അലപോലവൾ: ഭാഗം 19

alapolaval

രചന: സാന്ദ്ര വിജയൻ

"എൻ്റെ മനസ്സ് നിറയെ ഹോസ്പിറ്റലിൽ വച്ച് കണ്ട ആ വ്യക്തി മാത്രമായിരുന്നു. എവിടെയോ കണ്ട് മറന്ന മുഖം.എത്ര ആലോചിച്ചിട്ടും തലവേദന കൂടിയതല്ലാതെ അത് ആരാണെന്ന് ഓർത്തെടുക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാവരോടും മാറി മാറി ചോദിച്ചെങ്കിലും അയൽക്കാരൻ എന്നല്ലാതെ മറ്റൊരു മറുപടിയും അവരിൽ നിന്നും ഉണ്ടായിരുന്നില്ല. പിന്നെ ആ മുഖം നേരിൽ കാണാതെ ആയപ്പോ ഞാനും മറന്നു തുടങ്ങി. ഞാൻ ആക്സിഡൻ്റിൽ എൻ്റെ ശ്രീയേട്ടനെ മറന്നതു പോലെ തന്നെ സേതുവേട്ടന് എന്നോടുള്ള ഇഷ്ടത്തെപ്പറ്റിയും ഞാൻ മറന്നിരുന്നു. ആ സമയത്ത് സേതുവേട്ടൻ എന്നും എന്നെ കാണാൻ വരുമായിരുന്നു. ആദ്യമൊന്നും ഞാനത് കാര്യമാക്കി എടുത്തിരുന്നില്ല. പതിയെ സേതുവേട്ടനിലെന്തോ മാറ്റം ഉണ്ടാവുന്നതു പോലെ തോന്നി. ഒരു ദിവസം സേതുവേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ആ നിമിഷം എന്തോ എനിക്ക് ഓർമ്മ വന്ന മുഖം ശ്രീയേട്ടന്റേതായിരുന്നു. ഞാൻ സേതുവേട്ടനോട് എതിർത്തു പറഞ്ഞു ഇഷ്ടമല്ലെന്ന് തന്നെ. അതിനു ശേഷം സേതുവേട്ടൻ കാണാൻ വരുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറി. ആക്സിഡൻ്റ് കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോ ഞാൻ വീണ്ടും നൃത്തം പഠിപ്പിക്കാൻ തുടങ്ങി.''

"ഒരു ദിവസം നൃത്തം പഠിപ്പിച്ചോണ്ടിരിക്കുന്നതിനിടെ എനിക്ക് തലവേദനിക്കാൻ തുടങ്ങി. അപ്പൊ തന്നെ കുട്ടികളെയെല്ലാം പറഞ്ഞ് വിട്ട് ഞാൻ റൂമിലേക്കോടി. തല വെട്ടിപൊളിയുന്ന വേദനയിലും മിന്നായം പോലെ ചില കാര്യങ്ങൾ എൻ്റെ ഓർമ്മയിലേക്ക് വന്നു. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് പലപ്പോഴും എൻ്റെ കണ്ണിൽ തെളിയുന്ന ആ മുഖത്തെയാണ് ചെറിയൊരു ഊഹം വച്ച് ഞാൻ ആ മുഖം പേപ്പറിൽ പകർത്തി. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരിഷ്ടം തോന്നിയിരുന്നു ആ വ്യക്തിയോട്. ഉള്ളിലുണ്ടായ ചെറിയ വേദനകൾ പോലും ആ ചിത്രം കാണുമ്പോൾ മറക്കും. എന്നും ഉണരുന്നതും മയങ്ങുന്നതും ആ ചിത്രത്തിൽ നോക്കി കൊണ്ടാണ്. അപ്പോഴും ഞാൻ അറിഞ്ഞില്ല അത് എൻ്റെ കഴുത്തിലെ താലിയുടെ അവകാശിയായിരുന്നെന്ന്. കുറച്ച് ദിവസം മുമ്പ് അമ്മയും ശ്രുതിയും കൂടി അമ്പലത്തിൽ തൊഴാൻ പോയ സമയത്ത് സേതുവേട്ടൻ വീട്ടിൽ വന്നിരുന്നു. അച്ഛനും ഏട്ടനും ജോലി കഴിഞ്ഞ് വരാത്തതു കൊണ്ട് ഞാൻ മാത്രേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

ഞാൻ ശ്രീയേട്ടൻ്റെ ചിത്രത്തിൽ നോക്കി സംസാരിച്ചോണ്ടിരിക്കായിരുന്നു. അതിനിടയിൽ സേതുവേട്ടൻ റൂമിൽ കയറിയത് ഞാനറിഞ്ഞില്ല. വാതില് അടയ്ക്കുന്നത് കേട്ടിയാ ഞെട്ടി എഴുന്നേറ്റത്. മദ്യത്തിൻ്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. അന്നാണ് സേതുവേട്ടനെ ഞാൻ കുടിച്ചു കണ്ടത്. ''ഞാൻ നിന്നോട് മര്യാദയുടെ ഭാഷയിൽ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. മര്യാദയ്ക്ക് എന്നെ കല്ല്യാണം കഴിച്ചാ നിന്നെ പൊന്നുപോലെ നോക്കാം ഞാൻ." - സേതു "സേതുവേട്ടൻ ഇപ്പൊ ചെല്ല്.ഞാൻ പറഞ്ഞാലത് മനസിലാക്കുന്ന സ്ഥിതിയിലല്ല സേതുവേട്ടൻ ഇപ്പൊ പോ. ഇവിടെ അച്ഛനും അമ്മയൊന്നുമില്ല." -വേണി " അങ്ങിനെ പോവാനല്ലടി ഞാൻ വന്നത്. ഇന്നെനിക്കൊരു മറുപടി കിട്ടണം.നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ " ''എനിക്കിഷ്ടമാണ്. പക്ഷേ അത് സേതു വേട്ടൻ വിചാരിക്കുന്ന പോലെ പ്രണയമല്ല മറിച്ച് സഹോദര സ്നേഹം മാത്രം " "ഹും. അന്നും നീ ഇത് തന്നെയാ പറഞ്ഞത്. അപ്പോഴും എനിക്ക് കുറച്ചെങ്കിലും വിശ്വാസമുണ്ടായിരുന്നു നീ എൻ്റേതാകുമെന്ന് എനിക്ക് തെറ്റി അതിനുമുമ്പ് അവൻ നിൻ്റെ കഴുത്തിൽ താലികെട്ടി ആ ശ്രീഹരി.

നീ ആദ്യമേ സ്നേഹിച്ചത് അവനെയാണല്ലോ.നിൻ്റെ പുറകെ നടന്ന ഞാനൊരു മണ്ടൻ. നിന്നെ സ്വന്തമാക്കാൻ വേണ്ടിയാ ഞാൻ അവനെ ഒരു ആക്സിഡൻ്റ് ഉണ്ടാക്കി കൊല്ലാൻ നോക്കിയത്. പക്ഷെ അത് നിൻ്റെ ഓർമ്മ ശക്തിയെ ഇല്ലാതാക്കി എന്നറിഞ്ഞപ്പോ ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അതാ നല്ലതെന്ന് കരുതി. ഹോ.... റൂമില് വരച്ചും വെച്ചിട്ടുണ്ടോ അവൻ്റെ ഫോട്ടോ....എടുത്ത് ദൂരെ കളയ് എനിക്ക് കാണണ്ട അവൻ്റെ മുഖം." ഇതെല്ലാം കേട്ട ഷോക്കിൽ ഞാൻ തലയിൽ കൈവച്ച് താഴെ ഇരുന്ന് പോയി. പെട്ടെന്നാണ് സേതുവേട്ടൻ ആ ഫോട്ടോ എടുക്കാൻ പോകുന്നത് കണ്ടത്. കീറാൻ തുനിഞ്ഞ ആ കയ്യിൽ ഞാൻ കയറി പിടിച്ചു. "തൊട്ട് പോകരുത് അത്. എൻ്റെ ശ്രീയേട്ടൻ്റെ ചിത്രത്തിൽ തൊടാൻ പോലും നിനക്കവകാശമില്ല. നീയാ.... നീയാ..... എൻ്റെ ശ്രീയേട്ടനെ എന്നിൽ നിന്നും അകറ്റിയത്. ഇപ്പൊ ഇറങ്ങണം ഇവിടെ നിന്ന് അല്ലെങ്കിൽ ഞാൻ ആളെ കൂട്ടും "

"ആരാന്ന് വച്ചാ വിളിച്ചോ നീ. ഇപ്പൊ തന്നെ വിളിക്ക് അപ്പൊ പിന്നെ അവര് തന്നെ നമ്മുടെ കല്ല്യാണം നടത്തി തരും." അതും പറഞ്ഞ് ഒരു വ്യത്തിക്കെട്ട ഒരു നോട്ടത്തോടെ സേതുവേട്ടൻ എൻ്റെ അടുത്ത് വന്നതും കാർത്തിയേട്ടൻ റൂംചവിട്ടി തുറന്നതും ഒരുമിച്ചായിരുന്നു. "ഏട്ടാ..... '' എന്നെ പിടിച്ച് പുറകിലേക്ക് നിർത്തി ഏട്ടൻ സേതുവേട്ടൻ്റെ കവിളിലിട്ട് രണ്ട് പൊട്ടിച്ചു. "ഇതെന്തിനാണെന്നറിയോ അവളുടെ മനസിൽ നിനക്ക് ആങ്ങളയുടെ സ്ഥാനമാണുള്ളതെന്നറിഞ്ഞിട്ടും അവളെ ശല്യം ചെയ്തതിന്. പിന്നെ രണ്ടാമത്തേത് അവളെ അവളുടെ ഭർത്താവിൽ നിന്നും അകറ്റിയതിന്. ഇനി തരാൻ പോകുന്ന അടി അതിത്തിരി സ്പെഷ്യലാ ഇത്രയും നാളും എൻ്റെ കൂടെ നടന്ന് എന്നെ തന്നെ ചതിച്ചതിന്." "അത്രയും പറഞ്ഞ് സേതുവേട്ടനെ ഒരിക്കൽ കൂടി തല്ലി വീടിനു പുറത്താക്കി വാതിൽ അടച്ചു.അച്ഛനും അമ്മയും ശ്രുതിയുമൊക്കെ വന്നു അപ്പോഴേക്കും .

എൻ്റെ ബോധം മറയുകയും ചെയ്തു. പിന്നീട് 2 ദിവസം ആശുപത്രിയിലായിരുന്നു. പഴയതെല്ലാം ഞാൻ ഓർത്തെടുത്തു. അന്ന് ഹോസ്പിറ്റലിൽ നിന്നും നേരെ വന്നത് ശ്രീയേട്ടൻ്റെ വീട്ടിലേക്കാ.എനിക്ക് ശ്രീയേട്ടനെ കാണണമെന്ന് പറഞ്ഞപ്പോ തന്നെ ഏട്ടൻ വിളിക്കാന്ന് പറഞ്ഞു. " "സേതുവിന് ആക്സിഡൻ്റ് പറ്റിയതെപ്പോഴാ " _ (ശ്രീ) " ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നപ്പോഴേക്കും ആക്സിഡൻ്റ് നടന്നിരുന്നു. അന്ന് സംഭവം നടന്ന് പിറ്റേ ദിവസം തന്നെ സേതുവേട്ടൻ കാർത്തി ഏട്ടനെ കണ്ട് മാപ്പു പറഞ്ഞു. ഏട്ടൻ ക്ഷമിക്കാൻ തയ്യാറായില്ല. ഹോസ്പിറ്റലിൽ വന്ന സേതുവേട്ടനെ പറഞ്ഞുവിട്ടു. പോകുന്നവഴിക്ക് ഒരു കാർ വന്നിടിച്ച് വീഴ്ത്തായിരുന്നു. ദൈവം ജീവൻ തിരികെ നൽകി. പക്ഷെ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story