായില്ല " " ഞാൻ പറയാം. അന്ന് എൻ്റെ വീട്ടിലേക്ക് ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്ന ദിവസം...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story